Home Blog

കെ.സി.സി. കൾച്ചറൽ സൊസൈറ്റി കൺവീനറായി സ്റ്റീഫൻ ചെട്ടിക്കത്തോട്ടത്തിൽ തെരഞ്ഞെടുക്കപ്പെട്ടു.

കെ.സി.സി. കോട്ടയം അതിരൂപതാ കൾച്ചറൽ സൊസൈറ്റി കൺവീനറായി സ്റ്റീഫൻ ചെട്ടിക്കത്തോട്ടത്തിൽ തെരഞ്ഞെടുക്കപ്പെട്ടു.
ഉഴവൂർ ഇടവക ചെട്ടിക്കത്തോട്ടത്തിൽ പരേതനായ മത്തായി – മേരി ദമ്പതികളുടെ പുത്രനാണ്.
കെ.സി.വൈ.എൽ. കോട്ടയം അതിരൂപതാ ജനറൽ സെക്രട്ടറി, കെ.സി.സി. വർക്കിംഗ് കമ്മറ്റിയംഗം, കെ.സി.സി. ഉഴവൂർ ഫൊറോന പ്രസിഡൻ്റ് എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. ടെമ്പറൻസ് കമ്മീഷൻ്റെ 2005 ലെ മികച്ച യുവജന ലഹരി വിരുദ്ധ പ്രവർത്തകനുള്ള അവാർഡ് നേടിയിട്ടുണ്ട്
മാധ്യമപ്രവർത്തകൻ, പരിസ്ഥിതി പ്രവർത്തകൻ, അഭിനേതാവ്, രാഷ്ട്രീയ നേതാവ് തുടങ്ങി വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
വെളിയനാട് ഇടവകാംഗമായ പള്ളിച്ചിറ വീട്ടിൽ ജിൻസിയാണ് ഭാര്യ. മക്കൾ: മാറ്റ്, ജെഫ്, മരിയറ്റ് .

റെജി തോമസിന് കോവിഡ് പ്രതിരോധ രചനാ മത്സര മികവിനുളള പുരസ്‌കാരവും പ്രശംസി പത്രവും

ചേർത്തല കേന്ദ്രമായി പ്രേവർത്തിക്കുന്ന നവോത്ഥാനം സംസ്കൃതി മാസികയുടെ ആഭിമുഖ്യത്തിൽ നടന്ന ആദരവ് 2020 സംസ്ക്കാരിക സമ്മേളനത്തിൽ വച്ച് റെജി തോമസ് കുന്നൂപ്പറമ്പിൽ മഞ്ഞൂർന് കോവിഡ് പ്രതിരോധ രചനാ മത്സര മികവിനുള്ള പുരസ്‌കാരവും പ്രെശസ്തി പത്രവും ചേർത്തല എൻ എസ് എസ് ഓഡിറ്റോറിയത്തിൽ വച്ച് സെപ്റ്റംബർ 27 ഞായറാഴ്ച്ച ഗിന്നസ് സത്താർ ആദൂർ സമ്മാനിച്ചു. ചേർത്തല മുരളി, അനിൽ എഴുപുന്ന, ആർട്ടിസ്റ് സലിൻ ചേർത്തല, സലിം കലവൂർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. വിവിധ രചനാ മത്സരങ്ങളിലായിട്ട് റെജി തോമസിനെ തേടി എത്തുന്ന 71 -മത്തെ ബഹുമതിയാണിത്. ഉഴവൂർ ഒ എൽ എൽ ഹയർ സെക്കന്ററി സ്കൂളിൽ രാഷ്ട്ര മീമാംസ വിഭാഗം ഹയർ സെക്കന്ററി അദ്ധ്യാപകൻ ആയി സേവനം അനുഷ്ടിച്ചു വരുന്നു. ഭാര്യ കുറുപ്പന്തറ ചിറയിൽ കുടുംബ അംഗം ബിൻസി (നേഴ്സ് മറ്റേണിറ്റി ഹോസ്പിറ്റൽ കുവൈറ്റ് ) മക്കൾ തോസൺ, ആന്മരിയ, ജോസ് വിൻ റെജി തോമസ് മാഞ്ഞൂർ ചാമക്കാല സെന്റ് ജോൺസ് ക്നാനായ കത്തോലിക്ക പള്ളി ഇടവക അംഗം ആണ് മൊബൈൽ : 9447258924

