Home Blog

കണ്ണങ്കര പുത്തന്‍പുരയ്ക്കല്‍ അന്നമ്മ ചാക്കോ Live Funeral Telecast Available

കണ്ണങ്കര : പുത്തന്‍പുരയ്ക്കല്‍ പരേതനായ വി.എ ചാക്കോയുടെ ഭാര്യ അന്നമ്മ ചാക്കോ (83) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച (13-7-2020) ഉച്ചകഴിഞ്ഞ് 3 മണിക്ക് സെന്റ് സേവ്യേഴ്‌സ് ക്‌നാനായപള്ളിയില്‍. പരേത കണ്ണങ്കര കട്ടികാട്‌വെളിയില്‍ കുടുംബാംഗം. മക്കള്‍ : ആന്‍സി (U.S.A), ബെന്നി, പരേതനായ സണ്ണി. മരുമക്കള്‍ : പരേതനായ തോമ്മച്ചന്‍ മാപ്ലിളതുണ്ടത്തില്‍ നീണ്ടൂര്‍, ഫിലോമിനാ ഒഴുങ്ങാലില്‍ മറ്റക്കര, സീനാ പടപുയ്ക്കല്‍ കടുത്തുരുത്തി.

വെണ്ണിക്കുളം കൈതാരത്ത് പുത്തന്‍പീടികയില്‍ അന്നാമ്മ ജേക്കബ്ബ്

വെണ്ണിക്കുളം: കൈതാരത്ത് പുത്തന്‍പീടികയില്‍ പി.ഓ. ജേക്കബിന്റ
ഭാര്യ അന്നാമ്മ ജേക്കബ്ബ് (81) വയസ്സ് നിര്യാതരായി. ശവസംസ്‌കാരം തിങ്കളാഴ്ച (13-7-2020) രാവിലെ 11.30 (പതിനൊന്നരയ്ക്ക്) മണിക്ക് വീട്ടിലെ ശുശൂഷ ആരംഭിക്കുന്നതും, തുടര്‍ന്ന് 12.30 (പന്ത്രണ്ടരയ്ക്ക്.) മണിക്ക് തുരുത്തിക്കാട് സെന്റ് ജോണ്‍സ് ക്‌നാനായ യാക്കോബായ പള്ളിയില്‍ നടത്തും.
കുറിച്ചി- വിത്തുകളത്തിലായ മാണിക്കമംഗലത്ത് , കുടുംബാംഗമാണ്.
മക്കള്‍ : ബിജു ജേക്കബ് ,വെണ്ണിക്കുളം. ( മൂസാ , ഗ്രൂപ്പ്, മസ്‌കറ്റ്) ,
ബിജോയ് ജേക്കബ്. കൈതാരം. ( താമ്പാ , ഫ്‌ലോറിഡ. ) ,
ജോണ്‍സി ജേക്കബ് , ജിജി ജെയിംസ്, ജിഷ ബേബിച്ചന്‍. മരുമക്കള്‍ .:
റാന്നി – ചിറ്റേടത്ത് . ജേക്കബ് കുട്ടി.കല്ലിശ്ശേരി – കല്ലുപാലത്തിങ്കല്‍. പരേതനായ ജെയിംസ്. തിരുവന്‍വണ്ടൂര്‍ – വടക്കേയിലത്ത്. ബേബിച്ചന്‍.(മസ്‌കറ്റ്)കരിങ്കുന്നം – കണിയാര്‍കുഴിയില്‍. സില്‍വി ബിജു. (റോയല്‍ ഹോസ്പിറ്റല്‍ , മസ്‌കറ്റ്) ,മുളയ്ക്കാതുരുത്തി – പാറയില്‍. ബിന്ദു ബിജോയ്. ( താമ്പാ , ഫ്‌ലോറിഡ.).സഹോദരങ്ങള്‍: എം. സി സ്റ്റീഫന്‍, മാണിക്കമംഗലത്ത്, എറണാകുളംമാമ്പുഴക്കേരി കൊണ്ടകശ്ശേരില്‍ , കുഞ്ഞൂഞ്ഞമ്മ സ്‌കറിയ,
ചിങ്ങവനം മങ്ങാട്ട്, ലീലാമ്മ സ്‌കറിയ. , ഇരവിപേരൂര്‍ തെങ്ങേലിമണ്ണില്‍, സാലിക്കുട്ടി ജോസ്. ,പരേതരായ കുറിച്ചി മാണിക്കമംഗലത്ത് – എം സി ഏബ്രഹാം (കുഞ്ഞൂഞ്ഞ്), തിരുവല്ല – കറ്റോട് കിടങ്ങേറ്റിപ്പറമ്പില്‍ , തങ്കമ്മ ഏബ്രഹാം.,വാകത്താനം വെച്ചുപറമ്പില്‍ – മേരിക്കുട്ടി മത്തായി. ,
റാന്നി കണ്ണാത്തുമുറിയില്‍ – ലിസ്സിയമ്മ ജയിംസ്.

