Home Blog Page 2

മാന്നാനം സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ പളളിയില്‍ കോവിഡ്-19 മൃതസംസ്‌കാര ശുശ്രൂഷക്ക് നേതൃത്വം നല്‍കി കെ.സി.വൈ.എല്‍ ടാസ്ക് ഫോഴ്സ്.

കോട്ടയം അതിരൂപതയിലെ നാലാമത് കോവിഡ്-19 മൃതദേഹ സംസ്കാരം കോവിഡ് – 19 പ്രോട്ടോകോൾ അനുസരിച്ച് മാന്നാനം സെന്റ് സ്റ്റീഫൻസ് ക്നാനായ കത്തോലിക് ഇടവകയിൽ 27/10/2020ൽ കെ.സി.വൈ.എൽ കോട്ടയം അതിരൂപത ടാസ്ക് ഫോഴ്സിന്റെ നേതൃത്വത്തിൽ നടന്നു. കൈപ്പുഴ ഫൊറോന വികാരി ഫാ. ബേബി കട്ടിയാങ്കൽ, മാന്നാനം ഇടവക വികാരി ഫാ. ജോബി കാച്ചനോലിക്കൽ, എന്നിവർ കാർമ്മികത്വം വഹിച്ചു. കെ.സി.വൈ.എൽ അതിരൂപത ചാപ്ലയിൻ ഫാ. ചാക്കോ വണ്ടൻകുഴിയിൽ, അതിരൂപത പ്രസിഡൻ്റ് ലിബിൻ ജോസ് പാറയിൽ, ജനറൽ സെക്രട്ടറി ബോഹിത് ജോൺസൺ നാക്കോലിക്കരയിൽ, ഇരവിമംഗലം ഇടവകാംഗമായ തോമസുകുട്ടി ജോസ് അരീച്ചിറ, മോനിപ്പള്ളി ഇടവകാംഗമായ സ്റ്റീഫൻ അബ്രാഹം ശൗര്യംമാക്കിൽ എന്നിവർ നേതൃത്വം നൽകി.

ഫ്‌ളോറിഡ: ചേര്‍പ്പുങ്കല്‍ കരോട്ടുകുന്നേല്‍ ഡോ.എബ്രാഹം മാത്യു | Live Funeral Telecast Available

ഫ്‌ളോറിഡ: ചേര്‍പ്പുങ്കല്‍ കരോട്ടുകുന്നേല്‍ ഡോ.എബ്രാഹം മാത്യു നിര്യാതനായി. സംസ്‌കാരം പിന്നീട്.

Son of: Late K.C. Mathew and Late Aley Karottukunnel

Wife: Indira (Coipurathu, Ranni)
Children: Matt (Suraj) & Vishali
Tom (Sunil) & Jelitta (Pullanappallil)
Shaun & Mithu (Vanchinthanathe)
Priya

Grandchildren: Thomaskutty, Jonah, Nithya, and Maya

Dr’s siblings in order:
Late, Br. Ruffino (Capuchin)
Late, Fr. Joseph Karottukunnel
Sr. Josetta – (Visitation Convent, Kottayam)
Kuttiamma Philip Akkamyalil- (Lakeland, FL)
Elizabeth (Josamma) Zachariah Ottatthyckal – (Cleveland, OH)
Mathai & Annies – (Columbia, SC)
Joy & Lisamma- (Minneapolis, Minnesota)
Simon (Kunjunju) & Lissy (Bartow, FL)

മെൽബൺ സെന്റ് മേരിസ് ക്നാനായ ഇടവകയിൽ പരിശുദ്ധ ജപമാല രാഞ്ജിയുടെ തിരുന്നാൾ നവംബർ 1 ന്

