Home Blog Page 55

പ്രശസ്ത ഗായകൻ ബൈജുദാസും,UAE യുടെ വാനമ്പാടി മരിയ ആൻ ഷാജിയുമായി “സൗഹൃദ സല്ലാപം”ഈ ശനിയാഴ്ച(01.08.2020) | Live on KVTV

കുവൈറ്റ്: കോവിഡ്-19 മഹാമാരിയില്‍കുടുങ്ങി ലോക്ഡൗണിലും കോറന്‌റയിനിലുമൊക്കെയായി കഴിയുന്നവര്‍ക്ക് സംഗീതത്തിലൂടെ അല്‍പം ആശ്വാസം നല്‍കാന്‍ ഞങ്ങള്‍ വരുന്നു. നിങ്ങളുടെ വിരല്‍തുമ്പിലൂടെ അറേബ്യന്‍സ്റ്റാര്‍സിന്റെ ഫെയിസ്ബുക്ക് പേജ് ലൈവില്‍ CLUB FMന്റെറൈസിംഗ്സ്റ്റാർ SUNOFMന്റെ ജൂനിയർ സൂപ്പർസ്റ്റാർ തുടങ്ങിയ നിരവധി പ്രവാസി റേഡിയോകള്‍ നടത്തിയ റിയാലിറ്റിഷോകളിലെ വിജയിയും യു.എ.ഇ യുടെ വാനമ്പാടി മറിയ ആന്‍ ഷാജിയും, പ്രശസ്ത ഗായകന്‍ ബൈജു ദാസും KVTV- യുടെ ഈ ശനിയാഴ്ചത്തെ(01.08.2020) ‘സൗഹൃദ സല്ലാപത്തില്‍’നമ്മളോടൊപ്പം ചേരുന്നു. “സൗഹൃദ സല്ലാപം” എന്ന പേരിൽ ഒരു മ്യൂസിക്കൽ ചാറ്റ് ഷോയിലൂടെ സംഗീതം, നൃത്തം, അഭിനയം തുടങ്ങിയുള്ള കലകളിലൂടെ നമ്മുടെ മനസ്സിൽ കുടിയേറിയ കലാകാരന്മാരെയും, സാമൂഹിക സാംസ്കാരിക ആരോഗ്യ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖ വ്യക്തികളെയും ഗായകനും അവതാരകനുമായ ജോയൽ ജോസ് കെ വി ടിവിക്ക് വേണ്ടി നിങ്ങളുടെ മുന്നിൽ എത്തിക്കുന്നു.

ഈ മ്യൂസിക്കൽ ചാറ്റ് ഷോയിലൂടെ KVTV പ്രമുഖ വ്യക്തിത്വങ്ങളും ആയി ശനിയാഴ്ചകളിൽ കുവൈറ്റ് സമയം 7 PMനും ഇന്ത്യൻ സമയം 9.30PM നും USA (ചിക്കാഗോ) സമയം 11.00AM നും, www.KVTV.COM, കെവി ടിവിയുടെ youtube ഫേസ്ബുക്ക് പേജുകളിലൂടെയും തൽസമയം കാണാവുന്നതാണ്.

കൈകോർക്കാം KCCNA ക്കൊപ്പം നോറ വിദ്യാഭ്യാസ സഹായ നിധിയിൽ നമുക്കും പങ്കുചേരാം

കൈകോർക്കാം KCCNA ക്കൊപ്പം നോറ വിദ്യാഭ്യാസ സഹായ നിധിയിൽ നമുക്കും പങ്കുചേരാം

Dear all,

As many of you are aware, one of our community members, Merin Joy, was tragically murdered in South Florida on July 28, 2020. Knanaya Catholic Congress of North America (KCCNA) is joining hands with FOKANA, FOMAA and Indian Nurses Association of South Florida, to contribute towards an Educational Trust Fund for Norah Philip. Norah is the two-year-old daughter of Merin Joy, tragically murdered in South Florida. We are requesting everyone’s help in establishing this safety net for Norah as her mother is murdered and father is in police custody for her mother’s murder.

