Home Blog

കെ.സി.സി. കൾച്ചറൽ സൊസൈറ്റി കൺവീനറായി സ്റ്റീഫൻ ചെട്ടിക്കത്തോട്ടത്തിൽ തെരഞ്ഞെടുക്കപ്പെട്ടു.

കെ.സി.സി. കോട്ടയം അതിരൂപതാ കൾച്ചറൽ സൊസൈറ്റി കൺവീനറായി സ്റ്റീഫൻ ചെട്ടിക്കത്തോട്ടത്തിൽ തെരഞ്ഞെടുക്കപ്പെട്ടു.
ഉഴവൂർ ഇടവക ചെട്ടിക്കത്തോട്ടത്തിൽ പരേതനായ മത്തായി – മേരി ദമ്പതികളുടെ പുത്രനാണ്.
കെ.സി.വൈ.എൽ. കോട്ടയം അതിരൂപതാ ജനറൽ സെക്രട്ടറി, കെ.സി.സി. വർക്കിംഗ് കമ്മറ്റിയംഗം, കെ.സി.സി. ഉഴവൂർ ഫൊറോന പ്രസിഡൻ്റ് എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. ടെമ്പറൻസ് കമ്മീഷൻ്റെ 2005 ലെ മികച്ച യുവജന ലഹരി വിരുദ്ധ പ്രവർത്തകനുള്ള അവാർഡ് നേടിയിട്ടുണ്ട്
മാധ്യമപ്രവർത്തകൻ, പരിസ്ഥിതി പ്രവർത്തകൻ, അഭിനേതാവ്, രാഷ്ട്രീയ നേതാവ് തുടങ്ങി വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
വെളിയനാട് ഇടവകാംഗമായ പള്ളിച്ചിറ വീട്ടിൽ ജിൻസിയാണ് ഭാര്യ. മക്കൾ: മാറ്റ്, ജെഫ്, മരിയറ്റ് .

ജെയിംസണ്‍ ജോസഫിന് മൈക്രോബയോളജിയില്‍ PHD

മാഞ്ഞൂര്‍ ചാമക്കാല സെന്റ് ജോണ്‍സ് ക്‌നാനായ പളളി ഇടവകാംഗമായ ജയിംസൺ ജോസഫ്‌ ഭാരതിയാർ സർവ്വകലാശാലയിൽനിന്നും മൈക്രോബൈയോളജിയിൽ PHD നേടി. തേനാകരകളപ്പുരയിൽ ടി.സി ജോസഫിന്റെയും ഫിലോമിനയുടെയും മകനാണ് ജെയിംസൺ.

മലബാർ സോഷ്യൽ സർവീസ് സൊസൈറ്റി ഫുഡ് കിറ്റുകള്‍ വിതരണം ചെയ്തു.

കണ്ണൂർ: മലബാർ സോഷ്യൽ സർവീസ് സൊസൈറ്റി കോവിഡ്-19 സാന്ത്വനപദ്ധതി പ്രകാരം മടമ്പം ഫൊറോനയിലെ തിരൂർ ഇടവകയിലെ 31-കുടുംബങ്ങൾക്ക് ഫുഡ്കിറ്റ് വിതരണം ചെയ്തു.മാസ്സ് അസിസ്റ്റന്റ് സെക്രട്ടറി ഫാ.സിബി കൂട്ടകല്ലുങ്കല്‍ ഫുഡ് കിറ്റുകള്‍ വിതരണം ചെയ്തു. തിരൂര്‍ പളളി വികാരി ഫാ.സനീഷ് കയ്യാലകത്ത്, അഖില്‍ ജോസഫ്, ആനിമേറ്റര്‍ ടെസി ജോയ് എന്നിവര്‍ പങ്കെടുത്തു.

ക്‌നാനായ കാത്തലിക് യൂത്ത് ലീഗിന്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ ജർമൻ ഭാഷാ പഠനപദ്ധതിക്ക് തുടക്കമായി

