Home Blog

കെ.സി.സി. കൾച്ചറൽ സൊസൈറ്റി കൺവീനറായി സ്റ്റീഫൻ ചെട്ടിക്കത്തോട്ടത്തിൽ തെരഞ്ഞെടുക്കപ്പെട്ടു.

കെ.സി.സി. കോട്ടയം അതിരൂപതാ കൾച്ചറൽ സൊസൈറ്റി കൺവീനറായി സ്റ്റീഫൻ ചെട്ടിക്കത്തോട്ടത്തിൽ തെരഞ്ഞെടുക്കപ്പെട്ടു.
ഉഴവൂർ ഇടവക ചെട്ടിക്കത്തോട്ടത്തിൽ പരേതനായ മത്തായി – മേരി ദമ്പതികളുടെ പുത്രനാണ്.
കെ.സി.വൈ.എൽ. കോട്ടയം അതിരൂപതാ ജനറൽ സെക്രട്ടറി, കെ.സി.സി. വർക്കിംഗ് കമ്മറ്റിയംഗം, കെ.സി.സി. ഉഴവൂർ ഫൊറോന പ്രസിഡൻ്റ് എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. ടെമ്പറൻസ് കമ്മീഷൻ്റെ 2005 ലെ മികച്ച യുവജന ലഹരി വിരുദ്ധ പ്രവർത്തകനുള്ള അവാർഡ് നേടിയിട്ടുണ്ട്
മാധ്യമപ്രവർത്തകൻ, പരിസ്ഥിതി പ്രവർത്തകൻ, അഭിനേതാവ്, രാഷ്ട്രീയ നേതാവ് തുടങ്ങി വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
വെളിയനാട് ഇടവകാംഗമായ പള്ളിച്ചിറ വീട്ടിൽ ജിൻസിയാണ് ഭാര്യ. മക്കൾ: മാറ്റ്, ജെഫ്, മരിയറ്റ് .

ജാഗ്രത: നമുക്കു വേണ്ടിയും, നാടിനു വേണ്ടിയും = ഷോർട്ട് ഫിലിം trailer പ്രകാശനം ചെയ്തു.

തൊടുപുഴ: ജാഗ്രത എന്ന ഷോർട്ട് ഫിലിമിൻ്റെ ട്രെയ്ലറിൻ്റെ YouTube റിലീസിംഗ് തൊടുപുഴ ചാഴികാട്ട് ഹോസ്പിറ്റലിൻ്റെ ജനറൽ മാനേജരും, KCC അതിരൂപതാ പ്രസിഡൻ്റുമായ തമ്പി എരുമേലിക്കര നിർവ്വഹിച്ചു. ഷോർട്ട് ഫിലിം ഡയറക്ടർ ജോമി കൈപ്പാറേട്ട്, നടനും ക്നാനായ കൾച്ചറൽ സൊസൈറ്റി കൺവീനറുമായ സ്റ്റീഫൻ ചെട്ടിക്കൻ എന്നിവർ സന്നിഹിതരായിരുന്നു.
EALURE MEDIA എന്ന YouTube ചാനലിലൂടെ 6/8/2020 വ്യാഴാഴ്ച്ച Short film ഒഫീഷ്യലായി റിലീസ് ചെയ്യും. ഈ ഷോർട്ട് ഫിലിം പരമാവധി ആളുകൾ കണ്ട് അഭിപ്രായം രേഖപ്പെടുത്തണമെന്നും EALURE MEDIA എന്ന YouTube ചാനൽ സബ്സ്ക്രൈബ് ചെയ്ത് share ചെയ്യണമെന്ന് ഷോർട്ട് ഫിലിം ടീം ജാഗ്രതയുടെ പിന്നണി പ്രവർത്തകർ അഭ്യർത്ഥിച്ചു.