Merin was a devoted Nurse at Broward Health – Coral Springs, Florida. Her love for patients, especially during the COVID-19 period, was evident to her coworkers and patients.

This is an official fundraiser initiated by KCCNA and approved by Merin’s family, to establish an Educational Trust Fund which will be created and managed by Merin’s family. All proceeds from this Trust will be used for Norah’s educational endeavors, unforeseen expenses, and to support Norah in her future to accomplish the hopes and dreams Merin had for her daughter.

We request all of you to participate in this fundraiser and would like you to share this with your friends and family. We seek all of you to remember the departed soul Merin and her daughter Norah.

gofundme: https://www.gofundme.com/f/merin-joys-daughter-norah-philip-education-fund

You can read the story here: https://people.com/crime/fla-nurse-stabbed-and-run-over-outside-hospital-where-she-works-as-estranged-husband-is-arrested/

On behalf of KCCNA Executive Committee,

Alex Madathilthazhe Luke Thuruthuvelil
KCCNA President KCCNA General Secretary

‘വഴിക്കൂറായി’- ക്‌നാനായ ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്; നാലാമത്തെ ക്ലാസ്സ് ഓഗസ്റ്റ് 1 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക്

‘വഴിക്കൂറായി’- എന്ന പേരില്‍ ക്‌നാനായ ജീവിതശൈലിയെ പരിചയപ്പെടുത്തുന്ന രാജ്യാന്തര ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന്റെ നാലാമത്തെ വിഷയാവതരണം ഓഗസ്റ്റ് 1 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് നടത്തപ്പെടും. പുരാതനപ്പാട്ടുകളും പാണന്‍പാട്ടുകളും എന്ന വിഷയത്തില്‍ പ്രൊഫ. അനില്‍ സ്റ്റീഫന്‍, ഫാ. ബൈജു മുകളേല്‍, പ്രൊഫ. ആന്‍ സൂസന്‍ ഏലിയാസ് എന്നിവര്‍ ക്ലാസ്സ് നയിക്കും. കോട്ടയം അതിരൂപതയിലെ ഡോ. ജേക്കബ് കൊല്ലാപറമ്പില്‍ എഡ്യുക്കേഷനല്‍ ട്രസ്റ്റി(JET)ന്റെയും ക്‌നാനായ അക്കാദമി ഫോര്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗി(KART)ന്റെയും നേതൃത്വത്തില്‍ ക്‌നാനായ ഫൗണ്ടേഷന്‍, ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ്, ക്‌നാനായ കാത്തലിക് വിമന്‍സ് അസോസിയേഷന്‍, ക്‌നാനായ കാത്തലിക് യൂത്ത് ലീഗ് എന്നീ പ്രസ്ഥാനങ്ങളുടെ സഹകരണത്തോടെയാണ് ഓണ്‍ലൈന്‍ കോഴ്‌സ് സംഘടിപ്പിക്കുന്നത്. മാര്‍ഗം കളിയിലെ ‘വഴിക്കൂറായി നടക്കവേണ്ടി വന്തവരോ നാമെല്ലാം’ എന്ന വന്ദനഗാനത്തിലെ വരിയില്‍ നിന്നാണ് ഈ കോഴ്‌സിന്റെ പേരായ വഴിക്കൂറായി എന്ന പദം സ്വീകരിച്ചിരിക്കുന്നത്. ജൂലൈ 11-ാം തീയതി മുതല്‍ 2020 ഡിസംബര്‍ 19 വരെ എല്ലാ ശനിയാഴ്ചകളിലും ഇന്‍ഡ്യന്‍ സമയം വൈകുന്നേരം 6 മണിമുതല്‍ ഒരു മണിക്കൂര്‍ വീതം ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ നടത്തപ്പെടും.