കോട്ടയം : കോട്ടയം അതിരൂപതയുടെ യുവജനസംഘടനയായ ക്‌നാനായ കാത്തലിക് യൂത്ത് ലീഗിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സൗജന്യ ഓൺലൈൻ ജർമ്മൻ ഭാഷാ പഠനപദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടന കർമ്മം കോട്ടയം അതിരൂപതാ നിയുക്ത സഹായ മെത്രാൻ ഗീവർഗീസ് മാർ അപ്രേം നിർവ്വഹിച്ചു. കാലഘട്ടത്തിന്റെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് യുവജനങ്ങളുടെ ഉന്നമനത്തിനായി കെ.സി.വൈ.എൽ സംഘടന നടത്തുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. കെ.സി.വൈ.എൽ അതിരൂപതാ സമിതിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ടാസ്‌ക്ക് ഫോഴ്‌സിലൂടെ പൊതുസമൂഹത്തിന്റെ നന്മയ്ക്കായി അതിരൂപതയിലെ യൂവജനങ്ങൾക്ക് ഒട്ടേറെ പ്രവർത്തനങ്ങൾ ചെയ്യാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ.സി.വൈ.എൽ പ്രസിഡന്റ് ലിബിൻ ജോസ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. കെ.സി.വൈ.എൽ അതിരൂപതാ ചാപ്ലെയിൻ ഫാ. ചാക്കോ വണ്ടൻകുഴിയിൽ ആമുഖസന്ദേശം നൽകി. കെ.സി.വൈ.എൽ മലബാർ റീജിയൺ ചാപ്ലെയിൻ ഫാ.ബിബിൻ കണ്ടോത്ത് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. തുടർന്ന് ജർമ്മൻ ഭാഷാ ക്ലാസ്സിന്റെ ഫാക്കൽറ്റി ഇൻചാർജ്ജ് റിയ ടോം പാഠ്യപദ്ധതി അവതരിപ്പിച്ചു. 6 ബാച്ചുകളിലായി 343 പേരാണ് കോഴ്‌സിന് പേര് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ശനി, ഞായർ ദിവസങ്ങളിൽ രണ്ട് മണിക്കൂർ വീതമാണ് ഓൺലൈൻ ക്ലാസ്സുകൾ നടത്തപ്പെടുക. വിദഗ്ദ്ധർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകും. ജർമ്മൻ ഭാഷാ പഠനത്തിന്റെ എ വൺ, എ ടു ലെവലുകൾക്ക് പ്രാപ്തരാക്കുകയെന്നതാണ് അഞ്ച് മാസം നീണ്ടുനിൽക്കുന്ന കോഴ്‌സുകൊണ്ട് ആദ്യഘട്ടത്തിൽ ലക്ഷ്യം വയ്ക്കുന്നത്. കെ.സി.വൈ.എൽ രൂപതാ ജനറൽ സെക്രട്ടറി ബോഹിത് ജോൺസൺ, ട്രഷറർ അനിറ്റ് ചാക്കോ, അതിരൂപതാ സമിതി അംഗങ്ങളായ ഷെല്ലി ആലപ്പാട്ട്, സി. ലേഖഎസ്.ജെ.സി, ജോസുകുട്ടി ജോസഫ്. ആൽബർട്ട് തോമസ്, അച്ചു അന്ന ടോം, അമൽ അബ്രാഹം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

ചെറുപുഷ്പ മിഷന്‍ലിഗ് ഓണ്‍ലൈന്‍ ഓണാഘോഷ മത്സരവിജയികള്‍.

ചെറുപുഷ്പ മിഷന്‍ലിഗ് കുടുംബം ഓണ്‍ലൈന്‍ ഓണാഘോഷം രണ്ട് മത്സരങ്ങളിലൂടെ സംഘടിപ്പിച്ചു.
(1) എന്റെ ഓണസദ്യ:- ഫസ്റ്റ് -ആല്‍ബിന്‍ മരിയദാസ് കൈപ്പുഴ, സെക്കന്റ് – ക്രിസ്റ്റി രാജു കൈപ്പുഴ, തേഡ് – ബിസ്‌ന ബിജു കൈപ്പുഴ.

(2) ഓണം കുടുംബത്തിനൊപ്പം (Photo contest):- ഫസ്റ്റ് – മോള്‍വി റോയി അരീക്കര, സെക്കന്റ് – ജോവേന ആന്‍ വിന്‍സെന്റ് വെളിയന്നൂര്‍, തേഡ് – എയോന സാബു വെളിയന്നൂര്‍, ഷോണ്‍ ടോം ബെന്നി കുമരകം.

കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറം – മികച്ച വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ട് പുരസ്‌ക്കാരം സമ്മാനിച്ചു

കോട്ടയം: കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കെ.സി.ബി.സി ജസ്റ്റീസ് പീസ് ആന്റ് ഡെവലപ്പ്‌മെന്റ് കമ്മീഷന്റെ ആഭിമുഖ്യത്തിലുള്ള കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറം കേരളത്തിലെ രൂപതാ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റികള്‍ക്കായി ഏര്‍പ്പെടുത്തിയ മികച്ച വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ടിനുള്ള പുരസ്‌ക്കാരം കൊല്ലം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിക്ക് (QSSS) സമ്മാനിച്ചു. കേരളത്തിലെ മുപ്പത്തിരണ്ട് കത്തോലിക്കാ രൂപതകളിലെ സാമൂഹ്യ സേവന വിഭാഗങ്ങളുടെ വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍ വിലയിരുത്തിയാണ് കൊല്ലം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയെ പുരസ്‌ക്കാരത്തിന് തെരഞ്ഞെടുത്തത്. അടിച്ചിറ ആമോസ് സെന്ററില്‍ നടത്തപ്പെട്ട ചടങ്ങില്‍ QSSS ഡയറക്ടര്‍ ഫാ. അല്‍ഫോന്‍സ് എസ്. സീറോമലബാര്‍ സഭയുടെ സാമൂഹ്യസേവന വിഭാഗമായ സ്പന്ദന്റെ ചീഫ് കോര്‍ഡിനേറ്റര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ടിലില്‍ നിന്നും പുരസ്‌ക്കാരം ഏറ്റുവാങ്ങി. ജസ്റ്റീസ് പീസ് ആന്റ് ഡെവലപ്പ്‌മെന്റ് കമ്മീഷന്‍ ജോയിന്റ് സെക്രട്ടറിമാരായ ഫാ. ജോര്‍ജ്ജ് വെട്ടിക്കാട്ടില്‍, ഫാ. തോമസ് തറയില്‍, കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജേക്കബ്ബ് മാവുങ്കല്‍, പ്രോഗ്രാം ഓഫീസര്‍ സിസ്റ്റര്‍ ജെസ്സീന എസ്.ആര്‍.എ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

25th Wedding Anniversary of George & Lisa Nedungattu Kaipuzha

25-ാം വിവാഹവാര്‍ഷികം 24.09.2020 ജോര്‍ജ് & ലിസ നെടുങ്ങാട്ട് കൈപ്പുഴ.(സ്നേഹഭവൻ ഗായകസംഘം )

സോനു, മനു, എലിസബത്ത്, മോനു.

രണ്ടാം ഘട്ട തയ്യല്‍ മെഷീന്‍ ചലഞ്ച് പദ്ധതിയുമായി കെ.എസ്.എസ്.എസ്

കോട്ടയം: കോവിഡ് 19 വ്യാപന പശ്ചാത്തലത്തില്‍ വനിതകള്‍ക്കായി വരുമാന സംരംഭക സാധ്യതകള്‍ തുറന്ന് കൊടുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃതത്തില്‍ അമേരിക്കയിലെ ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദേവാലയത്തിന്റെ സഹകരണത്തോടെ നടപ്പിലാക്കിയ തയ്യല്‍ മെഷീന്‍ ചലഞ്ച് പദ്ധതിയുടെ രണ്ടാ ഘട്ടത്തിന് തുടക്കം കുറിക്കുന്നു. പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട 40 പേര്‍ക്ക് ഉഷ കമ്പനിയുടെ മോട്ടോറോടു കൂടിയ അബ്രല മെഷീനുകളാണ് ലഭ്യമാക്കുന്നത്. കെ.എസ്.എസ്.എസ് പ്രവര്‍ത്തന ജില്ലകളായ കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം എന്നിവിടങ്ങളില്‍ ഉള്‍പ്പെട്ട ഇടയ്ക്കാട്ട്, കൈപ്പുഴ, കിടങ്ങൂര്‍, മലങ്കര, കടുത്തുരുത്തി, ഉഴവൂര്‍, ചുങ്കം, ഹൈറേഞ്ച് എന്നീ മേഖലകളിലെ വനിതകള്‍ക്കാണ് തയ്യല്‍ മെഷിനുകള്‍ ലഭ്യമാക്കുന്നത്. ആദ്യഘട്ടത്തില്‍ 75 പേര്‍ക്കാണ് കെ.എസ്.എസ്.എസ് തയ്യല്‍ മെഷീനുകള്‍ വിതരണം ചെയ്തത്. കോവിഡ് പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാഹചര്യത്തില്‍ കോവിഡ് പ്രതിരോധത്തിനായുള്ള മാസ്‌ക്ക് ഉള്‍പ്പെടെയുള്ള തയ്യല്‍ ജോലികള്‍ ചെയ്ത് വനിതകള്‍ക്ക് വരുമാനം കണ്ടെത്തുവാന്‍ അവസരം ഒരുക്കുക എന്ന ലക്ഷ്യത്തെടെയാണ് കെ.എസ്.എസ്.എസ് രണ്ടാം ഘട്ട തയ്യല്‍ മെഷീന്‍ ചലഞ്ച് സംഘടിപ്പിക്കുന്നത്. തയ്യല്‍ മെഷീനുകളുടെ വിതരണം അടുത്ത ആഴ്ച മുതല്‍ ആരംഭിക്കും

