Home Blog Page 38

നീണ്ടൂര്‍: ചാമക്കാലായില്‍ സി.യു. ചാണ്ടി | Live Funeral Telecast Available

നീണ്ടൂര്‍: ചാമക്കാലായില്‍ സി.യു.ചാണ്ടി (76) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച(25.07.2020) ഉച്ചകഴിഞ്ഞ് 3 മണിക്ക് നീണ്ടൂര്‍ സെന്റ് മൈക്കിള്‍സ് ക്‌നാനായ പളളിയില്‍. ഭാര്യ: സൂസമ്മ കൈപ്പുഴ മാന്തുരുത്തില്‍ കുടുംബാംഗമാണ്. മ​ക്ക​ൾ: ജി​ജോ, ജി​ബോ, ജി​ബി, ജി​ഷ. മ​രു​മ​ക്ക​ൾ: റാ​ണി, ഷി​മ്മി, ജി​ബി, സി​ജു.
KVTV LIVE | Funeral Telecast of C.U.Chandi Chamakalayil Neendoor 25-07-2020 part 1

KVTV LIVE | Funeral Telecast of C.U.Chandi Chamakalayil Neendoor 25-07-2020 part 2

KVTV LIVE | Funeral Telecast of C.U.Chandi Chamakalayil Neendoor 25-07-2020 part 3

കെ. സി. വൈ. എൽ ടാസ്ക് ഫോഴ്സ് കർമസേന രൂപീകരിച്ചു.

കോവിഡ് മൃതസംസ്കാര ശുശ്രൂഷകൾക്ക് സഹായഹസ്തവുമായി കോട്ടയം അതിരൂപത യുവജന സംഘടനയായ
കെ. സി. വൈ. എൽ
ടാസ്ക് ഫോഴ്സ് കർമസേന രൂപീകരിച്ചു.

കൊവിഡ് ബാധിച്ച് മരണമടയുന്ന കത്തോലിക്ക വിശ്വാസികളായ നമ്മുടെ സഹോദരങ്ങൾക്ക് കത്തോലിക്കാ വിശ്വാസമനുസരിച്ചുള്ള
മൃതസംസ്കാര ശുശ്രൂഷകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് KCYL
യുവജനങ്ങളും അതിരൂപതയിലെ ഏതാനം വൈദികരും ചേർന്ന് ഈ ടാസ്ക് ഫോഴ്സ് കർമ്മസേനക്ക് രൂപം നൽകിയിരിക്കുന്നത്.

കോവിഡ് ബാധിച്ച് മരണമടയുന്ന ഇതര മതസ്ഥരുടെ മൃതസംസ്കാര ശുശ്രൂഷകൾക്ക് സഹായിക്കുവാൻ ആളില്ലാതെ വരുന്ന സാഹചര്യത്തിൽ അവരുടെ കുടുംബാംഗങ്ങൾ ആവശ്യപ്പെടുകയും, ആരോഗ്യ പ്രവർത്തകരിൽനിന്ന് രേഖാമൂലം അറിയിപ്പ് ലഭിക്കുകയും ചെയ്താൽ ഗവൺമെന്റ് നിർദ്ദേശങ്ങൾ അനുസരിച്ച് ടാസ്ക് ഫോഴ്സ് കർമ്മസേന അവരോടൊപ്പം ചേർന്ന് പ്രവർത്തിക്കും.

കോട്ടയം: ഇറഞ്ഞാല്‍ വല്ലയില്‍ വി.സി.ജെയിംസ് | Live Funeral Telecast Available

കോട്ടയം: ഇറഞ്ഞാല്‍ വല്ലയില്‍ വി.സി.ജെയിംസ് (82) നിര്യാതനായി. സംസ്‌കാരം വെളളിയാഴ്ച(24.07.2020) ഉച്ചകഴിഞ്ഞ് 2.30 ന് വസതിയില്‍ ശുശ്രൂഷയ്ക്ക് ശേഷം ഇടയ്ക്കാട്ട് സെന്റ് ജോര്‍ജ് ക്‌നാനായ ഫൊറോന പളളിയില്‍. ഭാര്യ: സൂസമ്മ ജെയിംസ് ചെങ്ങളം നെടുഞ്ചിറയില്‍ കുടുംബാംഗമാണ്. മക്കള്‍: ജിം ജെയിംസ് (ബ്രിഗേഡിയര്‍ ഇന്ത്യന്‍ ആര്‍മി ന്യൂഡല്‍ഹി), ജൂലി ജെയിംസ് (Afdindia കൊച്ചിന്‍). മരുമക്കള്‍: അനു ജിം മൂഴിപെരുമേത്ത് റാന്നി, വിന്നി തോമസ് കൂന്തമറ്റം ഉഴവൂര്‍. കൊച്ചുമക്കള്‍: ജന്നിഫര്‍, കെവിന്‍, ലിയ, ലിയോണ്‍, ലോറ
KVTV PLUS CHANNEL | Funeral Telecast of V.C.James Vallayil Iranjal Kottayam 24-07-2020 part 1

