Home Blog Page 38

KCC കിടങ്ങൂർ ഫൊറോന മാസ്കും സാനിറ്റയിസർറൂം നൽകി.

കിടങ്ങൂർ ഫൊറോന കെസിസിയുടെ ആഭിമുഖ്യത്തിൽ കൂടല്ലുർ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ മാസ്കും സാനിറ്റയിസർറൂം നൽകി. ഫൊറോന പ്രസിഡന്റ്‌ ഫിലിപ്പ് മഠത്തിൽ, ഫൊറോന സെക്രട്ടറി റ്റിറ്റി പട്ടിയാലിൽ, ഫൊറോന വൈസ് പ്രസിഡന്റ്‌ ജോസ് തടത്തിൽ തുടങ്ങിയവർ സന്നിഹിതർ ആയിരുന്നു.

കൈപ്പുഴ: കല്ലിങ്കൽപറമ്പിൽ മാത്യു ചുമ്മാർ(മാത്തുപ്പാൻ)

കൈപ്പുഴ:കല്ലിങ്കൽപറമ്പിൽ മാത്യു ചുമ്മാർ(മാത്തുപ്പാൻ-83) നിര്യാതനായി. സംസ്ക്കാരം വെള്ളിയാഴ്ച(07.08.2020) ഉച്ചകഴിഞ്ഞ് 3 മണിക്ക് കൈപ്പുഴ സെന്റ് ജോർജ് ഫോറാനാ പള്ളിയിൽ.

അമ്മയ്‌ക്കൊരുമ്മ………

അമ്മേ.. അമ്മേ എന്നു വിളിച്ചു കൊണ്ട് മെറിന്റെ പുന്നാര മുത്ത് നോറ മോനിപ്പളളിയിലെ ഭവനത്തില്‍ വച്ച് മെറിന്റെ ഫോട്ടോയില്‍ മുത്തം കൊടുത്തുകൊണ്ട് വിളിച്ചപ്പോള്‍ വിളികേള്‍ക്കാത്ത ലോകത്തേയ്ക്കു മെറിന്‍ എല്ലാവരേയും കണ്ണീരിലാഴ്ത്തി തന്റെ മോള്‍ക്ക് ഒരു യാത്രപോലും പറയാതെ അവസാന ഒരു മുത്തം പോലും കൊടുക്കാതെ മെറിന്‍ യാത്രയായി….. തന്റെ അമ്മ നാട്ടില്‍ നിന്നും അമേരിക്കയിലേയ്ക്കു പോയപ്പോള്‍ തന്റെ അവസാന ഉമ്മയാണെന്ന് അമ്മയുടെ പൊന്നുമോള്‍ അറിഞ്ഞില്ല. തന്റെ അമ്മയുടെ ഫോട്ടോയുടെ അരികില്‍ നിന്ന് നോക്കുന്ന നോറ ഫോണ്‍ ബെല്‍ അടികേട്ടപ്പോള്‍ പെട്ടന്ന് തന്റെ വല്യമ്മയുടെ കൈയില്‍ ഇരുന്ന് ആ ഫോണ്‍ ബെല്‍ അമ്മയുടേത് എന്ന് ഓര്‍ത്ത് വട്ടം തിരിഞ്ഞ് അമ്മേ..അമ്മേ എന്നു വിളിച്ചു..അമ്മേ എന്ന് കുഞ്ഞിന്റെ വിളികേട്ടപ്പോള്‍ മെറിന്റെ മാതാപിതാക്കളുടേയും ബന്ധുക്കളുടേയും കണ്ണുകള്‍ ഈറനണിഞ്ഞു… ലോകം മുഴുവന്റേയും ക്‌നാനായവോയിസിന്റേയും കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി……

