Home Blog

കെ.സി.സി. കൾച്ചറൽ സൊസൈറ്റി കൺവീനറായി സ്റ്റീഫൻ ചെട്ടിക്കത്തോട്ടത്തിൽ തെരഞ്ഞെടുക്കപ്പെട്ടു.

കെ.സി.സി. കോട്ടയം അതിരൂപതാ കൾച്ചറൽ സൊസൈറ്റി കൺവീനറായി സ്റ്റീഫൻ ചെട്ടിക്കത്തോട്ടത്തിൽ തെരഞ്ഞെടുക്കപ്പെട്ടു.
ഉഴവൂർ ഇടവക ചെട്ടിക്കത്തോട്ടത്തിൽ പരേതനായ മത്തായി – മേരി ദമ്പതികളുടെ പുത്രനാണ്.
കെ.സി.വൈ.എൽ. കോട്ടയം അതിരൂപതാ ജനറൽ സെക്രട്ടറി, കെ.സി.സി. വർക്കിംഗ് കമ്മറ്റിയംഗം, കെ.സി.സി. ഉഴവൂർ ഫൊറോന പ്രസിഡൻ്റ് എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. ടെമ്പറൻസ് കമ്മീഷൻ്റെ 2005 ലെ മികച്ച യുവജന ലഹരി വിരുദ്ധ പ്രവർത്തകനുള്ള അവാർഡ് നേടിയിട്ടുണ്ട്
മാധ്യമപ്രവർത്തകൻ, പരിസ്ഥിതി പ്രവർത്തകൻ, അഭിനേതാവ്, രാഷ്ട്രീയ നേതാവ് തുടങ്ങി വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
വെളിയനാട് ഇടവകാംഗമായ പള്ളിച്ചിറ വീട്ടിൽ ജിൻസിയാണ് ഭാര്യ. മക്കൾ: മാറ്റ്, ജെഫ്, മരിയറ്റ് .

സംക്രാന്തി: മുടിയൂര്‍ക്കര കോതമന ജോസ്

സംക്രാന്തി: മുടിയൂര്‍ക്കര കോതമന പരേതനായ ജോണിന്റെ മകന്‍ ജോസ് നിര്യാതനായി. സംസ്‌കാരം പിന്നീട്.

പ്രവാസി നിയമവേദി ഇന്ന് | LIVE ON KVTV @7:30 IST & 9PM CST

ലോകം മുഴുവന്‍ വളര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന മലയാളികള്‍ക്ക് ഇന്ത്യയിലെ നിയമപരമായ എല്ലാവിധ ചോദ്യങ്ങള്‍ക്കും ഉത്തരവുമായി KVTV. സുപ്രീംകോടതി അഭിഭാഷകനായ അഡ്വ.ജോസഫ് എബ്രാഹം പ്രവാസികളുടെ ഇന്ത്യയിലെ നിയമോപദേശവും നിയമപരമായ എല്ലാ ചോദ്യങ്ങള്‍ക്കും എല്ലാ ആഴ്ചയിലും മറുപടി നല്‍കുന്നു. ഇതിന്റെ അവതാരകനായി അമേരിക്കയില്‍ നിന്നും ബിജു തൂമ്പില്‍ അണ് ഈ പ്രോഗ്രാമിനു ചോദ്യങ്ങളുമായി അഡ്വ.ജോസഫ് എബ്രാഹത്തിനെ സമീപിക്കുന്നത്. ബിജു തൂമ്പില്‍നോടപ്പം ലോകം മുഴുവനുമുള്ള പ്രവാസികള്‍ക്കു ചോദ്യങ്ങള്‍ ചോദിക്കാനും നിയമോപദേശം തേടുവാനുള്ള അവസരമാണ് എല്ലാ ആഴ്ചയിലും കടന്നുവരുവാന്‍ പോകുന്നത്. വരും നാളുകളില്‍ പ്രവാസികള്‍ക്കു മനസ്സില്‍ തങ്ങിനില്‍ക്കുന്ന ഏതുതരത്തിലുള്ള തടസങ്ങള്‍ക്കും എല്ലാവിധ നിയമ സാധ്യതകളും ദുരുകരിക്കുക എന്ന ലക്ഷ്യവുമായി KVTV പുത്തന്‍ ദൗത്യവുമായി എത്തിയിരിക്കുന്നു. എല്ലാ ആഴ്ചയിലും കാണുക, സംശയങ്ങള്‍ ദുരുകരിക്കുക, ചോദ്യങ്ങള്‍ ഉന്നയിക്കുക. സുപ്രീംകോടതി അഭിഭാഷകനായ അഡ്വ.ജോസഫ് എബ്രാഹം എല്ലാ നിയമോപദേശങ്ങളും KVTV യിലൂടെ നല്‍കുന്നു.ചോദ്യങ്ങള്‍ ചോദിക്കുവാന്‍ Whats App No. +1(847)7911824.

