Home Blog

കെ.സി.സി. കൾച്ചറൽ സൊസൈറ്റി കൺവീനറായി സ്റ്റീഫൻ ചെട്ടിക്കത്തോട്ടത്തിൽ തെരഞ്ഞെടുക്കപ്പെട്ടു.

കെ.സി.സി. കോട്ടയം അതിരൂപതാ കൾച്ചറൽ സൊസൈറ്റി കൺവീനറായി സ്റ്റീഫൻ ചെട്ടിക്കത്തോട്ടത്തിൽ തെരഞ്ഞെടുക്കപ്പെട്ടു.
ഉഴവൂർ ഇടവക ചെട്ടിക്കത്തോട്ടത്തിൽ പരേതനായ മത്തായി – മേരി ദമ്പതികളുടെ പുത്രനാണ്.
കെ.സി.വൈ.എൽ. കോട്ടയം അതിരൂപതാ ജനറൽ സെക്രട്ടറി, കെ.സി.സി. വർക്കിംഗ് കമ്മറ്റിയംഗം, കെ.സി.സി. ഉഴവൂർ ഫൊറോന പ്രസിഡൻ്റ് എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. ടെമ്പറൻസ് കമ്മീഷൻ്റെ 2005 ലെ മികച്ച യുവജന ലഹരി വിരുദ്ധ പ്രവർത്തകനുള്ള അവാർഡ് നേടിയിട്ടുണ്ട്
മാധ്യമപ്രവർത്തകൻ, പരിസ്ഥിതി പ്രവർത്തകൻ, അഭിനേതാവ്, രാഷ്ട്രീയ നേതാവ് തുടങ്ങി വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
വെളിയനാട് ഇടവകാംഗമായ പള്ളിച്ചിറ വീട്ടിൽ ജിൻസിയാണ് ഭാര്യ. മക്കൾ: മാറ്റ്, ജെഫ്, മരിയറ്റ് .

റ്റാമ്പാ സേക്രഡ് ഹാര്‍ട്ട് ക്‌നാനായ പളളിയില്‍ തിരുഹൃദയ ദര്‍ശന തിരുനാളും ദശാബ്ദി ആഘോഷ സമാപനവും

റ്റാമ്പാ സേക്രഡ് ഹാര്‍ട്ട് ക്‌നാനായ കത്തോലിക്ക ഫൊറോന ദൈവാലയത്തില്‍ ഈശോയുടെ തിരുഹൃദയ ദര്‍ശന തിരുനാളും ദശാബ്ദി ആഘോഷ സമാപനവും കൊന്തപത്തും സംയുക്തമായി 2020 ഒക്ടോബര്‍ 1 മുതല്‍ 11 വരെ തീയതികളില്‍ ഭക്തിനിര്‍ഭരമായി നടത്തപ്പെടുന്നു.

മോനിപ്പളളി: ഇലവുംകുഴുപ്പില്‍ അന്നമ്മ ജോസഫ്

മോനിപ്പളളി: ഇലവുംകുഴുപ്പില്‍ അന്നമ്മ ജോസഫ് (78) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച(26.09.2020) ഉച്ചകഴിഞ്ഞ് 2 മണിക്ക് മോനിപ്പളളി തിരുഹൃദയ ക്‌നാനായ പളളിയില്‍.

മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തയ്യല്‍ കേന്ദ്രം ആരംഭിച്ചു.

കണ്ണൂര്‍: മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പാലക്കാട് ജില്ലയിലെ മംഗലഗിരിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന വനിത സ്വാശ്രയ സംഘങ്ങളുടെ സഹകരണത്തോടെ മംഗലഗിരിയില്‍ തയ്യല്‍ കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു. കേന്ദ്രത്തിന്റെ വെഞ്ചിരിപ്പ് കര്‍മ്മം മംഗലഗിരി പളളി വികാരി ഫാ.അബ്രഹാം പുതുകുളത്തില്‍ നിര്‍വഹിച്ചു.

ന്യൂ ജേഴ്സി ക്രൈസ്റ്റ് ദി കിംഗ് ഇടവകയുടെ രണ്ടാം വാർഷികം വ്യത്യസ്ഥമായി ആഘോഷിച്ചു.