പ്രവാസി നിയമവേദി ഇന്ന് | LIVE ON KVTV @7:30 IST & 9PM CST

ലോകം മുഴുവന്‍ വളര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന മലയാളികള്‍ക്ക് ഇന്ത്യയിലെ നിയമപരമായ എല്ലാവിധ ചോദ്യങ്ങള്‍ക്കും ഉത്തരവുമായി KVTV. സുപ്രീംകോടതി അഭിഭാഷകനായ അഡ്വ.ജോസഫ് എബ്രാഹം പ്രവാസികളുടെ ഇന്ത്യയിലെ നിയമോപദേശവും നിയമപരമായ എല്ലാ ചോദ്യങ്ങള്‍ക്കും എല്ലാ ആഴ്ചയിലും മറുപടി നല്‍കുന്നു. ഇതിന്റെ അവതാരകനായി അമേരിക്കയില്‍ നിന്നും ബിജു തൂമ്പില്‍ അണ് ഈ പ്രോഗ്രാമിനു ചോദ്യങ്ങളുമായി അഡ്വ.ജോസഫ് എബ്രാഹത്തിനെ സമീപിക്കുന്നത്. ബിജു തൂമ്പില്‍നോടപ്പം ലോകം മുഴുവനുമുള്ള പ്രവാസികള്‍ക്കു ചോദ്യങ്ങള്‍ ചോദിക്കാനും നിയമോപദേശം തേടുവാനുള്ള അവസരമാണ് എല്ലാ ആഴ്ചയിലും കടന്നുവരുവാന്‍ പോകുന്നത്. വരും നാളുകളില്‍ പ്രവാസികള്‍ക്കു മനസ്സില്‍ തങ്ങിനില്‍ക്കുന്ന ഏതുതരത്തിലുള്ള തടസങ്ങള്‍ക്കും എല്ലാവിധ നിയമ സാധ്യതകളും ദുരുകരിക്കുക എന്ന ലക്ഷ്യവുമായി KVTV പുത്തന്‍ ദൗത്യവുമായി എത്തിയിരിക്കുന്നു. എല്ലാ ആഴ്ചയിലും കാണുക, സംശയങ്ങള്‍ ദുരുകരിക്കുക, ചോദ്യങ്ങള്‍ ഉന്നയിക്കുക. സുപ്രീംകോടതി അഭിഭാഷകനായ അഡ്വ.ജോസഫ് എബ്രാഹം എല്ലാ നിയമോപദേശങ്ങളും KVTV യിലൂടെ നല്‍കുന്നു.ചോദ്യങ്ങള്‍ ചോദിക്കുവാന്‍ Whats App No. +1(847)7911824.

ഡിട്രോയിറ്റ് സെ മേരീസ് ക്നാനായ കത്തോലിക്ക ദൈവാലയത്തിന്റെ ദശവർഷാഘോഷങ്ങളുടെ സമാപനംനടത്തി.

ഡിട്രോയിറ്റ് സെ മേരീസ് ക്നാനായ കത്തോലിക്ക ദൈവാലയത്തിന്റെ ദശവർഷാഘോഷങ്ങളുടെ സമാപനംജൂലൈ 17 നു നടത്തി.വൈകുന്നേരം 7 മണിക്ക് ഇടവക വികാരി റെവ.ഫാ.ജോസെഫ് ജെമി പുതുശ്ശേരിൽ പത്തു വർഷം ലഭിച്ച അനുഗ്രഹങ്ങൾക്ക് ഇടവക ജനത്തോട് ചേർന്ന് കൃതജ്ഞത ബലി അർപ്പിച്ചു തുടർന്നു സമാപന സമ്മേളനത്തിൽ ക്‌നാനായ റീജിയൻ വികാരി ജനറാൾ റെവ.ഫാ.തോമസ് മുളവനാൽ.ഡിട്രോയിറ്റ്ക്നാനായ മിഷ്യന്റെ പ്രഥമ ഡയറക്ടർ റെവ.ഫാ.എബ്രഹാം മുത്തോലത്ത്,മുൻ ഇടവക വികാരിമാരായ റെവ.ഫാ.മാത്യൂ മേലേടത്തു,റെവ .ഫാ.ഫിലിപ്പ് രാമച്ചനാട്ട്, റെവ.ഫാ.ബോബൻ വട്ടംപുറത്ത് എന്നിവരുടെ ആശംസകൾ വായിച്ചു.നാളിതുവരെ സ്തുത്യർഹമായ സേവനവും നേത്രത്വവും നൽകിയ മുൻകൈക്കാരന്മാരായ ജെയിംസ് തോട്ടം, ബിജു കല്ലേലിമണ്ണിൽ,ജോ മൂലക്കാട്ട്,രാജു തൈമാലിൽ,ജോയിവെട്ടിക്കാട്ട്,ജെയിസ് കണ്ണച്ചാൻപറമ്പിൽ,തോമസ് ഇലക്കാട്ട് (നിലവിലെ ),സനീഷ്‌ വലിയപറമ്പിൽ (നിലവിലെ) (സന്നിഹിതരായിരുന്നവരെ)അനുമോദിക്കുകയും .പരേതനായ ജോമോൻ മാന്തുരുത്തിൽ ,റെജി കൂട്ടോത്തറജോസ് ചാഴികാട്ടു (സന്നിഹിതരാകുവാൻ സാധിക്കാതെപോയ)എന്നിവരെ അനുസ്മരിക്കുകയും ചെയ്തു.

