Home Blog Page 2

പെരിക്കല്ലൂര്‍ സെന്റ് തോമസ് ഇടവകയ്ക്ക് ഡാളസ് ക്രൈസ്റ്റ് ദ കിംഗ് ഇടവകയുടെ ക്രസ്തുമസ് സമ്മാനം

പെരിക്കല്ലൂര്‍: അമേരിക്കയിലെ ഡാളസ്‌ ക്രൈസ്റ്റ്‌ ദ കിംഗ്‌ ക്‌നാനായ കത്തോലിക്ക ഇടവക അവരുടെ പത്താം വര്‍ഷ സ്ഥാപന ദിനത്തോടനുബന്ധിച്ച്‌ പെരിക്കല്ലൂര്‍ ഇടവകയ്‌ക്ക്‌ സ്‌പോണ്‍സര്‍ ചെയ്‌ത ക്രിസ്‌തുമസ്‌ സമ്മാനം (ഇടവകയിലെ ഓരോ കുടുംബത്തിനും ക്രിസ്‌തുമസ്‌ കേക്കും കൊന്തയും) മാര്‍ മാത്യു മൂലക്കാട്ട്‌ മെത്രാപ്പോലീത്ത വെഞ്ചരിച്ച്‌, ഇടവകയുടെ പ്രതിനിധികളായ കൈക്കാരന്മാര്‍ക്ക്‌ നല്‍കി ഉദ്‌ഘാടനം ചെയ്‌തു. സമ്മാനം സ്‌പോണ്‍സര്‍ ചെയ്‌ത ഡാളസ്‌ വികാരി ഫാ. റെനി കട്ടേലിനും ഇടവക ജനങ്ങള്‍ക്കും വികാരി ഫാ. മാത്യു മേലേടം നന്ദി പറഞ്ഞു.

എയ്ഞ്ചൽസ് മീറ്റിന് ഒരുങ്ങി ക്നാനായ റീജിയൺ

ചിക്കാഗോ രൂപത ക്നാനായ റീജിയൺ ചെറുപുഷ്പ മിഷൻ ലീഗിന്റെ നേതൃത്വത്തിൽ ഡിസംബർ 5 ശനിയാഴ്ച രാവിലെ ചിക്കാഗോ സമയം രാവിലെ 9am ന് സൂം വഴി അഭി വദ്ധ്യ പിതാക്കൻമാരുടെയും ആദികർബ്ബാന സ്വീകരിച്ച കുട്ടികളുടെയുംഎയ്ഞ്ചൽസ് മീറ്റിന് ഒരുക്കങ്ങൾ പൂർത്തിയായി .ക്നാനായ റീജിയണിൽ 2019 – 2020 വർഷത്തിൽ പ്രഥമ ദിവ്യ കാരുണ്യ സ്വീകരണം നടത്തിയ എല്ലാം കുട്ടികളുടെയും ആദി കുർബ്ബാന സ്വീകരണ വേഷ വിധാനത്തോടെയാണ് സും വഴിയുളള സംഗമത്തിൽ പങ്കെടുക്കുന്നത് . ചിക്കാഗോ രൂപതാദ്ധ്യക്ഷൻ മാർ ജേക്കബ്ബ് അങ്ങാടിയത്ത് , കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ വികാരി ജനറൽ ഫാ തോമസ്സ് മുളവനാൽ കമ്മീഷൻ കോർഡിനേറ്റർ ഫാ ജോസ് ആദോപ്പിള്ളിയിൽ , മിഷൻ ലീഗ് ഡയറക്ടർ ഫാ ബിൻസ് ചേത്തലിൽ എന്നിവർഎയ്ഞ്ചൽസ് മീറ്റിൽ കുട്ടികളോട് സംസാരിക്കും . ക്നാനായ റീജിയണിൽ ആദ്യമായി നടത്തപ്പെടുന്ന വ്യത്യസ്ഥമായ ഒരു സംഗമമാണിത്. കുട്ടികൾക്കായുള്ള ചെറുപുഷ്പ മിഷൻ ലീഗിന്റെ നേതൃത്വത്തിൽ ആണ് ഈ സംഗമം നടത്തപ്പെടുന്നത് . വിവിധ ഇടവകകളിൽ നിന്നും മിഷനിൽ നിന്നുമായി നൂറോളം കുട്ടികൾ എയ്ഞ്ചൽസ് മീറ്റിൽ പങ്കെടുക്കും എന്ന് സംഘാടകർ അറിയിച്ചു.