മെൽബൺ: സെന്റ് മേരിസ് ക്നാനായ കാത്തലിക് പാരിഷ് മെൽബണിൽ പരിശുദ്ധ ജപമാല രാഞ്ജിയുടെ തിരുന്നാൾ നവംബർ 1 ഞായറാഴ്ച നടത്തപ്പെടും. മറ്റ്‌ വർഷങ്ങളിൽ നിന്ന് വിഭിന്നമായി, കോവിഡിന്റെ പശ്ചാത്തലത്തിൽ വൈകിട്ട് 5.30 ന് ഓൺലൈനിലൂടെയായിരിക്കും ആഘോഷമായ തിരുന്നാൾ കുർബ്ബാന നടത്തപ്പെടുക. ഇടവക വികാരി ഫാ. പ്രിൻസ് തൈപുരയിടത്തിൽ മുഖ്യ കാർമ്മികനായിരിക്കും.മെൽബൺ ക്നാനായ കാത്തലിക് വുമൺസ് അസോസിയേഷനിലെ വനിതകൾ പ്രെസുദേന്തിമാരായി നടത്തപ്പെടുന്ന പരിശുദ്ധ അമ്മയുടെ ഈ തിരുന്നാളിന് മുന്നോടിയായി ഒക്ടോബർ 22 മുതൽ ഒക്ടോബർ 31 വരെ വിവിധ പ്രെസുദേന്തിമാരുടെ നേതൃത്വത്തിൽ പത്തു ദിവസത്തെ ജപമാലയും ലദിഞ്ഞും വിശുദ്ധകുർബ്ബാനയും വൈകിട്ട് 5.30 ന് നടത്തിവരുന്നു. ഇടവക വികാരി, കൈക്കാരന്മാർ, മറ്റു പാരിഷ് കൗൺസിൽ അംഗങ്ങൾ, പ്രെസുദേന്തിമാർ എന്നിവരുടെ നേതൃത്വത്തിൽ തിരുനാളിനുള്ള എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയായിവരുന്നു.

പ്രെസുദേന്തിമാർ : അംബുജ ജിജോ, അനീഷ ജോഫിൽ, ബീന സ്റ്റീഫൻ, ബെറ്റ്‌സി അബ്രഹാം, ബിൻസി ബിനോജി, ക്രിസ്റ്റി ആഷിഷ്, ഡെയ്‌സി ബിജു, ദീപ ജോ, എൽസി ബേബി, എൽമി ജേക്കബ്, എലിസബത്ത് സോളമൻ, ജയ്ബി എലിയാസ്, ജയാ ജോമോൻ, ജെനിമോൾ കുഞ്ഞുമോൻ, ജെറ്റി സിജോ, ജിബി കുരിയൻ, ലിനി സിജു, ലിഷ അനൂപ്, ലിസ്സി ആന്റണി, ലിസി ജോസ്‌മോൻ, മാഗ്ഗി ജോബി, മിനി ബിനോയ്, മിനി സജി, റോജി അജേഷ്, സജി അനിൽ, സീന ജോയ്, ഷീന ബൈജു, ഷെറിൻ ലിൻസ്, സിൽവി ലാൻസ്, സിനി ഷിജു, സ്മിത അനിൽ, സ്മിത ജോർജ്, സ്മിത ഷാജി, സോജി അലൻ, സോണിയ ജോജി, സോഫി ഡോമിനിക്, സ്റ്റെല്ല ലിറ്റോ, സുജ സിജോ, സുനിത സനീഷ് & സൂസൻ ജോസഫ്.

പരിശുദ്ധ അമ്മയുടെ നാമധേയത്തിലുള്ള ഈ തിരുനാളിലും അതിന് മുന്നോടിയായുള്ള കൊന്ത പത്തിലും പങ്കെടുത്ത്‌ ദൈവാനുഗ്രഹം പ്രാപിക്കുവാൻ ഏവരെയും സാദരം സ്വാഗതം ചെയ്യുന്നു. ഓൺലൈനിലൂടെ പങ്കെടുക്കുവാനുള്ള ഫേസ്ബുക്ക് ലിങ്ക് താഴെ കൊടുത്തിരിക്കുന്നു.