ഡി ആർ ഇ ആയി സേവനം അനുഷ്ഠിച്ചിട്ടുള്ള ബീനാ ചക്കുങ്കൽ ,ബിജോയ്‌സ്‌ കവണാൻ ,ബിജുതേക്കിലക്കാട്ടിൽ ,ഇടവക സെക്രട്ടറിമാരായി സേവനം അനുഷ്ഠിച്ചിട്ടുള്ള ബിബി തെക്കനാട്ട്,ബിജോയ്‌സ്‌കവണാൻ ,ജെയിസ്‌ കണ്ണച്ചാൻപറമ്പിൽ ,മാക്സിൻ ഇടത്തിപ്പറമ്പിൽ (നിലവിലെ ) എന്നിവരെ അനുമോദിച്ചു. ഇടവക ട്രെഷറർ ആയി സേവനം അനുഷ്ഠിച്ചിട്ടുള്ള സാജു ചെരുവിൽ ,റെനി പഴയിടത്തു ,മനു കുഴിപറമ്പിൽ(നിലവിലെ ) എന്നിവരെ (സന്നിഹിതരാകുവാൻ സാധിക്കാതെപോയ ) അനുസ്മരിച്ചു. സെ മേരീസ് കൊയറിനു നേത്രത്വം നൽകിയ മാക്സിൻ ഇടത്തിപ്പറമ്പിൽ ,ജസ്റ്റിൻ അച്ചിറതലയ്ക്കൽ ,ജെയ്നഇലക്കാട്ട് (നിലവിലെ )എന്നിവരെ അനുമോദിച്ചു. അൾത്താര ശുശ്രൂഷകൾക്ക് നേത്രത്വം നൽകുന്ന ബിബി തെക്കനാട്ട് ,ജോസ് ലൂക്കോസ് പള്ളിക്കിഴക്കേതിൽഎന്നിവരെ അനുമോദിച്ചു.ഡിട്രോയിറ്റ് ക്നാനായ മിഷ്യനു വേണ്ടി ഒരു ദൈവാലയം വാങ്ങുവാൻ അന്വേഷണം ആരംഭിച്ചപ്പോൾസ്തുത്യർഹമായ നേതൃത്വം നൽകിയ ബേബി ചക്കുങ്കലിനെ അനുമോദിച്ചു. ക്നാനായ റീജിയൻ നടത്തിയ പ്രസംഗ മത്സരത്തിൽ ഒന്നാം സമ്മാനം നേടിയ ഒലീവിയ താന്നിച്ചുവട്ടിൽ ,പുരാതനപാട്ടു മൽസരത്തിൽ ഒന്നാം സമ്മാനം നേടിയ സെറീന കണ്ണച്ചാൻപറമ്പിൽ ,മൂന്നാം സമ്മാനം നേടിയ ഹെലൻമംഗലത്തേട്ടു എന്നിവർക്ക് ഇടവകയുടെ സമ്മാനം നൽകി അനുമോദിച്ചു. സൗമി അച്ചിറത്തലെയ്‌ക്കൽ സമ്മേളനത്തിന്റെ എം സി ആയിരുന്നു. വികാരിയച്ചനോടൊപ്പം കൈക്കാരൻമാരും (തോമസ് ഇലക്കാട്ട് ,സനീഷ്‌ വലിയപറമ്പിൽ )പാരീഷ് കൗൺസിൽഅംഗങ്ങളും (തോമസ് ഇലക്കാട്ട് ,സനീഷ്‌ വലിയപറമ്പിൽ ,മാക്സിൻ ഇടത്തിപ്പറമ്പിൽ ,മാത്യുസ് ചെരുവിൽ,സോണി പുത്തൻപറമ്പിൽ ,ജോ മൂലക്കാട്ട് ,ബോണി മഴുപ്പിൽ ,ജോസിനി എരുമത്തറ ,സൗമിഅച്ചിറത്തലെയ്‌ക്കൽ ,അനു മൂലക്കാട്ട് ) പരിപാടികൾക്ക് നേത്രത്വം നൽകി .