പിറവം (തൊട്ടൂര്‍) കാഞ്ഞിരത്തിങ്കള്‍ സി.കെ മറിയാമ്മ ടീച്ചര്‍ Live Funeral Telecast Available

പിറവം (തൊട്ടൂര്‍) : കാഞ്ഞിരത്തിങ്കള്‍ പരേതനായ ഇട്ടുപ്പ് സാറിന്റെ ഭാര്യ സി.കെ മറിയാമ്മ ടീച്ചര്‍ (95–റിട്ട. ഹെഡ്്മിസ്ട്രസ്സ് ഗവ.എല്‍.പി .എസ് കളമ്പൂര്‍) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച (13-8-2020) ഉച്ചകഴിഞ്ഞ് 3 മണിക്ക് മാങ്ങിടപ്പള്ളി സെന്റ് തോമസ് ക്‌നാനായപള്ളിയില്‍. പരേത കല്ലറ ചോരത്ത് കുടുംബാംഗം. മക്കള്‍ : ഡെയ്‌സി, തോമസ് (ഡെപ്യൂട്ടി മാനേജര്‍ National insurance company Tripunithura), ബാബു (USA), അബി (USA), മരുമക്കള്‍ : സണ്ണി മംഗലത്ത് മോനിപ്പള്ളി, ആലീസ് ഇഞ്ചനാട്ടില്‍ മുട്ടം (Ret.Professor St.Stephens College Uzhavoor), പ്രമീള പൂവത്തിങ്കള്‍ കീഴൂര്‍, ഷെയ്‌സി കരിമ്പനച്ചാലില്‍ മോനിപ്പള്ളി.
KVTV PLUS CHANNEL | Funeral Telecast of C.K.Mariyamma Kanjirathingal Piravom 13-08-2020 Part 1

KVTV PLUS CHANNEL | Funeral Telecast of C.K.Mariyamma Kanjirathingal Piravom 13-08-2020 Part 2

KVTV PLUS CHANNEL | Funeral Telecast of C.K.Mariyamma Kanjirathingal Piravom 13-08-2020 Part 3

KVTV PLUS CHANNEL | Funeral Telecast of C.K.Mariyamma Kanjirathingal Piravom 13-08-2020 Part 4

പരിസ്ഥിതി മിത്ര അവാര്‍ഡ് 2020 പ്രഖ്യാപിച്ചു.

