Home Blog

കെ.സി.സി. കൾച്ചറൽ സൊസൈറ്റി കൺവീനറായി സ്റ്റീഫൻ ചെട്ടിക്കത്തോട്ടത്തിൽ തെരഞ്ഞെടുക്കപ്പെട്ടു.

കെ.സി.സി. കോട്ടയം അതിരൂപതാ കൾച്ചറൽ സൊസൈറ്റി കൺവീനറായി സ്റ്റീഫൻ ചെട്ടിക്കത്തോട്ടത്തിൽ തെരഞ്ഞെടുക്കപ്പെട്ടു.
ഉഴവൂർ ഇടവക ചെട്ടിക്കത്തോട്ടത്തിൽ പരേതനായ മത്തായി – മേരി ദമ്പതികളുടെ പുത്രനാണ്.
കെ.സി.വൈ.എൽ. കോട്ടയം അതിരൂപതാ ജനറൽ സെക്രട്ടറി, കെ.സി.സി. വർക്കിംഗ് കമ്മറ്റിയംഗം, കെ.സി.സി. ഉഴവൂർ ഫൊറോന പ്രസിഡൻ്റ് എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. ടെമ്പറൻസ് കമ്മീഷൻ്റെ 2005 ലെ മികച്ച യുവജന ലഹരി വിരുദ്ധ പ്രവർത്തകനുള്ള അവാർഡ് നേടിയിട്ടുണ്ട്
മാധ്യമപ്രവർത്തകൻ, പരിസ്ഥിതി പ്രവർത്തകൻ, അഭിനേതാവ്, രാഷ്ട്രീയ നേതാവ് തുടങ്ങി വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
വെളിയനാട് ഇടവകാംഗമായ പള്ളിച്ചിറ വീട്ടിൽ ജിൻസിയാണ് ഭാര്യ. മക്കൾ: മാറ്റ്, ജെഫ്, മരിയറ്റ് .

ക്‌നാനായ മലങ്കര പുനരൈക്യ അനുസ്മരണദിനം ആചരിച്ചു.

കോട്ടയം: ക്‌നാനായ മലങ്കര പുനരൈക്യ ശതാബ്ദിവർഷാഘോഷങ്ങളുടെ ഭാഗമായി പുനരൈക്യത്തിനുശേഷം ആദ്യവിശുദ്ധകുർബ്ബാനയർപ്പണം നടത്തിയ ഇടയ്ക്കാട് സെന്റ് ജോർജ്ജ് ക്‌നാനായ കത്തോലിക്കാ ഫൊറോന പള്ളിയിൽ വച്ച് 2020 ഒക്‌ടോബർ 29 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് കോട്ടയം അതിരൂപതാ നിയുക്ത സഹായ മെത്രാൻ മോൺ. ജോർജ്ജ് കുരിശുമ്മൂട്ടിലിന്റെ മുഖ്യകാർമ്മികത്വത്തിൽ സീറോ മലങ്കര റീത്തിൽ വിശുദ്ധ കുർബ്ബാനയര്‍പ്പിച്ചു. കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് സന്ദേശം നല്‍കി പുനരൈക്യ അനുസ്മരണദിനം ഉദ്ഘാടനം ചെയ്തു.

ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി: വനിത സ്വാശ്രയ തൊഴില്‍ സംരംഭക പരിശീലന കേന്ദ്രത്തിന് തുടക്കമായി

