Home America സെൻറ് ജോസഫ് വർഷാചരണ സമാപനവും, ജോസഫ് നാമധാരികളുടെ സംഗമവും സംയുക്തമായി നടത്തപ്പെട്ടു.

സെൻറ് ജോസഫ് വർഷാചരണ സമാപനവും, ജോസഫ് നാമധാരികളുടെ സംഗമവും സംയുക്തമായി നടത്തപ്പെട്ടു.

388

ചിക്കാഗോ: മോർട്ടൻഗ്രോവ് സെ.മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ തിരു കുടുംബത്തിന്റെ സംരക്ഷകനായ വിശുദ്ധ യൗസേപ്പിതാവിന്റെ വർഷാചരണ സമാപാനം, ഡിസംബർ 12 ഞായറാഴ്ച കോട്ടയം അതിരൂപതാദ്ധ്യക്ഷൻ ആർച്ച് ബിഷപ്പ് മാർ.മാത്യു മൂലക്കാട്ട് ഔദ്യോഗികമായി ആഘോഷമായ ദിവ്യബലി ബലിയർപ്പിച്ച് സമാപനം കുറിച്ചു. ഇടവകയിലെ ജോസഫ് നാമധാരികൾ അണിനിരന്ന പ്രദക്ഷിണത്തോടെ ആരംഭിച്ച ദിവ്യബലിയിൽ മാർ.മാത്യു മൂലക്കാട്ട് മുഖ്യകാർമ്മികത്വം വഹിച്ചു. ജീവിത പ്രതിസന്ധിയിൽ ദൈവാശ്രയ ബോധത്തോടും അർപ്പണ മനോഭാവത്തോടും കൂടി വളർത്തു പിതാവിൻറെ കടമ കുറവ് കൂടാതെ നിർവഹിച്ച വലിയ വിശുദ്ധനാണ് വിശുദ്ധ യൗസേപ്പെന്നും, കുടുംബ ജീവിതകാർക്ക് എന്നും മാതൃകയാകുവാൻ തിരുസഭ ഉയർത്തിക്കാട്ടുന്ന മഹത് വ്യക്തിത്വമാണ് അദ്ദേഹത്തിന്റെതെന്നും വി. കുർബാനമധ്യേ നടത്തിയ പ്രസംഗത്തിൽ മെത്രാപ്പൊലീത്ത അനുസ്മരിച്ചു. നീതിമാനായ യൗസേപ്പിനെപ്പോലെ ദൈവഹിതം അനുവർത്തിച്ച് വിശുദ്ധിയിൽ ജീവിക്കുവാൻ നാം പരിശ്രമിക്കണമെന്ന് പിതാവ് ആഹ്വാനം ചെയ്തു. ബഹുമാനപ്പെട്ട ഫാ. തോമസ് മുളവനാൽ, ഫാ. ബിൻസ് ചേത്തലിൽ, ഫാ.റെജി തണ്ടാശ്ശേരിയിൽ എന്നിവർ സഹകാർമ്മികരായിരുന്നു. വിശുദ്ധ കുർബാനയ്ക്ക് ശേഷം ജോസഫ് നാമധാരികളെ ആദരിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു. ഗോഡുലൂപ്പേ മാതാവിൻറെ തിരുനാളും അന്നേദിവസം ഭക്ത്യാദരപൂർവ്വം ആചരിക്കുകയുണ്ടായി. ക്നാനായ റീജിയണിലെ യുവജന മിനിസ്ട്രിയുടെ പ്രവർത്തന ഉദ്ഘാടനവും മിഷൻലീഗ് പ്ലാറ്റിനം ജൂബിലി ഉദ്ഘാടനവും അഭിവന്ദ്യ മാർ.മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത നിർവഹിക്കുകയുണ്ടായി.
മിഷൻ ലീഗ് കുട്ടികളുടെ വർണ്ണശബളമായ റാലിയും തദവസരത്തിൽ നടത്തപ്പെട്ടു.

സ്റ്റീഫൻ ചൊള്ളംമ്പേൽ (പി.ആർ.ഒ)