കണ്ണീരോടെ കാത്തിരിക്കുന്ന മെറിൻ ജോയിയുടെ അന്ത്യയാത്ര ഇന്ന് | Live on KVTV.COM @ 7:30pm IST

മെറിൻ ജോയിയുടെ സംസ്‌കാരം  താമ്പായിൽ തത്സമയം | LIVE ON KVTV.COM
മിയാമി :  രാത്രി ജോലിക്കു ശേഷം ആശുപത്രിക്കു പുറത്ത് വച്ച്  ഭർത്താവിൻറെ കുത്തേറ്റു മരിച്ച മെറിൻ ജോയി മരങ്ങാട്ടിലിന്റെ സംസ്‌കാരം നാട്ടിൽ നടത്താൻ തീരുമാനിച്ചെങ്കിലും സാങ്കേതിക കാരണങ്ങളാൽ ഫ്ലോറിഡയിൽ തന്നെ സംസ്കരിക്കാൻ ബന്ധുക്കൾ തിരുമാനിക്കുകാണ് ഉണ്ടായത്.  തിങ്കളാച്ച താൻ അവസാന ശ്വാസം വലിച്ച മിയാമിയിൽ ഉച്ചകഴിഞ്ഞു 2 മുതൽ 6 വരെ പൊതുദർശനം നടത്തി. ആയിരങ്ങൾ മെറിനെ അവസാനമായി നേരിൽ ഒരുനോക്കു കാണുകയും, പത്ത് ലക്ഷത്തിൽ അധികം ലോക മലയാളികൾ ക്നാനായവോയിസ് KVTV യിലൂടെ കാണുകയും ചെയ്തു.
ഇന്ന് ഫ്ലോറിഡ സമയം രാവിലെ പത്ത് മണിക്ക് സേക്രട്ട് ഹാർട്ട് ക്നാനായ കാതോലിക്കാ പള്ളിയിൽ സംസ്കാര ശുശ്രുഷകൾ ഫാ ജോസ് ആദോപ്പള്ളിയുടെ നേത്രത്വത്തിൽ നടത്തപ്പെടും. ഫാ ബീൻസ് ചെത്തെലിൽ അന്ത്യ സന്ദേശം നൽകും..
തന്റെ അമ്മയെ അവസാനമായി ഒന്ന് കണ്ട് അന്ത്യ ചുംബനം നല്കാൻ രണ്ടു വയസു മാത്രം പ്രായമായ നോറക്കു കഴിയില്ല എന്നത് മലയാളികളെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. അതുപോലെ തന്നെ മാതാപിതാക്കളും സഹോദരിയും നാട്ടിലെത്തുന്ന മെറിനെ ഒരു നോക്ക് കാണാൻ കഴിയില്ല , മെറിന് അവസാനമായി ഒരു യാത്ര പറയാൻ കഴിയില്ല എന്ന ദുഃഖം ഏറെ തളർത്തിയിരിക്കുകയാണ്.  മോനിപ്പള്ളിയിലെ മെറിന്റെ വീട്ടിൽ ദുഃഖം തളം കെട്ടിനിൽക്കുന്ന അവസ്ഥയിൽ  ഒരു ആശ്വാസ വാക്ക് പറയാൻ പോലും ആർക്കും സാധിക്കുന്നില്ല എന്ന് അയവാസികളും ബന്ധുക്കളും ക്‌നാനായ വോയിസിനോട് പറഞ്ഞു.
അന്ത്യ യാത്ര KVTVയിലും ക്‌നാനായ വോയിസിലും തത്സമയം ഉണ്ടായിരിക്കുന്നതാണ്,
താഴെ കാണുന്ന ലിങ്കുകളിൽ  ഉണ്ടായിരിക്കുന്നതാണ്.

http://plus.kvtv.com   

The funeral services will be on this Wednesday 5th Aug at 11.00AM  at
Sacred Heart Knanaya Catholic Church
3920 S. Kings Ave
Brandon FL 33511
followed by the funeral at the
Hillsboro Memorial Gardens (Knanaya Gardens)
2323 W Brandon Blvd
Brandon, FL 33511

കല്ലറ തെക്കേചൂരവേലില് അന്നമ്മ മത്തായി Live Funeral Telecast Available

കല്ലറ : തെക്കേചൂരവേലില് പരേതനായ മത്തായിയുടെ ഭാര്യ അന്നമ്മ മത്തായി (80) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച (5-8-2020) ഉച്ചകഴിഞ്ഞ് 3 മണിക്ക് സെന്റ് തോമസ് ക്‌നാനായപള്ളിയില്. പരേത കുറുമുള്ളൂര് കരിങ്കണ്ണാതോട്ടത്തില് (തുടിയാലില്) കുടുംബാംഗം. മക്കള് : ജോയി, ജോര്ജ്ജ്, ജെയിംസ്, തോമസ് (കുവൈറ്റ്) സജി. മരുമക്കള് : റെജിമോള് കട്ടുപറമ്പില് കൂടല്ലൂര്, ബെസ്സി മണപുറത്ത് കാരിത്താസ്, ജിന്‌സി കറുകപറമ്പില് ചാരമംഗലം, ഷൈബി ചെറുകര, നിഷ കൊല്ലാലപാറ കിടങ്ങൂര്.