കെ സി വൈ എൽ മലബാർ റീജിയൺ ലീഡേഴ്‌സ് മീറ്റിംഗ് നടത്തപ്പെട്ടു.

കെ സി വൈ എൽ മലബാർ റീജിയൻ ഫൊറോനാ, യൂണിറ്റ് ഭാരവാഹികളുടെ മീറ്റിംഗ് നടത്തപ്പെട്ടു. റീജിയൻ പ്രസിഡന്റ് ആൽബർട്ട് തോമസ് കൊച്ചുപറമ്പിൽ മീറ്റിംഗിൽ അധ്യക്ഷനായിരുന്നു. റീജിയൻ ഡയറക്ടർ ശ്രീ ഡോമിനിക് പയറ്റുകാലയിൽ മീറ്റിംഗ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. വടവാതൂർ മേജർ സെമിനാരി പ്രൊഫസർ, റവ. ഡോ. ജോൺസൻ നീലനിരപ്പേൽ യുവജനങ്ങൾക്കായി ഫ്രാൻസിസ്പാപ്പയുടെ പുതിയ ചാക്രിക ലേഖനമായ ഫ്രത്തെലി തൂത്തിയുമായി ബന്ധപ്പെട്ട് ഒരു ക്ലാസ് നയിക്കുകയും യുവജനങ്ങളുടെ സംശയങ്ങൾക്ക് ഉത്തരം നൽകുകയും ചെയ്തു. റീജിയൻ ചാപ്ലിൻ ഫാ.ബിബിൻ കണ്ടോത്ത്‌ സി.അഡ്വൈസർ സി അനറ്റ്സി സെക്രട്ടറി അമൽ അബ്രാഹം വെട്ടിക്കാട്ടിൽ, വൈ. പ്രസിഡന്റ്‌ അനുമോൾ ബിജു, ജോയിൻ സെക്രട്ടറി അനുപ്രിയ പി ബി ട്രഷറർ സിജിൽ രാജു എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

കെ.സി.വൈ.എല്‍ നേതൃത്വത്തില്‍ കോവിഡ് -19 പ്രോട്ടോകോള്‍ അനുസരിച്ച് മൃതസംസ്‌കാര ശുശ്രൂഷകള്‍ നടത്തി.

കെ.സി.വൈ.എല്‍ നേതൃത്വത്തില്‍ കോവിഡ് -19 പ്രോട്ടോകോള്‍ അനുസരിച്ച് പുന്നത്തുറ സെന്റ് തോമസ് ക്‌നാനായ കത്തോലിക്ക ദൈവാലയത്തില്‍ മൃതസംസ്‌കാര ശുശ്രൂഷകള്‍ നടത്തി. സെന്റ് തോമസ് ക്‌നാനായ കത്തോലിക്ക ഇടവക വികാരി ഫാ. സജി പുത്തന്‍പുരക്കല്‍ ശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു. കെ.സി.വൈ.എല്‍ അതിരൂപത ചാപ്‌ളിയന്‍ ഫാ.ചാക്കോ വണ്ടന്‍കുഴിയില്‍, അതിരൂപത പ്രസിഡന്റ് ലിബിന്‍ ജോസ് പാറയില്‍, കിടങ്ങൂര്‍ ഫൊറോന പ്രസിഡന്റ് ഷാരു സോജന്‍ കൊല്ലറേട്ട്, പുന്നത്തുറ കെ.സി.വൈ.എല്‍ പ്രസിഡന്റ് ഷിബിന്‍ ഷാജി കട്ടിയാങ്കല്‍, കിടങ്ങൂര്‍ യൂണിറ്റ് അംഗങ്ങളായ ആല്‍ബിന്‍ രാജു കുന്നുംപുറത്ത്, ജോണ്‍സന്‍ ബാബു തെക്കേടത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

ന്യൂയോർക്ക്: കോട്ടയം പ്രാതാനത്ത് മാത്യു (കുഞ്ഞുമോൻ)

