Home Blog

കെ.സി.സി. കൾച്ചറൽ സൊസൈറ്റി കൺവീനറായി സ്റ്റീഫൻ ചെട്ടിക്കത്തോട്ടത്തിൽ തെരഞ്ഞെടുക്കപ്പെട്ടു.

കെ.സി.സി. കോട്ടയം അതിരൂപതാ കൾച്ചറൽ സൊസൈറ്റി കൺവീനറായി സ്റ്റീഫൻ ചെട്ടിക്കത്തോട്ടത്തിൽ തെരഞ്ഞെടുക്കപ്പെട്ടു.
ഉഴവൂർ ഇടവക ചെട്ടിക്കത്തോട്ടത്തിൽ പരേതനായ മത്തായി – മേരി ദമ്പതികളുടെ പുത്രനാണ്.
കെ.സി.വൈ.എൽ. കോട്ടയം അതിരൂപതാ ജനറൽ സെക്രട്ടറി, കെ.സി.സി. വർക്കിംഗ് കമ്മറ്റിയംഗം, കെ.സി.സി. ഉഴവൂർ ഫൊറോന പ്രസിഡൻ്റ് എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. ടെമ്പറൻസ് കമ്മീഷൻ്റെ 2005 ലെ മികച്ച യുവജന ലഹരി വിരുദ്ധ പ്രവർത്തകനുള്ള അവാർഡ് നേടിയിട്ടുണ്ട്
മാധ്യമപ്രവർത്തകൻ, പരിസ്ഥിതി പ്രവർത്തകൻ, അഭിനേതാവ്, രാഷ്ട്രീയ നേതാവ് തുടങ്ങി വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
വെളിയനാട് ഇടവകാംഗമായ പള്ളിച്ചിറ വീട്ടിൽ ജിൻസിയാണ് ഭാര്യ. മക്കൾ: മാറ്റ്, ജെഫ്, മരിയറ്റ് .

ഡിജിറ്റല്‍ റീച്ച് ഓണ്‍ലൈന്‍ ഫിസിയോതെറാപ്പി സേവനവുമായി കെ.എസ്.എസ്.എസ്

കോട്ടയം: കോവിഡ് അതിജീവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഫിസിയോതെറാപ്പി സേവനം ആവശ്യമുള്ള ഭിന്നശേഷിയുള്ളവര്‍ക്ക് കരുതല്‍ ഒരുക്കുകയാണ് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി. കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്‍ഡ്യയുടെയും ലില്ലിയാനേ ഫൗണ്ടേഷന്റെയും സഹകരണത്തോടെ നടപ്പിലാക്കുന്ന ഡിജിറ്റല്‍ റീച്ച് ഫിസിയോതെറാപ്പി പരിശീലന പരിപാടിയുടെ ഭാഗമായി ആദ്യ ഘട്ടത്തില്‍ നൂറോളം ഭിന്നശേഷിയുള്ളവര്‍ക്കാണ് ഫിസിയോതെറാപ്പി സേവനം ലഭ്യമാക്കുന്നത്. ഭിന്നശേഷിയുള്ളവരുടെ പുനരധിവാസത്തില്‍ ശാസ്ത്രീയ പരിശീലനം നേടിയ സന്നദ്ധ പ്രവര്‍ത്തകരുടെയും ഫിസിയോതെറാപ്പിസ്റ്റിന്റെയും നേതൃത്വത്തില്‍ ഓണ്‍ ലൈന്‍ വീഡിയോകളിലൂടെയും മീറ്റിംഗുകളിലൂടെയുമാണ് ഫിസിയോതെറാപ്പി സേവനങ്ങള്‍ ലഭ്യമാക്കുന്നത്. പരിശീലനം ലഭിച്ച സന്നദ്ധ പ്രവര്‍ത്തകര്‍ ഭിന്നശേഷിയുള്ളവരുടെ ഭവനങ്ങളില്‍ എത്തിച്ചേര്‍ന്ന് ഫിസിയോതെറാപ്പി സേവനങ്ങള്‍ ലഭ്യമാക്കത്തക്കവിധത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. കോവിഡ് വ്യാപനം മൂലം ഫിസിയോതെറാപ്പി സേവനം മുടങ്ങിയ ഭിന്നശേഷിയുള്ളവര്‍ക്കാണ് പദ്ധതിയുടെ സേവനം ലഭ്യമാക്കുന്നത്. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പദ്ധതിയുടെ ഉദ്ഘാടനം കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട് നിര്‍വ്വഹിച്ചു. ഭിന്നശേഷിയുള്ളവരുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി സഹായ ഹസ്തമൊരുക്കുവാന്‍ കൂട്ടായ പരിശ്രമങ്ങള്‍ അനിവാര്യമാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തില്‍, ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ബിജു കുമ്പിക്കന്‍, കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. മാത്യുസ് വലിയപുത്തന്‍പുരയില്‍, ഫിസിയോതെറാപ്പിസ്റ്റ് ജിങ്കിള്‍ ജോയി എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ വിവിധ സംഘടനകളുടെ സഹകരണത്തോടെ പദ്ധതി നടപ്പിലാക്കുന്നതിനുള്ള നോഡല്‍ ഏജന്‍സിയായി പ്രവര്‍ത്തിക്കുന്നത് കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയാണ്.