കോട്ടയം : എസ്.എച്ച് മൗണ്ട് പുല്ലനപ്പള്ളില്‍ മന്ന മേരി തോമസ് Live Funeral Telecast Available

കോട്ടയം : എസ്.എച്ച് മൗണ്ട് പുല്ലനപ്പള്ളില്‍ തോമസ് കുര്യന്റെ (തോമസുകുട്ടി) മകള്‍ മന്ന മേരി തോമസ് (14) (സെന്റ് ആന്‍സ് ഹൈസ്‌കൂള്‍ 9-ാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി) നിര്യാതയായി. സംസ്‌കാരം പിന്നീട്. മാതാവ് ; സിമ്മി കൈപ്പുഴ ചെരുവില്‍ കുടുംബാംഗം. സഹോദരങ്ങള്‍ : ടോം, റെമിന്‍.

മാഞ്ഞൂര്‍ സൗത്ത്: കൊച്ചുമരങ്ങാട്ടില്‍ മേരി ചാക്കോ | Live Funeral Telecast Available

മാഞ്ഞൂര്‍ സൗത്ത്: കൊച്ചുമരങ്ങാട്ടില്‍ ചാക്കോയുടെ ഭാര്യ മേരി ചാക്കോ (78) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച(05.08.2020) ഉച്ചകഴിഞ്ഞ് 3 മണിക്ക് മാഞ്ഞൂര്‍ മകുടാലയം സെന്റ് തെരേസാസ് ക്‌നാനായ പളളിയില്‍. പരേത ചേര്‍പ്പുങ്കല്‍ വടക്കേകുറ്റ് കുടുംബാംഗമാണ്. മക്കള്‍: സല്‍മോന്‍, റോസിലി, ബെന്റോ, ബിനോയി. മരുമക്കള്‍: അജിമോള്‍ കൂടല്ലൂര്‍, ബാബു വരകുകാലായില്‍ കട്ടച്ചിറ, ആശ ചാമക്കാല, റ്റീന ആച്ചറതലക്കല്‍