ന്യൂയോർക്ക്: കോട്ടയം മള്ളുശ്ശേരി പ്രാതാനത്ത് മാത്യു (കുഞ്ഞുമോൻ-74)ന്യൂയോർക്കിൽ നിര്യാതനായി. സംസ്കാരം പിന്നീട്. വെളിയനാട് പുലിക്കൂട്ടിൽ ത്രേസ്യാമ്മയാണ് ഭാര്യ. മക്കൾ: അനിതാ ബോബി നെല്ലിക്കൻ (പേരൂർ-ടാമ്പാ, ഫ്ലോറിഡ), സബിത ജോബി ഊരാളിൽ (മോനിപ്പള്ളി-ടാമ്പാ, ഫ്ലോറിഡ), കോര മാത്യു & ആസ്ട്രിഡ് ജാനിട്സ് മാത്യു (ന്യുയോർക്ക്).

Wife: Thresiamma Pulikoottil (Veliyanadu)
Children:
1. Anitha Boby Nellicken (Peroor – Tampa, Florida)
Sarah, Joseph, Mathew, Sophia
2. Sabeetha Joby Uralil (Monippally – Tampa, Florida)
Peter, Divya, Maya, Mathew
3. Korah Mathew & Astrid Janitza Mathew (New York)
Mileena, Sonya
Siblings:
Late Mary Thomas Thattamattel (Kidangoor, Kottayam)
Ammini Chacko Muthalakonam (S.H Mount, Kottayam)
Thomas Chempakasseril – Parthanam (S.H Mount, Kottayam)
Punnoose Chempakasseril – Parthanam (Malloossery, Kottayam)
Pennamma Mathew Pulikoottil (Veliyanadu)
Thresiamma Joy Valiyaperothe (Chungam, Kottayam)
Lucy Joseph Kalumpurathe (Ettumanoor)

Funeral details will be announced later.

