Home Blog Page 2

ന്യൂ ജേഴ്സിയിൽ മിഷൻ ലീഗ് ആരംഭിച്ചു

ന്യൂ ജേഴ്സി‌: ക്രൈസ്റ്റ് ദി കിംഗ് ക്നാനായ കത്തോലിക്കാ പള്ളിയിൽ ചെറുപുഷ്പ മിഷൻ ലീഗിന്റെ യൂണിറ്റ് പ്രവർത്തനമാരംഭിച്ചു. ബെറ്റ്സി കിഴക്കേപ്പുറം (പ്രസിഡന്റ്), ലിവോൺ മാന്തുരുത്തിൽ (വൈസ് പ്രസിഡന്റ്), ജെസ്‌വിൻ കളപുറകുന്നംപുറം (സെക്രട്ടറി) എന്നിവരാണ് പുതിയ ഭാരവാഹികൾ. ടോം നെടുംചേരിൽ, നീതു മുതലിപിടിയിൽ എന്നിവർ കോർഡിനേറ്റർമാരായി പ്രവർത്തിക്കും. ഇടവക വികാരി ഫ. ബിൻസ് ചേത്തലിൽ പരിപാടികൾക്ക് നേതൃത്വം നൽകി.

സിജോയ് പറപ്പള്ളിൽ

നീറ്റ് പരീക്ഷയില്‍ വിജയത്തിളക്കവുമായി ക്‌നാനായ സ്റ്റാര്‍സ് അംഗം – സെബിന്‍ മംഗളാംകുന്നേല്‍

കോട്ടയം അതിരൂപതയില്‍ പ്രവര്‍ത്തിക്കുന്ന ക്‌നാനായ അക്കാദമി ഫോര്‍ റിസേര്‍ച്ച് & ട്രെയിനിംഗി(ഗഅഞഠ)ന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന് ക്‌നാനായ സ്റ്റാര്‍സ് പദ്ധതിയുടെ ഏഴാം ബാച്ച് അംഗമായ സെബിന്‍ ജോര്‍ജ്ജ് മംഗളാംകുന്നേലിന് നീറ്റ് പരീക്ഷയില്‍ തിളക്കമാര്‍ന്ന വിജയം. അഖിലേന്ത്യാതലത്തില്‍ നടന്ന മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ 720 ല്‍ 700 മാര്‍ക്കോടെ 96-ാം റാങ്ക് സ്വന്തമാക്കിയാണ് ക്‌നാനായ സ്റ്റാര്‍സ് അംഗം അഭിമാന വിജയം നേടിയത്. സംക്രാന്തി ലിറ്റില്‍ ഫ്‌ളവര്‍ ഇടവകയില്‍ മംഗളാംകുന്നേല്‍ ജോര്‍ജ്ജ് ജെയ്‌നി ദമ്പതികളുടെ ഇളയ മകനാണ് സെബിന്‍. പിതാവ് ജോര്‍ജ്ജ് എം. ലൂക്കാ അബുദാബിയില്‍ മെഷീന്‍ ഓപ്പറേറ്റായി ജോലി ചെയ്തുവരുന്നു. സൗദിയില്‍ നഴ്‌സായി സേവനം ചെയ്തിരുന്ന അമ്മ ജെയ്‌നി മടങ്ങിയെത്തി മക്കളുടെ പഠനത്തിനായി ഇപ്പോള്‍ വീട്ടില്‍ തന്നെയുണ്ട്. മൂത്ത സഹോദരി സ്‌നേഹ എം.എസ്.സി കെമിസ്ട്രി ഉയര്‍ന്ന മാര്‍ക്കോടെ പാസ്സായ ശേഷം തുടര്‍പഠനത്തിന് തയ്യാറെടുക്കുന്നു. ഇടവകയുടെ അള്‍ത്താര ബാലനായി സന്തോഷത്തോടെ ശുശ്രൂഷ ചെയ്യുന്ന സെബിന്‍, ക്‌നാനായ കാത്തലിക് യൂത്ത് ലീഗിന്റെ യൂണിറ്റ് സെക്രട്ടറി കൂടിയാണ്. ദൈവാനുഗ്രഹവും ഗുരുഭൂതരുടെയും കാരണവന്മാരുടെയും മാതാപിതാക്കളുടെയും കുടുംബാംഗങ്ങളുടെയും പിന്തുണയും പ്രോത്സാഹനവുമാണ് ഈ വിജയത്തിലേക്കു തന്നെ നയിച്ചതെന്ന് സെബിന്‍ പറഞ്ഞു. ക്‌നാനായ സ്റ്റാര്‍സ് അംഗമായിരിക്കുന്നതില്‍ അഭിമാനിക്കുന്നുവെന്ന് സെബിന്‍ കൂട്ടിച്ചേര്‍ത്തു. അതിരൂപതാ വികാരി ജനറാളും കാര്‍ട്ട് ഡയറക്ടറുമായ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ഇടവക വികാരി ഫാ. സജി കൊച്ചുപറമ്പില്‍ എന്നിവര്‍ ഭവനത്തിലെത്തി സെബിന് അഭിനന്ദനങ്ങള്‍ അറിയിക്കുകയും കൃതജ്ഞതാ പ്രാര്‍ത്ഥന നടത്തുകയും ചെയ്തു. കോട്ടയം അതിരൂപതയുടെയും ക്‌നാനായ സ്റ്റാര്‍സ് കുടുംബാംഗങ്ങളുടേയും സ്‌നേഹനിര്‍ഭരമായ അനുമോദനങ്ങളും സെബിനും കുടുംബാംഗങ്ങള്‍ക്കും സ്‌നേഹപൂര്‍വ്വം നേരുന്നു.

