Home Blog Page 3

കുറുമുളളൂര്‍ മങ്ങാട്ടുകുന്നേല്‍ ജോര്‍ജ് എബ്രഹാം | Live Funeral Telecast Available

കുറുമുളളൂര്‍: മങ്ങാട്ടുകുന്നേല്‍ ജോര്‍ജ് എബ്രഹാം (60) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച(17.10.2020) രാവിലെ 11 മണിക്ക് കുറുമുളളൂര്‍ സെന്റ് സ്റ്റീഫന്‍ ക്‌നാനായ പളളിയില്‍. ഭാര്യ : സാലി നീണ്ടൂര്‍ വട്ടക്കുന്നേല്‍ കുടുംബാംഗം. മക്കള്‍ : ലിജോമോന്‍ (സിംഗപ്പൂര്‍), ജോബിന്‍സ്, ലിബിമോള്‍ (മോളമ്മ–സൗദി). മരുമക്കള്‍ : ഗീതു കോറപ്പിള്ളില്‍ പിറവം, മജീഷ് നാക്കോലിക്കരയില്‍ പൂതാളി.

KVTV LIVE | Funeral Telecast Of George Abraham Mangattukunnel Kurumulloor 17-10-2020

ചൈതന്യയില്‍ അലങ്കാര മത്സ്യ പ്രദര്‍ശന കേന്ദ്രം ആരംഭിച്ചു

കോട്ടയം: മഴവില്ലിന്റെ വര്‍ണ്ണ ശോഭയോടെ വലുതും ചെറുതുമായ അലങ്കാര മത്സ്യങ്ങള്‍ വെള്ളത്തില്‍ നീന്തി തുടിക്കുന്ന ദൃശ്യം കാഴ്ച്ചക്കാരുടെ കണ്ണുകള്‍ക്ക് അവര്‍ണ്ണനീയമായ നയനാനുഭൂതിയാണ് സമ്മാനിക്കുന്നത്. വിവിധ ആകൃതിയിലും നിറത്തിലുമുള്ള അലങ്കാര മത്സ്യങ്ങളുടെ വിപുലമായ ശേഖരവുമായി സന്ദര്‍ശകര്‍ക്ക് ഈ ദൃശ്യാനുഭവം ഒരുക്കുകയാണ് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി. സൊസൈറ്റിയുടെ നേതൃത്വത്തില്‍ തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററിലാണ് അലങ്കാര മത്സ്യ പ്രദര്‍ശന കേന്ദ്രം ആരംഭിച്ചിരിക്കുന്നത്. റെഡ് പാരറ്റ്, സക്കര്‍, കാര്‍പ്പ്, എയ്ഞ്ചല്‍ ഫിഷ്, അറോവാന, മില്‍ക്കി കാര്‍പ്പ്, എസ്.കെ ഗോള്‍ഡ്, ആല്‍ബിനോ ഓസ്‌ക്കാര്‍, ഷാര്‍ക്ക്, ആല്‍ബിനോ പിരാന, ഫുള്‍ മൂണ്‍ ഫൈറ്റര്‍ തുടങ്ങിയ വിവിധയിനം അലങ്കാര മത്സ്യങ്ങളുടെ പ്രദര്‍ശന കേന്ദ്രമാണ് ചൈതന്യയില്‍ ഒരുക്കിയിരിക്കുന്നത്. പ്രദര്‍ശന കേന്ദ്രത്തിന്റെ ഉദ്ഘാടനം കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട് നിര്‍വ്വഹിച്ചു. കൊവിഡ് പ്രതിസന്ധിയുടെ ഈ കാലഘട്ടത്തില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും മാനസിക ഉല്ലാസത്തിനും കൗതുകത്തിനും അലങ്കാര മത്സ്യ പ്രദര്‍ശന കേന്ദ്രം വഴിയൊരുക്കുമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തില്‍, ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ബിജു കുമ്പിക്കന്‍, കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. മാത്യുസ് വലിയപുത്തന്‍പുരയില്‍, ചൈതന്യ കമ്മീഷന്‍ കോര്‍ഡിനേറ്റര്‍ ഫാ. ചാക്കോ വണ്ടന്‍കുഴിയില്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. കൊവിഡ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ടാണ് സന്ദര്‍ശകര്‍ക്ക് അലങ്കാര മത്സ്യ പ്രദര്‍ശന യൂണിറ്റില്‍ പ്രവേശനം അനുവദിക്കുന്നത്.