റിപ്പോർട്ട് -ജെയിസ് കണ്ണച്ചാൻപറമ്പിൽ

സാമ്പത്തിക സംവരണം അട്ടിമറിക്കരുത്: മാര്‍ ആന്‍ഡ്രൂസ് താഴത്ത്

കോട്ടയം: സാമ്പത്തിക സംവരണം അട്ടിമറിക്കരുതെന്നും സമുദായത്തിന്റെ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള കത്തോലിക്കാ കോണ്‍ഗ്രസ്സ് സമരങ്ങള്‍ സര്‍ക്കാര്‍ ഗൗരവത്തോടെ പരിഗണിക്കണമെന്നും അല്ലാത്തപക്ഷം ക്രൈസ്തവസമൂഹം ഒറ്റക്കെട്ടായി പ്രശ്‌നപരിഹാരത്തിന് മറ്റുമാര്‍ഗ്ഗങ്ങള്‍ തേടുമെന്നും തൃശൂര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. കത്തോലിക്കാ കോണ്‍ഗ്രസ്സ് ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ബിജു പറയനിലത്തിന്റെ നേതൃത്വത്തില്‍ സാമ്പത്തിക സംവരണം പൂര്‍ണ്ണമായും നടപ്പിലാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നടത്തിയ ഏകദിന ഉപവാസ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മുന്നോക്ക വിഭാഗക്കാര്‍ക്കുള്ള പത്തുശതമാനം സംവരണം പൂര്‍ണ്ണമായും നിബന്ധനകള്‍ കൂടാതെ നടപ്പിലാക്കണമെന്ന് ആര്‍ച്ചുബിഷപ്പ് ആവശ്യപ്പെട്ടു. കോവിഡിന്റെ പ്രത്യാഘാതത്താല്‍ ജനങ്ങള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുന്നു എന്നുള്ള വസ്തുതയ്ക്ക് മുന്‍തൂക്കം നല്‍കി സര്‍ക്കാര്‍ കൂടുതല്‍ ജനോപകാരപ്രദമാകണമെന്നും ആര്‍ച്ചുബിഷപ്പ് ആവശ്യപ്പെട്ടു.