കെ.സി.വൈ.എൽ അതിരൂപത സമിതിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന “SPALANCATE” യുടെ 13 – മത് മീറ്റിംഗ് മലങ്കര ഫൊറോനയിൽ

കോട്ടയം അതിരൂപതയിലെ വിവിധ റീജിയണുകളും ഫൊറോനകളുമായി നടത്തപ്പെടുന്ന സൗഹൃദ സംഭാക്ഷണ സംഗമ വേദിയായ “SPALANCATE” യുടെ 13 – മത് മീറ്റിംഗ് ഒക്ടോബർ 18 – നു ഞായറാഴ്ച രാവിലെ 11 മണിക്ക് മലങ്കര ഫൊറോനയിലെ യുവജനങ്ങളുമായി ഓൺലൈനായി സൂമിലൂടെ നടത്തപ്പെടുന്നു. പ്രസ്തുത യോഗത്തിന് അതിരൂപത ജനറൽ സെക്രട്ടറി ബോഹിത് ജോൺസൺ നാക്കോലിക്കരയിൽ സ്വാഗതം ആശംസിക്കും. അതിരൂപത പ്രസിഡന്റ് ലിബിൻ ജോസ് പാറയിൽ അധ്യക്ഷത വഹിക്കുന്ന യോഗം, മലങ്കര ഫൊറോന പ്രസിഡന്റ് അലൻ എബ്രാഹം കിഴക്കേതുണ്ടിയിൽ ഉദ്ഘാടനം നിർവ്വഹിക്കും. മലങ്കര ഫൊറോന ചാപ്ലയിൻ ഫാ. നോബിൾ കല്ലൂർ ആമുഖസന്ദേശം നൽകുകയും, മുൻ അതിരൂപത പ്രസിഡന്റ് ബിജു കെ. ലൂക്കോസ് മുഖ്യാതിഥിയായിരിക്കുകയും ചെയ്യും. കെ.സി.വൈ.എൽ അതിരൂപത ചാപ്ലയിൻ ഫാ.ചാക്കോ വണ്ടൻകുഴിയിൽ അനുഗ്രഹപ്രഭാഷണം നൽകുകയും, കെ.സി.വൈ.എൽ അതിരൂപത ട്രഷറർ അനിറ്റ് ചാക്കോ കിഴക്കേആക്കൽ യോഗത്തിന് ആശംസകൾ അറിയിച്ചു സംസാരിക്കുകയും ചെയ്യും. കെ.സി.വൈ.എൽ കോട്ടയം അതിരൂപത വൈസ് പ്രസിഡന്റ് ആൽബർട്ട് തോമസ് കൊച്ചുപറമ്പിൽ യോഗത്തിന് കൃതജ്ഞത അർപ്പിക്കും. പരിപാടിയിൽ കെ.സി.വൈ.എൽ അതിരൂപത,മലങ്കര ഫൊറോന സമിതി അംഗങ്ങളും, മലങ്കര ഫൊറോനയിലെ വിവിധ ഇടവകളിൽനിന്നുമുള്ള യുവജനങ്ങളും പങ്കെടുക്കും.