ചുങ്കം : മാളിയേക്കല്‍ കുട്ടിയമ്മ ജോസഫ് Live Funeral Telecast Available

ചുങ്കം :മാളിയേക്കല്‍ പരേതനായ എം.റ്റി ജോസഫിന്റെ ഭാര്യ കുട്ടിയമ്മ ജോസഫ് (83) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച 3 മണിക്ക് ഇടക്കാട്ട് സെന്റ് ജോര്‍ജ്ജ് ഫോറോനാ പള്ളിയില്‍. പരേത തോടുപുഴ പുളിമൂട്ടില്‍ (കല്ലേല്‍) കുടുംബാംഗം. മക്കള്‍ : ജോര്‍ജ്ജ്കുട്ടി & ബീനാ കുപ്ലിക്കാട്ട് ഡാളസ്, പരേതനായ ജോബി ജോസഫ്, റ്റോമി & മോളി പുളിക്കോലില്‍ ഓര്‍ലാന്‍ഡോ, ജിമ്മി & നീതാ മുകളേല്‍ കോല്ലം, സ്റ്റീവ് & മിനി ആരോന്നില്‍ കാനഡ, അനി & റെനി കുരിശുംമൂട്ടില്‍ ലണ്ടന്‍. സഹോദരങ്ങള്‍ : അച്ചാമ്മ ചെമ്മലക്കുഴി ചിക്കാഗോ, ലീലാമ്മ പുതുപറമ്പില്‍ റാന്നി, പരേതരായ ചിന്നമ്മ ഇടംപുറം കരിംങ്കുന്നം, ചാച്ചിക്കുട്ടി പച്ചിക്കര മ്രാല, ജോസഫ് സ്റ്റീഫന്‍ കല്ലേല്‍ തോടുപുഴ, മേരിക്കുട്ടി വെട്ടിക്കാട്ട് നീണ്ടൂര്‍.

കോട്ടയം സെന്റ് ആന്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ടെലിവിഷനുകള്‍ ലഭ്യമാക്കി കെ.എസ്.എസ്.എസ്

കോട്ടയം: ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത പിന്നോക്കാവസ്ഥയിലുള്ള കുടുംബങ്ങളിലെ കുട്ടികള്‍ക്ക് കരുതല്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന ടെലിവിഷന്‍ ചലഞ്ച് പദ്ധതിയുടെ ഭാഗമായി കോട്ടയം സെന്റ് ആന്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ടെലിവിഷനുകള്‍ വിതരണം ചെയ്തു. സ്‌കൂളിലെ അഞ്ച് കുട്ടികള്‍ക്കാണ് കെ.എസ്.എസ്.എസ് ടെലിവിഷനുകള്‍ ലഭ്യമാക്കിയത്. ടെലിവിഷനുകളുടെ വിതരണം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. സെന്റ് ആന്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ മാനേജര്‍ റവ. ഫാ. അലക്‌സ് ആക്കപ്പറമ്പില്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് അസി. ഡയറക്ടര്‍ ഫാ. മാത്യുസ് വലിയപുത്തന്‍പുരയില്‍, സ്‌കൂള്‍ പ്രസിന്‍സിപ്പല്‍ സിസ്റ്റര്‍ അയോണാ എസ്.വി.എം, ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ സോഫിയ എസ്.ജെ.സി, പിറ്റിഎ പ്രസിഡന്റ് ജോര്‍ജ്ജ് തോമസ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു

പേരൂര്‍: തുണ്ടിയില്‍ പാപ്പച്ചന്‍ സാര്‍ | Live Funeral Telecast Available

പേരൂര്‍: തുണ്ടിയില്‍ പാപ്പച്ചന്‍ സാര്‍ (73) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച(12.07.2020) ഉച്ചകഴിഞ്ഞ് 3 മണിക്ക് പേരൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് ക്‌നാനായ പളളിയില്‍. ഭാര്യ: പരേതയായ ലൈസാമ്മ വെളിയനാട് ഇടപ്പളളില്‍ കുടുംബാംഗമാണ്. മക്കള്‍: ജിജി, ജിഷ മേരി. മരുമക്കള്‍: സജി ഇത്തിത്തറ പേരൂര്‍, ബൈജു പത്തില്‍ കൈപ്പുഴ.

ഏറ്റുമാനൂര്‍: മാടുകുത്തിയേല്‍ മഞ്ജു സോണി | Live Funeral Telecast Available

ഏറ്റുമാനൂര്‍: മാടുകുത്തിയേല്‍ സോണിയുടെ ഭാര്യ മഞ്ജു(45) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച(12.07.2020) ഉച്ചകഴിഞ്ഞ് 3 മണിക്ക് ഏറ്റുമാനൂര്‍ സെന്റ് ജോസഫ് ക്‌നാനായ പളളിയില്‍. പരേത കണ്ണങ്കര പനങ്ങാട്ട് കുടുംബാംഗമാണ്. മക്കള്‍: റിയ സോണി, ജോസഫ് സോണി, തോമസ് സോണി.

For watching live funeral service please click the link below.

യൂറ്റൂബ് ലിങ്ക് സബ്‌സ്‌ക്രെബ് ചെയ്താല്‍ തടസ്സമില്ലാതെ കാണുവാന്‍ സാധിക്കും.

YouTube

https://www.youtube.com/user/knanayavoice

Facebook

https://www.facebook.com/KnanayaVoice/

Twitter

Twitter.com/@kvtvlive

Web link live.kvtv.com

On Roku TV 📺KVTVLIVE

ഗ്ലോബൽ ബൈബിൾ ക്വിസ് സീസൺ 2 ഇന്ന് | Indian Time 7:30pm | Chicago Time 9am | Live on KVTV

ചിക്കാഗോ : ഹോളി ഫാമിലി ഗ്ലോബൽ ബൈബിൾ ക്വിസ് സീസൺ 2 ഇന്ന് ഇന്ത്യൻ സമയം വൈകുന്നേരം 7:30ന് .
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന zoom ലിങ്കിലൂടെ പങ്കെടുക്കാവുന്നതാണ്. വിഷയം വി പൗലോസിന്റെ ലേഖനം. (കോറിന്തോസും റോമക്കാർക്കും എഴുതിയത് ഒഴികെ)