ഒരു കണ്ണീർപൂവിന് ഹൃദയ വേദനയോടെ

ഒരു കണ്ണീർപൂവിന് ഹൃദയവേദനയോടെ ……..
ഇന്ന് ഫ്ളോറിഡയിൽ (യു എസ്സ്) സ്വന്തം ഭർത്താവിനാൽ അരുംകൊല ചെയ്യപ്പെട്ട മാലാഖയുടെ (മെറീൻ ) വീടു സന്ദർശിച്ചു. മെറിൻ്റെ മാതാപിതാക്കളും സഹോദരിയുമായി അവരുടെ തീരാദുഖത്തിൽ പങ്കുചേർന്നു. ഹൃദയം തകരുന്ന അനുഭവങ്ങളാണ് മാന്യരായ മാതാപിതാക്കൾ എന്നോട് പറഞ്ഞതു.
നെവിനെന്ന ക്രൂരൻ്റെ ഭാര്യയായ മെറിൻ അമേരിക്കയിലെത്തിയിട്ട് ചുരുങ്ങിയ വർഷങ്ങൾ മാത്രം.ബന്ധുക്കൾ നിറയെ അമേരിക്കയിലുള്ള മെറീൻ്റെ മാതാപിതാക്കൾ തങ്ങളുടെ അന്വേഷണത്തിൽ നെവിൻ്റെ കുടുംബ്ബ പശ്ചാത്തലങ്ങളെക്കുറിച്ചറിഞ്ഞതും നല്ല വാർത്തകൾ. നല്ല കുടുംബ്ബ പശ്ചാത്തലവും ജീവിത സൗകര്യങ്ങളുമുള്ള മാതാപിതാക്കൾ സന്തോഷത്തോടെ മിടുക്കിയായ മെറിനെ നെവിന് വിവാഹം നടത്തിക്കൊടുക്കുകയായിരുന്നു.
നാടിൻ്റെ ഓമനയും പ്രിയപുത്രിയുമായിരുന്നു മെറിൻ. മോനിപ്പള്ളി എന്ന ഗ്രാമവും മെറിൻ്റെ ആരും കൊലയിലും അകാലവേർപാടിലും വേദനയിലാണ്.
അമേരിക്കയിലെത്തിയ മെറീനോടുള്ള ഭർത്താവെന്ന നീചൻ്റെ സമീപനം ക്രൂരമായിരുന്നു. കുഞ്ഞിൻ്റെ സംരക്ഷണത്തിനായി അവിടെ എത്തിയ മെറിൻ്റ മാതാവിനോടുള്ള സമീപനവും നീചമായിരുന്നു. അമ്മയുടെ കൺമുൻപിൽ മെറിനെ മർദിക്കുക പതിവ്. സമൂഹവുമായി യാതൊരു ബന്ധവുമില്ലാത്ത നെവിനെ സ്വന്തം മാതാപിതാക്കൾക്കും സഹോദരങ്ങൾക്കു പോലും ഭയമായിരുന്നു.
മെറിൻ്റെ അമ്മയെ വധിക്കാൻ കത്തിയുമായി കാറിൽ കാത്തിരുന്ന നെവിൻ എന്ന റാസ്ക്കലിനെ പോലീസെത്തി കീഴ്പ്പെടുത്തുകയായിരുന്നു. തനിക്കാത്മഹത്യ ചെയ്യണം എന്നാണയാൾ അന്ന് പോലീസിനോട് പറഞ്ഞതു. കുടുംബ്ബ ജീവിതം ഭീതിജനകമായ സാഹചര്യത്തിലും മുന്നോട്ട് കൊണ്ടുപോകാൻ മെറിൻ പരമാവധി ശ്രമിച്ചിരുന്നു എല്ലാവരുടെയും പ്രിയപ്പെട്ട മെറിൻ. കുഞ്ഞിനെപ്പോലും കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയ രക്തദാഹി.
വിവാഹത്തിനു മുൻപ് വിവാഹമോചിതരായ സുഹൃത്തുക്കളുമൊത്ത് ഒന്നിച്ചു ജീവിച്ചിരുന്ന (ജോലി) ഇയാൾക്ക് തെറ്റായ പ്രേരണകൾ അത്തരക്കാരുടെ ഭാഗത്തു നിന്നുമുണ്ടായിരുന്നു എന്നും സശയിക്കാം. സ്വന്തം കുടുംബ്ബ ജീവിതം തകർന്നതിനാൽ മറ്റുള്ളവരെയും തകർക്കാൻ ശ്രമിക്കുന്ന സാഡിസ്റ്റുകളുടെ ഉപദേശം വിഴുങ്ങികളും കുടുംബം കലക്കികൾ തന്നെയാണ്.
കോവിഡ് ഡ്യൂട്ടിയിലും മെറിൻ മുന്നിലായിരുന്നു. മാതാപിതാക്കൾ എന്നോടു പങ്കുവച്ച നവീൻനെക്കുറിച്ചുള്ള സത്യസന്ധമായ വിവരണങ്ങൾ അവരുടെ മകൾക്കേറ്റ പീഡന പരമ്പരകളുടെ നേർചിത്രങ്ങളായിരുന്നു. ഒരുപാടു പ്രതീക്ഷകളോടെ ജീവിത സ്വപ്നങ്ങൾ ഭദ്രമായ കുടുംബ്ബ ജീവിതത്തോടെ സ്വപ്നം കണ്ടിരുന്ന ഒരു മാലാഖയ്ക്ക് അരുംകൊലയാൽ മനുഷ്യ ജന്മം എടുത്ത നീചനാൽ അവസാനിപ്പിക്കണ്ട വന്നത് വാക്കുകൾക്കൊണ്ട് വിവരിക്ക വയ്യ.
മെറിൻ എന്ന മാലാഖയെ കുറിച്ച് നിറം പിടിപ്പിച്ച നുണക്കഥകൾ മെനഞ്ഞവരും മനുഷ്യ ജന്മമെടുത്ത നരഭോജികൾ തന്നെയാണ്. നമ്മുടെ സമൂഹത്തിൽ ഇത്തരക്കാർ ജീവിച്ചിരിക്കുന്നതുതന്നെ നാടിൻ്റെ നിർഭാഗ്യം.
ഇന്ന് ഞാൻ MC റോഡ് ഓരത്തുള്ള ചെറിയ തട്ടുകടക്കാരൻ (മുൻ പരിചയമില്ല)ചേട്ടനോട് മെറിൻ എന്ന കണ്ണീർപൂവിൻ്റെ വീട്ടിലേയ്ക്കുള്ള വഴി അന്വേഷിച്ചപ്പോൾ ( മാധവൻ) മെറിനെന്ന നാടിൻ്റെ പ്രിയപുത്രിയെക്കുറിച്ചും വീട്ടിലേയ്ക്കുള്ള വഴി പറഞ്ഞു തന്നപ്പോൾ ആ മനുഷ്യൻ്റെ കണ്ണു നിറഞ്ഞു. ജന്മനാടിൻ്റെ നേർക്കാഴ്ച.
മെറിൻ്റെ പിതാവ് മുൻ സൈനികനും വീട്ടമ്മയായ അമ്മയും നഴ്സിങ്ങിനു പഠിക്കുന്ന അനുജത്തിയും. മെറിൻ്റെ കുഞ്ഞ് ഒന്നുമറിയാതെ അവരുടെ കരങ്ങളിൽ …… മനസ്സിൽ നിന്നും മായാതെ അമ്മ നഷ്ടപ്പെട്ട കുഞ്ഞ്…..
ആ മാതാപിതാക്കളോടും സഹോദരിയോടും മെറിൻ്റെ അമ്മാവനോടും കുഞ്ഞിനോടും വിടപറഞ്ഞപ്പോൾ ഞാനും വല്ലാതായി, നമ്മൾ മനുഷ്യരാണല്ലോ….. ആദരാജ്ഞലികൾ അനുജത്തി.