St. Mary’s Knanaya Catholic Parish Melbourne, Australia

കുരിശിനെ അവഹേളിച്ച പ്രവണത അപലപനീയം: ക്‌നാനായ കാത്തലിക് യൂത്ത് ലീഗ്

കോട്ടയം: പൂഞ്ഞാറിലും, കക്കാടംപൊയില്‍ കുരിശുമലയിലും വിശുദ്ധ കുരിശിനെ അവഹേളിക്കുന്ന രീതിയില്‍ പെരുമാറുകയും പൊതുസമൂഹത്തിന് തെറ്റായ സന്ദേശം എത്തിക്കുകയും ചെയ്യുന്ന രീതിയില്‍ ഒരു പറ്റം സാമൂഹ്യവിരുദ്ധര്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ ഫോട്ടോകളും, വീഡിയോകളും പ്രചരിപ്പിക്കുകയും ചെയ്തതിനെ കോട്ടയം അതിരൂപതയുടെ യുവജനസംഘടനയായ ക്‌നാനായ കാത്തലിക് യൂത്ത് ലീഗ് അതിരൂപതാ സമിതി അപലപിച്ചു. ക്രിസ്തിയ ജനസമൂഹത്തെ വേദനിപ്പിക്കുന്ന ഇത്തരം പ്രവണതകള്‍ക്കെതിരെ കോട്ടയം അതിരൂപതയിലെ എല്ലാ ഇടവകകളിലും കെ. സി. വൈ. എല്‍ അതിരൂപത സമിതിയുടെ ആഹ്വാനപ്രകാരം പ്രാര്‍ത്ഥന യജ്ഞം സംഘടിപ്പിച്ചു. പ്രസ്തുത സംഭവങ്ങള്‍ നടന്ന ഇടവകയില്‍ നിന്നും ഇവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചിട്ടുണ്ടെങ്കിലും ക്രിസ്തീയ വിശ്വാസികളെ വ്രണപ്പെടുത്തുന്ന ഇത്തരം പ്രവര്‍ത്തികള്‍ അങ്ങേയറ്റം ദൗര്‍ഭാഗ്യകരണമാണെന്ന് പ്രതിഷേധ യോഗത്തിന് അധ്യക്ഷത വഹിച്ച അതിരൂപത പ്രസിഡന്റ് ലിബിന്‍ ജോസ് പാറയില്‍ അഭിപ്രായപ്പെട്ടു. അതിരൂപത ചാപ്ലയിന്‍ ഫാ. ചാക്കോ വണ്ടന്‍കുഴിയില്‍, ജനറല്‍ സെക്രട്ടറി ബോഹിത് ജോണ്‍സണ്‍ നാക്കോലികരയില്‍, ട്രഷറര്‍ അനിറ്റ് ചാക്കോ കിഴക്കേആക്കല്‍ വൈസ് പ്രസിഡന്റ് ജോസുകുട്ടി ജോസഫ് താളിവേലില്‍, ആല്‍ബര്‍ട്ട് തോമസ് കൊച്ചുപറമ്പില്‍, ജോയിന്റ് സെക്രട്ടറി അച്ചു അന്ന ടോം പെരുമ്പളത്തുശേരില്‍, അമല്‍ അബ്രഹാം വെട്ടിക്കാട്ടില്‍, ഡയറക്ടര്‍ ഷെല്ലി ആലപ്പാട്ട്, സി. ലേഖാ എസ്.ജെ.സി എന്നിവര്‍ പ്രസംഗിച്ചു.

ചെന്നൈ: കൂടല്ലൂര്‍ പല്ലാട്ടുമഠത്തില്‍ പി.കെ. സിറിയക്ക്

ചെന്നൈ: കൂടല്ലൂര്‍ പല്ലാട്ടുമഠത്തില്‍ പി.കെ. സിറിയക്ക് (75) ചെന്നൈയില്‍ നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച(29.10.2020) ഉച്ചകഴിഞ്ഞ് 2 മണിക്ക് ചെന്നൈയില്‍. ഭാര്യ: ഗ്രേസി മോനിപ്പളളി നിരവത്ത് കുടുംബാംഗമാണ്. മക്കള്‍: സൈന, ബിന്‍സി, സിജി. മരുമക്കള്‍: സുനില്‍ കവന്നുംപാറയില്‍, ജോണ്‍.

തെള്ളിത്തോട്: നന്ദികുന്നേൽ മിയ മേരി ജോമി

തെള്ളിത്തോട്: നന്ദികുന്നേൽ ജോമി – ജിഷ (അയർലൻഡ്) ദമ്പതികളുടെ മകൾ മിയ മേരി ജോമി (4) നിര്യാതയായി. സംസ്കാരം ബുധനാഴ്ച (28/10/2020) ഉച്ചകഴിഞ്ഞു 4 മണിക്ക് വസതിയിൽ ആരംഭിച്ച്‌ തെള്ളിത്തോട് സെന്റ്. ജോസഫ് ക്നാനായ കാത്തോലിക്ക പളളിയില്‍. ഏക സഹോദരൻ ഡോൺ. ഫാ.ജോയ്‌സ് നന്ദിക്കുന്നേൽ (ജോ. ഡയറക്ടർ കാരിത്താസ്) പിതൃ സഹോദരനാണ്.