ഹോം കെയർ സർവീസ് വിപുലമാക്കി കാരിത്താസ് ആശുപത്രി

കാരിത്താസ്: കഴിഞ്ഞ 17 വർഷമായി നിലവിലുള്ള പാലിയേറ്റിവ് ഹോം കെയർ സർവീസ് സാധാരണ രോഗികളിലേയ്ക്കും വിപുലീകരിച്ചു കോട്ടയം കാരിത്താസ് ആശുപത്രി. കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചുകൊണ്ട്‌ നടപ്പാക്കുന്ന ഈ പദ്ധതിയുടെ ഭാഗമായി ഡോക്ടർ കൺസൾട്ടേഷൻ, ലാബ് സർവീസസ്, നഴ്സിംഗ് കെയർ, ഫിസിയോതെറാപ്പി തുടങ്ങി നിരവധി സേവനങ്ങൾ വീടുകളിലെത്തി നൽകുന്നതാണ്. തുടക്കത്തിൽ ആശുപത്രിയുടെ 10 കി. മി പരിധിയിൽ നൽകുന്ന ഈ സേവനങ്ങൾക്കായി 91885 27154 എന്ന നമ്പറിൽ ബന്ധപ്പെടുക.
പുതുക്കിയ ഹോം കെയർ സർവീസിന്റെ ഉദ്ഘാടനം ഏറ്റുമാനൂർ MLA ശ്രീ സുരേഷ് കുറുപ്പ് നിര്‍വഹിച്ചു. ചടങ്ങില്‍ ആശുപത്രി ഡയറക്ടര്‍ ഫാ.ഡോ. ബിനു കുന്നത്ത്, ഡോ ബോബി എൻ . എ, ഫാ.റോയ് കാഞ്ഞരത്തുംമൂട്ടിൽ, ഫാ.ജിനു കാവിൽ എന്നിവർ പങ്കെടുത്തു.

ഇരവിമംഗലം: തടനാകുഴിയില്‍ ഏലിക്കുട്ടി മത്തായി | Live Funeral Telecast Available

ഇരവിമംഗലം: തടനാകുഴിയില്‍ പരേതനായ മത്തായിയുടെ ഭാര്യ ഏലിക്കുട്ടി മത്തായി (102) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച(20.10.2020) രാവിലെ 10 മണിക്ക് കക്കത്തുമല സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക പളളിയില്‍. മക്കള്‍: ആലീസ്, ലീലാമ്മ, സിസ്റ്റര്‍ ജോസ്മരിയ S.J.C (അനുഗ്രഹ 101 കവല), ത്രേസ്യാമ്മ, പരേതനായ കുര്യാക്കോസ്. മരുമക്കള്‍: ടി.കെ. കുര്യന്‍ തൊട്ടിയില്‍ ഉഴവൂര്‍, കുര്യാക്കോ മണലേല്‍ കടുത്തുരുത്തി, ജോസ് പഴയപുരയില്‍ ചേറ്റുകുളം, മേരി കോയിത്തറയില്‍ ഉഴവൂര്‍.