ന്യൂയോർക്ക്: ന്യൂ ജേഴ്സി ക്രൈസ്റ്റ് ദി കിംഗ് ക്നാനായ കത്തോലിക ഇടവകയുടെ രണ്ടാം വാർഷികം വ്യത്യസ്ഥമായി ആഘോഷിച്ചു. ദൈവം ഒരു ഇടവക ദൈവാലയം തന്ന് അനുഗ്രഹിച്ചതിന് ദൈവത്തിന് നന്ദി അർപ്പിച്ച് കൊണ്ടുള്ള കൃതഞ്ജതാ ബലിആർപ്പിക്കപ്പെട്ടു. വി.കുർബ്ബാനയ്ക്ക് ശേഷം ഇടവകദൈവാലയത്തിലെ വിവിധ കമ്മിറ്റി അംഗങ്ങളുടെ സാനിധ്യത്തിൽ രണ്ടാം വാർഷികം ആയതിനാൽ ഇടവകയിലെ ഇരട്ട കുട്ടികൾ തിരികൾ തെളിച്ച് വാർഷികം ഉദ്ഘാടനം ചെയ്തു. ഇരട്ട കുട്ടികൾ ആയ ജെയിഡൻ & ജോനാഥൻ കുറുപ്പിനകത്ത്, ആഷ്ലി & ആൽമരിയ കുറുപ്പിനകത്ത് എന്നീവർ ഒന്നിച്ച് ചേർന്ന് രണ്ടാം വാർഷികം ഉദ്ഘാടനം ചെയ്തു. അന്നേ ദിവസം ഇടവകയുടെ രൂപീകരണത്തിനായി സഹകരിച്ച എല്ലാവർക്കും കൈക്കാരൻ ജോസ് കുഞ്ഞ് ചാമക്കാല നന്ദി അർച്ചിച്ചു. അന്നേ ദിവസം രണ്ടാം വാർഷികത്തോട് അനുബന്ധിച്ച് വേദപാഠ കുട്ടികളുടെ പ്രവേശനോത്സവവും നടത്തപ്പെട്ടു. തുടർന്ന് സന്തോഷ സൂചകമായി എല്ലാവർക്കും സ്നേഹവിരുന്നും നൽകപ്പെട്ടു.

കിടങ്ങൂര്‍: പായിക്കാട്ട് പി.എം അലക്‌സ് | Live Funeral Telecast Available

കിടങ്ങൂര്‍: പായിക്കാട്ട് പി.എം അലക്‌സ് (74) (റിട്ട.പ്രിന്‍സിപ്പാള്‍ സെന്റ് മേരീസ് ഹൈസ്‌കൂള്‍ കിടങ്ങൂര്‍) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച(26.09.2020) ഉച്ചകഴിഞ്ഞ് 3.30 ന് കിടങ്ങൂര്‍ സെന്റ് മേരീസ് ക്‌നാനായ ഫൊറോന പളളിയില്‍. ഭാര്യ: വി.കെ. മേരി വില്ലൂത്തറ (റിട്ട.നഴ്‌സിങ് സൂപ്രണ്ട് എം.സി.എച്ച് കോട്ടയം). മക്കള്‍: ജിനു, ജോബി, ജൂണ. മരുമക്കള്‍: ദിലീമ കൈതാരം, രാജി മണവാളന്‍, നൈസ് പറയ്ക്കാടന്‍ പതിയില്‍ കരിങ്കുന്നം.

ജെയിംസണ്‍ ജോസഫിന് മൈക്രോബയോളജിയില്‍ PHD

മാഞ്ഞൂര്‍ ചാമക്കാല സെന്റ് ജോണ്‍സ് ക്‌നാനായ പളളി ഇടവകാംഗമായ ജയിംസൺ ജോസഫ്‌ ഭാരതിയാർ സർവ്വകലാശാലയിൽനിന്നും മൈക്രോബൈയോളജിയിൽ PHD നേടി. തേനാകരകളപ്പുരയിൽ ടി.സി ജോസഫിന്റെയും ഫിലോമിനയുടെയും മകനാണ് ജെയിംസൺ.

മലബാർ സോഷ്യൽ സർവീസ് സൊസൈറ്റി ഫുഡ് കിറ്റുകള്‍ വിതരണം ചെയ്തു.

കണ്ണൂർ: മലബാർ സോഷ്യൽ സർവീസ് സൊസൈറ്റി കോവിഡ്-19 സാന്ത്വനപദ്ധതി പ്രകാരം മടമ്പം ഫൊറോനയിലെ തിരൂർ ഇടവകയിലെ 31-കുടുംബങ്ങൾക്ക് ഫുഡ്കിറ്റ് വിതരണം ചെയ്തു.മാസ്സ് അസിസ്റ്റന്റ് സെക്രട്ടറി ഫാ.സിബി കൂട്ടകല്ലുങ്കല്‍ ഫുഡ് കിറ്റുകള്‍ വിതരണം ചെയ്തു. തിരൂര്‍ പളളി വികാരി ഫാ.സനീഷ് കയ്യാലകത്ത്, അഖില്‍ ജോസഫ്, ആനിമേറ്റര്‍ ടെസി ജോയ് എന്നിവര്‍ പങ്കെടുത്തു.