ക്‌നാനായ അക്കാദമി ഫോർ റിസേർച്ച് & ട്രെയിനിംഗ് (KART) നാലാമത് കരിയർ അവബോധ വെബ് സെമിനാർ ഓഗസ്റ്റ് 2 ഞായറാഴ്ച

കോട്ടയം അതിരൂപതയിൽ രൂപം നൽകിയിരിക്കുന്ന ക്‌നാനായ അക്കാദമി ഫോർ റിസേർച്ച് & ട്രെയിനിംഗ് (KART) ന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കരിയർ അവബോധ വെബ്‌സെമിനാറിന്റെ നാലാം സെഷൻ ഓഗസ്റ്റ് 2 ഞായറാഴ്ച 3 മണിക്ക് നടത്തപ്പെടുന്നു. 2.45 മുതൽ മീറ്റിംഗിൽ പ്രവേശിച്ച് ക്രമീകരണങ്ങൾക്കും പരസ്പരം പരിചയപ്പെടുന്നതിനും അവസരമുണ്ട്. 3 മണി മുതൽ പാലാ സെന്റ് തോമസ് കോളേജ് പ്രൊഫസർ ഡോ. സ്റ്റാനി തോമസ് നേതൃത്വം നൽകുന്ന സൂം വീഡിയോ ക്ലാസ്സ് നടത്തപ്പെടും. നൂതന കോഴ്‌സുകൾ ലഭ്യമായ ഇൻഡ്യയിലെ സ്ഥാപനങ്ങളും അവയിൽ അഡ്മിഷനായി ചെയ്യേണ്ട കാര്യങ്ങളും എന്ന വിഷയത്തിലാണ് അന്നേദിവസം ക്ലാസ്സ് ക്രമീകരിച്ചിരിക്കുന്നത്. സംശയനിവാരണത്തിനും ചർച്ചകൾക്കും പ്രത്യേകം സമയവും നീക്കി വച്ചിട്ടുണ്ട്. പുതുതായി പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് https://forms.gle/2twx5XJUKx3kZp1QA എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്. വിശദവിവരങ്ങൾക്ക് ക്‌നാനായ ഹെൽപ്പ് ഡെസ്‌ക്കിന്റെ 9048568000 നമ്പരിലോ കാർട്ട് മെന്റർ ശ്രീ. ബിജോ പാറശ്ശേരിലിന്റെ 85478 08100, 9207211707 നമ്പരുകളിലോ ബന്ധപ്പെടാവുന്നതാണ്.

തയ്യല്‍ മെഷീന്‍ ചലഞ്ച് പദ്ധതി ഉഴവൂര്‍ മേഖലയില്‍ മെഷീനുകള്‍ വിതരണം ചെയ്തു

കോട്ടയം:കോവിഡ് 19 വ്യാപന പശ്ചാത്തലത്തില്‍ വരുമാന സാധ്യതകള്‍ വനിതകള്‍ക്കായി ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃതത്തില്‍ അമേരിക്കയിലെ ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദേവാലയത്തിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന തയ്യല്‍ മെഷീന്‍ ചലഞ്ച് പദ്ധതിയുടെ ഭാഗമായി ഉഴവൂര്‍ മേഖലയില്‍ തയ്യല്‍ മെഷീനുകള്‍ വിതരണം ചെയ്തു. മെഷീനുകളുടെ വിതരണോദ്ഘാടനം അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ നിര്‍വ്വഹിച്ചു. ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി രാജു, മോനിപ്പള്ളി ഗ്രാമവികസന സമിതി പ്രസിഡന്റ് ഫാ. കുര്യന്‍ തട്ടാറുകുന്നേല്‍, ഉഴവൂര്‍ മേഖല കോര്‍ഡിനേറ്റര്‍ സൗമ്യ ജോയി, ഉഴവൂര്‍ അനിമേറ്റര്‍ റാണി ടോമി എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. മേഖലയിലെ വിവിധ ഗ്രാമങ്ങളില്‍ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 8 പേര്‍ക്കാണ് പദ്ധതിയുടെ ഭാഗമായി തയ്യല്‍ മെഷീനുകള്‍ ലഭ്യമാക്കിയത്. ഉഷ കമ്പനിയുടെ മോട്ടോറോടു കൂടിയ അബ്രല മെഷീനുകളാണ് ലഭ്യമാക്കിയത്. ലോക് ഡൗണ്‍ മൂലം വീട്ടില്‍ ഇരിക്കുന്ന വനിതകള്‍ക്ക് കോവിഡ് പ്രധിരോധത്തിനായുള്ള മാസ്‌ക് ഉള്‍പ്പടെയുള്ള തയ്യല്‍ ജോലികള്‍ ചെയ്തു വരുമാനം കണ്ടെത്തുവാന്‍ അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ ആണ് തയ്യല്‍ മെഷീന്‍ ചലഞ്ച് കെ.എസ്.എസ്.എസ് സംഘടിപ്പിച്ചത്.