കത്തോലിക്കാ കോണ്‍ഗ്രസ്സ് ഉയര്‍ത്തുന്ന സമുദായ പ്രശ്‌നങ്ങള്‍ നിലനില്‍പിന് അനിവാര്യമാണെന്ന് കോട്ടയം അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് പറഞ്ഞു. തുടര്‍ന്ന് സമരത്തിന് നേതൃത്വം നല്‍കുന്ന അഡ്വ. ബിജു പറയനിലത്തിനെ അദ്ദേഹം ഷാള്‍ അണിയിച്ചു. ഗ്ലോബല്‍ ഭാരവാഹികളായ സാജു അലക്‌സ്, തോമസ് പീടികയില്‍, പ്രൊഫ. ജാന്‍സണ്‍ ജോസഫ്, ബെന്നി ആന്റണി എന്നിവര്‍ ഉപവാസം അനുഷ്ഠിച്ചു. സമരത്തിനു പിന്തുണ നല്‍കി ജനറല്‍ സെക്രട്ടറി ടോണി പുഞ്ചകുന്നേല്‍, പി.ജെ. പാപ്പച്ചന്‍, ഫാ. മനോജ് പാലക്കുടി, വര്‍ഗീസ് കായ്രൂക്കര രൂപത പ്രസിഡന്റുമാരായ ദേവസ്യ കൊങ്ങോല, ബിജു കുണ്ടുകുളം, വര്‍ഗീസ് ആന്റണി, രാജീവ് കൊച്ചുപറമ്പില്‍, തോമസ് ആന്റണി, ജോമി കൊച്ചുപറമ്പില്‍, ഭാരവാഹികളായ ബിനോയി ഇടയാടിയില്‍, ബേബി മുളവേലിപ്പുറം, രാജേഷ് ജോണ്‍, തങ്കച്ചന്‍ പൊന്മാങ്കല്‍, ജെയിംസ് പെരുമാംകുന്നേല്‍, ജോയ് കെ മാത്യു, ജോണ്‍ മുണ്ടന്‍കാവില്‍ എന്നിവര്‍ പ്രസംഗിച്ചു. ഉപവാസ ധര്‍ണ്ണ സമാപനം ഗ്ലോബല്‍ ഡയറക്ടര്‍ ഫാ. ജിയോ കടവി നേതാക്കള്‍ക്ക് നാരങ്ങാനീര് നല്‍കി അവസാനിപ്പിച്ചു.

മെറിൻ ജോയിയുടെ നിര്യാണത്തിൽ KCC അനുശോചനം രേഖപ്പെടുത്തി

അമേരിക്കയിൽ ദാരുണമായി കൊലചെയ്യപ്പെട്ട മെറിൻ ജോയിയുടെ നിര്യാണത്തിൽ ദു:ഖാർത്തരായ കുടുംബാംഗങ്ങളെ ക്നാനായ കത്തോലിക്കാ കോൺഗ്രസ്സ് അതിരൂപതാ പ്രസിഡണ്ട് ശ്രീ. തമ്പി എരുമേലിക്കര, ജനറൽ സെക്രട്ടറി ബിനോയി ഇടയാടിയിൽ, ഉഴവൂർ ഫൊറോന സെക്രട്ടറി ശ്രീ M.C. കുര്യാക്കോസ് എന്നിവർ മെറിന്റെ മോനിപ്പള്ളിയിലുള്ള വീട്ടിലെത്തി KCC യുടെ അനുശോചനം അറിയിക്കുന്നു.

ജാഗ്രത: നമുക്കു വേണ്ടിയും, നാടിനു വേണ്ടിയും = ഷോർട്ട് ഫിലിം trailer പ്രകാശനം ചെയ്തു.

തൊടുപുഴ: ജാഗ്രത എന്ന ഷോർട്ട് ഫിലിമിൻ്റെ ട്രെയ്ലറിൻ്റെ YouTube റിലീസിംഗ് തൊടുപുഴ ചാഴികാട്ട് ഹോസ്പിറ്റലിൻ്റെ ജനറൽ മാനേജരും, KCC അതിരൂപതാ പ്രസിഡൻ്റുമായ തമ്പി എരുമേലിക്കര നിർവ്വഹിച്ചു. ഷോർട്ട് ഫിലിം ഡയറക്ടർ ജോമി കൈപ്പാറേട്ട്, നടനും ക്നാനായ കൾച്ചറൽ സൊസൈറ്റി കൺവീനറുമായ സ്റ്റീഫൻ ചെട്ടിക്കൻ എന്നിവർ സന്നിഹിതരായിരുന്നു.
EALURE MEDIA എന്ന YouTube ചാനലിലൂടെ 6/8/2020 വ്യാഴാഴ്ച്ച Short film ഒഫീഷ്യലായി റിലീസ് ചെയ്യും. ഈ ഷോർട്ട് ഫിലിം പരമാവധി ആളുകൾ കണ്ട് അഭിപ്രായം രേഖപ്പെടുത്തണമെന്നും EALURE MEDIA എന്ന YouTube ചാനൽ സബ്സ്ക്രൈബ് ചെയ്ത് share ചെയ്യണമെന്ന് ഷോർട്ട് ഫിലിം ടീം ജാഗ്രതയുടെ പിന്നണി പ്രവർത്തകർ അഭ്യർത്ഥിച്ചു.

