Home Blog

കെ.സി.സി. കൾച്ചറൽ സൊസൈറ്റി കൺവീനറായി സ്റ്റീഫൻ ചെട്ടിക്കത്തോട്ടത്തിൽ തെരഞ്ഞെടുക്കപ്പെട്ടു.

കെ.സി.സി. കോട്ടയം അതിരൂപതാ കൾച്ചറൽ സൊസൈറ്റി കൺവീനറായി സ്റ്റീഫൻ ചെട്ടിക്കത്തോട്ടത്തിൽ തെരഞ്ഞെടുക്കപ്പെട്ടു.
ഉഴവൂർ ഇടവക ചെട്ടിക്കത്തോട്ടത്തിൽ പരേതനായ മത്തായി – മേരി ദമ്പതികളുടെ പുത്രനാണ്.
കെ.സി.വൈ.എൽ. കോട്ടയം അതിരൂപതാ ജനറൽ സെക്രട്ടറി, കെ.സി.സി. വർക്കിംഗ് കമ്മറ്റിയംഗം, കെ.സി.സി. ഉഴവൂർ ഫൊറോന പ്രസിഡൻ്റ് എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. ടെമ്പറൻസ് കമ്മീഷൻ്റെ 2005 ലെ മികച്ച യുവജന ലഹരി വിരുദ്ധ പ്രവർത്തകനുള്ള അവാർഡ് നേടിയിട്ടുണ്ട്
മാധ്യമപ്രവർത്തകൻ, പരിസ്ഥിതി പ്രവർത്തകൻ, അഭിനേതാവ്, രാഷ്ട്രീയ നേതാവ് തുടങ്ങി വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
വെളിയനാട് ഇടവകാംഗമായ പള്ളിച്ചിറ വീട്ടിൽ ജിൻസിയാണ് ഭാര്യ. മക്കൾ: മാറ്റ്, ജെഫ്, മരിയറ്റ് .

പാലാ ബിഷപ്പിന് പിന്തുണ അറിയിച്ച് ക്നാനായ കത്തോലിക്ക കോൺഗ്രസ്.

കോട്ടയം: ആധുനിക കാലഘട്ടത്തിൽ ഭീഷണിയായി വരുന്ന ലൗവ് ജീഹാദ്, നാർക്കോട്ടിക് ജിഹാദ് വിഷയത്തിൽ ക്രൈസ്തവർ മുൻകരുതൽ എടുക്കണമെന്ന് ആഹ്വാനം ചെയ്ത അഭിവന്ദ്യ കല്ലറങ്ങാട്ട് പിതാവിന് പിന്തുണ അറിയിച്ചുകൊണ്ട് KCC അതിരൂപതാ ഭാരവാഹികൾ പാലാ അരമനയിൽ എത്തി അഭിവന്ദ്യ പിതാവിനെ സന്ദർശിച്ച് ക്നാനായ സമുദായത്തിന്റെ പിന്തുണ അറിയിച്ചു. അതിരൂപതാ പ്രസിഡണ്ട് തമ്പി എരുമേലിക്കര, ജനറൽ സെക്രട്ടറി ബിനോയി ഇടയാടിയിൽ, വൈസ് പ്രസിഡണ്ട് തോമസ് അരയത്ത്, ജോയിന്റ് സെക്രട്ടറി സ്റ്റീഫൻ കുന്നുംപുറത്ത് എന്നിവരാണ് പിതാവിനെ സന്ദർശിച്ചത്.

സ്‌ത്രീകള്‍ നന്മയുടെ ചാലകശക്തികള്‍- ഓണ്‍ലൈന്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു

കോട്ടയം: കോട്ടയം അതിരൂപതയിലെ വനിതാ അല്‍മായ സംഘടനയായ ക്‌നാനായ കാത്തലിക്‌ വിമണ്‍സ്‌ അസോസിയേഷന്റെ നേതൃത്വത്തില്‍ സ്‌ത്രീകള്‍ നന്മയുടെ ചാലകശക്തികള്‍ എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു. സെപ്‌റ്റംബര്‍ 26 ഞായറാഴ്‌ച വൈകുന്നേരം 4 മണി മുതല്‍ കെ.സി.ഡബ്ല്യു.എ പ്രസിഡന്റ്‌ ലിന്‍സി രാജന്‍ വടശ്ശേരിക്കുന്നേലിന്റെ അദ്ധ്യക്ഷതയില്‍ സംഘടിപ്പിക്കുന്ന യോഗം കോട്ടയം അതിരൂപതാ വികാരി ജനറാളും കെ.സി.ഡബ്ല്യു.എ ചാപ്ലെയിനുമായ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്‌ ഉദ്‌ഘാടനം ചെയ്യും. ഡോ. ആന്‍സി ജോര്‍ജ്ജ്‌ ക്ലാസ്സ്‌ നയിക്കും., സെക്രട്ടറി ഷൈനി ചൊള്ളമ്പേല്‍, വൈസ്‌ പ്രസിഡന്റ്‌ മറിയാമ്മ തോമസ്‌ പാറാനിക്കല്‍, ഇടയ്‌ക്കാട്ട്‌ ഫൊറോന പ്രസിഡന്റ്‌ ജെയ്‌സി വെള്ളാപ്പിള്ളില്‍ എന്നിവര്‍ പ്രസംഗിക്കും. കോട്ടയം അതിരൂപതയിലെ വിവിധ യൂണിറ്റുകളിലെ കെ.സി.ഡബ്ല്യു.എ അംഗങ്ങള്‍ സംഗമത്തില്‍ പങ്കെടുക്കും

മിഷൻ ടൈംസ് പ്രകാശനം ചെയ്തു.

ചിക്കാഗോ: ചെറുപുഷ്പ മിഷൻ ലീഗ് ക്നാനായ കത്തോലിക്കാ റീജിയണൽ കമ്മിറ്റിയുടെ പ്രസിദ്ധീകരണമായ മിഷൻ ടൈംസ് പ്രകാശനം ചെയ്തു. ചിക്കാഗോ രൂപത വികാരി ജനറാളും ക്നാനായ റീജിയണൽ ഡയറക്‌ടറുമായ ഫാ. തോമസ് മുളവനാൽ മിഷൻ ടൈംസിന്റെ പ്രകാശന കർമ്മം നിർവഹിച്ചു. ചെറുപുഷ്പ മിഷൻ ലീഗ് റീജിയണൽ ഡയറക്‌ടർ ഫാ. ബിൻസ് ചേത്തലിൽ, മിഷൻ ലീഗ് റീജിയണൽ ജനറൽ ഓർഗനൈസർ സിജോയ് പറപ്പള്ളിൽ, ഫാ. ജോസ് ആദോപ്പിള്ളിൽ, ഫാ. ജോസ് തറക്കൽ, ഫാ. റെനി കട്ടേൽ, ഫാ. ബിബി തറയിൽ എന്നിവർ സന്നിഹിതരായിരുന്നു. മിഷൻ ലീഗിന്റെ റീജിയണൽ യുണിറ്റ് വിശേഷങ്ങളും അംഗങ്ങളുടെ സാഹിത്യ സൃഷ്‌ടികളുമാണ് മിഷൻ ടൈംസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

കുമരകം : തൊട്ടിച്ചിറയില്‍ അന്നമ്മ ജോണ്‍ | Live Funeral Telecast Available

കുമരകം: തൊട്ടിച്ചിറയില്‍ പരേതനായ ജോണിന്‌റെ ഭാര്യ അന്നമ്മ ജോണ്‍ (95) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച(28.09.2021) ഉച്ചയ്ക്ക് 12 മണിക്ക് കുമരകം വളളാറ പുത്തന്‍പളളിയില്‍. മക്കള്‍ : ആലീസ്, മേഴ്‌സി, കുര്യന്‍, എല്‍സ്സമ്മ, ലിസി. മരുമക്കള്‍: ലൂക്കോസ് തൊടുകയില്‍, പരേതനായ മാണി ഉതുരകല്ലുങ്കല്‍, സുജ തൊട്ടിച്ചിറ, ബാബു കണ്ണാരത്തില്‍, വാറുണ്ണി പാതാടം.

ദുബായ് കെ.സി.സി യുടെ നേതൃത്വത്തിൽ ഓണാഘോഷം നടത്തപ്പെട്ടു.

