Home Blog

2020 ക്‌നാനായ കൺവെൻഷനുകൾ യാഥാർഥ്യമാകുമോ ? നേരെ വാ നേരേ പോ ചർച്ച ചെയ്യുന്നു.

0
2020 ക്‌നാനായ കൺവെൻഷനുകൾ യാഥാർഥ്യമാകുമോ ? നേരെ വാ നേരേ പോ ചർച്ച ചെയ്യുന്നു.
ചിക്കാഗോ : ക്‌നാനായ സമുദായത്തിൽ ലോകം മുഴുവനും ഉറ്റുനോക്കുന്ന 3 കൺവൻഷനുകളാണ്   KCCNA ,  UKKCA , KCCO കൺവൻഷനുകൾ . എന്നാൽ ലോകത്തെ നിശ്ചലമാക്കികൊണ്ടു കോവിഡ് 19 വ്യപകമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ  2020 ക്‌നാനായ കൺവെൻഷനുകൾ യാഥാർഥ്യമാകുമോ ?  എന്ന ചോദ്യചിഹ്നം ഉയരുന്ന സാഹചര്യത്തിൽ എല്ലാവരുടെയും സംശയങ്ങൾക്ക് മറുപടിയുമായി മൂന്ന് പ്രസിഡണ്ടുമാർ  “നേരെ വാ നേരേ പോ” എന്ന ചർച്ചാ പരിപാടിയിൽ മറുപടി പറയുന്നു.
കെ സി സി എൻ എ പ്രെസിഡൻറ് അലക്സ് മഠത്തിൽതാഴെ, യു കെ കെ സി എ പ്രസിഡന്റ തോമ്സ് വാരികാട്ട് , KCCO പ്രെസിഡൻറ് സജിമോൻ വരകുകാലായിൽ എന്നിവർ തൽസമയം പങ്കെടുക്കുന്നു.
Live on Knanayavoice and KVTV  at  6.30pm Indian Time , stay tuned

മോ​​ണ്‍.​​ ജോ​​ര്‍​​ജ് കൂ​​വ​​ക്കാ​​ട്ടി​​ലിന് വത്തിക്കാനില്‍ നിയമനം

0

ച​ങ്ങ​നാ​ശേ​രി: വെ​നി​സ്വ​ല​യി​ലെ വ​ത്തി​ക്കാ​ന്‍ ന​യ​ത​ന്ത്ര കാ​ര്യാ​ല​യ സെ​ക്ര​ട്ട​റി മോ​ണ്‍.​ജോ​ര്‍​ജ് കൂ​വ​ക്കാ​ട്ടി​നെ ഫ്രാ​ന്‍​സീ​സ് മാ​ര്‍​പ്പാ​പ്പ വ​ത്തി​ക്കാ​നി​ലെ കേ​ന്ദ്രകാ​ര്യാ​ല​യ​ത്തി​ന്‍റെ പൊ​തു​കാ​ര്യ​ങ്ങ​ള്‍​ക്കു വേ​ണ്ടി​യു​ള്ള വി​ഭാ​ഗ​ത്തി​ല്‍ നി​യ​മി​ച്ചു. 2006 മു​ത​ല്‍ വ​ത്തി​ക്കാ​ന്‍ ന​യ​ത​ന്ത്ര വി​ഭാ​ഗ​ത്തി​ല്‍ സേ​വ​ന​മ​നു​ഷ്ഠി​ച്ച്‌ വ​രി​ക​യാ​യി​രു​ന്നു. അ​ള്‍​ജീ​രി​യ, ദ​ക്ഷി​ണ കൊ​റി​യ മം​ഗോ​ളി​യ, ഇ​റാ​ന്‍, കോ​സ്റ്റ​റി​ക്കാ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ല്‍ അ​പ്പ​സ്തോ​ലി​ക് നു​ണ്‍​ഷ്യേ​ച്ച​റി​ന്‍റെ സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു. ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യി​ലെ മാ​മ്മൂ​ട് ലൂ​ര്‍​ദ്മാ​താ​ഇ​ട​വ​ക​യി​ല്‍​പ്പെ​ട്ട കൂ​വ​ക്കാ​ട്ട് ജേ​ക്ക​ബ് വ​ര്‍​ഗീ​സ്-​ത്രേ​സ്യാ​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്.