ന്യൂറോ സയന്‍സില്‍ ഡോക്ടറേറ്റ് നേടി എലിസബത്ത് ഡോണാ സ്റ്റീഫന്‍

ഇംഗ്ലണ്ടിലെ ന്യൂകാസിൽ യൂണിവേഴ്സിറ്റിയിൽ നിന്നും ന്യൂറോ സയൻസിൽ ഡോക്ടറേറ്റ് നേടിയ എലിസബത്ത് ഡോണാ സ്റ്റീഫന്‍. സെന്റ് സ്റ്റീഫൻസ് ഇടവക അഞ്ചക്കുന്നത്ത് സ്റ്റീഫൻ – ജെസി ദമ്പതികളുടെ മകളും കരിങ്കുന്നം ഇടവക താഴത്തുറുമ്പിൽ ലിബിൻ ജോർജ് ചാക്കോയുടെ ഭാര്യയുമാണ്. ഷെഫീൽഡ് യൂണിവേഴ്സിറ്റിയിൽ റിസേർച്ച് അസോസിയേറ്റായി എലിസബത്ത് ജോലി ചെയ്യുന്നു.

മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി വിദ്യാഭ്യാസ സഹായം നല്‍കി.

കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി, അതിരൂപതയിലെ വിസിറ്റേഷന്‍ കോണ്‍ഗ്രിഗേഷനുമായി സഹകരിച്ച്, വയനാട് ജില്ലയിലെ തേറ്റമല, പുളിഞ്ഞാല്‍, പുതുശ്ശേരി,ഏച്ചോം, കോട്ടത്തറ, എന്നീ ഇടവകകളിലെ പ്ളസ് ടു പഠനം പൂര്‍ത്തിയാക്കി ഉപരിപഠനം നടത്തുന്ന 37 വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ സഹായം നല്‍കി. വിസിറ്റഷേന്‍ കോണ്‍ഗ്രിഗേഷന്‍ മലബാര്‍ റീജിയന്‍ സുപ്പീരിയര്‍ സി. ലിസ്ബി എസ്.വി എം ചെക്ക് വിതരണം നിര്‍വഹിച്ചു മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി സെക്രട്ടറി, ഫാ. ബിബിന്‍ തോമസ് കണ്ടോത്ത് മുഖ്യപ്രഭാഷണം നടത്തി. ഫാ. സ്റ്റിജോ തേക്കുംകാട്ടില്‍, ഫാ. അനീഷ് മാവേലി പുത്തന്‍പുരയില്‍, ഫാ.ബൈജു അച്ചിറതലയ്ക്കല്‍ എന്നിവര്‍ പങ്കെടുത്തു . മാസ് നടപ്പിലാക്കുന്ന കോവിഡ് 19 സാന്ത്വനം പദ്ധതിയുടെ ഭാഗമായിട്ടാണ് പ്രസ്തുത വിദ്യാഭ്യാസ സഹായ പദ്ധതി നടപ്പിലാക്കിയത്. പ്രോഗ്രാം മാനേജര്‍ അബ്രഹാം ഉള്ളാടപള്ളി നേതൃത്വം നല്‍കി.