75th Wedding Anniversary of E.C Mathew and Mariyakutty Mathew Ellankil, Uzhavoor

E.C Mathew and Mariyakutty Mathew Ellankil, Uzhavoor വിവാഹജീവിതത്തിന്റെ 75 വർഷങ്ങൾ… 26th November 2020. ഉഴവൂർ എള്ളങ്കിൽ വീട്ടിൽ, ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടുന്നതിന് മുൻപ് 1945 ൽ ഒരു വിവാഹം നടന്നു. കരിംങ്കുന്നം,വടക്കുമുറി പള്ളി ഇടവകയിൽപെട്ട മറ്റപ്പള്ളിൽ മറിയം എന്ന് വിളിക്കുന്ന മറിയകുട്ടിയെ തന്റെ 14 മത്തെ വയസ്സിൽ, ഉഴവൂർ ഇടവക എള്ളങ്കിൽ കുഞ്ഞുമത്തായി എന്ന് വിളിക്കുന്ന മാത്യു കയ്യ്പിടിച്ചു കൊണ്ടു വന്ന ദിവസത്തിന്റെ മധുരിക്കുന്ന ഓർമ്മകൾ. അന്നും ഇന്നും സുന്ദരനും സുന്ദരിയും ആയ നമ്മുടെയെല്ലാം പ്രീയപ്പെട്ട അപ്പച്ചനും അമ്മച്ചിക്കും വിവാഹ ജൂബിലി ആശംസകൾ. അന്നത്തെ കാലത്തു വാഹനങ്ങൾ ഇല്ല. വിവാഹത്തിന് കാള വണ്ടിയിൽ ആണ് വന്നത് എന്ന് അമ്മച്ചി പറഞ്ഞത് ഓർക്കുന്നു. പിന്നീട് വടക്കുമുറി- ഉഴവൂർ വലിയ ഒരു ദൂരം ഒന്നുമല്ല എന്ന് പറയും. രാവിലെ ചൂട്ടും കത്തിച്ചിറങ്ങി, നെല്ലാപ്പാറ കേറ്റം കേറി, കുണിഞ്ഞിമല ഇറങ്ങി, രാമപുരത്തു പള്ളിയിൽ നേർച്ചയിട്ട്, കൂടപ്പലം, പാറത്തോട് കേറ്റവും കയറി ഉഴവൂരിൽ എത്തുമ്പോൾ നേരം 10 മണിപോലും ആവില്ല. ആ നടപ്പിന് ഒരു മടിയും തോന്നുകയും ഇല്ല. അന്നത്തെ കാലത്തെ ഭുപ്രമാണികൾ ആയിരുന്നു, വടക്കുംമുറി മറ്റപ്പളിയിൽ അപ്പനും ഉഴവൂർ എള്ളങ്കിൽ വലിയഅപ്പനും. എന്റെ സ്കൂൾ കാലഘട്ടസമയത്തു, മറ്റപ്പിള്ളിലെ, തറവാട്ടിൽ പോയിട്ടുണ്ട്. നെല്ല്, കപ്പ, തെങ്ങാ, കുരുമുളക്, കൂടാതെ തേനീച്ച കൂടുകൾ ധാരാളം ഉണ്ടായിരുന്നു അവിടെ. അപ്പന്റെ പ്രധാന ശീലം തേൻ കുടിക്കൽ തന്നെ. 100 നു മുകളിൽ പ്രായം ചെന്നാണ് മരിച്ചത്. അപ്പന്റെ മുഖം എന്റെ മനസ്സിൽ തെളിഞ്ഞുവരുന്നുണ്ട്. അത്പോലെ തന്നെയാണ്, എള്ളങ്കിൽ വീട്ടിലെയും ഭൂസ്വത്തുക്കൾ. അന്നത്തെ ഭൂപ്രമാണിമാരിൽ “മണ്ണൂർ അപ്പൻ” പ്രധാനി ആയിരുന്നു. അപ്പൻ മണ്ണൂർതറവാട്ടിൽ ആയിരുന്നു താമസം. മകൻ കുഞ്ഞുമത്തായിക്കു, റോഡ് സൈഡിൽ അറയും, നിറയും ഉള്ള ഒരു വീട് വെച്ചു, മറിയകുട്ടിയുമായി താമസം തുടങ്ങി. ഇട്ട്മൂടാൻ നെല്ലും, കപ്പ, തേങ്ങാ, അങ്ങനെ എല്ലാം എല്ലാം. അപ്പച്ചനും പണിക്കാരും, രാവേറെ പണിയെടുക്കും. വൈകുന്നേരം ചാരായം, അല്ലെങ്കിൽ കള്ള് നിർബന്ധം. ഭക്ഷണം കഴിക്കാൻ തുടങ്ങുന്നതിന് മുന്നെ നെറ്റിയിൽ കുരിശു വരക്കും. അത് എന്നാ പൂസായിട്ടിരുന്നാലും. ഉച്ചക്ക് വീട്ടിൽനെല്ല് കുത്തിഎടുക്കുന്ന ചോറും, മീൻ/പോത്തു കറി കൂടാതെ മോരും നിർബന്ധം. കറി ചെറിയ പാത്രത്തിൽ കൊടുക്കണം. കട്ടി തൈർ/മോരില്ലങ്കിൽ, അപ്പച്ചൻ തെറിപറഞ്ഞു കാത്പൊട്ടിക്കും. കുടുംബത്തിൽ അല്പ്പം വഴക്കും തെറിയും ഇല്ലങ്കിൽ പിന്നെ അന്നത്തെ കാലത് എന്തോന്നാല്ലേ.