UKKCA ക്ക് അഭിമാന മുഹൂർത്തം. ഗ്ലോബൽ ക്നാനായ മാട്രിമോണി യാഥാർത്ഥ്യമാകുന്നു.

“എല്ലാത്തരം അധാർമ്മികതയിൽ നിന്നും നിന്നെ കാത്തുകൊള്ളുക, നിൻ്റെ പൂർവ്വികരുടെ ഗോത്രത്തിൽ നിന്നു മാത്രം ഭാര്യയെ സ്വീകരിയക്കുക. അന്യജാതികളിൽ നിന്ന് വിവാഹം ചെയ്യരുത്. നാം പ്രവാചകൻമാരുടെ സന്തതികളാണ്. മകനെ നമ്മുടെ പൂർവ്വപിതാക്കൻമാരായ നോഹ, അബ്രഹാം ഇസഹാക്ക്, യാക്കോബ് എന്നിവരെല്ലാം തങ്ങളുടെ ചാർച്ചക്കാരുടെ ഇടയിൽ നിന്നാണ് ഭാര്യമാരെ തെരെഞ്ഞെടുത്തത് എന്ന കാര്യം നീ അനുസ്മരിയ്ക്കണം. സന്താനങ്ങൾ വഴി അവർ അനുഗ്രഹീതരായി. അവരുടെ പിൻതലമുറ ദേശം അവകാശമാക്കും”.( തോബിത്ത് 4:12)

മൂന്നു രാജാക്കൻമാരെ പുൽക്കുടിലിലേക്ക് വഴികാട്ടിയ നക്ഷത്രം പോലെ സ്വവംശ ക്നാനായ വിവാഹങ്ങൾക്ക് വഴികാട്ടിയാവുന്ന UKKCA യുടെ ഗ്ലോബൽ ക്നാനായ മാട്രിമോണി ഇന്നു മുതൽ (ഓഗസ്റ്റ് 1 ശനിയാഴ്ച) മിഴി തുറക്കുകയാണ്. പുത്തൻമാട്രിമോണിയലിൻ്റെ ഉദയം UK യിലെ മാത്രമല്ല ലോകം മുഴുവനിലുമുള്ള ക്നാനായ മാതാപിതാക്കൾക്കും, യുവതീ യുവാക്കൾക്കും ഏറെ സന്തോഷവും ആശ്വാസവുമേകുന്ന വാർത്തയാണ്. രാജ്യ നിയമങ്ങൾക്ക് വിധേയമായി ഏറെ ആകർഷകമായ രീതിയിൽ മറ്റേതൊരു മാട്രിമോണിയൽ പോർട്ടലുകളെയും ബഹുകാതം പിന്നിലാക്കുന്ന രീതിയിലാണ് ഗ്ലോബൽ ക്നാനായ മാട്രിമോണിയൽ രൂപകൽപ്പന ചെയ്തിരിയ്ക്കുന്നത്. ലോകത്തിൻ്റെ ഏതു കോണുകളിലിരുന്നും തങ്ങൾക്ക് അനുയോജ്യരായ വധൂവരൻമാരെക്കുറിച്ചുള്ള വിവരങ്ങൾ ഇനി വിരൽത്തുമ്പിൽ. വിവാഹ പ്രായമെത്തിയ മക്കൾ മാതാപിതാക്കളുടെ മനസ്സിൽ തീ കോരിയിടുന്നതൊക്കെ ഇനി പഴങ്കഥകളാകട്ടെ.