KVTV PLUS CHANNEL | Funeral Telecast of V.C.James Vallayil Iranjal Kottayam 24-07-2020 part 2

KCYL പുന്നത്തുറ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ടെലിവിഷനുകള്‍ നല്‍കി

കെ.സി.വൈ.എല്‍ പുന്നത്തുറ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഇടവകയിലെ സുമനസ്സുകളുടെ സഹകരണത്തോടെ സെന്‍റ് തോമസ് എല്‍.പി.എസ് പുന്നത്തുറ, സെന്‍റ് തോമസ് ജി.എച്ച്. എസ് പുന്നത്തുറ, സെന്‍റ് ജോസഫ് എല്‍.പി.എസ് കൊങ്ങാണ്ടൂര്‍ എന്നി സ്ഥാപനങ്ങളില്‍ പഠിക്കുന്ന 7 കുട്ടികള്‍ക്ക് പഠനാവശ്യങ്ങള്‍ക്കായി ടെലിവിഷനുകള്‍ നല്‍കി. യൂണിറ്റ് ചാപ്ളിയനും സ്കൂള്‍ മാനേജറുമായ ഫാ. സജി പുത്തന്‍പുരയ്ക്കല്‍, യൂണിറ്റ് പ്രസിഡന്‍്റ് ഷിബിന്‍ ഷാജി കട്ടിയാങ്കല്‍, സെക്രട്ടറി സ്റ്റിഫിന്‍ തോമസ് കണ്ണാംമ്പടം , വൈസ് പ്രസിഡന്റ്‌ ക്രിസ്റ്റീന ജോണ്‍ കുന്നപ്പള്ളില്‍, എന്നിവര്‍ ചേര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ടെലിവിഷനുകള്‍ കൈമാറി.യൂണിറ്റ് ഡയറക്ടര്‍ ബിബീഷ് ജോസ് ഓലിയ്ക്കമുറിയില്‍,സിസ്റ്റര്‍ അഡ്വൈസര്‍ റോസ്മി svm എന്നിവര്‍ സാന്നിഹിതരായിരുന്നു.

പയ്യാവൂർ സേക്രഡ് ഹാർട്ട് സ്‌കൂളിൽ ജില്ലാതല കലാം ക്വിസ്

പയ്യാവൂർ: സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്‌കൂളിൽ പ്രവർത്തിക്കുന്ന സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഭാരതത്തിന്റെ മുൻ രാഷ്ട്രപതി ഡോ. അബ്ദുൽ കലാമിന്റെ ചരമ വാർഷികത്തോടനുബന്ധിച്ച് സ്‌കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടി ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ജൂലായ് 27 തിങ്കളാഴ്ച ഓൺലൈനായി നടത്തുന്ന മത്സരത്തിൽ ഒരു സ്‌കൂളിൽ നിന്നും രണ്ടുപേർക്ക് പങ്കെടുക്കാം. വിജയികൾക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും ഉൾപ്പെടെയുള്ള സമ്മാനങ്ങൾ ഉണ്ടായിരിക്കും. വിശദവിവരങ്ങൾക്കും രജിസ്‌ട്രേഷനും ബന്ധപ്പെടുക 9446268658.

KCYL Dubai യുടെ നേതൃത്വത്തിൽ FORWARD FOCUSED Webinar series Session-2

നിങ്ങൾ ഒരു സംരംഭകൻ ആകാൻ ആഗ്രഹിക്കുന്നുവോ!!!!
പുതിയ ജോലിസാധ്യതകൾ /ബിസിനസ്സ് അന്തരീക്ഷം കോവിഡിന് ശേഷം എങ്ങനെ !!!!!
പ്രവർത്തന മേഖലകളിൽ കൈക്കൊള്ളേണ്ട മാറ്റങ്ങൾ എന്തൊക്കെ!!!