KCYL പുന്നത്തുറയുടെ 5 DAY ക്വിസ് കോമ്പറ്റിഷൻ മത്സരത്തില്‍ ഷീബ ജോമോന്‍ ആദ്യ വിജയം നേടി

കെ.സി.വൈ.എല്‍ പുന്നത്തുറയുടെ ആഭിമുഖ്യത്തിൽ, പുന്നത്തുറ പഴയ പള്ളി ഇടവക സമുഹത്തിനായി നടത്തപ്പെടുന്ന ക്വിസ് കോമ്പറ്റിഷൻ 5 DAY മത്സരത്തില്‍ ഷീബ ജോമോന്‍ പുതുമയില്‍ ആദ്യ ദിവസത്തെ വിജയിയായി.

പാലത്തുരുത്ത് സെന്റ് ത്രേസ്യാസ് ക്‌നാനായ പളളിയില്‍ വി.അമ്മത്രേസ്യായുടെ 102 -ാംമത് തിരുനാള്‍ | ക്‌നാനായവോയ്‌സിലും KVTV- യിലും തത്സമയം.

കൈപ്പുഴ: പാലത്തുരുത്ത് ക്‌നാനായ കത്തോലിക്ക ദൈവാലയത്തിലെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥയായ വിശുദ്ധ അമ്മത്രേസ്യായുടെ 102-ാം മത് പ്രധാന തിരുനാള്‍ 2020 ഒക്ടോബര്‍ 16,17,18 തീയതികളില്‍ ഭക്തിയാദരപൂര്‍വ്വം ആഘോഷിക്കുന്നു. കൊറോണ വൈറസിന്റെ പ്രത്യേക പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റേയും ആരോഗ്യവകുപ്പിന്റേയും നിബന്ധനകള്‍ പാലിച്ചുകൊണ്ട് തിരുനാള്‍ തിരുകര്‍മ്മങ്ങള്‍ നടത്തപ്പെടും. ഒക്ടോബര്‍ 16 വെളളിയാഴ്ച വൈകുന്നേരം 5 മണിക്ക് ഇടവക വികാരി ഫാ.ജേക്കബ് മുല്ലൂര്‍ കൊടിയേറ്റുന്നതോടെ തിരുനാള്‍ തിരുകര്‍മ്മങ്ങള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് വി.കുര്‍ബാന, പരേതസ്മരണ. 17 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് ലദീഞ്ഞ്, വി.കുര്‍ബാന (ഫാ.തോമസ് കരിമ്പുംകാലായില്‍). വചന സന്ദേശം(ഫാ.സാബു മാലിത്തുരുത്തേല്‍). തുടര്‍ന്ന് വി.കുര്‍ബാനയുടെ ആശീര്‍വാദം. പ്രധാന തിരുനാള്‍ ദിനമായ ഞായറാഴ്ച രാവിലെ 7 മണിക്ക് വി.കുര്‍ബാന. 10 മണിക്ക് ഫാ.മാത്തുക്കുട്ടി കുളക്കാട്ട്കുടിയുടെ കാര്‍മ്മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ കുര്‍ബാന. ഫാ.ജിബില്‍ കുഴിവേലില്‍ തിരുനാള്‍ സന്ദേശം നല്‍കും. തുടര്‍ന്ന് വി.കുര്‍ബാനയുടെ ആശീര്‍വാദം.
തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍ ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം സംപ്രേഷണം ഉണ്ടായിരിക്കും

KVTV MAIN CHANNEL | Palathuruth St.Thresias Knanaya Church Feast First Day 16-10-2020

ദുബായ് കെ.സി.വൈ.എൽ ജപമാല ദിനം ആചരിച്ചു.