കല്ലറ: മറ്റത്തികുന്നേല്‍ അന്നമ്മ കോര (ചാച്ചി) | Live Funeral Telecast Available

കല്ലറ: മറ്റത്തികുന്നേല്‍ പരേതനായ കുരുവിള കോരയുടെ (കൊച്ചുകോര) ഭാര്യ അന്നമ്മ കോര (ചാച്ചി-84)നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച (20.10.2020) രാവിലെ 10:30 ന് കല്ലറ സെന്റ്. തോമസ് ക്‌നാനായ പഴയ പള്ളിയിൽ. മക്കൾ: എൽസമ്മ, ജോണി, പരേതനായ ടോമി, ഷൈനി (U.S.A.), സജി (Sarva Dress World), സിജു (Mumbai). മരുമക്കൾ: പരേതനായ A.T. കുര്യൻ അമീറ്റ് വള്ളിച്ചിറ, ആൻസി പാറപ്പുറം കല്ലറ, ആൻസി എലക്കാട്ട് നീണ്ടൂർ, T.J. ജോസഫ് (തങ്കച്ചൻ) തയ്യിൽ കളമ്പുകാട് കല്ലറ (U.S.A.), ശോഭ മരിയ മുടിയൂർക്കുന്നേൽ തിരുഹൃദയക്കുന്ന് കോട്ടയം,ബിന്ദു തമ്മാട്ടുമ്യാലിൽ കല്ലറ.

യു.കെ : കല്ലറ അരീച്ചിറ ബെന്നി ജോസഫ്

യു.കെ: കല്ലറ പുത്തൻപള്ളി ഇടവകാംഗവും, യുകെയിൽ പ്രെസ്റ്റൺ ക്നാനായ യൂണിറ്റ് മെമ്പറും, ലിവർപൂൾ മിഷൻ പാരിഷ് അംഗവുമായ അരീച്ചിറ ബെന്നി ജോസഫ് (56) ഹൃദയസ്തംഭനത്തെ തുടർന്ന് യു.കെയിൽ നിര്യാതനായി. പരേതൻ മുൻ എയർ ഫോഴ്‌സ് ഉദ്യോഗസ്ഥനാണ്‌. ഭാര്യ : സുബി (നഴ്സ്, റോയൽ പ്രെസ്റ്റൺ). മക്കൾ: പ്രെസ്റ്റൺ യൂണിവേഴ്സിറ്റി സ്റ്റുഡന്റ് ലീഡറും വിദ്യാർത്ഥിയുമായ ജോബിൻ, എട്ടാം ക്ലാസ് വിദ്യാർത്ഥി ജോസ്‌ലിൻ . മൃതസംസ്കാരം പിന്നീട്.

ലോക്കൽ മാസ് ഓൺ ലൈൻ സെമിനാർ സംഘടിപ്പിച്ചു.

കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ മലബാർ സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ, മലബാറിലെ വിവിധ ഇടവകകളിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ലോക്കൽ മാസ്സ് യൂണിറ്റ് അംഗങ്ങൾക്കായി ഓൺലൈൻ സെമിനാർ സംഘടിപ്പിച്ചു. പ്രസ്തുത സെമിനാർ കോട്ടയം അതിരൂപതാ സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ ഉദ്ഘാടനം ചെയ്തു. ലോക്കൽ മാസ് യൂണിറ്റുകൾ ഇടവകകളിലെ സാമൂഹിക പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്ന മഹത്തായ ഒരു വേദി ആണെന്നും ഓരോ ഇടവകയുടെ പരിധിയിലുള്ള അർഹരായ ആളുകളെ കണ്ടെത്തി അവർക്ക് ആവശ്യമായ സഹായങ്ങൾ ചെയ്തു കൊടുക്കുവാൻ നാം ശ്രദ്ധാലുക്കൾ ആകണമെന്നും കൊറോണ മഹാമാരി നമ്മളിൽ ഏൽപ്പിച്ചിരിക്കുന്ന ആഘാതം ളരെ വലുതാണെന്നും ഈ അവസരത്തിൽ ഈശോമിശിഹാ നടത്തിയ സാമൂഹിക പ്രവർത്തനം നമുക്ക് മാതൃകയാകണമെന്നും. നമ്മുടെ ഇടവകകളിലെ ബഹുമാനപ്പെട്ട വൈദികർ, സിസ്റ്റേഴ്സ്, അല്മായർ, എന്നിവർ ചേർന്ന് നടത്തുന്ന സാമൂഹിക പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും പിതാവ് പറയുകയുണ്ടായി. ഇന്ത്യയിലെ ഏറ്റവും നല്ല കോവിഡ് പ്രവർത്തനങ്ങൾക്കുള്ള അവാർഡ് ലഭിച്ച കാരിത്താസ് ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടർ റവ ഫാദർ പോൾ മൂഞ്ഞേലിയെ പിതാവ് പ്രത്യേകം അനുമോദിച്ചു