ദുബായ് കെ.സി.സി യുടെ നേതൃത്വത്തിൽ 2021 വർഷത്തെ ഓണാഘോഷം കോവിഡ് മാനദണ്ഡങ്ങൾക്കനുസരിച്ച് സെപ്റ്റംബർ മാസം 10-ാം തീയതി ദുബായ് ജേക്കബ് ഗാർഡൻ ഹോട്ടലിൽ വച്ച് നടത്തപ്പെട്ടു. കെ സി സി യു എ ഇ ചെയർമാൻ ശ്രീ ജോസഫ് മാത്യു പ്ലാംപറമ്പിൽ ഉദ്ഘാടനം നിർവഹിച്ച യോഗത്തിൽ , കെ സി സി ദുബായ് പ്രസിഡണ്ട് ശ്രീ ജോബി ജോസഫ് വള്ളിനായിൽ അധ്യക്ഷത വഹിക്കുകയും ചെയ്തു.കുടുംബയോഗം സെക്രട്ടറി ശ്രീ ജോസഫ് പുളിക്കൽ സ്വാഗതമാശംസിച്ചു തുടങ്ങിയ യോഗത്തിൽ കുടുംബയോഗങ്ങളിൽ ഉള്ള യുവജനങ്ങളുടെയും കുട്ടികളുടെയും വിവിധങ്ങളായ കലാപരിപാടികൾ അരങ്ങേറി.
ദുബായ് കെസിസിയുടെ തുടക്കകാലം മുതൽ 30 വർഷത്തോളമായി കമ്മിറ്റിയിൽ പ്രവർത്തിച്ച് ,യുഎഇയിലും, മിഡിൽ ഈസ്റ്റിലും, ആഗോളതലത്തിലുള്ള സംഘടനകളിലും സമുദായ അഭിവൃദ്ധിക്കുവേണ്ടി നിർണായകമായ പങ്കു വഹിച്ചുവരുന്ന ശ്രീ ജോപ്പൻ ഫിലിപ്പ് മണ്ണാട്ട്പറമ്പിലിനെ തദ്ധവസരത്തിൽ യൂണിറ്റിലെ മുതിർന്ന അംഗങ്ങളും DKCC ഡെലിഗേറ്റ്കളുമായ ശ്രീ ടോമി സൈമൺ നെടുങ്ങാട്ട് , ശ്രീ വി സി വിൻസെൻറ് വലിയവീട്ടിൽ എന്നിവർ ചേർന്ന് പൊന്നാടയണിയിച്ച് ആദരിക്കുകയും, അതിനു ശേഷം കെ സി സി യു എ ഇ ചെയർമാൻ, കെ സി സി ദുബായ് പ്രസിഡൻറ് എന്നിവർ ചേർന്ന് മെമെൻ്റോ കൈമാറുകയും ചെയ്തു.

ദുബായ് KCSL ഭാഗമായി നടന്ന ഓൺലൈൻ കോമ്പറ്റീഷൻ Showscape 2.0യുടെ വിജയികൾക്കും 10 , +2 ക്ലാസ്സുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ യൂണിറ്റിലെ കുട്ടികൾക്കും മെമെൻ്റോയും സർട്ടിഫിക്കറ്റും സമ്മാനിക്കുകയുണ്ടായി. കെ സി സി ദുബായ് എൻ്റർടൈമെൻറ് കോർഡിനേറ്റർ ശ്രീ ഷാജു ജോസഫിന്റെ നന്ദി പ്രകാശത്തോടെ ഓണാഘോഷത്തിന് തിരശീലവീണു. കോവിഡിനോടനുബന്ധിച്ച് ഉണ്ടായ ഒന്നരവർഷത്തെ കാത്തിരിപ്പിനുശേഷം നടന്ന ഒത്തുകൂടലും ഓണസദ്യയും ഓണക്കളികളും എല്ലാം കുടുംബാംഗങ്ങൾക്ക് വളരെ ഹൃദ്യവും ആസ്വാദ്യകരവും ആയിരുന്നു. ഈ ഓണാഘോഷത്തിൻ്റെ വിജയത്തിനായി ചുക്കാൻപിടിച്ച കെ സി സി ദുബായ് ട്രഷറർ അലക്സാണ്ടർ കുര്യാക്കോസ്, ലൂക്കോസ് തോമസ് എരുമേലിക്കര,മനു എബ്രഹാം നടുവത്തറ, തുഷാർ ജോസ് കണിയാമ്പറമ്പിൽ എന്നിവരുടെയും ദുബായ് യൂണിറ്റിന്റെ ഭാഗമായ KCYL, KCSL , KCWA എന്നീ സംഘടനകളുടെ പ്രവർത്തനം വളരെ പ്രശംസനീയം ആയിരുന്നു.