ഇടുക്കി: കോട്ടയം അതിരൂപതയുടെ ഹൈറേഞ്ച് മേഖലയിലുള്ള സാമൂഹ്യ സേവന വിഭാഗമായ ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വനിതകള്‍ക്കായി ഇടുക്കി, കഞ്ഞിക്കുഴിയില്‍ സ്വാശ്രയ തൊഴില്‍ സംരംഭക പരിശീലന കേന്ദ്രത്തിന് തുടക്കമായി. പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനം കോട്ടയം അതിരൂപത വികാരി ജനറാളും ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി പ്രസിഡന്റുമായ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് നിര്‍വ്വഹിച്ചു. കോവിഡ് 19 വ്യാപന പശ്ചാത്തലത്തില്‍ തൊഴിലില്ലായ്മ രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അനുദിന ജീവിതവരുമാനം കണ്ടെത്താന്‍ പിന്നോക്കാവസ്ഥയിലുള്ള കുടുംബങ്ങള്‍ക്ക് തൊഴില്‍ സംരംഭങ്ങള്‍ അനിവാര്യമായിരിക്കുന്ന സാഹചര്യത്തിലാണ് ജി.ഡി.എസിന്റെ നേതൃത്വത്തില്‍ തൊഴില്‍ പരിശീലന കേന്ദ്രം ആരംഭിച്ചിരിക്കുന്നത്. തൊഴില്‍ പരിശീലനം നേടുന്നവര്‍ക്ക് സംരംഭകത്വ പരിശീലനവും ചെറുകിട സംരംഭങ്ങള്‍ തുടങ്ങുന്നതിനാവശ്യമായ പ്രചോദനവും സൊസൈറ്റി ലഭ്യമാക്കും. ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. ജോബിന്‍ പ്ലാച്ചേരിപ്പുറത്ത്, ഫാ. മൈക്കിള്‍ നെടുംതുരുത്തില്‍, ഫാ. ജോയി കട്ടിയാങ്കല്‍, ഫാ. ജെയിംസ് വടക്കേകണ്ടംകരിയില്‍, പ്രോഗ്രാം ഓഫീസര്‍ സിറിയക് ജോസഫ്, അനിമേറ്റര്‍ സിനി ഷൈന്‍, റഷീന അജാസ് എന്നിവര്‍ പങ്കെടുത്തു. തയ്യല്‍ അനുബന്ധ ജോലികള്‍, തേനീച്ച വളര്‍ത്തല്‍, മുട്ടകോഴി വളര്‍ത്തല്‍, മത്സ്യകൃഷി തുടങ്ങി വിവിധ പരിശീലനങ്ങള്‍ കേന്ദ്രത്തിലൂടെ ലഭ്യമാക്കുമെന്ന് ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. ജോബിന്‍ പ്ലാച്ചേരിപ്പുറത്ത് അറിയിച്ചു.

കേരള കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് പട്ടിണി സമരം നടത്തി

കോട്ടയം: ന്യൂനപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് വിവിധ രൂപതകളുടെ നേതൃത്വത്തില്‍ കലക്ട്രേറ്റ് പടിക്കല്‍ നടക്കുന്ന പട്ടിണി സമരത്തിന്റെ രണ്ടാം ദിവസം കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ.മൈക്കിള്‍ വെട്ടികാട്ട് ഉദ്ഘാടനം ചെയ്തു. കോട്ടയം അതിരൂപത കോര്‍പ്പറേറ്റ് എഡ്യൂക്കേഷണല്‍ ഏജന്‍സി സെക്രട്ടറി ഫാ. സ്റ്റാനി എടത്തിപ്പറമ്പില്‍ അധ്യക്ഷതവഹിച്ചു. മോന്‍സ് ജോസഫ് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. കെ.പി.സി.സി ജനറല്‍ സെക്രട്ടറി ടോമി കല്ലാനി, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ പി. ആര്‍ സോന, കൗണ്‍സിലര്‍മാരായ ടി.സി റോയി, സാബു പുളിമൂട്ടില്‍, ഫാ. ചാക്കോ വണ്ടന്‍കുഴി എന്നിവര്‍ പ്രസംഗിച്ചു. സമാപന സമ്മേളനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കോട്ടയം അതിരൂപത ടീച്ചേഴ്സ് ഗില്‍ഡ് പ്രസിഡന്‍റ് യു.കെ സ്റ്റീഫന്‍, സെക്രട്ടറി ക്രിസ്റ്റി പടപുരയ്ക്കല്‍, റെജി തോമസ്, ബോബി തോമസ്,ഡെമില്‍ ലൂക്ക്,ജിന്‍സി ബിനോയി, നിഷ, ജോയ്സി എന്നിവര്‍ സംസാരിച്ചു.