തൊമ്മനും മക്കളും വടംവലി കൂട്ടായ്മ ചികിത്സ സഹായം നല്‍കി

നീണ്ടൂര്‍: തൊമ്മനും മക്കളും എന്ന വടംവലി കൂട്ടായ്മ ഇംഗ്ലണ്ടിലെ അച്ചായന്മാർ സംഘടിപ്പിച്ച ഓൺലൈൻ വടംവലി മത്സരത്തിൽ പങ്കെടുത്ത് രണ്ടാം സമ്മാനമായി കിട്ടിയ സമ്മാനത്തുക യോടൊപ്പം തൊമ്മനും മക്കളും കൂട്ടായ്മയിലെ ചാരിറ്റി ഫണ്ടും കൂട്ടിച്ചേർത്തു നല്കപ്പെടുന്ന ചികിത്സ സഹായങ്ങളുടെ രണ്ടാംഘട്ടമായി നീണ്ടൂർ ഇടവകയിലെ ഒരു കുടുംബത്തിന് കൊടുക്കുവാനായി നീണ്ടൂർ ഇടവക പള്ളി വികാരിയ്ക്ക് 25000 രൂപ തൊമ്മനും മക്കളും കൂട്ടായ്മ പ്രതിനിധികൾ കൈമാറി. ഈ പദ്ധതിയുടെ ആദ്യഘട്ടമായി മലപ്പുറം ജില്ലയിലെ ഒരു വടംവലി താരത്തിന് 25000 രൂപ നൽകിയിരുന്നു.

മൂന്നു തവണ പ്ലാസ്മ ദാനം നടത്തി കന്യാസ്ത്രീ സമൂഹത്തിന് മാത്യകയായി സി.സ്‌നേഹ ജോസഫ്

മുംബൈ: കോവിഡ്‌ ചികിത്സയ്‌ക്കായി മൂന്നുതവണ പ്ലാസ്‌മ ദാനം ചെയ്‌ത്‌ ക്‌നാനായ സമുദായാംഗമായ കന്യാസ്‌ത്രീ സമൂഹത്തിന്‌ മാതൃകയായി. അന്ധേരി ഹോളി സ്‌പിരിറ്റ്‌ ആശുപത്രി എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടറും, കണ്ണൂര്‍ ചമതച്ചാല്‍ തേനമ്മാക്കീല്‍ കുടുംബാംഗവുമായ സിസ്റ്റര്‍ സ്‌നേഹ ജോസഫാണ്‌ 2 മാസത്തിനിടെ 3 തവണ പ്ലാസ്‌മ ദാനം ചെയ്‌തത്‌. പ്ലാസ്‌മ ദാനത്തിന്‌ പലരും മടിച്ചു നില്‍ക്കുമ്പോഴാണ്‌ സിസ്റ്റര്‍ മാതൃകയാകുന്നത്‌. 60 ദിവസത്തിനിടെ 2 തവണ പ്ലാസ്‌മ ദാനം ചെയ്യുന്ന മുംബൈയിലെ ആദ്യ വനിതയാണ്‌ സി.സ്‌നേഹ. 125 കോവിഡ്‌ ചികിത്സാ കിടക്കകള്‍ അടക്കം 300 കിടക്കകളുള്ളതാണ്‌ അന്ധേരി ഈസ്റ്റിലെ ഹോളി സ്‌പിരിറ്റ്‌ ആശുപത്രി. കോവിഡ്‌ പടര്‍ന്നുതുടങ്ങിയ ഏപ്രിലില്‍ തന്നെ അവിടെ പ്രത്യേക വാര്‍ഡ്‌ തുറന്നു. മെയ്‌ 13നാണ്‌ സി. സ്‌നേഹ ജോസഫിന്‌ കോവിഡ്‌ പോസിറ്റീവായത്‌. 18 ദിവസംകൊണ്ട്‌ നെഗറ്റീവായ അവര്‍ തുടര്‍ന്നു 4 ദിവസം പിന്നിട്ടതോടെ ജോലിയില്‍ സജീവമായി. കഴിയാവുന്ന വിധത്തില്‍ കോവിഡ്‌ ബാധിതരെ സഹായിക്കണമെന്ന്‌ അപ്പോള്‍ തീരുമാനിച്ചതാണ്‌. വ്യവസ്ഥയനുസരിച്ച്‌ നെഗറ്റീവായി 28 ദിവസത്തിനുശേഷമാണ്‌ ആദ്യത്തെ പ്ലാസ്‌മദാനം. തുടര്‍ന്ന്‌ 2 തവണകൂടി. സി. സ്‌നേഹ മിഷനറി സിസ്റ്റേഴ്‌സ്‌ സെര്‍വെന്റ്‌സ്‌ ഓഫ്‌ ഹോളി സ്‌പിരിറ്റ്‌ സഭാംഗമാണ്‌. എം.എസ്‌.സി നഴ്‌സിംഗ്‌, ഹോസ്‌പിറ്റല്‍ അഡ്‌മിനിസ്‌ട്രേഷന്‍ കോഴ്‌സ്‌ പൂര്‍ത്തിയാക്കി സുഡാനില്‍ 7 വര്‍ഷം പ്രവര്‍ത്തിച്ച ശേഷമാണ്‌ അന്ധേരി ഹോളി സ്‌പിരിറ്റ്‌ ആശുപത്രിയുടെ ചുമതലയിലേക്ക്‌ എത്തുന്നത്‌. സുഡാനില്‍ നഴ്‌സിംഗ്‌ കോളജ്‌ ആരംഭിച്ചത് സി. സ്നേഹയുടെ നേതൃത്വത്തിലാണ്. ഹോളി സ്‌പിരിറ്റ്‌ ആശുപത്രിയിലെ ജീവനക്കാരില്‍ വലിയൊരു പങ്ക്‌ മലയാളികളാണ്.