ക്‌നാനായ കുടിയേറ്റ നഗര്‍ ഡോക്യുമെന്‌ററി സ്വിച്ച് ഓണ്‍ കര്‍മ്മം 2021 സെപ്റ്റംബര്‍ 24 വെളളിയാഴ്ച 9pm ന്‌

കൊടുങ്ങല്ലൂരില്‍ ക്‌നാനായ പൈതൃകഭൂമിയില്‍ അറുപതുസെന്റ് സ്ഥലം സ്വന്തമാക്കി കോട്ടയം അതിരൂപത. എ.ഡി 345-ല്‍ ദക്ഷിണ മൊസൊപ്പൊട്ടോമിയയിലെ കിനായി ഗ്രാമത്തില്‍നിന്ന് ഏഴ് ഇല്ലത്തില്‍പ്പെട്ട 72 കുടുംബങ്ങളാണ് ക്‌നായിത്തോമ്മായുടെയും ഉറഹായിലെ മാര്‍ യൗസേപ്പിന്റെയും നേതൃത്വത്തില്‍ കൊടുങ്ങല്ലൂരിലെ ഈ പൈതൃകഭൂമിയില്‍ വന്നിറങ്ങിയത്. കൊടുങ്ങല്ലൂരിലെ ഈ ക്‌നാനായ കുടിയേറ്റ പൈതൃകഭൂമിയുടെ ഡോക്യുമെന്‌ററി സ്വിച്ച് ഓണ്‍ കര്‍മ്മം 2021 സെപ്റ്റംബര്‍ 24 വെളളിയാഴ്ച വൈകിട്ട് 9 മണിക്ക് കോട്ടയം അതിരൂപത വികാരി ജനറാള്‍ റവ.ഫാ.മൈക്കിള്‍ വെട്ടിക്കാട്ട് നിര്‍വഹിക്കും.

സംക്രാന്തി: കുന്നുമാംതൊട്ടിയില്‍ ബിന്‍സി തോമസ് (മിനി) | Live Funeral Telecast Available

സംക്രാന്തി: കുന്നുമാംതൊട്ടിയില്‍ തോമസിന്റെ ഭാര്യ ബിന്‍സി തോമസ് (മിനി-50) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച(26.09.2021) വൈകുന്നേരം 4 മണിക്ക് സംക്രാന്തി ലിറ്റില്‍ ഫ്‌ളവര്‍ ക്‌നാനായ പളളിയില്‍. പരേത മോനിപ്പളളി ചെറിയന്താനത്ത് കുടുംബാംഗമാണ്. മക്കള്‍: ടോം തോമസ്, റ്റെസ്മി തോമസ്.

ഉഴവൂര്‍ കല്ലടയില്‍ കെ.കെ ലൂക്കാ Live Funeral Telecast Available

ഉഴവൂര്‍ : കല്ലടയില്‍ പരേതനായ കുര്യന്റെ മകന്‍ കെ.കെ ലൂക്കാ (87) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച (24-9-21) ഉച്ചകഴിഞ്ഞ് 3 മണിക്ക് സെന്റ് സ്റ്റീഫന്‍സ് ഫൊറോന പള്ളിയില്‍. ഭാര്യ : മേരി ആരക്കുഴ എടത്തില്‍ കുടുംബാംഗം. മകന്‍ : ബിജോമോന്‍.

അടിസ്ഥാന സൗകര്യവികസനവും തൊഴില്‍ നൈപുണ്യ വികസന പദ്ധതികളും പിന്നോക്കാവസ്ഥയിലുള്ള കുടുംബങ്ങളുടെ മുഖ്യധാരാ വല്‍ക്കരണത്തിന് വഴിയൊരുക്കും – മാര്‍ മാത്യു മൂലക്കാട്ട്

കോട്ടയം: അടിസ്ഥാന സൗകര്യവികസനവും തൊഴില്‍ നൈപുണ്യ വികസന പദ്ധതികളും പിന്നോക്കാവസ്ഥയിലുള്ള കുടുംബങ്ങളുടെ മുഖ്യധാരാവല്‍ക്കരണത്തിന് വഴിയൊരുക്കുമെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട്. അടിസ്ഥാന സൗകര്യവികസനത്തിനും തൊഴില്‍ നൈപുണ്യ വികസന പദ്ധതികള്‍ക്കും അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന കാരുണ്യകിരണം പദ്ധതിയുടെ ഭാഗമായുള്ള ധനസഹായ വിതരണം തെള്ളകം ചൈതന്യയില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഭിരുചിയ്ക്ക് അനുസരിച്ചുള്ള തൊഴില്‍ നൈപുണ്യ പ്രവര്‍ത്തനങ്ങളിലൂടെ സുസ്ഥിര വരുമാന സാധ്യതകള്‍ കണ്ടെത്തുവാന്‍ കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയം അതിരൂപത വികാരി ജനറാള്‍ റവ. ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല, കോട്ടയം മുനിസിപ്പല്‍ കൗണ്‍സിലര്‍ റ്റി.സി റോയി എന്നിവര്‍ പ്രസംഗിച്ചു. ഭവന നിര്‍മ്മാണം ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങളോടൊപ്പം പശു, ആട്, കോഴി വളര്‍ത്തല്‍ തുടങ്ങിയ ചെറുകിട വരുമാന പദ്ധതികള്‍ക്കുമായിട്ടാണ് ധനസഹായം ലഭ്യമാക്കിയത്.

