Home Blog Page 3

ഭിന്നശേഷിയുള്ളവര്‍ക്ക് അവശ്യസേവനങ്ങള്‍ ലഭ്യമാക്കി സാമൂഹിക സുരക്ഷിതത്വം ഉറപ്പാക്കണം – മാര്‍ മാത്യു മൂലക്കാട്ട്

കോട്ടയം: ഭിന്നശേഷിയുള്ളവര്‍ക്ക് അവശ്യസേവനങ്ങള്‍ ലഭ്യമാക്കി സാമൂഹിക സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട്. കോവിഡ് 19 അതിജീവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന കാരുണ്യദൂത് പദ്ധതിയുടെ ഭാഗമായി ഭിന്നശേഷിയുള്ളവര്‍ക്ക് ലഭ്യമാക്കുന്ന അവശ്യമരുന്നുകളുടെ വിതരണോദ്ഘാടനം തെള്ളകം ചൈതന്യയില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭിന്നശേഷിയുള്ളവരെ മാറ്റി നിര്‍ത്താതെ ചേര്‍ത്തുപിടിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് കോവിഡിന്റെ സാഹചര്യത്തില്‍ അനുവര്‍ത്തിക്കേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏറ്റുമാനൂര്‍ നന്ദികുന്നേല്‍ മെഡിക്കല്‍സുമായി സഹകരിച്ച് കോട്ടയം, എറണാകുളം ജില്ലകളിലെ അമ്പതോളം ബുദ്ധിമുട്ട് അനുഭവിക്കുന്ന ഭിന്നശേഷിയുള്ളവര്‍ക്കാണ് അവശ്യ മരുന്നുകള്‍ ലഭ്യമാക്കിയത്. ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തില്‍, ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ബിജു കുമ്പിക്കന്‍, കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. മാത്യുസ് വലിയപുത്തന്‍പുരയില്‍, ടോമി തോമസ്സ് നന്ദികുന്നേല്‍, കെ.എസ്.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ഷൈല തോമസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. എല്ലാമാസവും ഭിന്നശേഷിയുള്ളവര്‍ക്ക് അവശ്യമരുന്നുകള്‍ ലഭ്യമാക്കത്തക്കവിധത്തിലാണ് കാരുണ്യദൂത് പദ്ധതി കെ.എസ്.എസ്.എസ് നടപ്പിലാക്കുന്നത്.

ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

കോട്ടയം: ജെസ്യൂട്ട് വൈദികനായ ഫാ. സ്റ്റാന്‍ സ്വാമിയെ അന്യായ തടങ്കലില്‍ നിന്നും മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടയം അതിരൂപതയിലെ അല്‍മായ സംഘടനയായ ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ് 148 യൂണിറ്റുകളില്‍ പ്രതിഷേധ ജ്വാലസംഘടിപ്പിച്ചു. പ്രതിഷേധ ജ്വാലയുടെ അതിരൂപതാതല ഉദ്ഘാടനം പാലാ ഹെഡ് പോസ്റ്റ് ഓഫീസിന് മുമ്പില്‍ കോട്ടയം അതിരൂപതാ വികാരി ജനറാളും കെ.സി.സി ചാപ്ലെയിനുമായ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് നിര്‍വ്വഹിച്ചു. കെ.സി.സി അതിരൂപതാ പ്രസിഡണ്ട് തമ്പി എരുമേലിക്കര, ജനറല്‍ സെക്രട്ടറി ബിനോയി ഇടയാടിയില്‍, ട്രഷറര്‍ ഡോ. ലൂക്കോസ് പുത്തന്‍പുരയ്ക്കല്‍, വൈസ് പ്രസിഡണ്ട് തോമസ് അരയത്ത്, എ.കെ.സി.സി സെക്രട്ടറി തോമസ് പീടികയില്‍ , ജോയിന്റ് സെക്രട്ടറി സ്റ്റീഫന്‍ കുന്നുംപുറം, ജോണി വെട്ടത്ത് എന്നിവര്‍ പങ്കെടുത്തു. കെ.സി.സി എക്‌സിക്യൂട്ടീവ് യോഗം ചേര്‍ന്ന് ഫാ. സ്റ്റാനിയുടെ അറസ്റ്റിനെതിരെ സര്‍ക്കാരിനോട് നേരത്തെ തന്നെ നടപടി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതുവരെയും അനുകൂല നടപടിയൊന്നും സ്വീകരിച്ചിട്ടില്ലാത്ത പശ്ചാത്തലത്തിലാണ് കെ.സി.സി എല്ലാ യൂണിറ്റുകളിലും പ്രതിഷേധ സമരം സംഘടിപ്പിച്ച് ആവശ്യം ശക്തമാക്കുന്നത്.