ഉഴവൂര്‍:സെന്റ്‌ സ്റ്റീഫന്‍സ്‌ കോളേജ് ‌സെന്റര്‍ഫോര്‍ എന്‍വയണ്‍മെന്റല്‍ എഡ്യൂക്കേഷന്‍ ആന്റ്‌റൂറല്‍ഡെവലപ്‌മെന്റിന്റെ (സീര്‍ഡ്‌) ആഭിമുഖ്യത്തില്‍ സംസ്ഥാന തലത്തില്‍ നല്‍കുന്ന പരിസ്ഥിതി മിത്ര അവാര്‍ഡ്‌ 2020 ന്‌ വ്യക്തിഗതവിഭാഗത്തില്‍ ശ്രീ. കെ ബിനു വാഴൂരും സാഥാപനങ്ങളുടെ വിഭാഗത്തില്‍ മലബാര്‍ സോഷ്യല്‍ സര്‍വ്വീസ്‌ സൊസൈറ്റി (മാസ്സ്‌),കണ്ണൂരും അര്‍ഹരായി.പരിസ്ഥിതി സംരക്ഷണത്തിനും, പരിപാലനത്തിനും, പ്രചാരണത്തിനും നല്‌കിയ മാതൃകാപരമായ സേവനങ്ങളുടെ അടിസ്ഥാനത്തിലാണ് ‌ഇവര്‍ തെരഞ്ഞെടുക്കപ്പെട്ടത്‌. മാസ്സിന്റെ നേതൃത്വത്തില്‍ മലബാര്‍ മേഖലയിലെ കണ്ണൂര്‍, വയനാട്‌, പാലക്കാട്‌, മലപ്പുറം, കാസര്‍ഗോഡ്‌എന്നീ ജില്ലകളില്‍ വിവിധങ്ങളായ പരിസ്ഥിതിസംരക്ഷണ പ്രവര്‍ത്തനങ്ങളും പദ്ധതികളും നടത്തിവരുന്നു.വൃക്ഷങ്ങളുടെ വൈദ്യന്‍ എന്ന് ‌അറിയപ്പെടുന്ന ശ്രീ. കെ. ബിനു നൂറുകണക്കിനു വൃക്ഷങ്ങള്‍ക്ക് ‌ആയുര്‍വ്വേദ ചികിത്സയിലൂടെ പുനര്‍ജന്മം നല്‍കിയിട്ടുണ്ട്‌. ട്രോഫിയും 15,000 രൂപയും പ്രശംസാ പത്രവും അടങ്ങുന്ന പരിസ്ഥിതി മിത്ര പുരസ്‌കാരം സ്‌പോണ്‍സര്‍ ചെയ്‌തിരിക്കുന്നത്‌ മുന്‍ പ്രിന്‍സിപ്പാളും സീര്‍ഡ്‌സ്ഥാപക ചെയര്‍മാനുമായ പ്രൊ. വി.പി. തോമസ്‌കുട്ടി, സ്ഥാപക എക്‌സിക്യൂട്ടീവ് ‌ഡയറക്‌ടര്‍ പ്രൊ. ജോയ്‌ പല്ലാട്ടുമഠം, സീര്‍ഡ്‌ അഭ്യുദയകാക്ഷിയായ അഡ്വ. ബിനോയ് ‌ജോര്‍ജ്ജ്‌ ചെറുകര എന്നിവരാണ്‌.ഉഴവൂര്‍ കോളേജിന്റേയും പരിസരപ്രദേശങ്ങളുടേയും സുസ്ഥിരവികസനം ലക്ഷ്യംവച്ച്‌ 2001 ല്‍ ആരംഭിച്ച സീര്‍ഡ് ‌വിവിധങ്ങളായ പരിസ്ഥിതിസൗഹൃദ പരിപാടികള്‍ നടത്തിവരുന്നു. കോളേജ്‌ പ്രിന്‍സിപ്പാള്‍ പ്രൊഫ. ലല്ലി കെ. സിറിയക്ക്‌, പ്രൊഫ. തോമസ്‌ കെ.സി., ഡോ. സിന്‍സി ജോസഫ് ‌എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുന്നു.