സ്നേഹം നിറഞ്ഞവരെ,ലോകവും സമസ്ത മേഖലകളും ഇന്ന് വലിയ മാറ്റത്തിന്റെ പാതയിൽ ആണ്.അതിനാൽ നമ്മുടെ ജീവിത സാഹചര്യങ്ങളും പ്രവർത്തന മേഖലകളും നവീനമായ മാറ്റങ്ങൾക്ക് വിധേയമാക്കേണ്ടതുണ്ട്.ഈ സാഹചര്യത്തിൽ KCYL Dubai യുടെ നേതൃത്വത്തിൽ ജൂലൈ 24 വെള്ളിയാഴ്ച്ച UAE സമയം 6:00 PM മുതൽ BUSINESS STARTUP MISSION& POST COVID OPPORTUNITIES’എന്ന വിഷയത്തെ അടിസ്ഥാനമാക്കി ബഹുമാനപ്പെട്ട Mr.Binu Jacob (MD Experion Technologies) ‘WEBINAR’*നയിക്കുന്നു.തുടർന്ന് Interaction session നും General discussion നും
നടത്തപ്പെടുന്നു.KCYL അതിരൂപതാ പ്രസിഡന്റ് ശ്രീ ലിബിൻ ജോസ് പാറയിൽ പ്രോഗ്രാം ഉത്ഘാടനം ചെയ്യുന്നു.KCC UAE ചെയർമാൻ ശ്രീ.ജോസഫ് മാത്യൂ പ്ലാംപറമ്പിൽ ആശംസകൾ അറിയിച്ചു സംസാരിക്കുന്നു.നമ്മുടെ ഏവരുടെയും ജീവിതത്തിൽ പ്രചോദനവും ഉപകാരപ്പെടുന്നതുമായ ഈ സെമിനാറിലേക്ക്‌ ഏവരെയും സ്വാഗതം ചെയ്യുന്നു.

ദുരന്ത നിവാരണത്തിന് സാന്തോം കരുതൽ സേന പെരിക്കല്ലൂരിൽ

പെരിക്കല്ലൂർ: ഏതൊരു സമൂഹത്തിന്റെയും വളർച്ചയ്ക്കും പുരോഗതിക്കും തടയിടാനും ഒരു പരിധിവരെ സമൂഹത്തിന്റെ അടിത്തറ ഇളക്കാനും ശേഷിയുള്ളവയാണ് ദുരന്തങ്ങൾ. കാലദേശഭേതമില്ലാതെ ദുരന്തങ്ങൾ മാനവരാശിക്കുമേൽ വന്നു പതിച്ചുകൊണ്ടിരിക്കുകയാണ്.ശരിയായ പ്രതിരോധ പ്രവർത്തനങ്ങൾകൊണ്ട് ഇവയിൽ ചിലതിനെയൊക്കെ തടയാനാകും, എങ്കിലും ഒരു വലിയ അളവ് ദുരന്തങ്ങളെ പൂർണമായും തടയുക മനുഷ്യന് സാധ്യമല്ല.എന്നാൽ ശരിയായ തയ്യാറെടുപ്പുകൾ നടത്തുന്ന പക്ഷം ദുരന്തങ്ങൾ മൂലം ഉണ്ടാകാവുന്ന ജീവഹാനി ഉൾപ്പെടെയുള്ള നാശനഷ്ടങ്ങൾ ഒരുപരിധിവരെ ലഘൂകരിക്കാൻ കഴിയും.ദുരന്തം ഉണ്ടായതിനു ശേഷം മാത്രം അതിൻറെ പരിഹാരക്രിയകൾ ചെയ്യുക എന്ന പഴയ രീതികളിൽ നിന്നും മാറി ഓരോ പ്രദേശത്തെയും കുറിച്ച് പഠിച്ചു അവിടെ ഉണ്ടാകാൻ സാധ്യതയുള്ളതും മുൻകൂട്ടി കാണാവുന്നതും ആയ ദുരന്തങ്ങളുടെ തിക്തഫലം പരമാവധി കുറയ്ക്കാനുള്ള മാർഗ്ഗങ്ങൾ ആസൂത്രണം ചെയ്യുന്ന ഒരു മുന്നൊരുക്ക ജാഗ്രത സംസ്ക്കാരം വളർത്തിയെടുക്കേണ്ടതുണ്ട്.പ്രകൃതിക്ഷോഭം,വെള്ളപ്പൊക്കം,കൊറോണ വൈറസ് അതുപോലെ മറ്റ് മഹാമാരികളും നാടിനെ ഉലക്കുമ്പോൾ ആശ്വാസം എത്തിക്കുകയാണ് ഇടവകയിൽ ആരംഭിക്കുന്ന ഈ കൂട്ടായ്മയുടെ ലക്ഷ്യം.