കെ.സി.വൈ.എല്‍ അതിരൂപത സമിതിയുടെ നേതൃത്വത്തില്‍ ചികിത്സാ ധനസഹായം കൈമാറി.

നീണ്ടൂര്‍: കെ.സി.വൈ.എല്‍ അതിരൂപത സമിതിയുടെ നേതൃത്വത്തില്‍ നീണ്ടൂര്‍ ഇടവകാംഗമായ പെണ്‍കുട്ടിയുടെ ചികിത്സയ്‌ക്ക്‌ സഹായം എത്തിക്കുന്നതിന്റെ ഭാഗമായി 100 രൂപ ചലഞ്ച്‌ രൂപീകരിക്കുകയും, 2,50,000 രൂപ സമാഹരിക്കാനും സാധിച്ചു. പെണ്‍കുട്ടിയുടെ ചികിത്സയ്‌ക്കാവശ്യമായി സമാഹരിച്ച മുഴുവന്‍ തുകയും അതിരൂപത ചാപ്ലയിന്‍ ഫാ. ചാക്കോ വണ്ടന്‍കുഴിയിലും അതിരൂപത ഭാരവാഹികളും ചേര്‍ന്ന്‌ നീണ്ടൂര്‍ ഇടവക വികാരി ഫാ. ഷാജി വടക്കെതൊട്ടിയിലിനു കൈമാറി.

പുതുവേലിയിൽ കോവിഡ് മൃതാസംസ്കാര ശുശ്രുഷക്ക് നേതൃത്വം നൽകി കെ.സി.വൈ.എൽ ടാസ്ക് ഫോഴ്സ്.

കോട്ടയം അതിരൂപതയിലെ മൂന്നാമത് കോവിഡ് – 19 മൃതദേഹ സംസ്കാരം കോവിഡ് – 19 പ്രോട്ടോകോൾ അനുസരിച്ച് പുതുവേലി ഇടവകയിൽ കെ.സി. വൈ. എൽ കോട്ടയം അതിരൂപത ടാസ്ക് ഫോഴ്സിന്റെ നേതൃത്വത്തിൽ നടന്നു. കെ.സി.വൈ.എൽ അതിരൂപത ചാപ്ലയിൻ ഫാ. ചാക്കോ വണ്ടൻകുഴിയിൽ മുഖ്യ കാർമ്മികത്വം വഹിച്ചു. കെ.സി.വൈ.എൽ കോട്ടയം അതിരൂപത പ്രസിഡൻ്റ് ലിബിൻ ജോസ് പാറയിൽ , അതിരൂപത വൈസ് പ്രസിഡന്റ്‌ ജോസുകുട്ടി ജോസഫ്, ഇരവിമംഗലം ഇടവകാംഗമായ തോമസുകുട്ടി ജോസ് അരീച്ചിറ , ചേർപ്പുങ്കൽ ഇടവകാംഗമായ ജോജി ജോണി പടിഞ്ഞാറെവാരികാട്ടു എന്നിവർ നേതൃത്വം നൽകി.