അപ്പച്ചൻ ഒരു പേറു മുറി ഉണ്ടാക്കി എന്ന് വേണമെങ്കിൽ പറയാം. കാരണം അമ്മച്ചി 8 മക്കളെ പ്രസവിച്ചു. 4 ആണും 4 പെണ്ണും. സൈമൻ(പരേതൻ), കുഞ്ഞുകുട്ടപ്പൻ, ശാന്തമ്മ, ആൻസി, എലസ്സി, ജോസ്, സാലി, കുഞ്ഞുമോൻ. സഭാരീതിയിൽ തന്നെ, എല്ലാവരും വിവാഹം കഴിച്ചു. അവർക്കെല്ലാം മക്കളും കൊച്ചു മക്കളും അവരുടെ മക്കളും ആയി കൊണ്ടിരിക്കുന്നു. മക്കളുടെ വിവാഹത്തിന് ശേഷം, അമ്മച്ചിക്കു തിരക്കു കൂടി. പേറ് മുറിക്കു റെസ്റ്റില്ല. ഒരാൾ പ്രസവിച്ചു പോയി കഴിഞ്ഞാൽ, അടുത്ത ആൾ റെഡി ആയി വന്നിരിക്കും. അപ്പച്ചൻ, ഈ പെൺമക്കളെ കൊണ്ട്, കാരിമാക്കി തോട് കടന്നു, ഉഴവൂർ ആശുപത്രിയിൽ, എത്തുന്നതിനുമുന്നേ, പ്രസവിച്ചിട്ടുണ്ട്ന്നു പറഞ്ഞത് ഓർക്കുന്നു. അമ്മച്ചിക്കു, അമ്മച്ചിയുടെ അപ്പൻ ചെയ്തു കൊടുത്തപോലെ തന്നെ പ്രസവശുശ്രുഷ ചെയണം എന്ന് നിർബന്ധം ഉണ്ടായിരുന്നു. ഓരോ പ്രസവം കഴിയുമ്പോൾ ആട്ടിൻ സൂപ്പ് നിർബന്ധം. എന്തൊക്കെ പറഞ്ഞാലും, എള്ളങ്കിൽ, ഇന്നും സൂക്ഷിക്കുന്ന ആ പഴയ വീട് ഒരു രാശിഉള്ള വീട് തന്നെ ആയിരുന്നു. അത്താഴത്തിനു മുന്നേ, മക്കളെ കൂട്ടി, അപ്പൻ രൂപകൂടിൽപിടിച്ചു കൊണ്ടുനടത്തുന്ന പ്രാർത്ഥനകേട്ടാൽ ദൈവം തമ്പുരാൻ ഇറങ്ങി വരും. അമ്മച്ചി ഉണ്ടാക്കുന്ന കറിയുടെ രുചി ഏറ്റവും കൂടുതൽ അറിഞ്ഞത്, കൊച്ചുമക്കളിൽ എനിക്ക് തന്നെ ആയിരുന്നു. സ്കൂളിൽ പഠിക്കുമ്പോൾ, ഉണ്ടായ ഒരു അപകടത്തിൽ, എന്നെ ശുശ്രഷിച്ചത് അമ്മച്ചി ആയത് കൊണ്ട്, എള്ളങ്കിൽ വീട്ടിൽ എനിക്ക് കൂറേകാലം താമസിക്കാൻ സാധിച്ചു. അന്ന് അമ്മച്ചിയുടെ ഒരു കഷ്ട്ടപാട്ന്ന് പറഞ്ഞത് ഇപ്പോളും ഓർക്കുന്നു. തേങ്ങാ കൊത്തിയിട്ട ഉണക്കമീൻ കറിയും, ചെമ്മീൻ പൊടിയും കഴിച്ചത്തിന്റെ രുചി ഒന്ന് വേറെ തന്നെ. അത് പോലെ കണ്ടതിൽ പണിക്കർക്ക്, കഞ്ഞിയും കപ്പയും കൊണ്ട്, കൂടുതൽ കാലം പോകുവാൻ എനിക്ക് സാധിച്ചു.

കണ്ണങ്കര സെന്റ് സേവ്യേഴ്‌സ് ക്‌നാനായ കത്തോലിക്ക ദൈവാലയത്തിലെ വിശുദ്ധ കുര്‍ബാന | ക്‌നാനായവോയ്‌സിലും KVTV- യിലും തത്സമയം

കണ്ണങ്കര സെന്റ് സേവ്യേഴ്‌സ് ക്‌നാനായ കത്തോലിക്ക ദൈവാലയത്തിലെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥനായ വിശുദ്ധ ഫ്രാന്‍സീസ് സേവ്യറിന്റെ 178-ാമത് തിരുനാളിനോടനുബന്ധിച്ചുളള 12 മണിക്കൂര്‍ ആരാധന സമാപനവും, വിശുദ്ധ കുര്‍ബാനയും 2020 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം പിതാവിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടത്തപ്പെടുന്നു. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് തിരുകര്‍മ്മങ്ങള്‍ നടത്തപ്പെടുന്നു. തിരുകര്‍മ്മങ്ങള്‍ ക്‌നാനായവോയ്‌സിലും KVTV- യിലും തത്സമയം സംപ്രേഷണം ചെയ്യുന്നു.
KVTV LIVE CHANNEL | Holy Mass From St. Xavier’s Knanaya Church, Kannankara 29-11-2020