ഓൺലൈൻ പ്രസംഗ മത്സരം: ചമതച്ചാൽ, പയ്യാവൂർ ടൗൺ, പെരിക്കല്ലൂർ ജേതാക്കൾ

പയ്യാവൂർ ടൗൺ: ജപമാല മാസാചരണത്തിന്റെ ഭാഗമായി പയ്യാവൂർ ടൗൺ സൺഡേസ്കൂളും,ചെറുപുഷ്പ മിഷൻ ലീഗും സംയുക്തമായി മലബാർ റീജണിലെ ഹൈസ്കൂൾ വിഭാഗം വിശ്വാസ പരിശീലന വിദ്യാർത്ഥികൾക്കായി “ജപമാല തിന്മയെ തകർക്കുന്ന ശക്തമായ ആത്മീയ ആയുധം” എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ പ്രസംഗ മത്സരത്തിൽ അൽഫോൺസ് ബെന്നി കീഴങ്ങാട്ട് (ചമതച്ചാൽ), ഐവാൻ ടോം കെ ജോസ് കരോട്ടുതടത്തിൽ (പയ്യവൂർ ടൗൺ), ശ്രേയ ഷിബു ചേരിയിൽ (പെരിക്കല്ലൂർ) എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ഫിയോണ തോമസ് പാറയിൽ (രാജപുരം), ഷരോണ ഏലിയ സജി മുളവനാൽ (ചുള്ളിക്കര) എന്നിവർ പ്രോത്സാഹന സമ്മാനത്തിന് അർഹരായി. വിജയികളായ ആദ്യ മൂന്ന് സ്ഥാനക്കാർക്ക് 2500, 2000, 1500 രൂപയും മെമന്റോയും പ്രോത്സാഹന സമ്മാനത്തിന് അർഹരായവർക്ക് മെമന്റോയും വിതരണം ചെയ്തു. വികാരി ഫാ. ജോഷി വല്ലാർകാട്ടിൽ ആശംസകൾ നേർന്നു. ഹെഡ്മാസ്റ്റർ ജേക്കബ്ബ് സൈമണിന്റെ നേതൃത്വത്തിൽ അധ്യാപകർ പരിപാടികൾക്ക് നേതൃത്വം നൽകി.

കെ.സി.വൈ.എൽ അതിരൂപത ഓൺലൈൻ മീറ്റിംഗ് SPALANCATE -ബാംഗ്ലൂർ ഫൊറോനയിൽ നടത്തപ്പെട്ടു.