ക്‌നാനായ കാത്തലിക് യൂത്ത് ലീഗിന്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ ജർമൻ ഭാഷാ പഠനപദ്ധതിക്ക് തുടക്കമായി

കോട്ടയം : കോട്ടയം അതിരൂപതയുടെ യുവജനസംഘടനയായ ക്‌നാനായ കാത്തലിക് യൂത്ത് ലീഗിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സൗജന്യ ഓൺലൈൻ ജർമ്മൻ ഭാഷാ പഠനപദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടന കർമ്മം കോട്ടയം അതിരൂപതാ നിയുക്ത സഹായ മെത്രാൻ ഗീവർഗീസ് മാർ അപ്രേം നിർവ്വഹിച്ചു. കാലഘട്ടത്തിന്റെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് യുവജനങ്ങളുടെ ഉന്നമനത്തിനായി കെ.സി.വൈ.എൽ സംഘടന നടത്തുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. കെ.സി.വൈ.എൽ അതിരൂപതാ സമിതിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ടാസ്‌ക്ക് ഫോഴ്‌സിലൂടെ പൊതുസമൂഹത്തിന്റെ നന്മയ്ക്കായി അതിരൂപതയിലെ യൂവജനങ്ങൾക്ക് ഒട്ടേറെ പ്രവർത്തനങ്ങൾ ചെയ്യാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ.സി.വൈ.എൽ പ്രസിഡന്റ് ലിബിൻ ജോസ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. കെ.സി.വൈ.എൽ അതിരൂപതാ ചാപ്ലെയിൻ ഫാ. ചാക്കോ വണ്ടൻകുഴിയിൽ ആമുഖസന്ദേശം നൽകി. കെ.സി.വൈ.എൽ മലബാർ റീജിയൺ ചാപ്ലെയിൻ ഫാ.ബിബിൻ കണ്ടോത്ത് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. തുടർന്ന് ജർമ്മൻ ഭാഷാ ക്ലാസ്സിന്റെ ഫാക്കൽറ്റി ഇൻചാർജ്ജ് റിയ ടോം പാഠ്യപദ്ധതി അവതരിപ്പിച്ചു. 6 ബാച്ചുകളിലായി 343 പേരാണ് കോഴ്‌സിന് പേര് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ശനി, ഞായർ ദിവസങ്ങളിൽ രണ്ട് മണിക്കൂർ വീതമാണ് ഓൺലൈൻ ക്ലാസ്സുകൾ നടത്തപ്പെടുക. വിദഗ്ദ്ധർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകും. ജർമ്മൻ ഭാഷാ പഠനത്തിന്റെ എ വൺ, എ ടു ലെവലുകൾക്ക് പ്രാപ്തരാക്കുകയെന്നതാണ് അഞ്ച് മാസം നീണ്ടുനിൽക്കുന്ന കോഴ്‌സുകൊണ്ട് ആദ്യഘട്ടത്തിൽ ലക്ഷ്യം വയ്ക്കുന്നത്. കെ.സി.വൈ.എൽ രൂപതാ ജനറൽ സെക്രട്ടറി ബോഹിത് ജോൺസൺ, ട്രഷറർ അനിറ്റ് ചാക്കോ, അതിരൂപതാ സമിതി അംഗങ്ങളായ ഷെല്ലി ആലപ്പാട്ട്, സി. ലേഖഎസ്.ജെ.സി, ജോസുകുട്ടി ജോസഫ്. ആൽബർട്ട് തോമസ്, അച്ചു അന്ന ടോം, അമൽ അബ്രാഹം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

ചെറുപുഷ്പ മിഷന്‍ലിഗ് ഓണ്‍ലൈന്‍ ഓണാഘോഷ മത്സരവിജയികള്‍.

ചെറുപുഷ്പ മിഷന്‍ലിഗ് കുടുംബം ഓണ്‍ലൈന്‍ ഓണാഘോഷം രണ്ട് മത്സരങ്ങളിലൂടെ സംഘടിപ്പിച്ചു.
(1) എന്റെ ഓണസദ്യ:- ഫസ്റ്റ് -ആല്‍ബിന്‍ മരിയദാസ് കൈപ്പുഴ, സെക്കന്റ് – ക്രിസ്റ്റി രാജു കൈപ്പുഴ, തേഡ് – ബിസ്‌ന ബിജു കൈപ്പുഴ.