അന്ധബധിര പുനരധിവാസ പദ്ധതി നെറ്റ് വര്‍ക്ക് & അഡ്വക്കസി മീറ്റിംഗ് സംഘടിപ്പിച്ചു

കോട്ടയം: കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി സെന്‍സ് ഇന്റര്‍ നാഷണല്‍ ഇന്ത്യയുടെയും അസീം പ്രേംജി ഫിലാന്‍ന്ത്രോപിക് ഇനിഷ്യേറ്റീവ്‌സിന്റെയും സഹകരണത്തോടെ നടപ്പിലാക്കി വരുന്ന അന്ധബധിര പുനരധിവാസ പദ്ധതിയുടെ ഭാഗമായി സംസ്ഥാനതല നെറ്റ് വര്‍ക്ക് & അഡ്വക്കസി മീറ്റിംഗ് സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച മീറ്റിംഗിന്റെ ഉദ്ഘാടനം കോട്ടയം റീജിയണല്‍ ട്രാന്‍സ്‌പോട്ട് ഓഫീസര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) ടോജോ എം. തോമസ് നിര്‍വ്വഹിച്ചു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, നവചൈതന്യ വികലാംഗ ഫെഡറേഷന്‍ പ്രസിഡന്റ് തോമസ് കൊറ്റോടം, പ്രോജക്ട് കോര്‍ഡിനേറ്റര്‍ ഷൈല തോമസ്, സിബിആര്‍ സ്റ്റാഫ് മേരി ഫിലിപ്പ്, സച്ചു ബാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. ഓണ്‍ ലൈനിലും ഓഫ് ലൈനിലുമായി സംഘടിപ്പിച്ച മീറ്റിംഗില്‍ അന്ധബധിര കുട്ടികളുടെ മാതാപിതാക്കള്‍, അന്ധബധിര വൈകല്യമുള്ള വ്യക്തികള്‍, സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ പ്രതിനിധികള്‍, സെന്‍സ് ഇന്റര്‍ നാഷണല്‍ ഇന്‍ഡ്യ പ്രതിനിധികള്‍, അന്ധബധിര ഫെഡറേഷന്‍ അംഗങ്ങള്‍, എസ്.എസ്.എ പ്രതിനിധികള്‍, സാമൂഹ്യ നിതി വകുപ്പ് പ്രതിനിധികള്‍, സന്നദ്ധ സംഘടനാ പ്രതിനിധികള്‍, സ്‌പെഷ്യല്‍ എജ്യുക്കേറ്റേഴ്‌സ് തുടങ്ങിയവര്‍ പങ്കെടുത്തു. മീറ്റിംഗിനോടനുബന്ധിച്ച് അന്ധബധിര വ്യക്തികളുടെ പുനരധിവാസത്തെയും അവകാശങ്ങളെയും ആസ്പദമാക്കി ബോധവല്‍ക്കരണ ക്ലാസ്സുകളും ഭാവി പ്രവര്‍ത്തനങ്ങളുടെ ആസൂത്രണവും നടത്തപ്പെട്ടു. അന്ധബധിര വൈകല്യമുള്ളവരുടെ സമഗ്ര പുനരധിവാസം ലക്ഷ്യമാക്കിയുള്ള സംസ്ഥാനതല പഠനകേന്ദ്രവും റിസോഴ്‌സ് സെന്ററുമായ ചേര്‍പ്പുങ്കല്‍ സമരിറ്റന്‍ റിസോഴ്‌സ് സെന്റര്‍ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തിക്കുന്നത്.

പ്രതികൂലസാഹചര്യങ്ങളെ അതിജീവിച്ച് മുന്നേറുന്ന അമ്മമാരുടെ മാതൃക അനുകരണീയം : മാർ മാത്യു മൂലക്കാട്ട്