പിറവം കുടിലില്‍ ബിജു Live Funeral Telecast Available on KVTV MAIN

0
പിറവം : കുടിലില്‍ ബിജു (കുഞ്ഞാച്ചന്‍ -55) നിര്യാതനായി. സംസ്‌കാരം ഇന്നു (1-7-2020) രാവിലെ 11 മണിക്ക് ചെറുപുഷ്്പം കത്തോലിക്കാ പള്ളിയില്‍. ഭാര്യ : സാലി.

KVTV MAIN CHANNEL | Funeral Telecast of Biju Kudilil Piravom 01-07-2020

Comments

ഇരവിമംഗലം സെന്റ് ജോസഫ് എല്‍.പി. സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ വെഞ്ചരിപ്പു കര്‍മ്മം ജൂലൈ 3ന് | Live Telecast Available

0

ഇരവിമംഗലം: സെന്റ് ജോസഫ് എല്‍.പി. സ്‌കൂളിന്റെ ശതാബ്ദി സ്മാരകമായി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പുതിയ കെട്ടിടത്തിന്റെ വെഞ്ചരിപ്പു കര്‍മ്മം 2020 ജൂലൈ 3 -ാം തീയതി വൈകുന്നേരം 5 മണിക്ക് കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരി പിതാവ് നിര്‍വഹിക്കും. കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര,സംസ്ഥാന ഗവണ്‍മെന്റുകളുടെ നിയന്ത്രണങ്ങള്‍ക്ക് വിധേയമായിട്ടായിരിക്കും വെഞ്ചരിപ്പ് കര്‍മ്മങ്ങള്‍ നടത്തുക.

വെഞ്ചരിപ്പ് കര്‍മ്മങ്ങള്‍ ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം സംപ്രേഷണം ചെയ്യുന്നതാണ്.

മാഞ്ഞൂര്‍ സൗത്ത്: തുണ്ടത്തില്‍ തോമസ് കെ.പി (തോമാക്കുട്ടി)

0

മാഞ്ഞൂര്‍ സൗത്ത്: തുണ്ടത്തില്‍ തോമസ് കെ.പി (തോമാക്കുട്ടി-66 ) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച(30.06.2020) ഉച്ചകഴിഞ്ഞ് 3 മണിക്ക് ചാമക്കാല സെന്റ് ജോണ്‍സ് ക്‌നാനായ പളളിയില്‍.

സാന്‍ഹൊസെ ഗ്രാജുവേറ്റ്‌സിനെ കെ.സി.സി.എന്‍.സി ആദരിച്ചു

0

സാന്‍ഹൊസെ: ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്‌ ഓഫ്‌ നോര്‍ത്തേണ്‍ കാലിഫോര്‍ണിയ കമ്മ്യൂണിറ്റിയിലെ എല്ലാ ഹൈസ്‌കൂള്‍ ഗ്രാജുവേയ്‌റ്റിനേയും കെ.സി.സി.എന്‍.സി ആദരിച്ചു. എല്ലാ ഗ്രാജുവേയ്‌റ്റിന്റെയും ഫോട്ടോ വച്ച്‌ ആശംസാ കാര്‍ഡും, ഗിഫ്‌റ്റ്‌ കാര്‍ഡു അടങ്ങുന്ന സമ്മാനം ഗ്രാജുവേറ്റ്‌സിന്റെ വീടുകളില്‍ അയച്ചു കൊടുത്തുകൊണ്ട്‌ കെ.സി.സി.എന്‍.സി യുടെ പേരിലുള്ള അഭിനന്ദനങ്ങള്‍ അറിയിച്ചു. കെ.സി.സി.എന്‍.സി ഭാരവാഹികള്‍ ആയ വിപിന്‍ ഓണശ്ശേരില്‍, പ്രബിന്‍ ഇലഞ്ഞിക്കല്‍, ഷീബ പുറയംപള്ളില്‍, ഷിബു പാലക്കാട്ട്‌, സ്റ്റീഫന്‍ വേലിക്കട്ടേല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

പെട്രോൾ ഡീസൽ വിലവർദ്ധനയ്‌ക്കെതിരെ ക്‌നാനായ കത്തോലിക്കാ കോൺഗ്രസ് പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു

0

കോട്ടയം: ദിനംപ്രതിയുണ്ടാകുന്ന പെട്രോൾ ഡീസൽ വിലവർദ്ധനയ്‌ക്കെതിരെ കോട്ടയം അതിരൂപതയുടെ അൽമായ സംഘടനയായ ക്‌നാനായ കത്തോലിക്കാ കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നൂറിലധികം സ്ഥലങ്ങളിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. ധർണ്ണയുടെ അതിരൂപതാതല ഉദ്ഘാടനം തൊടുപുഴ ഗാന്ധി സ്‌ക്വയറിൽ കെ.സി.സി അതിരൂപതാ പ്രസിഡന്റ് തമ്പി എരുമേലിക്കര നിർവ്വഹിച്ചു. ജനറൽ സെക്രട്ടറി ബിനോയി ഇടയാടിയിൽ, ട്രഷറർ ലൂക്കോസ് പുത്തൻപുരയ്ക്കൽ, വൈസ് പ്രസിഡന്റ് തോമസ് അരയത്ത്, ജോയിന്റ് സെക്രട്ടറി സ്റ്റീഫൻ കുന്നുംപുറത്ത്, എ.കെ.സി.സി പ്രതിനിധി ഷാജി കണ്ടശ്ശാംകുന്നേൽ, എ.ഐ.സി.യു പ്രതിനിധി തോമസ് അറക്കത്തറ എന്നിവർ പ്രസംഗിച്ചു.

FAITH FEST-2020 ഒരുക്കങ്ങൾ പൂർത്തിയായി.

0

ചിക്കാഗോ : ക്നാനായ റീജിയൻ മതബോധന കമ്മീഷന്റെ ആഭിമുഖ്യത്തിൽ മതബോധന കുട്ടികൾക്കായി നടത്തപ്പെടുന്ന FAITH FEST-2020 യുടെ ഒരുക്കങ്ങൾ പൂർത്തിയായി . ജൂലൈ 1 മുതൽ 12 വരെ KVTV യിലൂടെ ലൈവ് ആയിട്ടായിരിക്കും ക്ലാസുകൾ നടത്തപ്പെടുന്നത് . 3 മണി മുതൽ 4 മണി വരെ ഒരു മണിക്കൂർ നേരത്തേക്കായിരിക്കും ക്ലാസുകൾ ബ്രോഡ്കാസ്റ്റ് ചെയ്യുന്നത്. ക്നാനായ റീജിയണിലെ വിവിധ ദേവാലയങ്ങളിലെ പ്രഗൽഭരായ അധ്യാപകരാണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത് .ജൂലൈ 12 ന് ക്രിസ്റ്റീൻ ധ്യാനത്തോടെയാണ് ഫെയ്ത് ഫെസ്റ് സമാപിക്കുന്നത് .ക്നാനായ റീജിയൻ വിശ്വാസ പരിശിലന കമ്മീഷൻ ചെയർമാൻ ഫാ: ജോസ് ആദോപള്ളിയുടെ നേതൃത്വത്തിൽ ഓരോ ഇടവകയിലെയും DREമാരുടെ നേതൃത്വത്തിൽ ഫെയ്ത്ത് ഫെസ്റ്റ് 2020 പ്രവർത്തനങ്ങൾ ക്രോഡികരിച്ചിരിക്കുന്നത്.