കെ.സി.വൈ.എൽ അതിരൂപത സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തപെടുന്ന ഓൺലൈൻ മീറ്റിംഗ് SPALANCATE – with eyes wide openന്റെ പതിനാലാമത് മീറ്റിംഗ് 2020 ഒക്ടോബർ 25നു ബാംഗ്ലൂർ ഫൊറോനയിലെ യുവജനങ്ങളുമായി നടത്തപ്പെട്ടു. കെ.സി.വൈ.എൽ അതിരൂപത പ്രസിഡന്റ് ലിബിൻ ജോസ് പാറയിൽ അധ്യക്ഷത വഹിച്ച യോഗം, ബാംഗ്ലൂർ ഫൊറോന പ്രസിഡന്റ് ഡോൺ ജോസ് കണിയാപറമ്പിൽന്റെ അസാനിധ്യത്തിൽ വൈസ് പ്രസിഡന്റ് ജീനു മരിയ ജോസ് ഉദ്ഘാടനം ചെയ്തു. കെ.സി.വൈ.എൽ ബാംഗ്ലൂർ ഫൊറോന ചാപ്ലയിൻ ഫാ. ബിബിൻ അഞ്ചെമ്പിൽ ആമുഖ സന്ദേശം നൽകുകയും, മലബാർ റീജിയൻ ചാപ്ലയിൻ ഫാ. ബിബിൻ കണ്ടോത്ത് അനുഗ്രഹ പ്രഭാഷണം നൽകുകയും ചെയ്തു. SPALANCATE പ്രോഗ്രാമിന്റെ മുഖ്യാതിഥിയായി അതിരൂപത മുൻ പ്രസിഡന്റ്‌ സാജു കണ്ണമ്പള്ളി സംസാരിക്കുകയും, അനുഭവങ്ങൾ പങ്കുവെയ്ക്കുകയും ചെയ്‌തു. മലബാർ റീജിയൻ പ്രസിഡന്റും, അതിരൂപത വൈസ് പ്രസിഡന്റുമായ ആൽബർട്ട് തോമസ് കൊച്ചുപറമ്പിൽ ആശംസകൾ അറിയിച്ചു. ഫൊറോന ജോയിന്റ് സെക്രട്ടറി ജോവിയ തോമസ് പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിക്കുകയും, ശേഷം ചർച്ചകൾക്ക് തുടക്കം കുറിക്കുകയും, യൂണിറ്റ് പ്രതിനിധികൾ ആശയവിനിമയം നടത്തുകയും, നാളിതുവരെയുള്ള പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു. യുവജനങ്ങൾ പരസ്പരം പരിചയപ്പെടുകയും, ബന്ധങ്ങൾ നിലനിർത്തുകയും ചെയ്തു. യോഗത്തിന് അതിരൂപത ജനറൽ സെക്രട്ടറി ബോഹിത് ജോൺസൺ സ്വാഗതവും, മലബാർ റീജിയൻ സെക്രട്ടറിയും, അതിരൂപത ജോയിന്റ് സെക്രട്ടറിയുമായ അമൽ അബ്രഹാം നന്ദിയും അർപ്പിച്ചു. 55 ഓളം യുവജനങ്ങൾ പങ്കെടുത്ത മീറ്റിംങ്ങിനു അതിരൂപത ഡയറക്ടർ ശ്രീ. ഷെല്ലി ആലപ്പാട്ട്, സിസ്റ്റർ അഡ്വൈസർ സിസ്റ്റർ ലേഖ SJC, ഭാരവാഹികളായ ജോസുകുട്ടി ജോസഫ്, അനിറ്റ് ചാക്കോ, അച്ചു അന്ന ടോം,മലബാർ റീജിയൻ, ബാംഗ്ലൂർ ഫൊറോന ഭാരവാഹികളും നേതൃത്വം നൽകി.

ഉ​ഴ​വൂ​ർ: ന​ട​ക്കു​ഴ​യ്ക്ക​ൽ എ​ൻ.​എം. ജോ​ണ്‍ (ഓ​നാ​യി) | Live Funeral Telecast Available

ഉ​ഴ​വൂ​ർ: ന​ട​ക്കു​ഴ​യ്ക്ക​ൽ എ​ൻ.​എം. ജോ​ണ്‍ (ഓ​നാ​യി​ചേ​ട്ട​ൻ-93) നി​ര്യാ​ത​നാ​യി.സംസ്‌കാരം വെളളിയാഴ്ച(30.10.2020) ഉച്ചകഴിഞ്ഞ് 3 മണിക്ക് ഉ​ഴ​വൂ​ർ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ പ​രേ​ത​യാ​യ മ​റി​യാ​മ്മ ക​രി​ങ്കു​ന്നം ക​വു​ന്നു​ങ്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: മേ​രി​ക്കു​ട്ടി (യു​എ​സ്എ), സ​ണ്ണി (യു​എ​സ്എ), ഫി​ലി​പ്പ് (എ​ക്സ് എ​യ​ർ​ഫോ​ഴ്സ്), ജോ​ളി (യു​എ​സ്എ), ജ​യി​ൻ (യു​എ​സ്എ). മ​രു​മ​ക്ക​ൾ: സിറിയക് വെട്ടുവാറപ്പുറത്ത് (വെളിയന്നൂർ),ബെറ്റി കളപ്പുരയിൽ (കരിങ്കുന്നം),എൽസ പാറയിൽ (കീഴൂർ),ബേബി മാറികവീട്ടിൽ (മാറിക),ബേബി കണ്ടാരപ്പിള്ളിൽ (കുറുപ്പന്തറ).