കണ്ണീരോടെ കാത്തിരിക്കുന്ന മെറിൻ ജോയിയുടെ അന്ത്യയാത്ര ഇന്ന് | Live on KVTV.COM @ 7:30pm IST

മെറിൻ ജോയിയുടെ സംസ്‌കാരം  താമ്പായിൽ തത്സമയം | LIVE ON KVTV.COM
മിയാമി :  രാത്രി ജോലിക്കു ശേഷം ആശുപത്രിക്കു പുറത്ത് വച്ച്  ഭർത്താവിൻറെ കുത്തേറ്റു മരിച്ച മെറിൻ ജോയി മരങ്ങാട്ടിലിന്റെ സംസ്‌കാരം നാട്ടിൽ നടത്താൻ തീരുമാനിച്ചെങ്കിലും സാങ്കേതിക കാരണങ്ങളാൽ ഫ്ലോറിഡയിൽ തന്നെ സംസ്കരിക്കാൻ ബന്ധുക്കൾ തിരുമാനിക്കുകാണ് ഉണ്ടായത്.  തിങ്കളാച്ച താൻ അവസാന ശ്വാസം വലിച്ച മിയാമിയിൽ ഉച്ചകഴിഞ്ഞു 2 മുതൽ 6 വരെ പൊതുദർശനം നടത്തി. ആയിരങ്ങൾ മെറിനെ അവസാനമായി നേരിൽ ഒരുനോക്കു കാണുകയും, പത്ത് ലക്ഷത്തിൽ അധികം ലോക മലയാളികൾ ക്നാനായവോയിസ് KVTV യിലൂടെ കാണുകയും ചെയ്തു.
ഇന്ന് ഫ്ലോറിഡ സമയം രാവിലെ പത്ത് മണിക്ക് സേക്രട്ട് ഹാർട്ട് ക്നാനായ കാതോലിക്കാ പള്ളിയിൽ സംസ്കാര ശുശ്രുഷകൾ ഫാ ജോസ് ആദോപ്പള്ളിയുടെ നേത്രത്വത്തിൽ നടത്തപ്പെടും. ഫാ ബീൻസ് ചെത്തെലിൽ അന്ത്യ സന്ദേശം നൽകും..
തന്റെ അമ്മയെ അവസാനമായി ഒന്ന് കണ്ട് അന്ത്യ ചുംബനം നല്കാൻ രണ്ടു വയസു മാത്രം പ്രായമായ നോറക്കു കഴിയില്ല എന്നത് മലയാളികളെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. അതുപോലെ തന്നെ മാതാപിതാക്കളും സഹോദരിയും നാട്ടിലെത്തുന്ന മെറിനെ ഒരു നോക്ക് കാണാൻ കഴിയില്ല , മെറിന് അവസാനമായി ഒരു യാത്ര പറയാൻ കഴിയില്ല എന്ന ദുഃഖം ഏറെ തളർത്തിയിരിക്കുകയാണ്.  മോനിപ്പള്ളിയിലെ മെറിന്റെ വീട്ടിൽ ദുഃഖം തളം കെട്ടിനിൽക്കുന്ന അവസ്ഥയിൽ  ഒരു ആശ്വാസ വാക്ക് പറയാൻ പോലും ആർക്കും സാധിക്കുന്നില്ല എന്ന് അയവാസികളും ബന്ധുക്കളും ക്‌നാനായ വോയിസിനോട് പറഞ്ഞു.
അന്ത്യ യാത്ര KVTVയിലും ക്‌നാനായ വോയിസിലും തത്സമയം ഉണ്ടായിരിക്കുന്നതാണ്,
താഴെ കാണുന്ന ലിങ്കുകളിൽ  ഉണ്ടായിരിക്കുന്നതാണ്.