(2) ഓണം കുടുംബത്തിനൊപ്പം (Photo contest):- ഫസ്റ്റ് – മോള്‍വി റോയി അരീക്കര, സെക്കന്റ് – ജോവേന ആന്‍ വിന്‍സെന്റ് വെളിയന്നൂര്‍, തേഡ് – എയോന സാബു വെളിയന്നൂര്‍, ഷോണ്‍ ടോം ബെന്നി കുമരകം.

കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറം – മികച്ച വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ട് പുരസ്‌ക്കാരം സമ്മാനിച്ചു

കോട്ടയം: കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കെ.സി.ബി.സി ജസ്റ്റീസ് പീസ് ആന്റ് ഡെവലപ്പ്‌മെന്റ് കമ്മീഷന്റെ ആഭിമുഖ്യത്തിലുള്ള കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറം കേരളത്തിലെ രൂപതാ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റികള്‍ക്കായി ഏര്‍പ്പെടുത്തിയ മികച്ച വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ടിനുള്ള പുരസ്‌ക്കാരം കൊല്ലം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിക്ക് (QSSS) സമ്മാനിച്ചു. കേരളത്തിലെ മുപ്പത്തിരണ്ട് കത്തോലിക്കാ രൂപതകളിലെ സാമൂഹ്യ സേവന വിഭാഗങ്ങളുടെ വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍ വിലയിരുത്തിയാണ് കൊല്ലം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയെ പുരസ്‌ക്കാരത്തിന് തെരഞ്ഞെടുത്തത്. അടിച്ചിറ ആമോസ് സെന്ററില്‍ നടത്തപ്പെട്ട ചടങ്ങില്‍ QSSS ഡയറക്ടര്‍ ഫാ. അല്‍ഫോന്‍സ് എസ്. സീറോമലബാര്‍ സഭയുടെ സാമൂഹ്യസേവന വിഭാഗമായ സ്പന്ദന്റെ ചീഫ് കോര്‍ഡിനേറ്റര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ടിലില്‍ നിന്നും പുരസ്‌ക്കാരം ഏറ്റുവാങ്ങി. ജസ്റ്റീസ് പീസ് ആന്റ് ഡെവലപ്പ്‌മെന്റ് കമ്മീഷന്‍ ജോയിന്റ് സെക്രട്ടറിമാരായ ഫാ. ജോര്‍ജ്ജ് വെട്ടിക്കാട്ടില്‍, ഫാ. തോമസ് തറയില്‍, കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജേക്കബ്ബ് മാവുങ്കല്‍, പ്രോഗ്രാം ഓഫീസര്‍ സിസ്റ്റര്‍ ജെസ്സീന എസ്.ആര്‍.എ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Latest News

റ്റാമ്പാ സേക്രഡ് ഹാര്‍ട്ട് ക്‌നാനായ പളളിയില്‍ തിരുഹൃദയ ദര്‍ശന തിരുനാളും ദശാബ്ദി ആഘോഷ സമാപനവും

റ്റാമ്പാ സേക്രഡ് ഹാര്‍ട്ട് ക്‌നാനായ കത്തോലിക്ക ഫൊറോന ദൈവാലയത്തില്‍ ഈശോയുടെ തിരുഹൃദയ...

മോനിപ്പളളി: ഇലവുംകുഴുപ്പില്‍ അന്നമ്മ ജോസഫ്

മോനിപ്പളളി: ഇലവുംകുഴുപ്പില്‍ അന്നമ്മ ജോസഫ് (78) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച(26.09.2020) ഉച്ചകഴിഞ്ഞ്...

മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തയ്യല്‍ കേന്ദ്രം ആരംഭിച്ചു.

കണ്ണൂര്‍: മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പാലക്കാട് ജില്ലയിലെ മംഗലഗിരിയില്‍...

ന്യൂ ജേഴ്സി ക്രൈസ്റ്റ് ദി കിംഗ് ഇടവകയുടെ രണ്ടാം വാർഷികം വ്യത്യസ്ഥമായി ആഘോഷിച്ചു.

ന്യൂയോർക്ക്: ന്യൂ ജേഴ്സി ക്രൈസ്റ്റ് ദി കിംഗ് ക്നാനായ കത്തോലിക ഇടവകയുടെ...

കിടങ്ങൂര്‍: പായിക്കാട്ട് പി.എം അലക്‌സ് | Live Funeral Telecast Available

കിടങ്ങൂര്‍: പായിക്കാട്ട് പി.എം അലക്‌സ് (74) (റിട്ട.പ്രിന്‍സിപ്പാള്‍ സെന്റ് മേരീസ് ഹൈസ്‌കൂള്‍...