അന്ധതയെ തോൽപ്പിച്ച് ടോയല്‍ കോയിത്തറ ഓസ്‌ഫോഡിൽ നിന്നും ബിരുദം നേടി മലയാളികൾക്ക് അഭിമാനമായി .

ജന്മന കാഴ്ചയില്ലായ്മ ടോയലിനെ തളർത്തിയില്ല, ഇരട്ട സഹോദരന്റെയും കുടുംബത്തിന്റെയും സഹായത്തിൽ ടോയൽ എന്ന മിടുക്കൽ ലോകത്തിനു മുഴുവൻ വെളിച്ചം പകരാനാണ് ശ്രമിക്കുന്നത്. താൻ ഓസ്‌ഫോഡിൽ നിന്നും നേടിയ നിയമ ബിരുദംകൊണ്ട് ലോകത്തിനു പുതിയത് എന്തെങ്കിലും നൽകണം എന്നാണ് ഈ മിടുക്കൻ പറയുന്നത്. ഇനി നിയമത്തിൽ PHD കൂടി നേടണം എന്നാണ് ആഗ്രഹം ഇപ്പോൾ തന്നെ ഗവർമെന്റ് ലീഗൽ അഡവൈസർ ജോലിയും ലഭിച്ചു കഴിഞ്ഞു മഞ്ചെസ്റ്റ്റിനടുത്തുള്ള വിഗണില്‍ ഉള്ള കിടങ്ങൂര്‍ സ്വദേശി ഷാജു ,ആനി. ദമ്പതികളുടെ മകനായ ഈ മിടുക്കന്‍ GCSE പരിക്ഷയിലും എല്ലാ വിഷയത്തിനും എ സ്റ്റാര്‍ നേടി ചരിത്രം ഉറങ്ങുന്ന ലോകത്തിലെ ഏറ്റവും പഴയ യുണിവേഴ്സിറ്റിയായ ഓക്സ്സ് ഫോര്‍ഡ് യുണിവേഴ്സിറ്റിയില്‍ നിയമം പഠിക്കാൻ അഡ്മിഷന്‍ നേടിയത് ടോയലിന്റെ GCSE വിജയം ഇംഗ്ലീഷ് മാധ്യമങ്ങൾ അന്ന് വർത്തയാക്കിയിരുന്നു. 2014 ൽ GCSE ക്കു വൻവിജയം നേടിയ ടോയലിനു ലിവർപൂളിൽ ACAL ന്റെ നേതൃത്വത്തിൽ സ്വികരണം നൽകിയിരുന്നു .അന്നത്തെ വാള്‍ട്ടന്‍ M P സ്റ്റിവ് റോതറാമാണ് ടോയലിനു മൊമെന്റോ നൽകി ആദരിച്ചത് . ടോയൽ യു കെ യിൽ എത്തുന്നത് ആറാം വയസിലാണ് ഇവിടുത്തെ സ്കൂളിൽ അദ്ദേഹത്തിന് പരിഗണന നൽകിയാണ് പഠിപ്പിച്ചത്.