ജനതകളുടെ പിതാവായ അബ്രഹാമിൻ്റെ കാലം മുതൽ തലമുറകളിലേക്ക് വിശ്വാസദീപം പകർന്നേകുന്നതിൽ അഭിമാനിയ്ക്കുന്നവരാണ് ക്നാനായക്കാർ. നൂറ്റാണ്ടുകൾ കടന്നു പോയിട്ടും വേറിട്ട ജനതയായി തലയുയർത്തി നിൽക്കാൻ ക്നായിത്തോമായുടെ മക്കൾക്കാവുന്നത് അഭംഗുരം തുടരുന്ന സ്വവംശവിവാഹ നിഷ്ഠയിലൂടെയാണ്.
തുറമുഖങ്ങളെ തഴുകിയെത്തിയ കൊടുങ്ങല്ലൂരിലെ കാറ്റിൽ കുടിയേറ്റത്തിൻ്റെ വിജയക്കൊടി പാറിപ്പറപ്പിച്ച ക്നായിത്തൊമ്മൻ പിതാമഹൻ, ഗൂഗിൾ മാപ്പിൻ്റെയും യമഹാബോട്ടിൻ്റെയും സഹായമില്ലാതെ ആർത്തിരമ്പിയ തിരമാലകളെ ചങ്കൂറ്റം കൊണ്ട് കീഴടക്കിയ പുണ്യചരിതനായ ക്നായിത്തോമായുടെ അനുഗ്രഹമാണ് എല്ലാ കുടിയേറ്റ ങ്ങളിലും വിജയഗാഥ രചിയ്ക്കാൻ ക്നാനായ മക്കൾക്ക് സഹായമാകുന്നത്. യുറോപ്പിലെ ക്നാനായ ജനത വലിയ നേട്ടങ്ങൾ കൈവരിയ്ക്കുന്ന ചെറിയ അജഗണമായി, പിടിച്ചുകെട്ടാൻ എതിരാളികളില്ലാത്ത പടക്കുതിരയായി തലയുയർത്തിപ്പിടിച്ച് അസ്ത്ര വേഗത്തിൽ മുന്നോട്ട് കുതിയ്ക്കുമ്പോൾ മാർഗ്ഗദർശിയായ ക്നായിത്തോമായുടെ ഓർമ്മകൾക്കു മുന്നിൽ UKയിലെ ക്നാനായ സമൂഹം അഞ്ജലിബദ്ധരായി ശിരസ്സ് നമിയ്ക്കുന്നു.

ഗ്ലോബൽ ക്നാനായ മാട്രിമോണിയൽ എന്ന ഈ യു കെ കെ സി എ നൂതന സംരംഭത്തിലൂടെ ഒരായിരം ക്നാനായ സ്വവംശ വിവാഹങ്ങൾക്ക് തിരിതെളിയട്ടെ എന്നാശംസിക്കുന്നു.
Visit:
www.globalknanayamatrimony.com
or
www.ukkca.com/matrimony

(മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽ
PRO UKKCA)

ചിക്കാഗോ : ലിനേഷ് മഠത്തിൽപറമ്പിൽ | Live Wake & Funeral Service Available

ലിനേഷ് മഠത്തിൽപറമ്പിൽ ചിക്കാഗോയിൽ നിര്യാതനായി , പൊതുദർശനം വെള്ളിയാഴ്ചയും സംസ്കാരം ശനിയാഴ്ചയും ചിക്കാഗോ സെൻ മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ | #Live Wake and Funeral Telecast will will be available on #Knanayavoice

Linesh Jose Madathiparampil (38) wife Jenny is from Parackamannil family(New York)
Parents: Jose and Mary Madathiparampil (Chicago)
Sibling: Lincy Jibu Chaluvelil (Chicago).
Funeral details:
Wake service will be on Friday (7/31/20) 3.30 pm to 6.30pm.
Funeral service: Saturday 9am ( for family only).