പാലത്തുരുത്ത് സെന്റ് ത്രേസ്യാസ് ക്‌നാനായ പളളിയില്‍ വി.അമ്മത്രേസ്യായുടെ 102-ാം മത് തിരുനാളിന് കൊടിയേറി

കൈപ്പുഴ: പാലത്തുരുത്ത് ക്‌നാനായ കത്തോലിക്ക ദൈവാലയത്തിലെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥയായ വിശുദ്ധ അമ്മത്രേസ്യായുടെ 102-ാം മത് പ്രധാന തിരുനാളിന് ഇടവക വികാരി ഫാ.ജേക്കബ് മുല്ലൂര്‍ ഒക്ടോബര്‍ 16 വെളളിയാഴ്ച വൈകുന്നേരം 5 മണിക്ക് കൊടിയേറ്റി തിരുനാള്‍ തിരുകര്‍മ്മങ്ങള്‍ക്ക് തുടക്കം കുറിച്ചു.

മലബാർ സോഷ്യൽ സർവ്വീസ് സൊസൈറ്റി ലോകഭക്ഷ്യ ദിനം ആഘോഷിച്ചു

കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ മലബാർ സോഷ്യൽ സർവ്വീസ് സൊസൈറ്റി, കണ്ണൂർ ജില്ലയിലെ ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റിയിൽപെട്ട കമ്പ്ലരി കോളനിയിൽ വച്ച് ലോക ഭക്ഷ്യ ദിനാഘോഷം സംഘടിപ്പിച്ചു. ഓരോ വ്യക്തിക്കും ആവശ്യമായ ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണെന്നും, നമ്മുടെ ആളുകൾ കൃഷിയിൽ നിന്നും പിൻവലിയുന്ന ഈ കാലഘട്ടത്തിൽ വിശപ്പിന് കൃഷി എന്ന ആപ്തവാക്യം നാം മറന്നു പോകുവാൻ പാടില്ലെന്നും, നമുക്ക് ആവശ്യമായ ഭക്ഷ്യവിളകൾ നാം തന്നെ കൃഷി ചെയ്യുന്ന ഒരു സംസ്കാരം ഉണ്ടാവണമെന്നും, കൃഷി ഒരു ദൈവീക പുണ്യമായി കാണണമെന്നും, ഈ ദിനാഘോഷം ഉദ്ഘാടനം ചെയ്തുകൊണ്ട് മലബാർ സോഷ്യൽ സർവീസ് സൊസൈറ്റി സെക്രട്ടറി ഫാദർ ബിബിൻ തോമസ് കണ്ടോത്ത് പറയുകയുണ്ടായി. മലബാർ സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ഈ കോളനിയിൽ വിഷമയം ഇല്ലാത്ത ഭക്ഷ്യവിളകൾ ഉൽപ്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കിഴങ്ങുവർഗ്ഗ വിളകളായ കപ്പ, ചേമ്പ്, ചേന എന്നിവ കോളനിവാസികൾ കൃഷി ചെയ്ത് പോരുന്നുണ്ട്.കൃഷിയിൽനിന്ന് നിന്ന് ലഭിക്കുന്ന ഭക്ഷ്യവിളകൾ കൂടുതൽ വിലയ്ക്ക് വിൽക്കുവാൻ മൂല്യാധിഷ്ഠിത ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന വനിതകളുടെ ഒരു പ്രോസസ്സിംഗ് യൂണിറ്റും ഈ കോളനിയിൽ പ്രവർത്തിക്കുന്നുണ്ട്. ഈ യൂണിറ്റിലേക്ക് ആവശ്യമായ പാത്രങ്ങളും മറ്റുപകരണങ്ങളും, പ്രസ്തുത പ്രോഗ്രാമിൽ വെച്ച് ബഹുമാനപ്പെട്ട ബിബിൻ അച്ഛൻ വിതരണം ചെയ്യുകയുണ്ടായി. മാസ്സ് സ്റ്റാഫ് അംഗങ്ങളായ ശ്രീ അബ്രാഹം, ഉള്ളടപ്പുള്ളിൽ,ശ്രീ അഖിൽ ജോസഫ്, ശ്രീമതി റെനി സിബി.എന്നിവർ പങ്കെടുത്തു.