ക്രൈസ്റ്റ് നഗര്‍ പളളിക്ക് തുക കൈമാറി

പെരിക്കല്ലൂര്‍ സെന്റ്‌ തോമസ്‌ ക്‌നാനായ കത്തോലിക്കാ ഫൊറോന പള്ളിയുടെ ഭാഗമായിരുന്ന ക്രൈസ്റ്റ്‌നഗര്‍ സെന്റ്‌ ജൂഡ്‌സ്‌ പള്ളി സ്വതന്ത്ര ഇടവകയായപ്പോള്‍ മാതൃ ദൈവാലയത്തില്‍ നിന്നും കൊടുക്കുവാന്‍ തീരുമാനിച്ചിരുന്ന തുക പെരിക്കല്ലൂര്‍ , ക്രൈസ്റ്റ്‌നഗര്‍ ഇടവക വികാരിമാരായ ഫാ. മാത്യു മേലേടത്ത്‌, ഫാ. സിജോ മരങ്ങാട്ടില്‍ എന്നിവരുടെ സാന്നിധ്യത്തില്‍ പെരിക്കല്ലൂര്‍ പള്ളി കൈക്കാരന്മാരായ റെജി കുടിയിരിപ്പില്‍, സജി ചെമ്പഴ എന്നിവരില്‍നിന്നും ക്രൈസ്റ്റ്‌നഗര്‍ കൈക്കാരന്മാരായ സണ്ണി പിണ്ടിക്കാനയില്‍, ജെയ്‌മോന്‍ എലിത്തടത്തില്‍ എന്നിവര്‍ ഏറ്റുവാങ്ങി.

ഫാ.ഡോ.ബിനു കുന്നത്ത്‌ കാത്തലിക്ക്‌ ഹെല്‍ത്ത്‌ അസോസിയേഷന്‍ ഓഫ്‌ ഇന്ത്യ (ചായി) പ്രസിഡന്റ്

കോട്ടയം: കാത്തലിക്ക്‌ ഹെല്‍ത്ത്‌ അസോസിയേഷന്‍ ഓഫ്‌ ഇന്ത്യ (ചായി) കേരളയുടെ പ്രസിഡന്റായി കാരിത്താസ്‌ ഹോസ്‌പിറ്റല്‍ ആന്‍ഡ്‌ റിസര്‍ച്ച്‌ സെന്ററിന്റെ ഡയറക്‌ടര്‍ ഫാ. ബിനു കുന്നത്തിനെ ഐക്യകണ്‌ഠ്യേന തെരഞ്ഞെടുത്തു.ആദ്യമായിയാണ്‌ കോട്ടയം അതിരൂപത വൈദികന്‍ ചായി പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെടുന്നത്.

ഡോ. മേരി കളപ്പുരയ്ക്കലിന് “സമർപ്പിതൻ” അവാർഡ്

കോട്ടയം: ചങ്ങനാശേരി അതിരൂപതയിലെ യുവജന സംഘടനകളായ ലിറ്റില്‍ ഫ്‌ളവര്‍ യുവദീപ്‌തി -എസ്‌.എം.വൈ.എം ഏര്‍പ്പെടുത്തിയ കേരളത്തിലെ മികച്ച സാമൂഹിക പ്രവര്‍ത്തകര്‍ക്കുള്ള ഫാ. റോയി മുളകുപാടം സ്‌മാരക ഒന്‍പതാമത്‌ “സമര്‍പ്പിതന്‍” അവാര്‍ഡിന്‌ ഡോ. മേരി കളപ്പുരയ്‌ക്കല്‍ അര്‍ഹയായി. 10,001 രൂപയും ഫലകവും അടങ്ങിയതാണ്‌ അവാര്‍ഡ്‌. കാരിത്താസ്‌ സെക്കുലര്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ പ്രഥമാംഗവും കാരിത്താസ്‌ പാലിയേറ്റീവ്‌ കെയര്‍ മേധാവിയും, പയ്യാവൂര്‍ മേഴ്‌സി ഹോസ്‌പിറ്റല്‍ സ്ഥാപകയുമാണ്‌ ഡോ. മേരി കളപ്പുരയ്‌ക്കല്‍. 50 വര്‍ഷത്തിലേറെയായി ഡോക്‌ടര്‍ എന്ന നിലയില്‍ മലബാറിലെ ആരോഗ്യ, സാമൂഹ്യരംഗത്തും കേരളത്തിലെ പാലിയേറ്റീവ്‌ കെയര്‍, ജീവകാരുണ്യരംഗത്തും, സഭയുടെ വളര്‍ച്ചയ്‌ക്കും നല്‌കിയ നിസ്വാര്‍ഥ സേവനം കണക്കിലെടുത്താണ്‌ അവാര്‍ഡ്‌. കടുവാക്കുളത്തു നടന്ന ചടങ്ങില്‍ എം.സി.ബി.എസ്‌ എമ്മാവൂസ്‌ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ റവ. ഫാ. ഡൊമിനിക്‌ മുണ്ടാട്ട്‌ അവാര്‍ഡ്‌ സമ്മാനിച്ചു.