Please click the link below to watch Live Wake and Funeral Service

KVTVPLUS

ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ ഫൊറോന പളളിയിലെ കല്ലിട്ടതിരുനാള്‍ ആഗസ്റ്റ് 3ന്‌ | ക്‌നാനായവോയ്‌സില്‍ തത്സമയം

ഉഴവൂര്‍: ചരിത്രപ്രസിദ്ധമായ ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ ഫൊറോന പളളിയിലെ കല്ലിട്ടതിരുനാള്‍ 2020 ആഗസ്റ്റ് 3 തിങ്കളാഴ്ച ഭകതിപൂര്‍വ്വം ആഘോഷിക്കുന്നു. തിരുനാള്‍ ദിനമായ തിങ്കളാഴ്ച രാവിലെ 9 മണിക്ക് കരിങ്കുന്നം സെന്റ് അഗസ്റ്റിന്‍സ് ക്‌നാനായ പളളി വികാരി ഫാ. അലക്‌സ് ഓലിക്കരയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ റാസ.

KVTV LIVE | ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്നാനായ ഫൊറോന പളളിയിലെ കല്ലിട്ടതിരുനാള്‍ 03.08.2020 PART 1

KVTV LIVE | ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്നാനായ ഫൊറോന പളളിയിലെ കല്ലിട്ടതിരുനാള്‍ 03.08.2020 PART 2

കിടങ്ങൂര്‍: കണ്ണങ്കര മണപ്പുറത്ത് സിസ്റ്റര്‍ ആനി (എസ്.വി.എം) | Live Funeral Telecast Available

കിടങ്ങൂര്‍: കോട്ടയം വിസിറ്റേഷന്‍ സമൂഹാംഗമായ സിസ്റ്റര്‍ ആനി (എസ്.വി.എം -92) നിര്യാതയായി. സംസ്‌കാരം വെളളിയാഴ്ച (31.07.2020) ഉച്ചകഴിഞ്ഞ് 2.30 ന് കിടങ്ങൂര്‍ സായൂജ്യാ ചാപ്പലിലെ പ്രാര്‍ത്ഥനകള്‍ക്കുശേഷം കിടങ്ങൂര്‍ സെന്റ് മേരീസ് ഫൊറോന പളളി സെമിത്തേരിയില്‍. പരേത കണ്ണങ്കര മണപ്പുറത്ത് പരേതരായ ജോസഫ് – അന്നമ്മ ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: ചാക്കുണ്ണി, എലിയാമ്മ ജോസഫ്, അന്നക്കുട്ടി തോമസ്, പരേതരായ ഫാദര്‍ ഫിലിപ്പ് മണപ്പുറത്ത്, നൈത്തി തോമസ്. പരേത കണ്ണങ്കര, നട്ടാശ്ശേരി, ചമതച്ചാല്‍, പയസ് മൗണ്ട്, മാഞ്ഞൂര്‍, പിറവം, പൂഴിക്കോല്‍, കാരിത്താസ്, വിയാനി ഹോം, ഇടയ്ക്കാട്ട്, പറമ്പന്‍ഞ്ചേരി, ചിങ്ങവനം, കിഴക്കേനട്ടാശ്ശേരി, പാലത്തുരുത്ത് എന്നിവിടങ്ങളില്‍ ശുശ്രൂഷ ചെയ്തിട്ടുണ്ട്. മൃതദേഹം വെളളിയാഴ്ച (31-07-2020) രാവിലെ 10 മണിക്ക് കിടങ്ങൂര്‍ സായൂജ്യാ ചാപ്പലില്‍ കൊണ്ടുവരും.
KVTV MAIN CHANNEL | Funeral Telecast of Sr.Annie (S.V.M) Manappurathe Kidangoor 31.07.2020