കാരുണ്യത്തിന്റെ കരുതലായി ന്യൂജേഴ്സിയിലെ കുട്ടികൾ

ന്യൂ ജേഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകയിലെ മിഷൻ ലീഗിലെ കുട്ടികൾ പ്രവർത്തനം കൊണ്ട് വ്യത്യസ്ഥ മാകുന്നു.മിഷൻ സൺഡേ ആഘോഷത്തിന്റെ ഭാഗമായി ഇടവകയിലെ കുട്ടികൾ പുതുമയാർന്ന സ്റ്റാളുകൾ ക്രമീകരിച്ച് വിപുലമായ പരുപാടികൾ ഒരുക്കി.അതിൽ നിന്ന് മിഷൻ ലീഗിലെ കുട്ടികൾ സമാഹരിച്ച തുക കാരുണ്യപ്രവർത്തനത്തിന്റെ ഭാഗമായി നീണ്ടൂർ ഇടവക കെസി വൈ ൽചികിത്സാ സഹായ നിധിയായി ഏർപ്പെടുത്തിയ 100 രൂപ ചലഞ്ച് പദ്ധതിയിലേക്ക് ലഭിച്ചത് നൽകി കൊണ്ട് കുട്ടികൾ ഒരു മാതൃകയായി . ഇന്നത്തെ സാഹചര്യത്തിൽ കാരുണ്യത്തിന്റെ കരുതൽ ഒരുക്കി വ്യത്യസ്ഥമായ കുട്ടികളെ പ്രത്യേകം ഇടവക സമൂഹം അഭിനന്ദിച്ചു. കുട്ടികൾ ലഭിച്ച തുക വികാരി ഫാ ബീൻസ് ചേത്തലിൽ നെ ഏല്പിച്ചു.

കല്ലറ: തുണ്ടിയില്‍ ടി.സി. ജോസഫ് | Live Funeral Telecast Available

കല്ലറ: തുണ്ടിയില്‍ ടി.സി. ജോസഫ് (78) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച(27.10.2020) വൈകുന്നേരം 4.30 ന് കല്ലറ സെന്റ് തോമസ് ക്‌നാനായ പഴയപളളിയില്‍. ഭാര്യ: മേരി മാഞ്ഞൂര്‍ ഇലവുങ്കല്‍ കുടുംബാംഗമാണ്. മക്കള്‍: ജേക്കബ്, സജി. മരുമക്കള്‍: ജെനിഫര്‍ ചെറുതാന്നിയില്‍ കിടങ്ങൂര്‍, ബിന്ദു.

KVTV LIVE | Funeral Telecast of T.C.Joseph Thundiyil Kallara 27-10-2020 part 1

KVTV LIVE | Funeral Telecast of T.C.Joseph Thundiyil Kallara 27-10-2020 part 2

KVTV LIVE | Funeral Telecast of T.C.Joseph Thundiyil Kallara 27-10-2020 part 3

അമ്മഞ്ചേരി: വടകര വി.എല്‍. തോമസ് (തൊമ്മച്ചന്‍)

അമ്മഞ്ചേരി: വടകര പരേതരായ ലൂക്കായുടേയും ഏലിയുടേയും മകന്‍ വി.എല്‍. തോമസ് വടകര (തൊമ്മച്ചന്‍-90) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ പരേതയായ ആലീസ് വാകത്താനം കാലായില്‍ കുടുംബാംഗമാണ്. മക്കള്‍: കുട്ടിയമ്മ എബ്രാഹം, ലൂക്കാച്ചന്‍, സാലമ്മ ജോസ്, ജോസ് തോമസ്, ദിനാമ്മ തോമസ് (Govt. LPS ഇരവിനല്ലൂര്‍), റെജി തോമസ് (Palm gardens Dubai). മരുമക്കള്‍: ഇ.എ. എബ്രാഹം ഇലയ്ക്കാട്ട് കൈപ്പുഴ, മേഴ്‌സി പുതുപ്പറമ്പില്‍ പാച്ചിറ, ജോസ് കൊണ്ടൂര്‍ പേരൂര്‍, സുനി വടക്കുംകുന്നേല്‍ പേരൂര്‍ (ഇറ്റലി), ബൈജു കൊച്ചുപറമ്പില്‍ വാകത്താനം, സിജി പുളിയാംപളളില്‍ കിടങ്ങൂര്‍ (ദുബായ്).