ഫാ.സ്റ്റാൻ സ്വാമിയുടെ അറസ്റ്റിനെതിരെ പ്രതിഷേധം അറിയിച്ച് കെ. സി. വൈ. എൽ മലബാർ റീജിയൻ

കണ്ണൂർ : അഞ്ച് പതിറ്റാണ്ടിലേറെ ജാർഖണ്ഡിലെ ആദിവാസി സമൂഹത്തിന്റെ അവകാശങ്ങൾക്ക് വേണ്ടി പോരാടുകയും അനീതിക്കെതിരെ ശബ്ദമുയർത്തുകയും ചെയ്ത ഫാ. സ്റ്റാൻ സ്വാമിയെയും അദ്ദേഹത്തോടൊപ്പം ഉള്ളവരെയും യു. എ. പി. എ ചുമത്തി എൻ. ഐ. എ അറസ്റ്റ് ചെയ്തതിൽ കെ.സി.വൈ.എൽ മലബാർ റീജിയൻ സമിതിയുടെ നേതൃത്വത്തിൽ ഒക്ടോബർ 25 പ്രതിഷേധദിനമായി ആചരിച്ചു .മലബാർ റീജിയനിലെ വിവിധ യൂണിറ്റുകളിൽ ബഹു. വൈദീകരുടെയും, ഭാരവാഹികളുടെയും നേതൃത്വത്തിൽ നിരവധി യുവജനങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു പ്രതിഷേധ പരിപാടികളിൽ പങ്കെടുത്തു . കെ. സി. വൈ. എൽ മലബാർ റീജിയൻ പ്രസിഡന്റ് ആൽബർട്ട് തോമസ് കൊച്ചുപറമ്പിൽ, സെക്രട്ടറി അമൽ അബ്രാഹം വെട്ടികാട്ടിൽ, വൈ. പ്രസിഡെന്റ് അനുമോൾ ബിജു, ജോ. സെക്രട്ടറി അനുപ്രിയ പി ബി, ട്രഷറർ സിജിൽ രാജു, ചാപ്ലിയൻ ഫാ. ബിബിൻ കണ്ടോത്ത്‌, ഡയറക്ടർ ഡോമിനിക് പയറ്റുകാലായിൽ, സിസ്റ്റർ അഡ്വൈസർ സി. അനറ്റ്സി എസ്. ജെ. സി എന്നിവർ പരുപാടികൾക്ക് നേതൃത്വം നൽകി.

ഫാ.സ്റ്റാൻ സ്വാമിയുടെ അന്യായമായ അറസ്റ്റിനെതിരെ മടമ്പം കെ.സി.സി. പ്രതിഷേധിച്ചു

മടമ്പം: ജാർഖണ്ഡിലെ ആദിവാസികളുടെ ഉന്നമനത്തിനായി പ്രവർത്തിച്ചുകൊണ്ടിരുന്ന ഫാ.സ്റ്റാൻ സ്വാമിയുടെ അറസ്റ്റിൽ ക്നാനായ കത്തോലിക്കാ കോൺഗ്രസ്സ് [KCC], മടമ്പം യൂണിറ്റ് പ്രതിക്ഷേധ ധർണ നടത്തി. മടമ്പം ഫോറോന പള്ളി വികാരി റവ.ഫാ.ലൂക്ക് പൂത്യക്കയിൽ ധർണാ സമരം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ഭാരവാഹികൾ ധർണക്ക് നേതൃതം നല്കി.