ഹൂസ്റ്റണ്‍ ക്‌നാനായ കത്തോലിക്കാ പള്ളിയില്‍ തിരുനാള്‍ ആഘോഷിച്ചു

ഹൂസ്റ്റണ്‍: സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഫൊറോനാ ദൈവാലയത്തില്‍ ഇടവക മധ്യസ്ഥയായ പരിശുദ്ധ ദൈവമാതാവിന്റെ തിരുനാള്‍ സമുചിതമായി ആഘോഷിച്ചു.
ഒക്‌ടോബര്‍ 23 വെള്ളിയാഴ്ച വൈകുന്നേരം നടന്ന ജപമാല, കൊടിയേറ്റ്, ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന, നൊവേന എന്നീ തിരുക്കര്‍മങ്ങളില്‍ ഫാ. ലൂക്ക് പടിക്കവീട്ടില്‍ കാര്‍മികത്വം വഹിച്ചു. ഒക്‌ടോബര്‍ 24 ശനിയാഴ്ച വൈകുന്നേരം ജപമാല, ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന എന്നീ തിരുക്കര്‍മങ്ങളില്‍ ഫാ.സണ്ണി പ്ലാമൂട്ടില്‍ കാര്‍മികനായിരുന്നു. ഫാ.റെനി കട്ടേല്‍ വചന സന്ദേശം നല്‍കി. ഒക്‌ടോബര്‍ 25 ഞായറാഴ്ച രാവിലെ 9.30ന് നടന്ന ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാനയില്‍ ഫാ.റെനി കട്ടേല്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ.തോമസ് മെത്താനത്ത് വചന സന്ദേശം നല്‍കി. വൈകുന്നേരം ഏഴിന് പള്ളിയുടെ യു ട്യൂബ് ചാനലിലൂടെ ഇടവകയിലെ പ്രതിഭകള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ വര്‍ണമനോഹരമായിരുന്നു.സെന്റ് അല്‍ഫോന്‍സാ കൂടാരയോഗം, മാത്യു ആന്‍ഡ് ആന്‍സി ഇടപ്പാറ ഫാമിലി എന്നിവരായിരുന്നു തിരുനാള്‍ പ്രസുദേന്തിമാര്‍. തിരുനാള്‍ ക്രമീകരണങ്ങള്‍ക്ക് വികാരി ഫാ.സുനി പടിഞ്ഞാറേക്കര, കൈക്കാരന്മാരായ ജോണി പതിയില്‍, റോയി മാങ്ങാപ്പള്ളില്‍, ബൈജു പഴേമ്പള്ളില്‍, ജോണ്‍സണ്‍ വട്ടമറ്റം എന്നിവര്‍ നേതൃത്വം നല്‍കി.