ദുബായ്: “നമ്മുടെ കുടുംബങ്ങളിലേക്ക് ദൈവാനുഗ്രഹങ്ങൾ നേടിയെടുക്കാൻ അനുദിനം ജപമാല ചൊല്ലുന്നതിനേക്കാൾ ഉറപ്പുള്ള മറ്റൊരു മാർഗ്ഗമില്ല” എന്ന പന്ത്രണ്ടാം പീയൂസ് മാർപാപ്പയുടെ ആപ്തവാക്യം മുൻനിറുത്തി ദൈവ വിശ്വാസം കൂടുതൽ ദൃഢപ്പെടുത്തുന്നതിന് ദുബായ് കെ.സി.വൈ.എൽ ന്റെ ആഭിമുഖ്യത്തിൽ തുടർച്ചയായി 6മാത് ജപമാല ദിനം ആചരിച്ചു. കോവിഡ് -19 ന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ (Zoom) ആയി കഴിഞ്ഞ വെള്ളിയാഴ്ച്ച (09/10/2020) നടന്ന ജപമാല സമർപ്പണത്തിന് ദുബായ് കെ.സി.വൈ.എൽ അംഗംങ്ങളും അതിരൂപതാ ഭാരവാഹികളും ചാപ്ലിൻ അച്ചനും ഒപ്പം ദുബായ് ക്നാനായ കുടുംബത്തിലെ അംഗങ്ങളും കെ.സി.വൈ.ൽ ന്റെ മുൻകാല പ്രവർത്തകർ ഉൾപ്പെടെ ലോകത്തിന്റെ പല കോണിൽ നിന്നുള്ളവർ പ്രാർത്ഥനാപൂർവ്വം പങ്കെടുത്തു. ജപമാലയുടെ പ്രാധാന്യത്തെക്കുറിച്ചും ശക്തിയെക്കുറിച്ചും പരി. അമ്മയുടെ പരിപാലനയെക്കുറിച്ചും സി. ദിയ (SJC )നയിച്ച ക്ലാസ് ജപമാലെയെക്കുറിച്ച് കൂടുതൽ അറിയുന്നതിന് ഏറെ സഹായകമായി. അതേ തുടർന്ന് ബിനീഷ് ഉഴവൂർ ആലപിച്ച മാതാവിന്റെ ഗാനം വളരെ ഹൃദ്യമായിരുന്നു. “ദുബായ് കെ.സി.വൈ.എൽ ന്റെ ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ എന്നും അഭിനന്ദനം അർഹിക്കുന്നതിനോടൊപ്പം അതിരൂപത നേതൃത്തിനും മറ്റു യൂണിറ്റുകൾക്കും പ്രചോദനം നൽകുന്നതും” ആണെന്ന് ചാപ്ലിൻ അച്ഛൻ എടുത്തു പറയുകയും ഉണ്ടായി. പരിമിധിക്കുളളിലും ഓൺലൈനായി (Zoom) നടത്തിയ ജപമാല പ്രാർത്ഥനയും നവ്യമായ ഒരു അനുഭവം ആയിരുന്നു, ആത്മീയ വളർച്ചയ്ക്ക് സഹായകമാകുന്ന ഇത്തരം പരിപാടികൾ തുടർന്നും നടത്തുമെന്ന് ദുബായ് കെ.സി.വൈ.ൽ കമ്മിറ്റി അറിയിച്ചു.

ആത്മീയ നിറവില്‍ കൊന്തപത്ത് സമാപനം

ഫിലാഡെൽഫിയ സെന്റ് ജോൺ ന്യൂമാൻ ക്നാനായ മിഷനിൽ പത്ത് ദിവസമായി നടന്ന കൊന്തപത്തിന് ആത്മീയ നിറവില്‍ സമാപനം കുറിച്ചു. സമാപന ദിവസം വൈകുന്നേരം 4 മണിക്ക് വി.കുർബ്ബാനയും തുടർന്ന് ജപമാലയർപ്പണവും നടത്തപ്പെട്ടു. തുടർന്ന് എല്ലാവരും കത്തിച്ച തിരികളും കൈയിൽ വഹിച്ച് മാതാവിന്റെ ഗ്രോട്ടോയിലേക്ക് ജപമാല പ്രദക്ഷിണം നടത്തപ്പെട്ടു. തുടർന്ന് ഗ്രോട്ടോയിൽ സമാപന ആശീർവ്വാദ പ്രാർത്ഥന നടത്തപ്പെട്ടു.