ഫാ. സ്റ്റാൻ സ്വാമിയുടെ അന്യായമായ അറസ്റ്റിനെതിരെ രാജപുരം കെ.സി.സി. പ്രതിഷേധിച്ചു

രാജപുരം: ജാർഖണ്ഡിലെ ആദിവാസികളുടെ ഉന്നമനത്തിനായി പ്രവർത്തിച്ചുകൊണ്ടിരുന്ന ഫാ.സ്റ്റാൻ സ്വാമിയുടെ അറസ്റ്റിൽ ക്നാനായ കത്തോലിക്കാ കോൺഗ്രസ്സ് [KCC], രാജപുരം യൂണിറ്റ് പ്രതിക്ഷേധ ധർണ നടത്തി. രാജപുരം ഫോറോന പള്ളി വികാരി റവ.ഫാ.ജോർജ്ജ് പുതുപറമ്പിൽ ധർണാ സമരം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻ്റ് ശ്രീ.മാത്യൂ പൂഴിക്കാലാ അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി ജോസ് മരുതൂർ സ്വാഗതവും ,ഫോറോന വൈസ് പ്രസിഡൻ്റ് സൈമൺ മണ്ണൂർ നന്ദിയും പറഞ്ഞു.

Latest News

ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി: വനിത സ്വാശ്രയ തൊഴില്‍ സംരംഭക പരിശീലന കേന്ദ്രത്തിന് തുടക്കമായി

ഇടുക്കി: കോട്ടയം അതിരൂപതയുടെ ഹൈറേഞ്ച് മേഖലയിലുള്ള സാമൂഹ്യ സേവന വിഭാഗമായ ഗ്രീന്‍വാലി...

കേരള കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് പട്ടിണി സമരം നടത്തി

കോട്ടയം: ന്യൂനപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് വിവിധ രൂപതകളുടെ നേതൃത്വത്തില്‍ കലക്ട്രേറ്റ് പടിക്കല്‍...

ഓൺലൈൻ പ്രസംഗ മത്സരം: ചമതച്ചാൽ, പയ്യാവൂർ ടൗൺ, പെരിക്കല്ലൂർ ജേതാക്കൾ

പയ്യാവൂർ ടൗൺ: ജപമാല മാസാചരണത്തിന്റെ ഭാഗമായി പയ്യാവൂർ ടൗൺ സൺഡേസ്കൂളും,ചെറുപുഷ്പ മിഷൻ...

കെ.സി.വൈ.എൽ അതിരൂപത ഓൺലൈൻ മീറ്റിംഗ് SPALANCATE -ബാംഗ്ലൂർ ഫൊറോനയിൽ നടത്തപ്പെട്ടു.

കെ.സി.വൈ.എൽ അതിരൂപത സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തപെടുന്ന ഓൺലൈൻ മീറ്റിംഗ് SPALANCATE -...

ഉ​ഴ​വൂ​ർ: ന​ട​ക്കു​ഴ​യ്ക്ക​ൽ എ​ൻ.​എം. ജോ​ണ്‍ (ഓ​നാ​യി) | Live Funeral Telecast Available

ഉ​ഴ​വൂ​ർ: ന​ട​ക്കു​ഴ​യ്ക്ക​ൽ എ​ൻ.​എം. ജോ​ണ്‍ (ഓ​നാ​യി​ചേ​ട്ട​ൻ-93) നി​ര്യാ​ത​നാ​യി.സംസ്‌കാരം വെളളിയാഴ്ച(30.10.2020) ഉച്ചകഴിഞ്ഞ് 3...