ക്‌നാനായ മലങ്കര പുനരൈക്യ ശതാബ്ദി: കൃതജ്ഞതാബലി ഒക്‌ടോബര്‍ 29 ന് | ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം

കോട്ടയം: ക്‌നാനായ മലങ്കര പുനരൈക്യ ശതാബ്ദിവര്‍ഷാഘോഷങ്ങളുടെ ഭാഗമായി പുനരൈക്യത്തിനുശേഷം ആദ്യവിശുദ്ധകുര്‍ബ്ബാനയര്‍പ്പണം നടത്തിയ ഇടയ്ക്കാട് സെന്റ് ജോര്‍ജ്ജ് ക്‌നാനായ കത്തോലിക്കാ ഫൊറോന പള്ളിയില്‍ വച്ച് ഒക്‌ടോബര്‍ 29 വ്യാഴാഴ്ച പുനരൈക്യ അനുസ്മരണദിനം ആചരിക്കുന്നു. ഉച്ചകഴിഞ്ഞ് 3 മണിക്ക് കോട്ടയം അതിരൂപതാ നിയുക്ത സഹായ മെത്രാന്‍ മോണ്‍. ജോര്‍ജ്ജ് കുരിശുമ്മൂട്ടിലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ സീറോ മലങ്കര റീത്തില്‍ വിശുദ്ധ കുര്‍ബ്ബാനയര്‍പ്പിക്കും. കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് പുനരൈക്യ അനുസ്മരണദിന സന്ദേശം നല്‍കും. 1921 ഒക്‌ടോബര്‍ 29 ന് പുനരൈക്യപ്പെട്ട, പിന്നീട് ബിഷപ്പ് മാര്‍ ദീയസ് കോറോസ് എന്നറിയപ്പെട്ട ഫാ. തോമസ് ഒറ്റതൈക്കല്‍, ഡീക്കന്‍ ജേക്കബ്ബ് നെടുഞ്ചിറയുടെയും മറ്റു വിശ്വാസികളുടെയും സാന്നിദ്ധ്യത്തില്‍ ഒക്‌ടോബര്‍ 30 ഇടയ്ക്കാട് പള്ളിയില്‍ ഭാരത കത്തോലിക്കാ സഭയുടെ ചരിത്രത്തില്‍ ആദ്യമായി മലങ്കര റീത്തില്‍ വിശുദ്ധ കുര്‍ബ്ബാനയര്‍പ്പിച്ചതിന്റെ സ്മരണാര്‍ത്ഥമാണ് പുനരൈക്യ അനുസ്മരണദിനം ആചരിക്കുന്നത്.

സകല വിശുദ്ധരുടെയും തിരുനാൾ വ്യത്യസ്ഥമാക്കി ക്നാനായ റീജിയൺ

ചിക്കാഗോ രൂപത ക്നാനായ റീജിയൺ സകല വിശുദ്ധരുടെയും തിരുനാൾ വ്യത്യസ്ഥമായി ആഘോഷിക്കുന്നു. എല്ലാം വർഷവും വിശുദ്ധരുടെ വേഷങ്ങൾ ധരിച്ച് പ്രദക്ഷിണമായി ദൈവലയത്തിൽ അണിനിരക്കുന്ന ശൈലിയിൽ നിന്ന് ഇപ്പോഴത്തേ പ്രത്യേക സാഹചര്യത്തിൽ ഇൻഫന്റ് മീനീസ് ടിയും മിഷൻ ലീഗും കുട്ടികൾക്കായി വ്യത്യസ്ഥമായ മത്സരം സംഘടിപ്പിക്കുന്നു. ക്നാനായ റീജിയണിൽ മിഷൻ ലീഗിലും ഇൻഫന്റ് മിനിസ്ട്രിയിലും ഉൾപ്പെടുന്ന കുട്ടികൾ ഇഷ്ടപ്പെട്ട വിശുദ്ധരുടെ വേഷം ധരിച്ച് അവരെ പരിജയപ്പെടുത്തുന്ന ഒരു മിനിറ്റിൽ കൂടാത്ത വീഡിയോ മത്സരമാണ് സംഘടിപ്പിക്കുന്നത്. ഇൻഫന്റ് മിനിസ്ടിക്കും മിഷൻ ലീഗിനും പ്രത്യേകമായിട്ടാണ് മത്സരം. ക്നാനായ റീജിയണിലെ കുട്ടികൾ ഏവരും ഏറെ വ്യത്യസ്ഥമായ മത്സരത്തിന്റെ ആവേശത്തിലാണ്.വിജയികൾക്ക് പ്രത്യേക സമ്മാനങ്ങൾ നൽകുന്നതാണ്.