Join Zoom Meeting
https://us02web.zoom.us/j/5682610227

Meeting ID: 568 261 0227

ഷിക്കാഗോ : സെന്റ് മേരിസ് ക്നാനായ കത്തോലിക്ക ഇടവകയും ക്നാനായവോയിസ് (KVTV) സംയുക്തമായി സംഘടിപ്പിക്കുന്ന ഹോളി ഫാമിലി ഗ്ലോബൽ ബൈബിൾ ക്വിസ് (Online) മെഗാ ക്വിസ് സീസൺ 2 ജൂലൈ 11 ശനിയാഴ്ച് ച ഇന്ത്യൻ സമയം വൈകുന്നേരം 7:30 മണിക്ക് (ചിക്കാഗോ സമയം രാവിലെ 9:00 ന്) നിങളുടെ വിരൽ തുമ്പിൽ എത്തുന്നു. ഇക്കുറി എല്ലാമാസവും രണ്ടാമത്തെ ശനിയാഴ്ച്ചയായിരിക്കും മത്സരം നടക്കുന്നത് . അതിൽ വിജയികളാകുന്ന 5 ടീമുകൾ സെമി ഫൈനൽ കടക്കുന്നതായിരിക്കും ആകർഷകമായ സമ്മാനങ്ങളുള്ള ഈ ആഗോള ബൈബിൾ ക്വിസ് ലോകം മുഴുവനുമുള്ള ബൈബിൾ അറിയാവുന്ന ബൈബിൾ പഠിക്കുന്ന കുടുംബങ്ങൾ ഒന്നിച്ചിരുന്ന് മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. കമ്പ്യൂട്ടറിലോ സ്മാർട്ട് ഫോണിലോ കുടുംബ സമേതം പങ്കെടുക്കാവുന്ന തരത്തിലാണ് ഈ മത്സരം ഓൺലൈൻ ആയി സംഘടിപ്പിക്കുന്നത്. KVTV.COM, , KNANAVOICE.IN , KERALAVOICE.IN എന്നീ വെബ്സൈറ്റ്കളിൽ കൃത്യം 7:30 മണിക്ക് ക്വിസ് ചോദ്യങ്ങൾ ലഭിക്കുന്നതാണ്. 50 ചോദ്യങ്ങൾ ആണ് ഒരു മത്സരത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒന്നാം സമ്മാനം $151/ ഡോളർ , രണ്ടാം സമ്മാനം $ 101ഡോളർ , മൂന്നാം സമ്മാനം $ 50 ഡോളർ എന്നിങ്ങനെയാണ് സമ്മാനങ്ങൾ, കോവിഡ് 19 എന്ന മഹാമാരി ലോകത്തെ നിശ്ചലമാക്കിയ ഈ ദിനങ്ങളിൽ ദൈവത്തെ കൂടുതൽ അറിയുവാനും ബൈബിൾ കൂടതൽ പഠിക്കുവാനുമായാണ് ഈ തരത്തിലുള്ള മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത് എന്ന് “തിരുകുടുംബം” ഗ്ലോബൽ ബൈബിൾ ക്വിസ് ഡയറക്ടർ ഫാ ബീൻസ് ചെത്തെലിൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾ KVTV.COMൽ പ്രെസിദ്ധികരിക്കുന്നതാണ്. ജൂലൈ 11 ന് നടക്കുന്ന ക്വിസ് സ്പോൺസർ ചെയ്തിരിക്കുന്നത് കുര്യൻ & ലീലാമ്മ മൂക്കേട്ട് (ചിക്കാഗോ) ആണ് . ആദ്യ അഞ്ച് സ്ഥാനങ്ങളിൽ എത്തുന്നവർ സെമി ഫൈനലിൽ പ്രവേശിക്കുന്നതായിരിക്കും. നിലവിൽ അഞ്ച് മത്സരാർത്ഥികൾ ഫൈനലിൽ പ്രേവേശിച്ചു കഴിഞ്ഞു.

സീസൺ 2 ഗ്ലോബൽ ക്വിസിൽ സൂമിലൂടെ യാണ് ചോദ്യങ്ങൾ നിങ്ങൾക്ക് ലഭിക്കുന്നത്. ഉത്തരങ്ങൾ മറ്റൊരു ഫോൺ ഉപയോഗിച്ച് നിങ്ങൾക്ക് പങ്കെടുക്കാവുന്നതാണ്. കഴിഞ്ഞ ക്വിസിൽ ചോദിച്ച വി പൗലോസിന്റെ ലേഖനഭാഗങ്ങൾ ഒഴിവാക്കിയുള്ള പൗലോസ് എഴുതിയ മറ്റു ലേഖന ഭാഗങ്ങളാണ് ഇക്കുറി ചോദിക്കുന്നത്.