ഭിന്നശേഷിക്കാരുടെ കുടുംബങ്ങൾക്ക് സാന്ത്വനമായി മലബാർ സോഷ്യൽ സർവീസ് സൊസൈറ്റി

കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ മലബാർ സോഷ്യൽ സർവീസ് സൊസൈറ്റി, കാത്തലിക്ക് ഹെൽത്ത് അസോസിയേഷൻ ഓഫ് ഇന്ത്യയുമായി സഹകരിച്ചുകൊണ്ട്. കണ്ണൂർ ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട ഭിന്നശേഷിക്കാരുടെ കുടുംബങ്ങൾക്ക് ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു. പയ്യാവൂർ ടൗൺ പള്ളി വികാരി ഫാദർ ജോഷി വല്ലാർ
കാട്ടിൽ ഭക്ഷണ കിറ്റുകളുടെ വിതരണ ഉദ്ഘാടനം നിർവഹിച്ചു. കോവിഡ് 19 പശ്ചാത്തലത്തിൽ, കഴിഞ്ഞ മൂന്നു മാസങ്ങളായി ഒരു കുടുംബത്തിന് ഒരുമാസം ആയിരം രൂപ പ്രകാരം മൂവായിരം രൂപയുടെ ഭക്ഷ്യവസ്തുക്കൾ വിതരണം നടത്തുകയുണ്ടായി. പ്രോഗ്രാമിൽ മാസ്സ് സ്റ്റാഫ് അംഗങ്ങളായ ശ്രീ അബ്രഹാം ഉള്ളടപ്പുള്ളിൽ, ശ്രീ അഖിൽ ജോസഫ്, ശ്രീമതി റെനി സിബി എന്നിവർ പങ്കെടുത്തു.

സ്പോർട്സ് അക്കാഡമി കുട്ടികളെ അനുമോദിച്ചു

മടമ്പം: കായിക മേഖലയ്ക്ക് പുത്തൻ കാഴ്ചപ്പാടുകൾ നൽകി കായിക മേഖലയോട് താല്പര്യമുള്ള നല്ല കുട്ടികളെ വളർത്തിക്കൊണ്ടു വരുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന പി കെ എം സ്പോർട്സ് അക്കാഡമിയിൽ നിന്നും ജി വി രാജ സ്പോർട്സ് സ്കൂളിലേക്കും സ്പോർട്സ് ഡിവിഷനിലേക്കും സെലക്ഷൻ ലഭിച്ച കുട്ടികളെ പി കെ എം കോളേജ് അനുമോദിച്ചു. 14-10-2020 ൽ കോളേജ് ഓഡിറ്റോറിയത്തിൽ കോളേജ് പ്രിൻസിപ്പാൾ ഡോ ജെസ്സി എൻ സി അദ്യക്ഷത വഹിച്ച യോഗം കോളേജ് മാനേജർ അഭി ജോസഫ് പണ്ടാരശ്ശേരിൽ പിതാവ് ഉദ്‌ഘാടനം ചെയ്തു. കുട്ടികൾക്ക് പരിശീലനം നൽകാവുന്ന പുതിയ കളി കളെക്കുറിച്ചു കേരള സ്റ്റേറ്റ് tug ഓഫ് വാർ വൈസ് പ്രസിഡന്റ് ഉം രാജപുരം കോളേജിലെ കായികാധ്യാപകനുമായ രഗു നാഥ്‌ സാറും കായിക ലോകത്തിന്റെ പുത്തൻ കാഴ്ചപ്പാടുകളെക്കുറിച്ചും എങ്ങനെ ഒരു നല്ല കളിക്കാരനാവാനും വിജയം കൈവരിക്കാനും സാധിക്കും എന്നും ഇന്റർനാഷണൽ വോളി ബോൾ റഫറിയും സ്കൂൾ ഗെയിംസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ടെക്നിക്കൽ റഫറിയുമായ ടി വി അരുണാചലം സാർ നടത്തിയ മോട്ടിവേഷണൽ ടോക്കും യോഗത്തിന് വളരെയധികം പ്രയോജനൽമകമായിരുന്നു. കോളേജ് ലോക്കൽ മാനേജർ ഫാ ലൂക്ക് പൂതൃക്കയിൽ.മടമ്പം മേരിലാൻഡ് സ്കൂൾ ഹെഡ് മാസ്റ്റർ ബിനോയ് സാർ മാടായി കോളേജ് അസിസ്റ്റന്റ് പ്രൊഫസ്സർ പ്രവീൺ മാത്യു സാർ തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിച്ചു. വൃക്ഷ തൈ നട്ടുകൊണ്ട് അടുത്ത അക്കാഡമിയുടെ പ്രവർത്തനങ്ങൾക്കു ഇന്ന് കോളേജ് തുടക്കം കുറിക്കുകയും ചെയ്തു.സ്പോർട്സ് അക്കാഡമിയിൽ നിന്നും സെലക്ഷൻ ലഭിച്ച ഗോപിക കെ കെ, നയന അന്ന സജി, നിയ ജോസ് എന്നീ കുട്ടികൾക്ക് അഭി ജോസഫ് പണ്ടാരശ്ശേരിൽ പിതാവ് പുരസ്‌കാരങ്ങൾ നൽകി അനുമോദിച്ചു. യോഗത്തിനു ഡോ സിനോജ് ജോസഫ് സ്വാഗതവും സി ക്രിസ്റ്റീന എസ് വി എം നന്ദിയും പറഞ്ഞു.