മലബാർ സോഷ്യൽ സർവ്വീസ് സൊസൈറ്റി സെക്രട്ടറി ഫാദർ ബിബിൻ തോമസ് കണ്ടോത്ത് സ്വാഗതമാശംസിച്ചു. ഇതിന്റെ ഭാഗമായി നടത്തിയ ക്ലാസിന് ഇന്നത്തെ പ്രോഗ്രാ മി ന്റെ വീശിഷ്ട അതിഥി കാരിത്താസ് ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടർ റവ ഫാദർ പോൾ മൂഞ്ഞേലി നേതൃത്വം നൽകി. പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പയുടെ എല്ലാവരും സഹോദരങ്ങൾ എന്ന ചാക്രിക ലേഖനത്തിൽ പറയുന്നതുപോലെ ഇടവകയിൽ പ്രവർത്തിക്കുന്ന സാമൂഹിക പ്രസ്ഥാനങ്ങൾ നന്മയുടെ മാർഗ്ഗങ്ങൾ സ്വീകരിച്ചുകൊണ്ട് നല്ല അയൽക്കാരൻ ആയി മാറുവാൻ സാധിക്കണമെന്നും അച്ഛൻ പറയുകയുണ്ടായി. മാസ് അസിസ്റ്റന്റ് സെക്രട്ടറി ഫാദർ സിബിൻ കൂട്ട കല്ലുങ്കൽ കോവിഡ് മായി ബന്ധപ്പെടുത്തി മാസ്സ് നടത്തിയതും
നടത്തിക്കൊണ്ടിരിക്കുന്ന തുമായ പദ്ധതികളെപ്പറ്റി വിശദീകരിക്കുകയുണ്ടായി. സെമിനാറിൽമാസ്സ് ലോക്കൽ യൂണിറ്റ് പ്രസിഡണ്ടുമാരായ വൈദികരും, മറ്റംഗങ്ങളും പങ്കെടുത്തു. മാസ് പ്രോഗ്രാം മാനേജർ ശ്രീ അബ്രാഹം ഉള്ളടപ്പുള്ളിൽ നന്ദി പറഞ്ഞു.