ഉത്തരങ്ങൾ ഇംഗ്ലീഷിൽ ആയിരിക്കും, ആയതിനാൽ ലോകത്തിൽ ക്രിസ്തുവിനെ അറിയുന്ന ഏവർക്കും പങ്കെടുക്കാവുന്നതാണ്. വിജയികളാകുന്നവരുടെ കുടുംബ ഫോട്ടോ വെബ് സൈറ്റുകളിൽ പ്രസിദ്ധികരിക്കുന്നതായിരിക്കും. ലോകം മുഴുവനുമുള്ള , എല്ലാ ആളുകളെയും ഈ ഓൺലൈൻ ബൈബിൾ ക്വിസ് മത്സരത്തിലേക്ക് ക്ഷണിച്ചു കൊള്ളുന്നു. കടന്നു വരുന്ന എല്ലാ ആഴ്ചയിലേയും മത്സരം സ്പോൺസർ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് സംഘാടകരുമായി ബന്ധപ്പെടാവുന്നതാണ്.

More info please click the link below

kvtv.com   

Best Compliments from Kurian and Leelamma Mookettu Chicago

ഏറ്റുമാനൂർ : മാടുകുത്തിയേൽ മഞ്ജു സോണി

ഏറ്റുമാനൂർ : മാടുകുത്തിയേൽ മഞ്ജു സോണി നിര്യാതയായി സംസ്കാരം പിന്നീട് പരേത കണ്ണങ്കര പനങ്ങാട്ട് കുടുംബാഗമാണ്

കുടുംബസമേതം ചോദ്യോത്തരവേള .. മെഗാ ക്വിസ് മത്സരവും ആകർഷകമായ സമ്മാനങ്ങളുമൊരുക്കി UKKCA.

ദേശ, ഭാഷ, കാലാവസ്ഥ വ്യത്യാസമില്ലാതെ സാമൂഹ്യ ജീവിത വ്യവസ്ഥിതിയുടെ താളം തെറ്റിച്ചവനാണ് നാം അനുഭവിച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസ് എന്ന മാരക വിപത്ത്. പരിചയിച്ചിട്ടില്ലാത്ത ജീവിത ചര്യകളിലേക്ക് മാനവരാശിയെ കൂട്ടിക്കൊണ്ട് പോയ കുഞ്ഞൻ വൈറസ്. അതിജീവനത്തിന് അനിവാര്യമായ മാറ്റങ്ങളോട് പൊരുത്തപ്പെട്ടേ മതിയാവൂ എന്ന യാഥാർത്ഥ്യമുൾക്കൊള്ളുമ്പോൾ അനുഭവിക്കേണ്ടി വരുന്ന സമ്മർദ്ദങ്ങൾ, ഒറ്റപ്പെടലുകൾ, മാനസിക വിഷമങ്ങൾ, സാമ്പത്തിക ബുദ്ധിമുട്ടുകൾ ഒക്കെ ലോകമെങ്ങും അനുഭവിയ്ക്കുന്ന യാഥാർത്ഥ്യങ്ങളാണ്. ഈ അവസരത്തിൽ യൂറോപ്പിലെ ഏറ്റവും വലിയ പ്രവാസി സംഘടനയായ UKKCA തങ്ങളുടെ അംഗങ്ങൾക്കായി തുടർച്ചയായി നിരവധി ലോക്ക് ഡൗൺ മത്സരങ്ങളുമായി രംഗത്തെത്തിയപ്പോൾ എല്ലാ മത്സരങ്ങളും മത്സരാർത്ഥികൾ ഏറെ ആസ്വദിച്ചു എന്നത് പങ്കെടുത്തവരുടെ ബാഹുല്യവും മത്സരങ്ങളുടെ വൻ വിജയങ്ങളും സൂചിപ്പിയ്ക്കുന്നു.
കുടുംബാംഗങ്ങളുമായി ഏറെ സമയം ചെലവഴിക്കാനാകുന്ന കൊറോണാക്കാലത്ത് സകുടുംബം പങ്കെടുക്കാനാവുന്ന ക്വിസ് മത്സരമാണ് UKKCA യുടെ ഏറ്റവും പുതിയ ലോക്ക് ഡൗൺ ചലഞ്ച്. യൂണിറ്റുകളിൽ നിന്നും ഒന്നും രണ്ടും സ്ഥാനത്തെത്തുന്ന രണ്ട് കുടുംബങ്ങളാണ് നാഷണൽ ലെവൽ മത്സരത്തിന് യോഗ്യരാകുന്നത്.ക്നാനായ സമുദായം & യു കെ കെ സി എ, സ്പോർട്സ്, വി : ലൂക്കായുടെ സുവിശേഷം എന്നീ വിഷയങ്ങളിൽ നിന്ന് മാത്രമാണ് യൂണിറ്റ്, നാഷണൽ തലങ്ങളിൽ ചോദ്യങ്ങളുണ്ടാവുന്നത്. യൂണിറ്റ് അംഗങ്ങളിൽ നിന്നും വിജയികളാവുന്നവരുടെ പേരുകൾ August 10 ന് മുമ്പ് നൽകേണ്ടതാണ്. August 29നാണ് നാഷണൽ ക്വിസ് മൽസരം നടക്കുന്നത്. കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക
Mathew Jacob Pulickathottiyil
UKKCA Treasurer
07940409924.