കൈപ്പുഴ: കരികുളത്തില്‍ അന്നമ്മ മത്തായി | Live Funeral Telecast Available

കൈപ്പുഴ: കരികുളത്തില്‍ പരേതനായ മത്തായിയുടെ ഭാര്യ അന്നമ്മ (90) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച(13.08.2020) വൈകുന്നേരം 4 മണിക്ക്‌ കൈപ്പുഴ സെന്റ് ജോര്‍ജ് ക്‌നാനായ ഫൊറോന പളളിയില്‍. പരേത ചാമക്കാല കുടുംബാംഗമാണ്. മക്കള്‍: അന്നമ്മ (ജര്‍മ്മനി), ഏലിയാമ്മ (ഡല്‍ഹി), ലൂക്ക് (ഡല്‍ഹി), മാത്യു (ഡല്‍ഹി), ബാബു (ഡല്‍ഹി), ത്രേസ്യാമ്മ (ഗുജറാത്ത്), ജോമേള്‍ (യു.കെ), ടോം (അധ്യാപകന്‍, സെന്റ് ആന്‍സ് ഹയര്‍ സെക്കന്‍ണ്ടറി സ്‌കൂള്‍ കോട്ടയം), ബ്രിജീത്ത (യു.കെ), പരേതരായ തോമസ്, ക്ലാര. മരുമക്കള്‍: ഫിലിപ്പ് ചാമക്കാല കൈപ്പുഴ (ജര്‍മ്മനി), ലൂക്കോസ് തമ്പലക്കാട് കൈപ്പുഴ, ജോര്‍ജ് ചങ്ങുംമൂലയില്‍ നീണ്ടൂര്‍, ജോളി പുത്തൂര്‍ കിടങ്ങൂര്‍, സൂസന്‍ പന്തലാടത്തില്‍ മളളൂശ്ശേരി മേഴ്‌സി തെങ്ങനാട്ട് പടമുഖം, സന്തോഷ് പൗവ്വത്തേല്‍ പാലത്തുരുത്ത്, എല്‍സി വാലിമറ്റത്തില്‍ അരീക്കര, സോബി ജോണ്‍ ചേന്നാട്ട് നീണ്ടൂര്‍.
KVTV MAIN CHANNEL | Funeral Telecast of Annamma mathai Karikulathil Kaipuzha 13-08-2020 part 1

KVTV MAIN CHANNEL | Funeral Telecast of Annamma mathai Karikulathil Kaipuzha 13-08-2020 part 2

ചിക്കാഗോ സെന്റ് മേരിസ് ക്നാനായ പള്ളിയിൽ പ്രധാന തിരുനാളിന് കൊടിയേറി. Live on KVTV

ചിക്കാഗോ: മോർട്ടൺഗ്രോവ്  സെ.മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിന്റെ ദശവത്സരത്തിൽ നടുത്തുന്ന പ്രധാന തിരുനാളിന് കൊടിയേറി. പരിശുദ്ധ കന്യക മാതാവിന്റ ദർശനത്തിരുനാൾ ആഘോഷങ്ങളുടെ ഒന്നാം ദിനമായ 2020 ഓഗസ്റ്റ് 9 ഞായറാഴ്ച നടന്ന തിരുകർമ്മങ്ങൾക്ക് ക്നാനായ റീജിയൺ വികാരി ജനറാലും ഇടവക വികാരിയുമായ  മോൺ.തോമസ് മുളവനാൽ കാർമികത്വം വഹിച്ചു. വിശുദ്ധ കുർബാനയ്ക്കുശേഷം നൊവേനയെ തുടർന്ന് പരി. കന്യകമാതാവിന്റെ തിരുമുഖം ആലേഖനം ചെയ്ത പതാകയുമേന്തി 50 പേരടങ്ങുന്ന വിശ്വാസി സമൂഹം  ഇരുനിരയായി ചെണ്ടമേളങ്ങളുടെ അകമ്പടിയോടെ പ്രദക്ഷിണമായി നീങ്ങി. കുരിശുംതൊട്ടിയിൽ കമനിയമായി അലങ്കരിച്ച കൊടിമരത്തിൽ പതാക ഉയർത്തിയതോടെ തിരുനാൾ ആഘോഷങ്ങളിൽ ഒന്നാം ദിന ചടങ്ങുകൾക്ക് ഏറെ പകിട്ടേകി.
ഈ വർഷത്തെ തിരുനാൾ പ്രസുദേന്തി സ്റ്റീഫൻ & സിമി  കിഴക്കേക്കുറ്റ് ഫാമിലിയാണ്. ഒരാഴ്ച നീണ്ടുനിൽക്കുന്ന തിരുനാൾ ആചരണം ഓഗസ്റ്റ് 17 തിങ്കളാഴ്ച ആണ് സമാപിക്കുന്നത്. ഓരോ ദിവസങ്ങളിൽ നടക്കുന്ന തിരുക്കർമ്മങ്ങളുടെ തൽസമയ ദൃശ്യങ്ങൾ ക്നാനായ വോയ്സിലൂടെ സംപ്രേഷണം ചെയ്യപ്പെടുന്നു.
YouTube
Facebook
Twitter
Twitter.com/@kvtvlive
Web link  live.kvtv.com
On Roku TV 📺KVTVLIVE