Courtesy Reji Lukose FB

കുറ്റൂര്‍ പാറയില്‍ ജിബിന്‍ ഒഴുക്കില്‍പ്പെട്ടു മരിച്ചു.

കുറ്റൂര്‍: കെ.സി.വൈ.എല്‍ മുന്‍ യൂണിറ്റ് വൈസ് പ്രസിഡന്‍റും ജോയന്‍റ് സെക്രട്ടറിയും ട്രഷററുമായിരുന്ന പാറയില്‍ ജിബിന്‍ ഏബ്രാഹം (23) ഒഴുക്കില്‍പെട്ട് മരിച്ചു. ഞായറാഴ്ച വൈകിട്ട് കൂട്ടുകാരുമൊത്ത് മണിമലയാറിൽ കുളിക്കാന്‍നിറങ്ങിയപ്പോള്‍ അപകടത്തിൽപെടുകയായിരുന്നു. സംസ്ക്കാരം പിന്നീട്. പിതാവ്: ഏബ്രാഹം പുന്നൂസ് (ഷാജി). മാതാവ്: ടിന്‍സി. സഹോദരി: അന്ന.

മോനിപ്പള്ളി: നിരവത്ത് സ്റ്റീഫൻ മാത്യു | Live Funeral Telecast Available

മോനിപ്പള്ളി: നിരവത്ത് പരേതനായ മത്തായി-ഏലിക്കുട്ടി ദമ്പതികളുടെ മകൻ സ്റ്റീഫൻ മാത്യു (63) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച(05.08.2020) ഉച്ചകഴിഞ്ഞ് 2 മണിക്ക് മോനിപ്പളളി തിരുഹൃദയ ക്നാനായ കത്തോലിക്ക പള്ളിയിൽ. ഭാര്യ: ഷേർളി കൂടല്ലൂർ മ്യാലിൽ കുടുംബാംഗമാണ്. മക്കൾ: സ്മിത, സുജിത്ത്. മരുമകന്‍: എബിൻ മാത്യു വലിയപുത്തൻപുരക്കൽ കൈപ്പുഴ പാലത്തുരുത്ത്. സഹോദരങ്ങള്‍: സ്റ്റെല്ല ജോയ് മേക്കാട്ടിൽ, സോഫി ജെയിംസ് കോച്ചാംകുന്നേൽ, സോളി ജോസ് വടക്കേക്കര, ലിസ ഷെറിൻ വട്ടുകുളം, ലൂസി ജോസഫ് വലുമറ്റത്തിൽ ( എല്ലാവരും അമേരിക്ക).

ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്‍ ‘നെല്ലും നീരും’ കൃഷിവ്യാപന പദ്ധതി മൂല്യവര്‍ദ്ധിത ഭക്ഷ്യോല്പന്ന നിര്‍മ്മാണ മത്സര വിജയികളെ പ്രഖ്യാപിച്ചു

ഭക്ഷ്യസ്വയംപര്യാപ്തതയും സുരക്ഷിതമായ ഭക്ഷ്യസാധനങ്ങളുടെ ലഭ്യതയും ലക്ഷ്യമിട്ട് കോട്ടയം അതിരൂപത നടപ്പിലാക്കുന്ന കാര്‍ഷിക സമൃദ്ധി പദ്ധതി 2020′ നോടു ചേര്‍ന്ന് ക്‌നാനായ കത്തോലിക്കാ വിമണ്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ‘നെല്ലും നീരും’-കൃഷി വ്യാപന പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച മൂല്യവര്‍ദ്ധിത ഉല്പന്ന നിര്‍മ്മാണ മത്സര വിജയികളെ പ്രഖ്യാപിച്ചു. മത്സരത്തില്‍ അന്‍പതു പേര്‍ പങ്കാളികളായി. കാര്‍ഷിക ഫലങ്ങള്‍ പ്രയോജനപ്പെടുത്തി ഏറ്റവും ഫലപ്രദമായി മൂല്യവര്‍ദ്ധിത വിഭവങ്ങള്‍ ഗുണമേന്മയോടെ തയ്യാറാക്കിയ അംഗങ്ങളെ യൂണിറ്റ് തലത്തില്‍ തെരഞ്ഞെടുക്കുകയുണ്ടായി. തുടര്‍ന്ന് യൂണിറ്റു തലവിജയികളെ ഉള്‍പ്പെടുത്തി ഫൊറോനതലത്തില്‍ മത്സരം സംഘടിപ്പിച്ചു. ഫൊറോനതലത്തില്‍ വിജയികളായവരെ ഉള്‍പ്പെടുത്തിയാണ് അതിരൂപതാ തലമത്സരം സംഘടിപ്പിച്ചത്. നീറിക്കാട് യൂണിറ്റ് അംഗമായ ബീന രാജു താഴത്തേല്‍ മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. എസ്.എച്ച് മൗണ്ട് യൂണിറ്റംഗമായ ആന്‍സി തോമസ് ഇളംകുളത്ത് രണ്ടാംസ്ഥാനവും ചാമക്കാല യൂണിറ്റ് അംഗം മേഴ്‌സി ജോണ്‍ പുത്തന്‍പുരയില്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിദഗ്ദ്ധരുടെ നേതൃത്വത്തില്‍ വിലയിരുത്തല്‍ നടത്തിയാണ് വിജയികളെ തെരഞ്ഞെടുത്തത്.പഴങ്ങള്‍, പച്ചക്കറികള്‍, കപ്പ, ചക്ക തുടങ്ങിയ എല്ലാ ഭക്ഷ്യവസ്തുക്കളും സമൃദ്ധമായുള്ള അവസരത്തില്‍ ഓരോരുത്തരും സ്വഭവനത്തില്‍ അവ സംസ്‌ക്കരിച്ച് ഭാവിയിലേക്കായി ഉപയുക്തമാക്കുന്നതിന് മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളാക്കി തയ്യാറാക്കി ഉപയോഗിക്കുന്ന പരമ്പരാഗത രീതിക്ക് പ്രോത്സാഹനം നല്‍കുക എന്നലക്ഷ്യത്തോടെയാണ് കെ.സി.ഡബ്ല്യു.എ മത്സരം സംഘടിപ്പിച്ചത്.