ഹോളി ഫാമിലി ഗ്ലോബൽ ബൈബിൾ ക്വിസ് ജൂലൈ 11ന്

0
ഷിക്കാഗോ : സെന്റ് മേരിസ് ക്നാനായ കത്തോലിക്ക ഇടവകയും ക്നാനായവോയിസ് (KVTV) സംയുക്തമായി സംഘടിപ്പിക്കുന്ന ഹോളി ഫാമിലി ഗ്ലോബൽ ബൈബിൾ ക്വിസ് (Online) മെഗാ ക്വിസ് സീസൺ 2 ജൂലൈ 11 ശനിയാഴ്ച് ച ഇന്ത്യൻ സമയം വൈകുന്നേരം 7:30 മണിക്ക് (ചിക്കാഗോ സമയം രാവിലെ 9:00 ന്) നിങളുടെ വിരൽ തുമ്പിൽ എത്തുന്നു.   ഇക്കുറി എല്ലാമാസവും രണ്ടാമത്തെ ശനിയാഴ്ച്ചയായിരിക്കും മത്സരം നടക്കുന്നത് . അതിൽ വിജയികളാകുന്ന 5 ടീമുകൾ സെമി  ഫൈനൽ കടക്കുന്നതായിരിക്കും  ആകർഷകമായ സമ്മാനങ്ങളുള്ള ഈ ആഗോള ബൈബിൾ ക്വിസ് ലോകം മുഴുവനുമുള്ള ബൈബിൾ അറിയാവുന്ന ബൈബിൾ പഠിക്കുന്ന കുടുംബങ്ങൾ ഒന്നിച്ചിരുന്ന് മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. കമ്പ്യൂട്ടറിലോ സ്മാർട്ട് ഫോണിലോ കുടുംബ സമേതം പങ്കെടുക്കാവുന്ന തരത്തിലാണ് ഈ മത്സരം ഓൺലൈൻ ആയി സംഘടിപ്പിക്കുന്നത്. KVTV.COM, , KNANAVOICE.IN , KERALAVOICE.IN എന്നീ വെബ്സൈറ്റ്കളിൽ കൃത്യം 7:30 മണിക്ക് ക്വിസ് ചോദ്യങ്ങൾ ലഭിക്കുന്നതാണ്. 50 ചോദ്യങ്ങൾ ആണ് ഒരു മത്സരത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒന്നാം സമ്മാനം $151/ ഡോളർ , രണ്ടാം സമ്മാനം $ 101ഡോളർ , മൂന്നാം സമ്മാനം $ 50 ഡോളർ എന്നിങ്ങനെയാണ് സമ്മാനങ്ങൾ,   കോവിഡ് 19 എന്ന മഹാമാരി ലോകത്തെ നിശ്ചലമാക്കിയ ഈ ദിനങ്ങളിൽ ദൈവത്തെ കൂടുതൽ അറിയുവാനും ബൈബിൾ കൂടതൽ പഠിക്കുവാനുമായാണ് ഈ തരത്തിലുള്ള മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത് എന്ന് “തിരുകുടുംബം” ഗ്ലോബൽ ബൈബിൾ ക്വിസ് ഡയറക്ടർ ഫാ ബീൻസ് ചെത്തെലിൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾ KVTV.COMൽ പ്രെസിദ്ധികരിക്കുന്നതാണ്. ജൂലൈ 11 ന് നടക്കുന്ന ക്വിസ് സ്പോൺസർ ചെയ്തിരിക്കുന്നത് കുര്യൻ & ലീലാമ്മ മൂക്കേട്ട് (ചിക്കാഗോ) ആണ് .  ആദ്യ അഞ്ച് സ്ഥാനങ്ങളിൽ എത്തുന്നവർ സെമി ഫൈനലിൽ പ്രവേശിക്കുന്നതായിരിക്കും.  നിലവിൽ അഞ്ച് മത്സരാർത്ഥികൾ ഫൈനലിൽ പ്രേവേശിച്ചു കഴിഞ്ഞു.
സീസൺ 2 ഗ്ലോബൽ ക്വിസിൽ സൂമിലൂടെ യാണ് ചോദ്യങ്ങൾ നിങ്ങൾക്ക് ലഭിക്കുന്നത്. ഉത്തരങ്ങൾ മറ്റൊരു ഫോൺ ഉപയോഗിച്ച് നിങ്ങൾക്ക് പങ്കെടുക്കാവുന്നതാണ്. കഴിഞ്ഞ ക്വിസിൽ ചോദിച്ച വി പൗലോസിന്റെ ലേഖനഭാഗങ്ങൾ ഒഴിവാക്കിയുള്ള പൗലോസ് എഴുതിയ മറ്റു ലേഖന ഭാഗങ്ങളാണ് ഇക്കുറി ചോദിക്കുന്നത്.
 ഉത്തരങ്ങൾ ഇംഗ്ലീഷിൽ ആയിരിക്കും, ആയതിനാൽ ലോകത്തിൽ ക്രിസ്തുവിനെ അറിയുന്ന ഏവർക്കും പങ്കെടുക്കാവുന്നതാണ്. വിജയികളാകുന്നവരുടെ കുടുംബ ഫോട്ടോ വെബ് സൈറ്റുകളിൽ പ്രസിദ്ധികരിക്കുന്നതായിരിക്കും. ലോകം മുഴുവനുമുള്ള , എല്ലാ ആളുകളെയും ഈ ഓൺലൈൻ ബൈബിൾ ക്വിസ് മത്സരത്തിലേക്ക് ക്ഷണിച്ചു കൊള്ളുന്നു. കടന്നു വരുന്ന എല്ലാ ആഴ്ചയിലേയും മത്സരം സ്പോൺസർ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് സംഘാടകരുമായി ബന്ധപ്പെടാവുന്നതാണ്.
More info please click the link below
Sponsor of the Quiz