കോവിഡ് കാലം ആസ്വാദ്യകരമാക്കി ബോട്ടില്‍ പെയിന്‌റിംഗുമായി കൊച്ചു മിടുക്കികള്‍

കൈപ്പുഴ: പഠനത്തോടൊപ്പം വരുമാനവും നേടിക്കൊണ്ട്‌ ഈ കോവിഡ്‌ കാലം ആസ്വാദ്യകരമാക്കി തീര്‍ത്തിരിക്കുകയാണ്‌ കൈപ്പുഴ പാലത്തുരുത്ത്‌ ഇടവകയിലെ ഈ കൊച്ചു മിടുക്കികള്‍. ഇലയ്‌ക്കാട്ട്‌ ബിറ്റോ-റ്റിനി ദമ്പതികളുടെ മക്കളും കൈപ്പുഴ സെന്റ്‌ ജോര്‍ജ്‌ വി.എച്ച്‌.എസ്‌.എസിലെ വിദ്യാര്‍ത്ഥിനികളുമായ റബേക്കയും ഷെബേയുമാണ്‌ ബോട്ടില്‍ ആര്‍ട്ടിലെ വ്യത്യസ്ഥതയിലൂടെ വരുമാനസമ്പാദനത്തിന്റെ പുതിയ വഴികള്‍ കണ്ടെത്തിയത്‌. ചിത്രരചന ഔദ്യോഗികമായി പഠിച്ചിട്ടില്ലെങ്കിലും എവിടെയെങ്കിലുമൊക്കെ കാണുന്ന ചിത്രങ്ങള്‍ പേപ്പറിലും ഭിത്തികളിലുമൊക്കെയായി വരയ്‌ക്കുമായിരുന്നു. കോവിഡ്‌ കാലത്തെ ബോറടി മാറ്റാന്‍ ചെറിയ ചെറിയ ചിത്രങ്ങള്‍ കുപ്പികളില്‍ പരീക്ഷിക്കാന്‍ തുടങ്ങി. ആദ്യം ബന്ധുക്കളുടെ ചിത്രങ്ങള്‍ വരച്ചുനോക്കി. അതു നന്നായി വരയ്‌ക്കാന്‍ കഴിഞ്ഞപ്പോള്‍ മറ്റു പലരുടെയും ചിത്രങ്ങള്‍ വരച്ചുതുടങ്ങി. അപ്പോഴാണ്‌ ചെറിയ തുക വാങ്ങിക്കൊണ്ട്‌ കൊമേഴ്‌സ്യല്‍ രീതിയില്‍ ബോട്ടില്‍ ആര്‍ട്ട്‌ ആരംഭിച്ചത്‌. ഇതേത്തുടര്‍ന്ന്‌ ഫേസ്‌ബുക്കില്‍ Rabecca and Shebas Creative Wonder hands എന്ന പേജ്‌ തുടങ്ങി. ഇതോടെ ബര്‍ത്ത്‌ഡേ, വെഡ്ഡിംഗ്‌ ആനിവേഴ്‌സറി തുടങ്ങിയവയ്‌ക്കായി ധാരാളം ഓര്‍ഡറുകള്‍ ലഭിച്ചുതുടങ്ങി. കുട്ടികളിലെ ഈ പുതിയ സംരംഭത്തിന്‌ പാലത്തുരുത്ത്‌ പള്ളി വികാരി ഫാ. ജേക്കബ്‌ മുല്ലൂരിന്റെയും സ്‌കൂള്‍ ഹെഡ്‌മിസ്‌ട്രസ്‌ സിസ്റ്റര്‍ ബെസി എസ്‌.ജെ.സി.യുടെയും അധ്യാപകരുടെയും നാട്ടുകാരുടെയും ബന്ധുക്കളുടെയും പ്രോത്സാഹനം ലഭിച്ചിട്ടുണ്ട്‌. ഇപ്പോള്‍ മനോഹരമായി ഡെക്കറേറ്റ്‌ ചെയ്‌ത കുപ്പികള്‍ 500 രൂപയ്‌ക്കാണ്‌ ഇവര്‍ നല്‌കുന്നത്‌. ചിത്രകാരിയായ റബേക്ക നല്ലൊരു ഫോട്ടോഗ്രാഫറും ഷേബ നല്ലൊരു കുക്കുമാണ്‌. പിതാവ്‌ ബിറ്റോ കോട്ടയത്തെ ടി.വി.എസ്‌. ഡീലറും മാതാവ്‌ ടിനി കടുത്തുരുത്തി സെന്റ്‌ മൈക്കിള്‍സ്‌ എച്ച്‌.എസ്‌.എസ്‌. അധ്യാപികയുമാണ്‌. ഫോണ്‍: 9746472485 (വാട്ട്‌സാപ്പ്‌)