കൈപ്പുഴ: ഓണംതുരുത്ത്‌ കളമ്പുകാട്ട് ഡാനി ഷിബു | Live Funeral Telecast Available

കൈപ്പുഴ: ഓണംതുരുത്ത്‌ കളമ്പുകാട്ട് ഷിബുവിന്റെ മകൻ ഡാനി (4 വയസ്സ്) വീടിനു സമീപം വെളളത്തില്‍ വീണ് മരിച്ചു. സംസ്കാരം ശനിയാഴ്ച (11.07.2020) ഉച്ചകഴിഞ്ഞ് 3 മണിക്ക് കൈപ്പുഴ സെന്റ് ജോര്‍ജ് ക്‌നാനായ ഫൊറോന പളളിയില്‍. മാതാവ്: അനീഷ കുറുമുളളൂര്‍ ചങ്ങുംമൂലയില്‍ കുടുംബാംഗമാണ്. സഹോദരങ്ങള്‍: ഡിയോന്‍, സെല്‍വിന്‍.

Latest News

കണ്ണങ്കര പുത്തന്‍പുരയ്ക്കല്‍ അന്നമ്മ ചാക്കോ Live Funeral Telecast Available

കണ്ണങ്കര : പുത്തന്‍പുരയ്ക്കല്‍ പരേതനായ വി.എ ചാക്കോയുടെ ഭാര്യ അന്നമ്മ ചാക്കോ...

വെണ്ണിക്കുളം കൈതാരത്ത് പുത്തന്‍പീടികയില്‍ അന്നാമ്മ ജേക്കബ്ബ്

വെണ്ണിക്കുളം: കൈതാരത്ത് പുത്തന്‍പീടികയില്‍ പി.ഓ. ജേക്കബിന്റ ഭാര്യ ...

ചുങ്കം : മാളിയേക്കല്‍ കുട്ടിയമ്മ ജോസഫ് Live Funeral Telecast Available

ചുങ്കം :മാളിയേക്കല്‍ പരേതനായ എം.റ്റി ജോസഫിന്റെ ഭാര്യ കുട്ടിയമ്മ ജോസഫ് (83)...

കോട്ടയം സെന്റ് ആന്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ടെലിവിഷനുകള്‍ ലഭ്യമാക്കി കെ.എസ്.എസ്.എസ്

കോട്ടയം: ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത പിന്നോക്കാവസ്ഥയിലുള്ള കുടുംബങ്ങളിലെ കുട്ടികള്‍ക്ക് കരുതല്‍ ഒരുക്കുക...

പേരൂര്‍: തുണ്ടിയില്‍ പാപ്പച്ചന്‍ സാര്‍ | Live Funeral Telecast Available

പേരൂര്‍: തുണ്ടിയില്‍ പാപ്പച്ചന്‍ സാര്‍ (73) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച(12.07.2020) ഉച്ചകഴിഞ്ഞ്...