http://plus.kvtv.com   

The funeral services will be on this Wednesday 5th Aug at 11.00AM  at
Sacred Heart Knanaya Catholic Church
3920 S. Kings Ave
Brandon FL 33511
followed by the funeral at the
Hillsboro Memorial Gardens (Knanaya Gardens)
2323 W Brandon Blvd
Brandon, FL 33511

കല്ലറ തെക്കേചൂരവേലില് അന്നമ്മ മത്തായി Live Funeral Telecast Available

കല്ലറ : തെക്കേചൂരവേലില് പരേതനായ മത്തായിയുടെ ഭാര്യ അന്നമ്മ മത്തായി (80) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച (5-8-2020) ഉച്ചകഴിഞ്ഞ് 3 മണിക്ക് സെന്റ് തോമസ് ക്‌നാനായപള്ളിയില്. പരേത കുറുമുള്ളൂര് കരിങ്കണ്ണാതോട്ടത്തില് (തുടിയാലില്) കുടുംബാംഗം. മക്കള് : ജോയി, ജോര്ജ്ജ്, ജെയിംസ്, തോമസ് (കുവൈറ്റ്) സജി. മരുമക്കള് : റെജിമോള് കട്ടുപറമ്പില് കൂടല്ലൂര്, ബെസ്സി മണപുറത്ത് കാരിത്താസ്, ജിന്‌സി കറുകപറമ്പില് ചാരമംഗലം, ഷൈബി ചെറുകര, നിഷ കൊല്ലാലപാറ കിടങ്ങൂര്.
KVTV LIVE | Funeral Telecast of Annamma Thekkechooravelil Kallara 05-08-2020 part 1

KVTV LIVE | Funeral Telecast of Annamma Thekkechooravelil Kallara 05-08-2020 part 2

Latest News

ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി: വനിത സ്വാശ്രയ തൊഴില്‍ സംരംഭക പരിശീലന കേന്ദ്രത്തിന് തുടക്കമായി

ഇടുക്കി: കോട്ടയം അതിരൂപതയുടെ ഹൈറേഞ്ച് മേഖലയിലുള്ള സാമൂഹ്യ സേവന വിഭാഗമായ ഗ്രീന്‍വാലി...

കേരള കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് പട്ടിണി സമരം നടത്തി

കോട്ടയം: ന്യൂനപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് വിവിധ രൂപതകളുടെ നേതൃത്വത്തില്‍ കലക്ട്രേറ്റ് പടിക്കല്‍...

ഓൺലൈൻ പ്രസംഗ മത്സരം: ചമതച്ചാൽ, പയ്യാവൂർ ടൗൺ, പെരിക്കല്ലൂർ ജേതാക്കൾ

പയ്യാവൂർ ടൗൺ: ജപമാല മാസാചരണത്തിന്റെ ഭാഗമായി പയ്യാവൂർ ടൗൺ സൺഡേസ്കൂളും,ചെറുപുഷ്പ മിഷൻ...

കെ.സി.വൈ.എൽ അതിരൂപത ഓൺലൈൻ മീറ്റിംഗ് SPALANCATE -ബാംഗ്ലൂർ ഫൊറോനയിൽ നടത്തപ്പെട്ടു.

കെ.സി.വൈ.എൽ അതിരൂപത സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തപെടുന്ന ഓൺലൈൻ മീറ്റിംഗ് SPALANCATE -...

ഉ​ഴ​വൂ​ർ: ന​ട​ക്കു​ഴ​യ്ക്ക​ൽ എ​ൻ.​എം. ജോ​ണ്‍ (ഓ​നാ​യി) | Live Funeral Telecast Available

ഉ​ഴ​വൂ​ർ: ന​ട​ക്കു​ഴ​യ്ക്ക​ൽ എ​ൻ.​എം. ജോ​ണ്‍ (ഓ​നാ​യി​ചേ​ട്ട​ൻ-93) നി​ര്യാ​ത​നാ​യി.സംസ്‌കാരം വെളളിയാഴ്ച(30.10.2020) ഉച്ചകഴിഞ്ഞ് 3...