ക്‌നാനായ സ്റ്റാര്‍സ് ഓണ്‍ലൈന്‍ പ്രസംഗമത്സര വിജയികളെ പ്രഖ്യാപിച്ചു

ക്‌നാനായ അക്കാദമി ഫോര്‍ റിസേര്‍ച്ച് & ട്രെയിനിംഗിന്റെ നേതൃത്വത്തില്‍ (കാര്‍ട്ട്) ക്‌നാനായ സ്റ്റാര്‍സ് കുട്ടികള്‍ക്കായി സംഘടിപ്പിച്ച ഓണ്‍ലൈന്‍ പ്രസംഗ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ക്‌നാനായ സ്റ്റാര്‍സ് പത്താം ബാച്ചിലെ കൈപ്പുഴ ഇടവകാംഗമായ റാണി ഫിലിപ്പ് താന്നിച്ചുവട്ടില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ക്‌നാനായ സ്റ്റാര്‍സ് പതിനൊന്നാം ബാച്ചംഗമായ പുതുവേലി, ചിറയത്ത് ആഞ്ജലിന്‍ ആന്‍ ബ്ലസണ്‍ രണ്ടാം സ്ഥാനം നേടി. ‘സഭാസമുദായ വളര്‍ച്ചയില്‍ ക്‌നാനായ യുവതയുടെ പങ്ക്’, ‘വിശുദ്ധ പത്താം പിയൂസ് മാര്‍പ്പാപ്പയും ക്‌നാനായ സമുദായവും’ , ‘കോവിഡ് പശ്ചാത്തലത്തില്‍ എന്റെ വിദ്യാഭ്യാസം’ എന്നീ വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഓണ്‍ലൈന്‍ പ്രസംഗമത്സരം സംഘടിപ്പിച്ചത്.