കല്ലറ: ഇടത്തില്‍ മേരി ജോസഫ് | Live Funeral Telecast Available on KVTV LIVE

0
കല്ലറ: ഇടത്തില്‍ പരേതനായ ജോസഫിന്റെ ഭാര്യ മേരി ജോസഫ് (88) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച(25.06.2020) ഉച്ചകഴിഞ്ഞ് 3 മണിക്ക് കല്ലറ സെന്റ് തോമസ് ക്‌നാനായ പഴയ പളളിയില്‍. പരേത അയര്‍ക്കുന്നം കൊരട്ടി കുടുംബാംഗമാണ്. മക്കള്‍: ലീലാമ്മ, കുര്യാച്ചന്‍, ലില്ലികുട്ടി, ജോസ്, റ്റോമി, ലിന്‍സി. മരുമക്കള്‍: പരേതനായ എബ്രഹാം ആപ്പാഞ്ചിറ, ആന്‍സി കീഴൂര്‍, ലൂക്കോസ് നീറിക്കാട്, ജയ്‌മോള്‍ തൊട്ടൂര്‍, ആന്‍സി കിടങ്ങൂര്‍, ജെയിംസ് കീഴൂര്‍.

KVTV LIVE | Funeral Telecast of Mary Joseph Edathil Kallara 25-06-2020 part 1

KVTV LIVE | Funeral Telecast of Mary Joseph Edathil Kallara 25-06-2020 part 2

Latest News

2020 ക്‌നാനായ കൺവെൻഷനുകൾ യാഥാർഥ്യമാകുമോ ? നേരെ വാ നേരേ പോ ചർച്ച ചെയ്യുന്നു.

0
2020 ക്‌നാനായ കൺവെൻഷനുകൾ യാഥാർഥ്യമാകുമോ ? നേരെ വാ നേരേ പോ...

മോ​​ണ്‍.​​ ജോ​​ര്‍​​ജ് കൂ​​വ​​ക്കാ​​ട്ടി​​ലിന് വത്തിക്കാനില്‍ നിയമനം

0
ച​ങ്ങ​നാ​ശേ​രി: വെ​നി​സ്വ​ല​യി​ലെ വ​ത്തി​ക്കാ​ന്‍ ന​യ​ത​ന്ത്ര കാ​ര്യാ​ല​യ സെ​ക്ര​ട്ട​റി മോ​ണ്‍.​ജോ​ര്‍​ജ് കൂ​വ​ക്കാ​ട്ടി​നെ ഫ്രാ​ന്‍​സീ​സ്...

പിറവം കുടിലില്‍ ബിജു Live Funeral Telecast Available on KVTV MAIN

0
പിറവം : കുടിലില്‍ ബിജു (കുഞ്ഞാച്ചന്‍ -55) നിര്യാതനായി. സംസ്‌കാരം ഇന്നു...

ഇരവിമംഗലം സെന്റ് ജോസഫ് എല്‍.പി. സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ വെഞ്ചരിപ്പു കര്‍മ്മം ജൂലൈ 3ന് | Live Telecast...

0
ഇരവിമംഗലം: സെന്റ് ജോസഫ് എല്‍.പി. സ്‌കൂളിന്റെ ശതാബ്ദി സ്മാരകമായി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ...

മാഞ്ഞൂര്‍ സൗത്ത്: തുണ്ടത്തില്‍ തോമസ് കെ.പി (തോമാക്കുട്ടി)

0
മാഞ്ഞൂര്‍ സൗത്ത്: തുണ്ടത്തില്‍ തോമസ് കെ.പി (തോമാക്കുട്ടി-66 ) നിര്യാതനായി. സംസ്‌കാരം...