സൗഹൃദ്ദം പെയ്തിറങ്ങിയ KCYL തലമുറകളുടെ സംഗമം ഒന്നാം വാർഷികം നവംബർ 1ന്

ചിക്കാഗോ: ക്നാനായ കത്തോലിക്ക യൂത്ത് ലീഗിന്റെ സുവർണ്ണ ജൂബിലിയുടെ ഭാഗമായി ചിക്കാഗോയിൽ 2019 നവംബർ 1,2,3 തീയതികളിൽ ക്‌നാനായ സമുദായ ചരിത്ര താളുകളിൽ ഇടം പിടിച്ച KCYL തലമുറകളുടെ സംഗമം നടന്നിട്ടു ഒരു വര്ഷം പൂർത്തിയാകുന്നു. സൗഹൃദ്ദം പെയ്തിറങ്ങിയ ആ ദിനത്തിന്റെ ഓർമ്മകൾ പങ്കുവെച്ചുകൊണ്ട് കേരള പിറവി ദിവസത്തിൽ
ലോകം മുഴുവനുമുള്ള KCYL മുൻ ഭാരവാഹികളുടെ ഒരു ZOOM കൂട്ടായ്‌മ നടത്തുവാൻ തിരുമാനിച്ചിരിക്കുകയാണ്. അഭി ഗീവർഗീസ് മാർ അപ്രേം ഈ വിർച്യുൽ സംഗമം ഉത്ഘാടനം ചെയ്യും. ക്നാനായ സമുദായത്തിന്റെ അഭാജ്യ ഘടകങ്ങൾ ഒന്നിച്ചു കൂടിയ തലമുറകളുടെ സംഗമം അഥവാ KCYL ചിക്കാഗോ സമ്മേളനം ഇന്നും ജന മനസുകളിൽ സൗഹൃദത്തിന്റെ വലിയ വേലിയേറ്റം സൃഷ്ടിച്ചിരിക്കുകയാണ്. ലോകം മുഴുവൻ വ്യാപിച്ചു കിടക്കുന്ന KCYL കുടുംബാംഗങ്ങളായ KCYL ൽ ഇടവക, ഫൊറോനാ , രൂപതാ തലങ്ങളിൽ ഭാരവാഹികളായും അംഗങ്ങളായും പ്രവർത്തനങ്ങൾ കാഴ്ച വെച്ച എല്ലാ കെ സി വൈ എൽ സുഹൃത്തുക്കളയേയും ഈ ആഗോള കൂട്ടായ്മയിലേക്ക് സ്വാഗതം ചെയ്യന്നു.

നവംബർ ഒന്നാംതീയതി ഇന്ത്യൻ സമയം വൈകുന്നേരം 7 മണിക്കാണ് സൂമിലൂടെ ഈ സംഗമം സംഘടിപ്പിച്ചിരിക്കുന്നത്. എല്ലാ മുൻകാല ഭാരവാഹികളും പ്രവർത്തകരും അന്നേ ദിവസം ഈ സംഗമത്തിൽ പങ്കെടുക്കാൻ ശ്രദ്ധിക്കുമല്ലോ.

Latest News

ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി: വനിത സ്വാശ്രയ തൊഴില്‍ സംരംഭക പരിശീലന കേന്ദ്രത്തിന് തുടക്കമായി

ഇടുക്കി: കോട്ടയം അതിരൂപതയുടെ ഹൈറേഞ്ച് മേഖലയിലുള്ള സാമൂഹ്യ സേവന വിഭാഗമായ ഗ്രീന്‍വാലി...

കേരള കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് പട്ടിണി സമരം നടത്തി

കോട്ടയം: ന്യൂനപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് വിവിധ രൂപതകളുടെ നേതൃത്വത്തില്‍ കലക്ട്രേറ്റ് പടിക്കല്‍...

ഓൺലൈൻ പ്രസംഗ മത്സരം: ചമതച്ചാൽ, പയ്യാവൂർ ടൗൺ, പെരിക്കല്ലൂർ ജേതാക്കൾ

പയ്യാവൂർ ടൗൺ: ജപമാല മാസാചരണത്തിന്റെ ഭാഗമായി പയ്യാവൂർ ടൗൺ സൺഡേസ്കൂളും,ചെറുപുഷ്പ മിഷൻ...

കെ.സി.വൈ.എൽ അതിരൂപത ഓൺലൈൻ മീറ്റിംഗ് SPALANCATE -ബാംഗ്ലൂർ ഫൊറോനയിൽ നടത്തപ്പെട്ടു.

കെ.സി.വൈ.എൽ അതിരൂപത സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തപെടുന്ന ഓൺലൈൻ മീറ്റിംഗ് SPALANCATE -...

ഉ​ഴ​വൂ​ർ: ന​ട​ക്കു​ഴ​യ്ക്ക​ൽ എ​ൻ.​എം. ജോ​ണ്‍ (ഓ​നാ​യി) | Live Funeral Telecast Available

ഉ​ഴ​വൂ​ർ: ന​ട​ക്കു​ഴ​യ്ക്ക​ൽ എ​ൻ.​എം. ജോ​ണ്‍ (ഓ​നാ​യി​ചേ​ട്ട​ൻ-93) നി​ര്യാ​ത​നാ​യി.സംസ്‌കാരം വെളളിയാഴ്ച(30.10.2020) ഉച്ചകഴിഞ്ഞ് 3...