ക്നാനായ റീജിയൺ കൊച്ചു മിഷനറിമാരുടെ മിഷൻ ലീഗ് രൂപികരിച്ചു

നോർത്ത് അമേരിക്കയിലെ ക്നാനായ റീജിയൻ വിവിധ പ്രായ വിഭാഗത്തിൽ പെട്ടവരുടെ കമ്മിഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി 2020 – 2021 വർഷത്തെ മിഷൻ ലീഗ് പ്രവർത്ത വർഷോദ്ഘാനം ശനിയാഴ്ച സൂം വഴി നടത്തപ്പെട്ടു.4 മുതൽ 8 വരെ ഗ്രയിഡിൽ വിശ്വാസ പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്ന കുട്ടികളെ ഉൾപ്പെടുത്തിയാണ് മിഷൻ ലീഗ് രൂപപ്പെടുത്തിയിരിക്കുന്നത്. കുത്തുങ്ങളിൽ ആത്മിയത നിറച്ച് കൊച്ചു മിഷനറിമാരായി രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ക്നാനായ റീജിയൺ ഇതിന്റെ പ്രവർത്തനങ്ങൾ ക്രോഡികരിച്ചിരിക്കുന്നത്.കോവിഡ് പശ്ചാത്തലത്തിൽ കുടുംബങ്ങളിൽ ആയിരിക്കുന്ന കുഞ്ഞുങ്ങളെ ക്നാനായ റീജിയൻന്റെ നേത്യത്തിൽ ഒറ്റച്ചരടിൽ കോർത്തിണക്കുന്നതിന്റെ ഭാഗമായി വിവിധ കർമ്മ പദ്ധതികളുടെ ഉദ്ഘാടനം വികാരി ജനറൽ ഫാ. തോമസ്സ് മുളവനാൽ ഉദ്ഘാടനം ചെയ്തു. കമ്മിഷൻ ഡയറക്ടർ ഫാ ജോസ് ആദോപള്ളിയിൽ, കോട്ടയം അതിരൂപത മിഷൻ ലീഗ് ഡയറക്ടർ ഫാ ജോബി പച്ചുകണ്ടത്തിൽ എന്നിവർ ആശംസകൾ അർപ്പിച്ചു. തുടർന്ന് കുട്ടികൾക്ക് മിഷൻ ലീഗ് പ്രവർത്തനങ്ങളെക്കുറിച്ച് ബ്രദർ അനൂപ് ക്ലാസ്സ് എടുത്തു. ക്നാനായ റീജിയൺ മിഷൻ ലീഗ് ഡയറക്ടർ ഫാബിൻസ് ചേത്തലിൽ, സി സാൻഡ്രാ, സിജോയി പറപ്പള്ളിയിൽ , സുജ ഇത്തിതറ എന്നിവർ നേതൃത്വം നൽകി. കുഞ്ഞു മിഷനറിമാരേ ഈശോയ്ക്കായി വാർത്തെടുക്കാർ നമുക്ക് ഏവർക്കും അണിനിരക്കാം.

ചിക്കാഗോ : പിറവം പുലിമലയിൽ മാത്യു മത്തായി | Live Telecast on KVTVLIVE

ചിക്കാഗോ : പിറവം പുലിമലയിൽ മാത്യു മത്തായി (90) ചിക്കാഗോയിൽ നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച 9 മണിക്ക് ചിക്കാഗോ സെന്റ് മേരിസ് ക്നാനായ കാത്തോലിക്ക പള്ളിയിൽ. ഭാര്യ പരേതയായ മറിയാമ്മ പുതുവേലി തെരുവപ്ലാക്കിൽ കുടുംബാംഗമാണ്.

Father/Grandfather of:
1. Daisy Thalackal (Joy Thalackal)
-Children:Leena,Shena, & Jenny

2. Leelamma Mukalel (Alex Mukalel)
-Children: Lisha & Lince

3. Shaju Mathew Pulimalayil (Annamma Chethalil)
-Children: Sheryl, Shawn & Joshua

4. Sheeja Kannachanparambil (Sunny Kannachanparambil)
-Children: Jobin & Jithen

5. Mini Veliyath
(Alan Veliyath)
-Children: Jeff

6. Biju Mathew Pulimalayil (Heidi Mazhuvancheril)
-Children: Abby, Jessica,Danny

Live Funeral Telecast Will be Available on following links

KVTVLIVE Direct Link
Live.kvtv.com

YouTube
https://www.youtube.com/user/KVTVUSA

Facebook
https://www.facebook.com/KnanayaVoice/

Twitter
Twitter.com/@kvtvlive

*For Roku & IPTV KVTVLIVE Channel *

കിടങ്ങൂര്‍ പിണര്‍ക്കയില്‍ ഏലിക്കുട്ടി Live Funeral Telecast Available

കിടങ്ങൂര്‍:പിണര്‍ക്കയില്‍ പരേതനായ കുരുവിളയുടെ ഭാര്യ ഏലിക്കുട്ടി (90) അന്തരിച്ചു. സംസ്‌കാരം ഇന്ന് 4ന് വസതിയില്‍ ശുശ്രൂഷയ്ക്കുശേഷം സെന്റ് മേരീസ് ഫൊറോനാ പള്ളിയില്‍. മക്കള്‍: സിസ്റ്റര്‍ ജാന്‍സി SVM, ബേബി, ജെസി, സജി, ആന്‍സി. മരുമക്കള്‍: ഓമന കണ്ണാശേരില്‍ (കൈപ്പുഴ), കുഞ്ഞുമോന്‍ ആലുംമൂട്ടില്‍ കോതനല്ലൂര്‍, സിബി ചാലില്‍ (ഉഴവൂര്‍), പരേതനായ ബേബി പുലിയളയില്‍ (ഇരവിമംഗലം).