റാന്നി: പാലംതറ പി.എം തോമസ് (കുഞ്ഞുമോന്‍) | Live Funeral Telecast Available

റാന്നി : പാലംതറ പി.എം തോമസ് (കുഞ്ഞുമോന്‍- 77) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച (31-7-2020) ഉച്ചകഴിഞ്ഞ് 1 മണിക്ക് വീട്ടിലെ ശുശ്രൂഷകള്‍ക്കുശേഷം സെന്റ് തോമസ് ക്‌നാനായവലിയപള്ളിയില്‍. ഭാര്യ : ലീലാമ്മ തോമസ് റാന്നി ഉഴുമണ്ണില്‍ കുടുംബാംഗം. മക്കള്‍ : ബിനു തോമസ് (ആസ്‌ട്രേലിയ) സുനു (റാന്നി), അനു (ബെഹറിന്‍). മരുമക്കള്‍ : ഷൈനി എരുമത്തറ (ആസ്‌ട്രേലിയ), സജി മഞ്ചുമാങ്കല്‍ റാന്നി, റെജി തൈക്കൂട്ടത്തില്‍. സംസ്‌കാര ശുശ്രൂഷകള്‍ രാവിലെ 10.30 മുതല്‍ ക്‌നാനായവോയ്‌സില്‍ തത്സമയം സംപ്രേഷണം ചെയ്യുന്നതാണ്‌.
KVTVLIVE USA | Funeral Telecast of P.M.Thomas Palamthara Ranni 31-07-2020 Part 1

KVTVLIVE USA | Funeral Telecast of P.M.Thomas Palamthara Ranni 31-07-2020 Part 2

KVTVLIVE USA | Funeral Telecast of P.M.Thomas Palamthara Ranni 31-07-2020 Part 3

Latest News

ഭക്ഷ്യസുരക്ഷയ്‌ക്ക്‌ പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ഉപവരുമാന പദ്ധതികള്‍ കണ്ടെത്തണം- മാര്‍ മാത്യു മൂലക്കാട്ട്‌

കോട്ടയം: ഭക്ഷ്യസുരക്ഷയ്‌ക്ക്‌ പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ഉപവരുമാന പദ്ധതികള്‍ കണ്ടെത്തി നടപ്പിലാക്കണമെന്ന്‌ കോട്ടയം...

കട്ടച്ചിറ: കോട്ടൂര്‍ ത്രേസ്യാമ്മ എസ്തപ്പാന്‍ | Live Funeral Telecast Available

കട്ടച്ചിറ: കോട്ടൂര്‍ കെ.സി. എസ്തപ്പാന്റെ ഭാര്യ ത്രേസ്യാമ്മ എസ്തപ്പാന്‍ (88) നിര്യാതയായി....

കണ്ണങ്കര സെന്റ് സേവ്യേഴ്‌സ് ക്‌നാനായ പളളിയിലെ 178-ാമത് മദ്ധ്യസ്ഥ തിരുനാളിന് കൊടിയേറി

കണ്ണങ്കര സെന്റ് സേവ്യേഴ്‌സ് ക്‌നാനായ കത്തോലിക്ക ദൈവാലയത്തിലെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥനായ വിശുദ്ധ...

കല്ലറ: വരകുകാലായില്‍ അന്നമ്മ എബ്രാഹം

കല്ലറ: വരകുകാലായില്‍ അന്നമ്മ എബ്രാഹം (93) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച (03.12.2020)...

ഡൽഹി ക്നാനായ ചാപ്ലിൻസിയുടെ നേതൃത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബാന സ്വീകരണം നടത്തി

ഡൽഹി ക്നാനായ കാത്തലിക് ചാപ്ലിൻസിയുടെ നേതൃത്വത്തിൽ ആറു കുട്ടികളുടെ ആഘോഷമായ വിശുദ്ധ...