കോട്ടയം: കോവിഡ് പശ്ചാത്തലത്തിൽ മാനസിക സാമ്പത്തിക സമ്മർദ്ദം നേരിടുന്ന ഇന്നത്തെ സാഹചര്യത്തിൽ കുടുംബങ്ങളിലെ സ്ത്രീകളുടെ പങ്ക് സുപ്രധാനമെന്ന് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട്. കോട്ടയം അതിരൂപതയുടെ വനിതാ അൽമായ സംഘടനയായ ക്‌നാനായ കാത്തലിക്ക് വിമൺസ് അസ്സോസിയേഷന്റെ ജന്മദിനാഘോഷങ്ങളോടനുബന്ധിച്ചുള്ള ഓൺലൈൻ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബത്തിലെ എല്ലാവർക്കും ആവശ്യമായ മാനസിക പിന്തുണയും സ്വയംതൊഴിൽ വരുമാന മാർഗ്ഗങ്ങളിലൂടെ കുടുംബത്തിൽ ആവശ്യമായ സാമ്പത്തിക പിന്തുണയും നൽകി പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കുന്ന അമ്മമാരുടെ മാതൃക അനുകരണീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമൂഹത്തിൽ മൂല്യ ശോഷണം കൂടുതലായി സംഭവിക്കുന്ന ആധുനിക കാലഘട്ടത്തിൽ കുടുബത്തിലെ ആദ്ധ്യാത്മികതയെ ഊട്ടിയുറപ്പിച്ച് സമൂഹത്തിന്റെ ചാലകശക്തിയും പ്രചോദനവുമായി തീരുവാൻ അമ്മമാർക്ക് കഴിയണമെന്ന് അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. ക്‌നാനായ സമുദായത്തിന്റെ പമ്പരാഗത ജീവിത ശൈലിയായ വ്യക്തി ബന്ധങ്ങളുടെ ഇഴയടുപ്പവും വനിതകളുടെ കൂട്ടായ പ്രവർത്തനങ്ങളും ജീവിതത്തിൽ നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കുവാൻ വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. കെ.സി.ഡബ്ല്യു.എ പ്രസിഡന്റ് പ്രൊഫ. മേഴ്‌സി ജോണിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അതിരൂപതാ വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട് ആമുഖസന്ദേശം നൽകി. കെ.സി.ഡബ്ല്യു.എ മലബാർ റീജിയൺ ചാപ്ലെയിൻ ഫാ. ജോസ് നെടുങ്ങാട്ട് മുഖ്യപ്രഭാഷണം നടത്തി. കെ.സി.ഡബ്ല്യു.എ സെക്രട്ടറി സിൻസി പാറേൽ, ട്രഷറർ ബീന മാക്കീൽ, മലബാർ റീജിയൺ പ്രസിഡന്റ് ജയ്‌നമ്മ മോഹൻ, മലബാർ റീജയൺ സെക്രട്ടറി ജോയിസ് ജോൺ, വൈസ് പ്രസിഡന്റ് ജെസ്സി ചെറുപറമ്പിൽ, ജോയിന്റ് സെക്രട്ടറി മേഴ്‌സി വെട്ടുകുഴിയിൽ എന്നിവർ പ്രസംഗിച്ചു. കെ.സി.ഡബ്ല്യു.എയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓൺലൈൻ പ്രസംഗമത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. കൂടാതെ വിവിധ മത്സരങ്ങളിൽ വിജയികളായവരെ സംഗമത്തിൽ അഭിനന്ദിച്ചു. സീറോ മലബാർ മാതൃവേദിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന സങ്കീർത്തനാലാപന മത്സരത്തിന്റെ വിശദാംശങ്ങൾ കേരള റീജിയൺ വൈസ് പ്രസിഡന്റ് അന്നമ്മ ജോൺ തറയിൽ പങ്കുവച്ചു. 1972 ൽ കോട്ടയം അതിരൂപതയുടെ വനിതാ അൽമായ സംഘടനയായി പ്രവർത്തനമാരംഭിച്ച കെ.സി.ഡബ്ല്യു.എയുടെ 48 -ാമത് ജന്മവാർഷികദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഓൺലൈൻ സംഗമത്തിൽ മുന്നൂറ്റിഅൻപതിലധികം പേർ പങ്കെടുത്തു. കെ.സി.ഡബ്ല്യു.എ അംഗങ്ങളുടെ കലാപരിപാടികളും ഒരുക്കിയിരുന്നു.