25th Wedding Anniversary of Simon and Bijimol

                                                                                            On August 12th
Happy 25th Wedding Anniversary to Simon and Bijimol (Thundaththil & Kizhakkekattil Family)
From St Margaret school Kaipuzha 1982 batch

ഫാ.ജേക്കബ് കുറുപ്പിനകത്ത് മെമ്മോറിയൽ മൂന്നാമത് പ്രസംഗമത്സരം ഓഗസ്റ്റ് 22ന്

കോട്ടയം: കേരള കത്തോലിക്കാ സഭയുടെ അഭിമാനവും, ക്നാനായ സമുദായത്തേയും, യുവജനങ്ങളെയും ഏറെ സ്നേഹിക്കുകയും ചെയ്തിരുന്ന ബഹുമാനപ്പെട്ട കുറുപ്പിനകത്ത് ജേക്കബ് അച്ചന്റെ ഓർമ്മ വരുംതലമുറയ്ക്ക് പകർന്നുനൽകുന്നതിനും യുവജനങ്ങളിലെ നേതൃത്വപാടവം വളർത്തുന്നതിനുമായി വർഷംതോറും നടത്തുന്ന പ്രസംഗ മത്സരം ഈ വർഷം പ്രത്യേക സാഹചര്യത്തിൽ ഓൺലൈനായി 2020 ഓഗസ്റ്റ് 22 ന് രാവിലെ 10 മണിമുതൽ ടെലിഗ്രാമിലൂടെ നടത്തപ്പെടുന്നതാണ്. ഒന്നാം സമ്മാനം 10051 രൂപയും ഫാ.ജേക്കബ് കുറുപ്പിനകത്ത് മെമ്മോറിയൽ എവറോളിംഗ് ട്രോഫിയും,രണ്ടാം സമ്മാനം 7051 രൂപയും ട്രോഫിയും, മുന്നാം സമ്മാനം 5051 രൂപയും ട്രോഫിയും.കൂടാതെ 7 പേർക്ക് 1051 വീതം പ്രോത്സാഹന സമ്മാനവും ഉണ്ടായിരിക്കുന്നതാണ്.