കാരുണ്യ സ്പർശം: രണ്ടാം ഘട്ടം – ഏറ്റുമാനൂരിൽ

ചെറുപുഷ്പ മിഷൻ ലീഗിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് കാരുണ്യ സ്പർശം എന്ന സംരംഭത്തിന്റെ രണ്ടാം ഘട്ടം 22/09/2021 ബുധനാഴ്ച രാവിലെ 11 മണിക്ക് ഏറ്റുമാനൂർ സെന്റ്. ജോസഫ്സ് ഇടവകാംഗങ്ങളുടെയും മിഷൻ ലീഗ് പ്രവർത്തകരുടെയും സഹകരണത്തോടെ അമ്മ എന്ന സ്ഥാപനത്തിൽ നടപ്പിലാക്കി. CML കോട്ടയം അതിരൂപതാ പ്രസിഡന്റ് ശ്രീ റിക്കി ജോസഫ് കോച്ചേരിലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഏറ്റുമാനൂർ മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ശ്രീമതി ലാലി ജോർജ് ഉദ്ഘാടന കർമ്മം നിർവഹിച്ചു. ഏറ്റുമാനൂർ ഇടവക വികാരി ഫാ.ജോസ് കടവിൽച്ചിറ സന്ദേശവും, ഏറ്റുമാനൂർ മുൻസിപ്പൽ കൗൺസിലർ ശ്രീമതി. രശ്മി ആശംസയും നൽകി സംസാരിച്ചു. ഏറ്റുമാനൂര്‍ ഇടവകയിലെ കുഞ്ഞുമിഷണരിമാര്‍ക്ക് ഇത് വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു. 20 പേർക്ക് ആവശ്യമായ സാധങ്ങളും ഡ്രെസ്സും അടങ്ങിയ കിറ്റും, പലവ്യഞ്ജനങ്ങളും, തുടര്‍ന്ന് കോട്ടയം കാരിത്താസ് ഹോസ്പിറ്റലില്‍ നിന്ന് വാക്‌സിനും നല്‍കി.

Latest News

പാലാ ബിഷപ്പിന് പിന്തുണ അറിയിച്ച് ക്നാനായ കത്തോലിക്ക കോൺഗ്രസ്.

കോട്ടയം: ആധുനിക കാലഘട്ടത്തിൽ ഭീഷണിയായി വരുന്ന ലൗവ് ജീഹാദ്, നാർക്കോട്ടിക് ...

സ്‌ത്രീകള്‍ നന്മയുടെ ചാലകശക്തികള്‍- ഓണ്‍ലൈന്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു

കോട്ടയം: കോട്ടയം അതിരൂപതയിലെ വനിതാ അല്‍മായ സംഘടനയായ ക്‌നാനായ കാത്തലിക്‌ വിമണ്‍സ്‌...

മിഷൻ ടൈംസ് പ്രകാശനം ചെയ്തു.

ചിക്കാഗോ: ചെറുപുഷ്പ മിഷൻ ലീഗ് ക്നാനായ കത്തോലിക്കാ റീജിയണൽ കമ്മിറ്റിയുടെ പ്രസിദ്ധീകരണമായ...

കുമരകം : തൊട്ടിച്ചിറയില്‍ അന്നമ്മ ജോണ്‍ | Live Funeral Telecast Available

കുമരകം: തൊട്ടിച്ചിറയില്‍ പരേതനായ ജോണിന്‌റെ ഭാര്യ അന്നമ്മ ജോണ്‍ (95) നിര്യാതയായി....

ദുബായ് കെ.സി.സി യുടെ നേതൃത്വത്തിൽ ഓണാഘോഷം നടത്തപ്പെട്ടു.

ദുബായ് കെ.സി.സി യുടെ നേതൃത്വത്തിൽ 2021 വർഷത്തെ ഓണാഘോഷം കോവിഡ് മാനദണ്ഡങ്ങൾക്കനുസരിച്ച്...