പെരിക്കല്ലൂർ സെൻറ് തോമസ് ക്നാനായ കത്തോലിക്ക ഫൊറോന ഇടവകയിലാണ് KCYL ,KCC, KCWA ST.വിൻസെൻറ് ഡിപ്പോൾ എന്നീ സംഘടനകളുടെ സംയുക്ത നേതൃത്വത്തിൽ “സാന്തോം കരുതൽ സേന” രൂപീകരിച്ചിരിക്കുന്നത്.
രക്ഷാധികാരി ഫാദർ മാത്യു മേലേടത്ത്‌.
ജനറൽ കോഡിനേറ്റർസ്:പ്രിൻസ് അളുങ്കൽ (phone): 7511110083
റംസി ജോൺ :9562768201
അലൻ റെനി വെച്ചുവെട്ടിക്കൽ-:6238290869

അഡ്വൈസറി ബോർഡ്:-ജോണി പുത്തൻകണ്ടത്തിൽ, ബേബി പള്ളിപ്പുറത്ത്, മേഴ്സി ബെന്നി പാറടിയിൽ, Rev.Sr.റോസ്മേരി മേരി SVM, റെജി കുടിയിരിപ്പിൽ, ബിനോയി പുത്തൻപുരക്കൽ, സാന്ദ്ര മരിയ പയസ് തെള്ളിയാമ്മേൽ എന്നിവരാണ്… സാന്തോം കരുതൽ സേനയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക.
മലബാർ സോഷ്യൽ സർവീസ് സൊസൈറ്റി അസിസ്റ്റൻറ് സെക്രട്ടറി ഫാദർ സിബിൻ കൂട്ടക്കല്ലുങ്കൽ,മാസ്സ് കോഡിനേറ്റർ- അബ്രഹാം എന്നിവർ മാർഗനിർദേശങ്ങൾ നൽകി.

സാന്തോം കരുതൽ സേനയുടെ ലക്ഷ്യങ്ങളും പ്രവർത്തനങ്ങളും:-

1. അടിയന്തര സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനം.
2. യാത്രാക്ലേശം പരിഹരിക്കുക.
3. ബോധവൽക്കരണം.
4. ആവശ്യ വസ്തുക്കൾ എത്തിക്കുക.
5. ആത്മീയവും മാനസികവുമായ ബലം നൽകുക.
6. മരുന്നും വൈദ്യസഹായവും:-പ്രഥമശുശ്രൂഷ,പ്രമേഹ പരിശോധന,Blood pressure test,Mask,Gloves.
-ആവശ്യസമയത്ത് ഭക്ഷണസാധനങ്ങൾ നൽകുക.
-ആവശ്യ സമയങ്ങളിൽ കോഡിനേറ്റേഴ്സിനെ ബന്ധപ്പെടാവുന്നതാണ്

കുവൈറ്റ് : മ്രാല കുരുട്ടു പറമ്പിൽ ജേക്കബ് ജോർജ്ജ്.

കുവൈറ്റ് : മ്രാല കുരുട്ടു പറമ്പിൽ ജേക്കബ് ജോർജ്ജ് [50] കുവൈറ്റിൽ നിര്യാതനായി . സംസ്കാരം പിന്നീട് . ഭാര്യ ലിറ്റി ഏറ്റുമാനൂർ അഴകുളത്തിൽ ( പഴയംപള്ളിൽ ) കുടുംബാഗമാണ്. മക്കൾ റോസ് മേരി റിയ റോസ് , റൂബി റോസ് .

വെളിയനാട്: കാപ്പിൽ എൽസമ്മ മാത്യു

വെളിയനാട്: കാപ്പിൽ തങ്കച്ചന്റെ ഭാര്യ എൽസമ്മ മാത്യു (59) നിര്യാതയായി. സംസ്കാരം പിന്നീട് വെളിയനാട് വി.മിഖായേൽ ക്‌നാനായ പളളിയില്‍.

മലബാര്‍ സോഷ്യല്‍ സര്‍വീസ്‌ സൊസൈറ്റിയുടെ നേതൃത്വത്തില്‍ പെരിക്കല്ലൂരില്‍ ഭൂമിക മിനി സൂപ്പര്‍ മാര്‍ക്കറ്റ്‌ ആരംഭിച്ചു