ഷാർജ കെ.സി.വൈ.എൽ വെബിനാർ സംഘടിപ്പിച്ചു

കെ.സി.വൈ.എൽ ഷാർജ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ *social media and family bonds in the Era of Pandemic* എന്ന വിഷയത്തെ ആസ്പദമാക്കി മൂന്നാമത്തെ വെബിനാർ നടത്തുകയുണ്ടായി. പ്രസ്തുത പ്രോഗ്രാമിൽ ഷാർജ കെ.സി.വൈ.എൽ പ്രസിഡൻ്റ് ഡോണി ഓലിയ്ക്കമുറിയിൽ സ്വാഗതമർപ്പിക്കുകയും കെ.സി.സി UAE ചെയർമാൻ ശ്രീ.ജോസഫ് മാത്യു ആമുഖ സന്ദേശം നൽകുകയും ചെയ്തു. പ്രോഗ്രാമിൻ്റെ ഔദ്യോഗിമായ ഉദ്ഘാടനം കെ.സി.വൈ.എൽ കോട്ടയം അതിരൂപത ചാപ്ലയിൽ ഫാ.ചാക്കോ വണ്ടൻകുഴിയിൽ നിർവ്വഹിച്ചു. കോട്ടയം അതിരൂപത മീഡിയ കമ്മീഷൻ ചെയർമാൻ ഫാ.റ്റിനേഷ് പിണർക്കയിൽ സെമിനാർ അവതരിപ്പിച്ചു. കോവിഡ് കാലഘട്ടത്തിൽ സോഷ്യൽ മീഡിയയുടെ സ്വാധീനത്തെക്കുറിച്ചും, കുടുംബങ്ങളിലും നമ്മുടെ വ്യക്തി ജീവിതത്തിലും നാം സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും വളരെ മികച്ച രീതിയിൽ സെമിനാർ അവതരിപ്പിച്ച ഫാ.റ്റിനേഷ് പിണർക്കയിൽ ന് ഷാർജ കെ.സി.വൈ.എൽ സംഘടനയുടെ നന്ദി അറിയിക്കുന്നു. ഷാർജ കെ.സി.സി പ്രസിഡൻ്റ് ശ്രീ.തോമസ് ജോസഫ്ആശംസയർപ്പിച്ച് സംസാരിക്കുകയും. കെ.സി.വൈ.എൽ സെക്രട്ടറി ജിക്കു പൂത്തറ ഏവർക്കും നന്ദി അറിയിക്കുകയും ചെയ്തു. കെ.സി.സി ഷാർജയുടെ സഹകരണത്തോട് കൂടി സംഘടിപ്പിച്ച ഈയൊരു പ്രോഗ്രാമിൽ പങ്കെടുത്ത ഏവരെയും നന്ദിയോടെ ഓർക്കുന്നു.

സാന്‍ഹൊസെ സെന്റ് മേരീസ് ക്‌നാനായ ദൈവാലയത്തില്‍ പരി.കന്യാമറിയത്തിന്റെ തിരുനാള്‍

സാന്‍ഹൊസെ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ഫൊറോന ദൈവാലയത്തില്‍ പരി.കന്യാമറിയത്തിന്റെ തിരുനാള്‍ 2020 ആഗസ്റ്റ് 14,15,16 തീയതികളില്‍ ഭക്തിനിര്‍ഭരമായി ആഘോഷിക്കുന്നു.

Latest News

സംക്രാന്തി: മുടിയൂര്‍ക്കര കോതമന ജോസ്

സംക്രാന്തി: മുടിയൂര്‍ക്കര കോതമന പരേതനായ ജോണിന്റെ മകന്‍ ജോസ് നിര്യാതനായി. സംസ്‌കാരം...

പ്രവാസി നിയമവേദി ഇന്ന് | LIVE ON KVTV @7:30 IST & 9PM CST

ലോകം മുഴുവന്‍ വളര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന മലയാളികള്‍ക്ക് ഇന്ത്യയിലെ നിയമപരമായ എല്ലാവിധ...

പിറവം (തൊട്ടൂര്‍) കാഞ്ഞിരത്തിങ്കള്‍ സി.കെ മറിയാമ്മ ടീച്ചര്‍ Live Funeral Telecast Available

പിറവം (തൊട്ടൂര്‍) : കാഞ്ഞിരത്തിങ്കള്‍ പരേതനായ ഇട്ടുപ്പ് സാറിന്റെ ഭാര്യ സി.കെ...

പരിസ്ഥിതി മിത്ര അവാര്‍ഡ് 2020 പ്രഖ്യാപിച്ചു.

ഉഴവൂര്‍:സെന്റ്‌ സ്റ്റീഫന്‍സ്‌ കോളേജ് ‌സെന്റര്‍ഫോര്‍ എന്‍വയണ്‍മെന്റല്‍ എഡ്യൂക്കേഷന്‍ ആന്റ്‌റൂറല്‍ഡെവലപ്‌മെന്റിന്റെ (സീര്‍ഡ്‌) ആഭിമുഖ്യത്തില്‍...

കൈപ്പുഴ: കരികുളത്തില്‍ അന്നമ്മ മത്തായി | Live Funeral Telecast Available

കൈപ്പുഴ: കരികുളത്തില്‍ പരേതനായ മത്തായിയുടെ ഭാര്യ അന്നമ്മ (90) നിര്യാതയായി. സംസ്‌കാരം...