ഭിന്നശേഷിയുള്ളവര്‍ക്ക് പ്രത്യേക മാസ്‌ക്കുകളുമായി കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി

കോട്ടയം: കോവിഡ് രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ബധിരരും മൂകരുമായിട്ടുള്ള ആളുകള്‍ക്ക് കരുതല്‍ ഒരുക്കുന്നതിന്റെ ഭാഗമായി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി അതിരൂപതയുടെ പ്രഥമ മെത്രാപ്പോലിത്തയായിരുന്ന മാര്‍ കുര്യാക്കോസ് കുന്നശ്ശേരി പിതാവിന്റെ നാമധേയത്തില്‍ രൂപീകൃതമായിരിക്കുന്ന ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് കുന്നശ്ശേരി ഫൗണ്ടേഷനുമായി സഹകരിച്ച് മാസ്‌ക്കുകള്‍ ലഭ്യമാക്കുന്നു. കേള്‍വി സംസാര ന്യൂനതകള്‍ ഉള്ളവര്‍ക്ക് സഹായകമായിട്ടുള്ള പ്രത്യേക മാസ്‌ക്കുകളാണ് വിതരണം ചെയ്യുന്നത്. ചുണ്ടുകളുടെ ചലനങ്ങളിലൂടെ ആശയവിനിമയം മനസിലാക്കിയെടുക്കുവാന്‍ സഹായിക്കത്തക്ക വിധത്തിലാണ് മാസ്‌ക്കുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ബധിര മൂക നൂനതകളുള്ളവരോട് ആശയവിനിമയം നടത്തുന്നതിന് രക്ഷിതാക്കള്‍ക്കും പരിശീലകര്‍ക്കും ഇത്തരം മാസ്‌ക്കുകള്‍ സഹായകരമാണ്. തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ബിജു കുമ്പിക്കന്‍ മാസ്‌ക്കുകളുടെ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. കെ.എസ്.എസ്.എസ്. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, പ്രോഗ്രാം ഓഫീസര്‍മാരായ സിജോ തോമസ്, ബബിത റ്റി. ജെസ്സില്‍, ഷൈല തോമസ്, ഫിസിയോ തെറാപ്പിസ്റ്റ് ജിങ്കിള്‍ ജോയി എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് കുന്നശ്ശേരി ഫൗണ്ടേഷന്‍ ട്രസ്റ്റ് മെമ്പര്‍ പ്രൊഫ. രമണി തറയിലിന്റെ നേതൃത്വത്തിലാണ് മാസ്‌ക്കുള്‍ നിര്‍മ്മിച്ചത്. ബധിര മൂക ന്യൂനതകള്‍ ഉള്ളവര്‍ക്കായി കെ.എസ്.എസ്.എസിന്റെ നേതൃത്വത്തില്‍ വരും ദിനങ്ങളില്‍ മാസ്‌ക്കുകള്‍ വിതരണം ചെയ്യും.

ഖത്തർ ക്നാനായ കൾച്ചറൽ അസോസിയേഷൻ “ഓണമധുരം 2020” സംഘടിപ്പിച്ചു.