ക്നാനായ റീജിയൺ ഇടവകയെ ചേർത്ത് പിടിച്ച് യുവജന ശക്തി

ഇടവക ദൈവാലയത്തോടുള്ള സ്നേഹം പ്രകടമാക്കി കൊണ്ട് ഡാളസ്സ് ഇടവകയിലെ യുവജനങ്ങൾ മാതൃകയാകുന്നു. യുവജനങ്ങൾ ദൈവാലയത്തിൽ നിന്ന് അകലുന്നു എന്ന സ്വരം ഉയരുമ്പോൾ ഒരു കൂട്ടം ചെറുപ്പക്കാർ ഇവിടെ വ്യത്യസ്ഥമാകുന്നു. ക്നാനായ റീജിയൺ ഡാളസ്സ് ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകയിലെ യുവജനങ്ങൾ ദശവത്സരത്തിലെ തിരുനാൾ ആഘോഷത്തിന്റെ നിറവിൽ 32 യുവജനങ്ങൾ അടുത്ത വർഷം തങ്ങളുടെ ഇടവക ദൈവാലയത്തിന്റെ തിരുനാൾ ഏറ്റെടുത്ത് നടത്തുവാൻ മുന്നോട്ട് വന്നിരിക്കുന്നത്. മുന്നോട്ടുള്ള തങ്ങളുടെ കുതിപ്പിൽ ഇടവക ദൈവാലയത്തെ ചേർത്ത് പിടിക്കുന്ന യുവജന ശക്തി ക്നാനായ റീജിയണ് പുത്തൻ ഉണർവ്വ് പ്രദാനം ചെയ്യുന്നു. ഇവരുടെ മാതൃക ഏവരുടെയും പ്രശംസ ഏറ്റുവാങ്ങി.

ജപമാല മാസത്തിൽ വ്യത്യസ്ഥമായി കൊന്ത കെട്ട് മത്സരം

ഒക്ടോബർ ജപമാല മന്ത്രം പ്രത്യേകം ഉയരുന്ന മാസം. ജപമാല ഭക്തി ഏറെ പ്രകീർത്തിക്കപ്പെടുന്ന പ്രത്യേക കാലഘട്ടമാണിത്. ജപമാല ഭക്തിയുടെ ഭാഗമായി കൊന്ത നിർമ്മാണവും ഈ ഭക്തിയുടെ പ്രകടനമായി കണ്ട് കൊന്ത കെട്ട് മത്സരത്തിന് ഒരുങ്ങുകയാണ് ന്യൂജേഴ്സിയിലെയും ഫിലാഡെൽഫിയായിലെയും ക്നാനായ സമൂഹം.വിവിധ പ്രായ വിഭാഗങ്ങൾ ആയി തിരിച്ച് കൂടാരയോഗ തലത്തിൽ ആണ് മത്സരം സംഘടിപ്പിക്കുന്നത്.ഒക്ടോബർ 25 ഞായറാഴ്ച മത്സരം നടത്തപ്പെടുന്നത്. കുടുംബ സമേതം ഒന്നിച്ചിരുന്ന് കൊന്ത കെട്ട് മത്സരത്തിൽ പങ്കെടുക്കുന്നതിന്റെ ഒരുക്കത്തിലാണ് ഇടവക സമൂഹം.