.

KCC കുറുമുളളൂര്‍ യൂണിറ്റ് 2019 – 20 അക്കാദമിക് പരീക്ഷകളില്‍ ഉന്നത വിജയികളായവരെ ആദരിച്ചു.

കുറുമുള്ളൂർ: ക്നാനായ കത്തോലിക്കാ കോൺഗ്രസ് കുറുമുള്ളൂർ യൂണിറ്റ് വികാരി റവ.ഫാദർ ജേക്കബ് തടത്തിൽ അച്ഛന്റെ അദ്ധ്യക്ഷതയില്‍ കൂടിയ ജനറൽ ബോഡി മീറ്റിംഗിൽ ഇടവകയിലെ 2019 / 20 അധ്യായന വർഷത്തിൽ എസ്എസ്എൽസി, പ്ലസ് ടു, ഐസിസി, ക്ലാസുകളിൽ ഫുൾ എ പ്ലസ് വാങ്ങിയ ചിന്നു എലിസബത്ത് രാജു പുളിയതൊട്ടിയിൽ, സോനാ അന്ന ബിജു ചാത്തൻപടത്തിൽ, മിന്നു അനീഷ് ചെട്ടിയാംതാനത്, സ്റ്റെഫി മോൾ മാത്യു പാറയിൽ, ഫ്ലോറ സിസിലി ജോസഫ് കൊച്ചുപറമ്പിൽ. എംജി യൂണിവേഴ്സിറ്റിയിൽ നിന്നും ഹിസ്റ്ററിക ഫസ്റ്റ് റാങ്ക് നേടിയ ആൽവിൻ തോമസ് അഴകുളം എന്നീ വിദ്യാർഥികളെ മൊമന്റോ നൽകി ആദരിച്ചു. പ്രസ്തുത യോഗത്തിൽ കെ.സി.സി പ്രസിഡന്റ് ജോസ് തോമസ് കിടങ്ങയിൽ, വൈസ് പ്രസിഡന്റ് സജി നെടുംതൊട്ടിയിൽ, സെക്രട്ടറി സജി മുല്ലപ്പറമ്പിൽ, ജോയിൻ സെക്രട്ടറി ഷിബു പാട്ടശേരില്‍, ട്രഷറർ സിറിയക്ക് താന്നിതടത്തിൽ ഫൊറോനാ ഭാരവാഹികൾ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

വേള്‍ഡ്‌ ഷിനാന്‍ഷ്യല്‍ ഗ്രൂപ്പിന്റെ (WFG) വൈസ്‌ ചെയര്‍മാനായി ഉഴവൂര്‍ കുടിയിരിപ്പില്‍ ജോമോന്‍ മാത്യു നിയമിതനായി