ഖത്തർ ക്നാനായ കൾച്ചറൽ അസോസിയേഷൻ ഇത്തവണത്തെ ഓണാഘോഷ പരിപാടി സെപ്തെംബർ 4 വെള്ളിയാഴ്ച്ച നടത്തി. പതിവിനു വ്യത്യസ്തമായി വിർച്യുൽ പ്ലാറ്റഫോമിൽ നടത്തിയ ആഘോഷങ്ങൾക്ക് മാവേലിയും,ചെണ്ടമേളവും ,അംഗങ്ങളുടെ കലാപരിപാടികളും കൊണ്ട് നയനാന്ദകരമായി. മാർ ജോസഫ് പണ്ടാരശ്ശേരിൽ ഉത്‌ഘാടനം ചെയ്ത് ആശീർവദിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി ബെനറ്റ് ജേക്കബ് സ്വാഗതവും, പ്രസിഡന്റ് ശ്രി ഹാർലി ലുക്ക് തോമസ് അധ്യക്ഷതയും വഹിച്ചു. കോവിഡ് കാലം മാനവരാശിയെ ഇതുവരെ കണ്ടട്ടില്ലാത്ത ബുദ്ധിമുട്ടുകളിലേക്കാണ് കൊണ്ടു ചെന്നെത്തിച്ചിരിക്കുന്നതെന്നും ഇതിനെ മറികടക്കുവാൻ ജാഗ്രതയും,പാർത്ഥനയും, സഹിഷ്ണുതയും മുറുകെ പിടിച്ചാൽ അതിജീവിക്കാമെന്നും മാർ ജോസഫ് പണ്ടാരശ്ശേരിയിൽ പിതാവ് തന്റെ ഉത്‌ഘാടന സന്ദേശത്തിലൂടെ പറഞ്ഞു. kccme പ്രസിഡന്റ് ശ്രി സജി ജോസഫ് , കൾച്ചറൽ സെക്രട്ടറി വിബിൻ തോമസ്, ടെന്നീസ്‌ ജോസ്, സ്മിതു ജോസ് എന്നിവർ ആശംസകൾ അർപ്പിക്കുകയും, കലാപരിപാടികൾക്ക് ജോഷി ജോസഫ്, ബിജു ജെയിംസ്, സൂരജ്‌ തോമസ് , ജിഷ ബിനൊയ്‌, സ്നെഹ ബിനു ,ജെയ്റ്സ് സേതു, സിയോണ ബിജു, ജെറോൺ ജോൺസൺ, ഇയാൻ നൈജിൽ,എലൈൻ നൈജിൽ , ഐറിൻ നൈജിൽ, എവെലിൻ ഹാർലി,ഇവാൻ ഹാർലി, ഇവാലിയ ഹാർലി, ഇവാഞ്ചൽ ഹാർലി, ജെനെറ്റ്‌ ജൈമോൻ,പുണ്യ ജൈമോൻ എന്നിവർ നേത്രത്വം നൽകി. ജോയിന്റ് സെക്രട്ടറി ശ്രിമതി സിനി സ്വരൂൺ നന്ദിയും അർപ്പിച്ചു.

Latest News

റെജി തോമസിന് കോവിഡ് പ്രതിരോധ രചനാ മത്സര മികവിനുളള പുരസ്‌കാരവും പ്രശംസി പത്രവും

ചേർത്തല കേന്ദ്രമായി പ്രേവർത്തിക്കുന്ന നവോത്ഥാനം സംസ്കൃതി മാസികയുടെ ...

ന്യൂറോ സയന്‍സില്‍ ഡോക്ടറേറ്റ് നേടി എലിസബത്ത് ഡോണാ സ്റ്റീഫന്‍

ഇംഗ്ലണ്ടിലെ ന്യൂകാസിൽ യൂണിവേഴ്സിറ്റിയിൽ നിന്നും ന്യൂറോ സയൻസിൽ ഡോക്ടറേറ്റ് നേടിയ എലിസബത്ത്...

മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി വിദ്യാഭ്യാസ സഹായം നല്‍കി.

കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി,...

തൊമ്മനും മക്കളും വടംവലി കൂട്ടായ്മ ചികിത്സ സഹായം നല്‍കി

നീണ്ടൂര്‍: തൊമ്മനും മക്കളും എന്ന വടംവലി കൂട്ടായ്മ ഇംഗ്ലണ്ടിലെ അച്ചായന്മാർ സംഘടിപ്പിച്ച...

മൂന്നു തവണ പ്ലാസ്മ ദാനം നടത്തി കന്യാസ്ത്രീ സമൂഹത്തിന് മാത്യകയായി സി.സ്‌നേഹ ജോസഫ്

മുംബൈ: കോവിഡ്‌ ചികിത്സയ്‌ക്കായി മൂന്നുതവണ പ്ലാസ്‌മ ദാനം ചെയ്‌ത്‌ ക്‌നാനായ സമുദായാംഗമായ...