മടമ്പം പി.കെ.എം കോളേജില്‍ ഇന്റർ കോളേജ് ഓൺലൈൻ ഡിബേറ്റ് മത്സരം സംഘടിപ്പിച്ചു

മടമ്പം: ലോകസമാധാന ദിനത്തിന്റെ ഭാഗമായി പീസ്&ഹാർമണി ഫൗണ്ടേഷനും പി.കെ.എം കോളേജ് ഓഫ് എഡ്യൂക്കേഷനും ചേർന്ന് ഇന്റർ കോളേജ് ഓൺലൈൻ ഡിബേറ്റ് മത്സരം’ഷെയ്പ്പിംഗ് പീസ് ടുഗദർ’ സംഘടിപ്പിച്ചു. വൈകുന്നേരം 6 മണിക്ക് നടന്ന ഓൺലൈൻ പരിപാടിക്ക് സ്റ്റുഡൻറ് കോഡിനേറ്റർ ആശിഷ് ശശീന്ദ്രൻ സ്വാഗതം അർപ്പിച്ച് സംസാരിച്ചു, ഡോ: പി.വി രാജഗോപാൽ (ഫൗണ്ടർ, ഏകതാ പരിഷത്ത് ഇൻറർനാഷണൽ) വെബിനാർ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. യുവജനങ്ങൾക്കിടയിൽ സമാധാന ബോധം സൃഷ്ടിക്കുന്നതിനായി ഇത്തരം പരിപാടികൾ ഉപകാരപ്പെടും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രസ്തുത പരിപാടിയിൽ ലോകസമാധാന പ്രവർത്തകരായ ഡോ: സി. പി. ആന്റോ ( ഡയറക്ടർ, പീസ് ചാനൽ & പ്രിൻസിപ്പാൾ എൻ.ഇ ഐ.എസ്.എസ് ആർ, നാഗാലാ‌ൻഡ്), ഡോ: സ്കറിയ കല്ലൂർ ( ഫൗണ്ടർ, പീസ്&ഹാർമണി ഫൌണ്ടേഷൻ, കേരള നെറ്റ്‌വർക്ക്) തുടങ്ങിയവർ സംസാരിച്ചു. ബാംഗ്ലൂര്, നാഗാലാൻഡ്, മേഘാലയ , ഭോപ്പാൽ, ബാംഗ്ലൂർ, എന്നിവിടങ്ങളിലുള്ള സമാധാന പ്രവർത്തകർ, വിവിധ കോളേജുകളിലെ അധ്യാപകർ വിദ്യാർത്ഥികൾ തുടങ്ങിയവർ വെബിനാറിൽ പങ്കെടുത്തു . അഞ്ചു കോളേജുകളിൽ നിന്നായി വിദ്യാർത്ഥികൾ പങ്കെടുത്ത ഡിബേറ്റ് മത്സരത്തിൽ പികെഎം കോളേജ് ഓഫ് എഡ്യൂക്കേഷൻ മടമ്പം അധ്യാപക വിദ്യാർത്ഥി ജോമൽ ജോസ്, ബെസ്റ്റ് സപ്പോർട്ടറായും, മലബാർ ബി എഡ് ട്രെയിനിങ് കോളേജ് പേരാവൂരിലെ അശ്വതി കെ.എം ബെസ്റ്റ് ഒപ്പോസറായും തെരഞ്ഞെടുക്കപ്പെട്ടു. പീസ് ആൻഡ് ഹാർമണി ഫൗണ്ടേഷൻ ജോയിൻ ഡയറക്ടറും, പികെഎം പീസ് ബിൽഡേഴ്സ് ഫോറത്തിൻറെ കോർഡിനേറ്ററുമായ സി. കരോളിൻ FCC പരിപാടിക്ക് ഔദ്യോഗികമായി നന്ദി അർപ്പിച്ചു സംസാരിച്ചു.