ടൊറന്റോ: വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ ധനവിനിയോഗ സ്ഥാപനമായ വേള്‍ഡ്‌ ഷിനാന്‍ഷ്യല്‍ ഗ്രൂപ്പിന്റെ (WFG) വൈസ്‌ ചെയര്‍മാനായി ഉഴവൂര്‍ ഇടവകാംഗം ജോമോന്‍ മാത്യു നിയമിതനായി. ഈ സ്ഥാനത്തെത്തുന്ന ആദ്യ ദക്ഷിണേന്ത്യക്കാരന്‍ കൂടിയാണ്‌ ഇപ്പോള്‍ കാനഡയില്‍ സ്ഥിരതാമസക്കാരനായ ജോമോന്‍ മാത്യു. ലോകത്തിലെ ഏറ്റവും സ്ഥിരതയും വളര്‍ച്ചയുമുള്ള കമ്പനികളില്‍ ഒന്നായി അമേരിക്കന്‍ മാസികയായ ഫോര്‍ച്യൂണ്‍ തെരഞ്ഞെടുത്തിട്ടുള്ള ഏഗോണിന്റെ ഉടമസ്ഥതയില്‍ യു.എസ്‌, കാനഡ, പോര്‍ട്ടോറിക്കോ എന്നീ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ്‌ ഡബ്ല്യു.എഫ്‌.ജി. സര്‍ക്കാര്‍ അംഗീകാരമുള്ള അരലക്ഷത്തോളം സ്വകാര്യ സാമ്പത്തിക ഉപദേഷ്‌ടാക്കള്‍ അംഗങ്ങളായ കമ്പനിയുടെ നിര്‍ണ്ണായക തസ്‌തികയിലേക്ക്‌ ജോമോന്‍ ഉയര്‍ത്തപ്പെടുമ്പോള്‍ അത്‌ കാനഡയിലെ ക്‌നാനായ സമൂഹത്തിനാകെ അഭിമാനമുഹൂര്‍ത്തമാണ്‌. ലോകത്തിന്റെ മറ്റ്‌ ഭാഗങ്ങളിലേക്കുകൂടി വളരാന്‍ കമ്പനി ആലോചിക്കുന്ന ഘട്ടത്തിലാണ്‌ സ്ഥാനക്കയറ്റം. ജോമോന്‍ 2000ലാണ്‌ കാനഡയിലേക്ക്‌ കുടിയേറിയത്‌. ആറുവര്‍ഷത്തോളം പല ജോലികള്‍ ചെയ്‌തെങ്കിലും 2006 ല്‍ ഡബ്ല്യു.എഫ്‌.ജിയില്‍ ചേര്‍ന്നതായിരുന്നു ജീവിതത്തിലെ വഴിത്തിരിവ്‌. ചുരുങ്ങിയ കാലത്തിനിടെ കാനഡയിലാകെയും അമേരിക്കയിലും പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ കഴിഞ്ഞു. ഒന്നര പതിറ്റാണ്ട്‌ കാലത്തെ സമര്‍പ്പിതമായ പ്രവര്‍ത്തനത്തിനൊടുവില്‍ അര്‍ഹിച്ച അംഗീകാരം ഇപ്പോള്‍ ജോമോനെ തേടിയെത്തി. 2018 ല്‍ കാലിഫോര്‍ണിയായില്‍ നടന്ന ഡബ്ല്യു.എഫ്‌.ജി കണ്‍വന്‍ഷില്‍ പ്രഭാഷകരില്‍ ഒരാളായി ജോമോന്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഉഴവൂര്‍ കുടിയിരിപ്പില്‍ മാത്യു- ആലീസ്‌ ദമ്പതികളുടെ മകനാണ്‌. ഉഴവൂര്‍ സെന്റ്‌ സ്റ്റീഫന്‍സ്‌ കോളജില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പേരൂര്‍ കൊണ്ടൂര്‍ ജിജിയാണ്‌ ഭാര്യ. മൂന്ന്‌ മക്കള്‍. സഹോദരന്‍ ജയ്‌സണ്‍ മാത്യു ഡബ്ല്യു.എഫ്‌.ജി സീനിയര്‍ മാര്‍ക്കറ്റിംഗ്‌ ഡയറക്‌ടറായി പ്രവര്‍ത്തിക്കുന്നു. മാതാപിതാക്കളും സഹോദരങ്ങളും ഉള്‍പ്പെടെ ജോമോന്റെ കുടുംബം ഇപ്പോള്‍ കാനഡയില്‍ സ്ഥിരതാമസക്കാരാണ്‌.