അമലഗിരി: പടവത്തിൽ എത്സമ്മ തോമസ് (ആലീസ്‌) | Live Funeral Telecast Available

അമലഗിരി: പടവത്തിൽ പി.റ്റി.തോമസിന്റെ(രാജു) ഭാര്യ എത്സമ്മ തോമസ് (ആലീസ്‌-67) നിര്യാതയായി. സംസ്കാര ശുശ്രൂഷകൾ ശനിയാഴ്ച(17.10.2020) ഉച്ചകഴിഞ്ഞ് 2.30 ന് ഭവനത്തില്‍ ആരംഭിച്ച്, ഒളശ്ശ സെന്റ് ആന്റണീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. പരേത കൈപ്പുഴ ചാമക്കാലായിൽ(ആട്ടുകാരന്‍) കുടുംബാംഗമാണ്. മക്കൾ: ഹാരിസ് (യു.എസ്.എ), ഹെനി (യു.എസ്.എ), എബി. മരുമക്കൾ: സോനു കല്ലിടുക്കിൽ മാഞ്ഞൂർ, സുഭാഷ് കണ്ണാലയിൽ കൈപ്പുഴ, മീതു കുടുംബക്കുഴിയിൽ ഏറ്റുമാനൂർ .

KVTV PLUS CHANNEL | Funeral Telecast of Elsamma Thomas Padavathil Amalagiri 17-10-2020 part 1

KVTV PLUS CHANNEL | Funeral Telecast of Elsamma Thomas Padavathil Amalagiri 17-10-2020 part 2

KVTV PLUS CHANNEL | Funeral Telecast of Elsamma Thomas Padavathil Amalagiri 17-10-2020 part 3

KVTV PLUS CHANNEL | Funeral Telecast of Elsamma Thomas Padavathil Amalagiri 17-10-2020 part 4

KVTV PLUS CHANNEL | Funeral Telecast of Elsamma Thomas Padavathil Amalagiri 17-10-2020 part 5

Latest News

ഡിജിറ്റല്‍ റീച്ച് ഓണ്‍ലൈന്‍ ഫിസിയോതെറാപ്പി സേവനവുമായി കെ.എസ്.എസ്.എസ്

കോട്ടയം: കോവിഡ് അതിജീവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ...

ഹോം കെയർ സർവീസ് വിപുലമാക്കി കാരിത്താസ് ആശുപത്രി

കാരിത്താസ്: കഴിഞ്ഞ 17 വർഷമായി നിലവിലുള്ള പാലിയേറ്റിവ് ഹോം കെയർ സർവീസ്...

ഇരവിമംഗലം: തടനാകുഴിയില്‍ ഏലിക്കുട്ടി മത്തായി | Live Funeral Telecast Available

ഇരവിമംഗലം: തടനാകുഴിയില്‍ പരേതനായ മത്തായിയുടെ ഭാര്യ ഏലിക്കുട്ടി മത്തായി (102) നിര്യാതയായി....

കല്ലറ: മറ്റത്തികുന്നേല്‍ അന്നമ്മ കോര (ചാച്ചി) | Live Funeral Telecast Available

കല്ലറ: മറ്റത്തികുന്നേല്‍ പരേതനായ കുരുവിള കോരയുടെ (കൊച്ചുകോര) ഭാര്യ അന്നമ്മ കോര...

യു.കെ : കല്ലറ അരീച്ചിറ ബെന്നി ജോസഫ്

യു.കെ: കല്ലറ പുത്തൻപള്ളി ഇടവകാംഗവും, യുകെയിൽ പ്രെസ്റ്റൺ ക്നാനായ യൂണിറ്റ് മെമ്പറും,...