കൈപ്പുഴ: പാലത്തുരുത്ത് തൊടുകയിൽ ടി.പി. തോമസ്

കൈപ്പുഴ: പാലത്തുരുത്ത് തൊടുകയിൽ ടി.പി.തോമസ് (97) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച(23.09.2020) വൈകുന്നേരം 4 മണിക്ക് പാലത്തുരുത്ത് സെന്റ് ത്രേസ്യാസ് ക്‌നാനായ പളളിയില്‍. ഭാര്യ: മേരി കുമരകം തോട്ടീച്ചിറ കുടുംബാംഗം. മക്കൾ: ആൻസി ബേബി,ഡെയ്‌സി ജോർജ് (ഷൈനമ്മ), ജോസ് തോമസ് (ബെന്നിച്ചൻ, സൗദി അറേബ്യ). മരുമക്കൾ; പരേതനായ ടി.എം. ബേബി (തെക്കേടത്ത്, കരിംകുന്നം), ജോർജ് (കദളിക്കാട്ട്, നീണ്ടൂർ), ലൈല ജോസ് (പ്രാലേൽ, നീണ്ടൂർ).

ന്യൂ ജേഴ്സി ഇടവകയിൽ വിശ്വാസ പരിശീലന പ്രവേശനോത്സവം നടത്തപ്പെട്ടു.

ന്യൂജേഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ദൈവാലയത്തിൽ 2020-2021 വർഷത്തെ വിശ്വാസ പരിശീലനത്തിന് തുടക്കം കുറിച്ച് കൊണ്ടുള്ള പ്രവേശനോത്സവം നടത്തപ്പെട്ടു. വി. കുർബ്ബാനയ്ക്ക് മുമ്പ് കത്തിച്ച തിരികൾ കൈകളിൽ വഹിച്ച് മുമ്പിൽ മാലാഖയുടെ വേഷം ധരിച്ച കുട്ടികളുടെ പിന്നാലെ നിരയായി അൾത്താരയിലേക്ക് പ്രദക്ഷിണമായി നീങ്ങി. തുടർന്ന് എല്ലാവരും വലത്കരം ഉയർത്തിപ്പിടിച്ച് വികാരി ഫാ. ബീൻസ് ചേത്തലിൽ ചൊല്ലികൊടുത്ത പ്രാർത്ഥന എല്ലാവരും ഏറ്റു ചൊല്ലി കുട്ടികളെ അനുഗ്രഹിച്ചു. തുടർന്ന് വീ കുർബ്ബാനയ്ക്ക് ശേഷം അദ്ധ്യാപകർ എല്ലാവരും ദൈവതിരു മുമ്പാകെ പ്രതിജ്ഞ എടുത്തു. കഴിഞ്ഞ വർഷം വിശ്വാസ പരിശീലകരായി സേവനം ചെയ്ത എല്ലാവർക്കും പ്രത്യേക സമ്മാനം നൽകി. കുട്ടികളെ മാതാപിതാക്കളോടൊപ്പം അദ്ധ്യാപകർ കണ്ട് തുടർന്ന് ഉള്ള വിശ്വാസ പരിശീലനത്തെക്കുറിച്ച് ബോധ്യപ്പെടുത്തി കൊടുക്കുകയും ചെയ്തു.

Latest News

ജെയിംസണ്‍ ജോസഫിന് മൈക്രോബയോളജിയില്‍ PHD

മാഞ്ഞൂര്‍ ചാമക്കാല സെന്റ് ജോണ്‍സ് ക്‌നാനായ പളളി ഇടവകാംഗമായ ജയിംസൺ ജോസഫ്‌...

മലബാർ സോഷ്യൽ സർവീസ് സൊസൈറ്റി ഫുഡ് കിറ്റുകള്‍ വിതരണം ചെയ്തു.

കണ്ണൂർ: മലബാർ സോഷ്യൽ സർവീസ് സൊസൈറ്റി കോവിഡ്-19 സാന്ത്വനപദ്ധതി പ്രകാരം മടമ്പം...

ക്‌നാനായ കാത്തലിക് യൂത്ത് ലീഗിന്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ ജർമൻ ഭാഷാ പഠനപദ്ധതിക്ക് തുടക്കമായി

കോട്ടയം : കോട്ടയം അതിരൂപതയുടെ യുവജനസംഘടനയായ ക്‌നാനായ കാത്തലിക് യൂത്ത് ലീഗിന്റെ...

ചെറുപുഷ്പ മിഷന്‍ലിഗ് ഓണ്‍ലൈന്‍ ഓണാഘോഷ മത്സരവിജയികള്‍.

ചെറുപുഷ്പ മിഷന്‍ലിഗ് കുടുംബം ഓണ്‍ലൈന്‍ ഓണാഘോഷം രണ്ട് മത്സരങ്ങളിലൂടെ സംഘടിപ്പിച്ചു. (1) എന്റെ...

കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറം – മികച്ച വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ട് പുരസ്‌ക്കാരം സമ്മാനിച്ചു

കോട്ടയം: കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കെ.സി.ബി.സി ജസ്റ്റീസ്...