ക്‌നാനായ കാത്തലിക്ക് വിമൺസ് അസ്സോസിയേഷൻ ഓൺലൈൻ പ്രസംഗമത്സര വിജയികളെ പ്രഖ്യാപിച്ചു

കോട്ടയം അതിരൂപതയുടെ വനിതാ അൽമായ സംഘടനയായ ക്‌നാനായ കാത്തലിക്ക് വിമൺസ് അസ്സോസിയേഷന്റെ എല്ലാ യൂണിറ്റുകളിലെയും അംഗങ്ങൾക്കായി സംഘടിപ്പിച്ച ഓൺലൈൻ പ്രസംഗ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. കെ.സി.ഡബ്ല്യു.എയുടെ ജന്മദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഓൺലൈൻ സംഗമത്തിൽ അതിരൂപതാ വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ടാണ് വിജയികളെ പ്രഖ്യാപിച്ചത്. കിടങ്ങൂർ ഇടവകാംഗമായ ബീന ജോസ്‌ലറ്റ് പ്ലാത്തോട്ടത്തിൽ ഒന്നാം സ്ഥാനവും രാജപുരം ഫൊറോനയിലെ കള്ളാർ ഇടവകാംഗമായ ബിനയ സിജു ചാമക്കാലായിൽ രണ്ടാം സ്ഥാനവും കടുത്തുരുത്തി ഫൊറോനയിലെ മേമ്മുറി ഇടവകാംഗമായ ജൂലിൻ തോമസ് ആശാരിപറമ്പിൽ മൂന്നാം സ്ഥാനവും നേടി. കൂടാതെ പിറവം യൂണിറ്റ് അംഗമായ ജോസി വിജിൽ മണക്കാട്ട്, മടമ്പം യൂണിറ്റ് അംഗമായ ബിൻസി മാറികവീട്ടിൽ എന്നിവർ യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങൾ കരസ്ഥമാക്കി. ”ക്‌നാനായ വനിതകൾ കുടുംബത്തിൽ, സഭയിൽ സമൂഹത്തിൽ” എന്ന വിഷയത്തിലാണ് അതിരൂപതാതലത്തിൽ പ്രസംഗമത്സരം സംഘടിപ്പിച്ചത്. യൂണിറ്റുതലത്തിൽ വിലയിരുത്തൽ നടത്തി വിജയിച്ചവരെ ഉൾപ്പെടുത്തി ഫൊറോന തലത്തിൽ വിലയിരുത്തിയശേഷം തെരഞ്ഞെടുക്കപ്പെട്ട 22 പ്രസംഗങ്ങളിൽ നിന്നാണ് വിദഗ്ദ്ധരടങ്ങുന്ന ടീം വിജയികളെ കണ്ടെത്തിയത്.

Latest News

ഡൽഹി ക്നാനായ ചാപ്ലിൻസിയുടെ നേതൃത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബാന സ്വീകരണം നടത്തി

ഡൽഹി ക്നാനായ കാത്തലിക് ചാപ്ലിൻസിയുടെ നേതൃത്വത്തിൽ ആറു കുട്ടികളുടെ ആഘോഷമായ വിശുദ്ധ...

റെജി തോമസിന് നവോത്ഥാന സംസ്‌കൃതിയുടെ സ്‌നേഹോപഹാരം

ചേർത്തല കേന്ദ്രമാക്കി പ്രവർത്തിക്കുന്ന നവോത്ഥാന സംസ്ക്കാരിക സമിതിയുടെ, സാംസ്കാരിക മേഖലയിലെ...

മടമ്പം: മുല്ലൂർ എം.പി ബേബി

മടമ്പം: ഫൊറോന പള്ളി ഇടവകാംഗമായ മുല്ലൂർ ബേബി എം.പി (63) നിര്യാതനായി....

യു.കെ: നീണ്ടൂർ കല്ലടാന്തിയിൽ ഇസബെൽ ഷാജി | Live Funeral Telecast Available

യു.കെ: നീണ്ടൂർ കല്ലടാന്തിയിൽ ഷാജി – പ്രീനി ദമ്പതികളുടെ മകൾ ഇസബെൽ...

ന്യൂയോർക്ക്: കോട്ടയം പ്രാതാനത്ത് മാത്യു (കുഞ്ഞുമോൻ) | Live Funeral Telecast Available

ന്യൂയോർക്ക്: കോട്ടയം മള്ളുശ്ശേരി പ്രാതാനത്ത് മാത്യു (കുഞ്ഞുമോൻ-74)ന്യൂയോർക്കിൽ നിര്യാതനായി. സംസ്കാരം പിന്നീട്....