ചിക്കാഗോ സെ.മേരീസ് ദൈവാലയത്തിൽ ജപമാല മാസാചരണം ഭക്തിനിർഭരമായി

ചിക്കാഗോ മോർട്ടൺ ഗ്രോവ് സെ.മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ പരി. കന്യകാമറിയത്തിന്റ ജപമാല മാസാചരണം ഭക്തിനിർഭരമായി ആദരിച്ചു. 2020 ഒക്ടോബർ മാസം ഒന്നു മുതൽ പത്തു വരെ ഇടവകയിലെ കൂടാരയോഗങ്ങളുടെ നേതൃത്വത്തിൽ നടത്തിയ വിശുദ്ധ കുർബാനയുടെ ആരാധനയും, വിശുദ്ധ ബലിയും, ജപമാലയർപ്പണവും ഇടവക അംഗങ്ങൾക്ക് ഒരു പുത്തൻ ആത്മീയ ഉണർവ് സമ്മാനിച്ചു. ഓരോ ദിനവും ഓരോ കൂടാര യോഗങ്ങളായിരുന്നു നേതൃത്വം നൽകിയത്. വികാരി ബഹു. ഫാദർ തോമസ് മുളവനാലും, ഫാ. ടോം കണ്ണന്താനവും(കപ്പൂച്ചൻ) വിവിധ ദിനങ്ങളിൽ ആരാധനയ്ക്ക് നേതൃത്വം നൽകി. സമാപന ദിനത്തിൽ നടത്തിയ ജപമാല പ്രദിക്ഷണവും, കൊന്തപത്ത് ദിനങ്ങളിൽ ആദ്യം മുതൽ സജീവസാന്നിധ്യമായിരുന്ന കൊച്ചുകുട്ടികളും ബഹുമാനപ്പെട്ട സിസ്റ്റേഴ്സും അവരുടെ പ്രാർത്ഥനകളും വിശ്വാസികൾ ഏവർക്കും നവചൈതന്യം പകർന്നു.

Latest News

ഡിജിറ്റല്‍ റീച്ച് ഓണ്‍ലൈന്‍ ഫിസിയോതെറാപ്പി സേവനവുമായി കെ.എസ്.എസ്.എസ്

കോട്ടയം: കോവിഡ് അതിജീവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ...

ഹോം കെയർ സർവീസ് വിപുലമാക്കി കാരിത്താസ് ആശുപത്രി

കാരിത്താസ്: കഴിഞ്ഞ 17 വർഷമായി നിലവിലുള്ള പാലിയേറ്റിവ് ഹോം കെയർ സർവീസ്...

ഇരവിമംഗലം: തടനാകുഴിയില്‍ ഏലിക്കുട്ടി മത്തായി | Live Funeral Telecast Available

ഇരവിമംഗലം: തടനാകുഴിയില്‍ പരേതനായ മത്തായിയുടെ ഭാര്യ ഏലിക്കുട്ടി മത്തായി (102) നിര്യാതയായി....

കല്ലറ: മറ്റത്തികുന്നേല്‍ അന്നമ്മ കോര (ചാച്ചി) | Live Funeral Telecast Available

കല്ലറ: മറ്റത്തികുന്നേല്‍ പരേതനായ കുരുവിള കോരയുടെ (കൊച്ചുകോര) ഭാര്യ അന്നമ്മ കോര...

യു.കെ : കല്ലറ അരീച്ചിറ ബെന്നി ജോസഫ്

യു.കെ: കല്ലറ പുത്തൻപള്ളി ഇടവകാംഗവും, യുകെയിൽ പ്രെസ്റ്റൺ ക്നാനായ യൂണിറ്റ് മെമ്പറും,...