പെരിക്കല്ലൂര്‍: മലബാര്‍ സോഷ്യല്‍ സര്‍വീസ്‌ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ദേശീയ കാര്‍ഷിക ഗ്രാമവികസന ബാങ്കുമായി സഹകരിച്ച്‌ പെരിക്കല്ലൂരില്‍ പ്രവര്‍ത്തിക്കുന്ന ഭൂമിക ഫാര്‍മേഴ്‌സ്‌ പ്രൊഡ്യൂസര്‍ കമ്പനി നിത്യോപയോഗ സാധനങ്ങള്‍ മിതമായ നിരക്കില്‍ ആളുകളുടെ ഭവനത്തില്‍ എത്തിക്കുന്ന മിനി സൂപ്പര്‍ മാര്‍ക്കറ്റ്‌ പ്രവര്‍ത്തനമാരംഭിച്ചു. സ്ഥാപനത്തിന്റെ വെഞ്ചരിപ്പ്‌ കര്‍മ്മം പെരിക്കല്ലൂര്‍ ഫൊറോന വികാരി ഫാ. മാത്യു മേലേടത്ത്‌ നിര്‍വഹിച്ചു. ഉദ്‌ഘാടനം മലബാര്‍ സോഷ്യല്‍ സര്‍വ്വീസ്‌ സൊസൈറ്റി അസിസ്റ്റന്റ്‌ സെക്രട്ടറി ഫാ. സിബിന്‍ കൂട്ടക്കല്ലുങ്കല്‍ നിര്‍വഹിച്ചു. ഭൂമിക ഫാര്‍മേഴ്‌സ്‌ പ്രൊഡ്യൂസര്‍ കമ്പനി ചെയര്‍മാന്‍ ജോസ്‌ കുന്നത്ത്‌ സ്വാഗതം പറഞ്ഞു. പനമരം ബ്ലോക്ക്‌ പഞ്ചായത്ത്‌ ആരോഗ്യ വകുപ്പ്‌ സ്റ്റാന്‍ഡിംഗ്‌ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മേഴ്‌സി ബെന്നി അധ്യക്ഷത വഹിച്ചു. കണ്‍സ്യൂമര്‍ഫെഡ്‌ മാനേജര്‍ സുനീര്‍ ബാബു, പുല്‍പ്പള്ളി കേരള ബാങ്ക്‌ മാനേജര്‍ രാജേഷ്‌ എന്നിവര്‍ പ്രസംഗിച്ചു. മാസ്‌ സ്റ്റാഫ്‌ അംഗങ്ങളായ അബ്രാഹം ഉള്ളാടപ്പള്ളില്‍, അഖില്‍ ജോസഫ്‌ എന്നിവര്‍ പങ്കെടുത്തു. മലബാര്‍ സോഷ്യല്‍ സര്‍വീസ്‌ സൊസൈറ്റിയുടെ ഉല്‍പ്പന്നങ്ങളും സംസ്ഥാന കണ്‍സ്യൂമര്‍ഫെഡ്‌ ഉല്‍പ്പന്നങ്ങളും പ്രാദേശികമായി കര്‍ഷകര്‍ ഉള്‍പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങളും പ്രസ്‌തുത പ്രസ്ഥാനത്തിലൂടെ ഉപഭോക്താക്കള്‍ക്ക്‌ മിതമായ വിലയില്‍ ലഭ്യമാക്കുക എന്നതും കമ്പനിയുടെ പ്രധാന ലക്ഷ്യമാണ്.

Latest News

ഡിജിറ്റല്‍ റീച്ച് ഓണ്‍ലൈന്‍ ഫിസിയോതെറാപ്പി സേവനവുമായി കെ.എസ്.എസ്.എസ്

കോട്ടയം: കോവിഡ് അതിജീവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ...

ഹോം കെയർ സർവീസ് വിപുലമാക്കി കാരിത്താസ് ആശുപത്രി

കാരിത്താസ്: കഴിഞ്ഞ 17 വർഷമായി നിലവിലുള്ള പാലിയേറ്റിവ് ഹോം കെയർ സർവീസ്...

ഇരവിമംഗലം: തടനാകുഴിയില്‍ ഏലിക്കുട്ടി മത്തായി | Live Funeral Telecast Available

ഇരവിമംഗലം: തടനാകുഴിയില്‍ പരേതനായ മത്തായിയുടെ ഭാര്യ ഏലിക്കുട്ടി മത്തായി (102) നിര്യാതയായി....

കല്ലറ: മറ്റത്തികുന്നേല്‍ അന്നമ്മ കോര (ചാച്ചി) | Live Funeral Telecast Available

കല്ലറ: മറ്റത്തികുന്നേല്‍ പരേതനായ കുരുവിള കോരയുടെ (കൊച്ചുകോര) ഭാര്യ അന്നമ്മ കോര...

യു.കെ : കല്ലറ അരീച്ചിറ ബെന്നി ജോസഫ്

യു.കെ: കല്ലറ പുത്തൻപള്ളി ഇടവകാംഗവും, യുകെയിൽ പ്രെസ്റ്റൺ ക്നാനായ യൂണിറ്റ് മെമ്പറും,...