കോട്ടയം: കുറുപ്പന്തറ ആശാരിപറമ്പില്‍ അന്നമ്മ എ.സി (S.V.M) | Live Funeral Telecast Available

കോട്ടയം: വിസിറ്റേഷന്‍ സമൂഹാംഗമായ സഹോദരി അന്നമ്മ എ.സി (85) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്‌ച(04.08.2020) ഉച്ചകഴിഞ്ഞ് 2.30 ന് ഇടയ്ക്കാട്ട് സെന്റ് ജോര്‍ജ് ക്‌നാനായ ഫൊറോന പളളിയില്‍. കുറുപ്പന്തറ ആശാരിപറമ്പില്‍ പരേതരായ ചാക്കോ-ഏലി ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: അച്ചാമ്മ, പരേതരായ മത്തച്ചന്‍, തോമസ്‌, ചാക്കോ, ജോണ്‍, ചിന്നമ്മ, കുഞ്ഞേലി, മറിയാമ്മ, മങ്ക. പരേത 21 വര്‍ഷം ബി.സി.എം. കോളജില്‍ ഓഫീസ്‌ സ്റ്റാഫായി സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്‌. സെന്റ്‌ ആന്‍സ്‌ കോണ്‍വെന്റ്‌ കോട്ടയം, സെന്റ്‌ ആന്റസ്‌ സ്റ്റഡീഹൗസ്‌, ബി.സി.എം. ഹോസ്റ്റല്‍, ചിങ്ങവനം, ആലുവ സെന്റ്‌ ജോസഫ്‌ പൊന്തിഫിക്കല്‍ സെമിനാരി, നട്ടാശ്ശേരി നസ്രത്ത്‌ മഠം എന്നിവിടങ്ങളില്‍ ശുശ്രൂഷ ചെയ്‌തിട്ടുണ്ട്‌. മൃതദേഹം ചൊവ്വാഴ്‌ച രാവിലെ 11.30 ന്‌ കോട്ടയം സെന്റ്‌ ആന്‍സ്‌ മഠത്തില്‍ കൊണ്ടുവരുന്നതാണ്‌. അവിടുത്തെ പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്കുശേഷം ഉച്ചയ്‌ക്ക്‌ 12.30 ന്‌ മൃതദേഹം ഇടയ്‌ക്കാട്ട്‌ സെന്റ്‌ ജോര്‍ജ്‌ ഫൊറോന പള്ളിയില്‍ കൊണ്ടുവരുന്നതാണ്‌.
KVTV PLUS CHANNEL | Funeral Telecast of Annamma Assariparambil (S.V.M) Kottayam 04-08-2020 part 1

KVTV PLUS CHANNEL | Funeral Telecast of Annamma Assariparambil (S.V.M) Kottayam 04-08-2020 part 2

Latest News

ജാഗ്രത: നമുക്കു വേണ്ടിയും, നാടിനു വേണ്ടിയും = ഷോർട്ട് ഫിലിം trailer പ്രകാശനം ചെയ്തു.

തൊടുപുഴ: ജാഗ്രത എന്ന ഷോർട്ട് ഫിലിമിൻ്റെ ട്രെയ്ലറിൻ്റെ YouTube റിലീസിംഗ്...

കണ്ണീരോടെ കാത്തിരിക്കുന്ന മെറിൻ ജോയിയുടെ അന്ത്യയാത്ര ഇന്ന് | Live on KVTV.COM @ 7:30pm IST

മെറിൻ ജോയിയുടെ സംസ്‌കാരം  താമ്പായിൽ തത്സമയം | LIVE ON KVTV.COM മിയാമി...

കല്ലറ തെക്കേചൂരവേലില് അന്നമ്മ മത്തായി Live Funeral Telecast Available

കല്ലറ : തെക്കേചൂരവേലില് പരേതനായ മത്തായിയുടെ ഭാര്യ അന്നമ്മ മത്തായി (80)...

കോട്ടയം : എസ്.എച്ച് മൗണ്ട് പുല്ലനപ്പള്ളില്‍ മന്ന മേരി തോമസ് Live Funeral Telecast Available

കോട്ടയം : എസ്.എച്ച് മൗണ്ട് പുല്ലനപ്പള്ളില്‍ തോമസ് കുര്യന്റെ (തോമസുകുട്ടി) മകള്‍...

മാഞ്ഞൂര്‍ സൗത്ത്: കൊച്ചുമരങ്ങാട്ടില്‍ മേരി ചാക്കോ | Live Funeral Telecast Available

മാഞ്ഞൂര്‍ സൗത്ത്: കൊച്ചുമരങ്ങാട്ടില്‍ ചാക്കോയുടെ ഭാര്യ മേരി ചാക്കോ (78) നിര്യാതയായി....