ആത്മിയ നിറവിൽ കൊന്ത പത്ത് സമാപനവും വി യൂദാശ്ലീഹായുടെ തിരുനാളും

ന്യൂ ജേഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ദൈവാലയത്തിൽ വി. യൂഭാഗ്ലീഹായുടെയും തിരുനാളും കൊന്തപത്ത് സമാപനവും സംയുക്തമായി നടത്തപ്പെട്ടു. ഇതിന് ഒരുക്കമായി പത്ത് ദിവസം തുടർച്ചയായി വി. കുർബ്ബാനയും കൊന്തനമസ്കാരവും നടത്തപ്പെട്ടു. നാല് ദിവസങ്ങളിലായി വി യൂദാഗ്ലീഹായുടെ നൊവേനയും നടത്തപ്പെട്ടു. 20 പ്രസുദേന്തിമാർ ഏറ്റെടുത്ത് തിരുനാൾ നടത്തി. വി കുർബ്ബാനയും കൊന്തനമസ്കാരവും പ്രദക്ഷിണവും ഊട്ടുനേർച്ചയും നടത്തപ്പെട്ടു. അന്നേ ദിവസം തുടർച്ചായി 10 ദിവസം ദൈവാലയത്തിലെത്തിയ കുട്ടികൾക്ക് സൈക്കിൾ സമ്മാനമായി നൽകി . നൂറ് കണക്കിന് വിശ്വാസികൾ തിരുനാളിൽ പങ്കെടുത്തു.

Latest News

ക്‌നാനായ മലങ്കര പുനരൈക്യ അനുസ്മരണദിനം ആചരിച്ചു.

കോട്ടയം: ക്‌നാനായ മലങ്കര പുനരൈക്യ ശതാബ്ദിവർഷാഘോഷങ്ങളുടെ ഭാഗമായി പുനരൈക്യത്തിനുശേഷം ആദ്യവിശുദ്ധകുർബ്ബാനയർപ്പണം നടത്തിയ...

ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി: വനിത സ്വാശ്രയ തൊഴില്‍ സംരംഭക പരിശീലന കേന്ദ്രത്തിന് തുടക്കമായി

ഇടുക്കി: കോട്ടയം അതിരൂപതയുടെ ഹൈറേഞ്ച് മേഖലയിലുള്ള സാമൂഹ്യ സേവന വിഭാഗമായ ഗ്രീന്‍വാലി...

കേരള കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് പട്ടിണി സമരം നടത്തി

കോട്ടയം: ന്യൂനപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് വിവിധ രൂപതകളുടെ നേതൃത്വത്തില്‍ കലക്ട്രേറ്റ് പടിക്കല്‍...

ഓൺലൈൻ പ്രസംഗ മത്സരം: ചമതച്ചാൽ, പയ്യാവൂർ ടൗൺ, പെരിക്കല്ലൂർ ജേതാക്കൾ

പയ്യാവൂർ ടൗൺ: ജപമാല മാസാചരണത്തിന്റെ ഭാഗമായി പയ്യാവൂർ ടൗൺ സൺഡേസ്കൂളും,ചെറുപുഷ്പ മിഷൻ...

കെ.സി.വൈ.എൽ അതിരൂപത ഓൺലൈൻ മീറ്റിംഗ് SPALANCATE -ബാംഗ്ലൂർ ഫൊറോനയിൽ നടത്തപ്പെട്ടു.

കെ.സി.വൈ.എൽ അതിരൂപത സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തപെടുന്ന ഓൺലൈൻ മീറ്റിംഗ് SPALANCATE -...