അനില്‍ മറ്റത്തിക്കുന്നേല്‍

അതിരൂപത ടീച്ചേഴ്‌സ് ഗില്‍ഡിന്റെ ആഭിമുഖ്യത്തില്‍ ധര്‍ണ നടത്തി

കോട്ടയം: അധ്യാപക നിയമനങ്ങള്‍ അംഗീകരിക്കുക, ന്യൂനപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കുക എന്നി ആവശ്യങ്ങള്‍ ഉന്നയിച്ച് കെ.സി.ബി.സി വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് ഒക്ടോബര്‍ 20ന് സെക്രട്ടറിയേറ്റ് പടിക്കല്‍ നടത്തുന്ന ഉപവാസത്തിന് മുന്നോടിയായി ജില്ല കേന്ദ്രങ്ങളില്‍ ടീച്ചേഴ്സ് ഗില്‍ഡിന്റെ ആഭിമുഖ്യത്തില്‍ ഉപവാസമനുഷ്ഠിച്ചു. കോട്ടയം അതിരൂപത ടീച്ചേഴ്സ് ഗില്‍ഡിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ഉപവാസം പ്രസിഡന്‍റ് യു.കെ സ്റ്റീഫന്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ക്രിസ്റ്റി പടപുരയ്ക്കല്‍, റെജി തോമസ്, ഡെമില്‍ ലൂക്ക്, ബോബി തോമസ് എന്നിവര്‍ സംബന്ധിച്ചു.

ന്യൂ ജേഴ്സി, ഫിലാഡെൽഫിയ ബാലികാ ദിനാഘോഷം നടത്തപ്പെട്ടു .

ന്യൂ ജേഴ്സി ഫിലാഡെൽഫിയ ക്നാനായ ഇടവകയിലും മിഷണിലും ഇന്റർനാഷ്ണൽ ബാലികാ ദിനാഘോഷം നടത്തപ്പെട്ടു. ഹത്രസിൽ തന്റെ മകളെ ഓർത്ത് അമ്മയുടെ നിലവിളി ബാലികാ ദിനത്തിൽ നമ്മെ വിളിച്ചുണർത്തണം എന്ന് വികാരി ഫാ.ബിൻസ് ചേത്തലിൽ തന്റെ സന്ദേശത്തിൽ പറഞ്ഞു. അന്നേ ദിവസം വി.കുർബ്ബാനയിൽ പങ്കെടുത്ത എല്ലാം ബാലികമാരേയും പ്രത്യേകം ആദരിച്ചു. തുടർന്ന് പരി കന്യകാമറിയത്തിന്റെ മുമ്പിൽ ബാലികമാർ എല്ലാവരും തിരികൾ സമർപ്പിച്ച് പ്രത്യേകം പ്രാർത്ഥിച്ചു.

Latest News

ഡിജിറ്റല്‍ റീച്ച് ഓണ്‍ലൈന്‍ ഫിസിയോതെറാപ്പി സേവനവുമായി കെ.എസ്.എസ്.എസ്

കോട്ടയം: കോവിഡ് അതിജീവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ...

ഹോം കെയർ സർവീസ് വിപുലമാക്കി കാരിത്താസ് ആശുപത്രി

കാരിത്താസ്: കഴിഞ്ഞ 17 വർഷമായി നിലവിലുള്ള പാലിയേറ്റിവ് ഹോം കെയർ സർവീസ്...

ഇരവിമംഗലം: തടനാകുഴിയില്‍ ഏലിക്കുട്ടി മത്തായി | Live Funeral Telecast Available

ഇരവിമംഗലം: തടനാകുഴിയില്‍ പരേതനായ മത്തായിയുടെ ഭാര്യ ഏലിക്കുട്ടി മത്തായി (102) നിര്യാതയായി....

കല്ലറ: മറ്റത്തികുന്നേല്‍ അന്നമ്മ കോര (ചാച്ചി) | Live Funeral Telecast Available

കല്ലറ: മറ്റത്തികുന്നേല്‍ പരേതനായ കുരുവിള കോരയുടെ (കൊച്ചുകോര) ഭാര്യ അന്നമ്മ കോര...

യു.കെ : കല്ലറ അരീച്ചിറ ബെന്നി ജോസഫ്

യു.കെ: കല്ലറ പുത്തൻപള്ളി ഇടവകാംഗവും, യുകെയിൽ പ്രെസ്റ്റൺ ക്നാനായ യൂണിറ്റ് മെമ്പറും,...