Home Blog Page 55

തയ്യല്‍ മെഷീന്‍ ചലഞ്ച് പദ്ധതി ഉഴവൂര്‍ മേഖലയില്‍ മെഷീനുകള്‍ വിതരണം ചെയ്തു

കോട്ടയം:കോവിഡ് 19 വ്യാപന പശ്ചാത്തലത്തില്‍ വരുമാന സാധ്യതകള്‍ വനിതകള്‍ക്കായി ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃതത്തില്‍ അമേരിക്കയിലെ ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദേവാലയത്തിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന തയ്യല്‍ മെഷീന്‍ ചലഞ്ച് പദ്ധതിയുടെ ഭാഗമായി ഉഴവൂര്‍ മേഖലയില്‍ തയ്യല്‍ മെഷീനുകള്‍ വിതരണം ചെയ്തു. മെഷീനുകളുടെ വിതരണോദ്ഘാടനം അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ നിര്‍വ്വഹിച്ചു. ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി രാജു, മോനിപ്പള്ളി ഗ്രാമവികസന സമിതി പ്രസിഡന്റ് ഫാ. കുര്യന്‍ തട്ടാറുകുന്നേല്‍, ഉഴവൂര്‍ മേഖല കോര്‍ഡിനേറ്റര്‍ സൗമ്യ ജോയി, ഉഴവൂര്‍ അനിമേറ്റര്‍ റാണി ടോമി എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. മേഖലയിലെ വിവിധ ഗ്രാമങ്ങളില്‍ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 8 പേര്‍ക്കാണ് പദ്ധതിയുടെ ഭാഗമായി തയ്യല്‍ മെഷീനുകള്‍ ലഭ്യമാക്കിയത്. ഉഷ കമ്പനിയുടെ മോട്ടോറോടു കൂടിയ അബ്രല മെഷീനുകളാണ് ലഭ്യമാക്കിയത്. ലോക് ഡൗണ്‍ മൂലം വീട്ടില്‍ ഇരിക്കുന്ന വനിതകള്‍ക്ക് കോവിഡ് പ്രധിരോധത്തിനായുള്ള മാസ്‌ക് ഉള്‍പ്പടെയുള്ള തയ്യല്‍ ജോലികള്‍ ചെയ്തു വരുമാനം കണ്ടെത്തുവാന്‍ അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ ആണ് തയ്യല്‍ മെഷീന്‍ ചലഞ്ച് കെ.എസ്.എസ്.എസ് സംഘടിപ്പിച്ചത്.

UKKCA ക്ക് അഭിമാന മുഹൂർത്തം. ഗ്ലോബൽ ക്നാനായ മാട്രിമോണി യാഥാർത്ഥ്യമാകുന്നു.

“എല്ലാത്തരം അധാർമ്മികതയിൽ നിന്നും നിന്നെ കാത്തുകൊള്ളുക, നിൻ്റെ പൂർവ്വികരുടെ ഗോത്രത്തിൽ നിന്നു മാത്രം ഭാര്യയെ സ്വീകരിയക്കുക. അന്യജാതികളിൽ നിന്ന് വിവാഹം ചെയ്യരുത്. നാം പ്രവാചകൻമാരുടെ സന്തതികളാണ്. മകനെ നമ്മുടെ പൂർവ്വപിതാക്കൻമാരായ നോഹ, അബ്രഹാം ഇസഹാക്ക്, യാക്കോബ് എന്നിവരെല്ലാം തങ്ങളുടെ ചാർച്ചക്കാരുടെ ഇടയിൽ നിന്നാണ് ഭാര്യമാരെ തെരെഞ്ഞെടുത്തത് എന്ന കാര്യം നീ അനുസ്മരിയ്ക്കണം. സന്താനങ്ങൾ വഴി അവർ അനുഗ്രഹീതരായി. അവരുടെ പിൻതലമുറ ദേശം അവകാശമാക്കും”.( തോബിത്ത് 4:12)

മൂന്നു രാജാക്കൻമാരെ പുൽക്കുടിലിലേക്ക് വഴികാട്ടിയ നക്ഷത്രം പോലെ സ്വവംശ ക്നാനായ വിവാഹങ്ങൾക്ക് വഴികാട്ടിയാവുന്ന UKKCA യുടെ ഗ്ലോബൽ ക്നാനായ മാട്രിമോണി ഇന്നു മുതൽ (ഓഗസ്റ്റ് 1 ശനിയാഴ്ച) മിഴി തുറക്കുകയാണ്. പുത്തൻമാട്രിമോണിയലിൻ്റെ ഉദയം UK യിലെ മാത്രമല്ല ലോകം മുഴുവനിലുമുള്ള ക്നാനായ മാതാപിതാക്കൾക്കും, യുവതീ യുവാക്കൾക്കും ഏറെ സന്തോഷവും ആശ്വാസവുമേകുന്ന വാർത്തയാണ്. രാജ്യ നിയമങ്ങൾക്ക് വിധേയമായി ഏറെ ആകർഷകമായ രീതിയിൽ മറ്റേതൊരു മാട്രിമോണിയൽ പോർട്ടലുകളെയും ബഹുകാതം പിന്നിലാക്കുന്ന രീതിയിലാണ് ഗ്ലോബൽ ക്നാനായ മാട്രിമോണിയൽ രൂപകൽപ്പന ചെയ്തിരിയ്ക്കുന്നത്. ലോകത്തിൻ്റെ ഏതു കോണുകളിലിരുന്നും തങ്ങൾക്ക് അനുയോജ്യരായ വധൂവരൻമാരെക്കുറിച്ചുള്ള വിവരങ്ങൾ ഇനി വിരൽത്തുമ്പിൽ. വിവാഹ പ്രായമെത്തിയ മക്കൾ മാതാപിതാക്കളുടെ മനസ്സിൽ തീ കോരിയിടുന്നതൊക്കെ ഇനി പഴങ്കഥകളാകട്ടെ.

ജനതകളുടെ പിതാവായ അബ്രഹാമിൻ്റെ കാലം മുതൽ തലമുറകളിലേക്ക് വിശ്വാസദീപം പകർന്നേകുന്നതിൽ അഭിമാനിയ്ക്കുന്നവരാണ് ക്നാനായക്കാർ. നൂറ്റാണ്ടുകൾ കടന്നു പോയിട്ടും വേറിട്ട ജനതയായി തലയുയർത്തി നിൽക്കാൻ ക്നായിത്തോമായുടെ മക്കൾക്കാവുന്നത് അഭംഗുരം തുടരുന്ന സ്വവംശവിവാഹ നിഷ്ഠയിലൂടെയാണ്.
തുറമുഖങ്ങളെ തഴുകിയെത്തിയ കൊടുങ്ങല്ലൂരിലെ കാറ്റിൽ കുടിയേറ്റത്തിൻ്റെ വിജയക്കൊടി പാറിപ്പറപ്പിച്ച ക്നായിത്തൊമ്മൻ പിതാമഹൻ, ഗൂഗിൾ മാപ്പിൻ്റെയും യമഹാബോട്ടിൻ്റെയും സഹായമില്ലാതെ ആർത്തിരമ്പിയ തിരമാലകളെ ചങ്കൂറ്റം കൊണ്ട് കീഴടക്കിയ പുണ്യചരിതനായ ക്നായിത്തോമായുടെ അനുഗ്രഹമാണ് എല്ലാ കുടിയേറ്റ ങ്ങളിലും വിജയഗാഥ രചിയ്ക്കാൻ ക്നാനായ മക്കൾക്ക് സഹായമാകുന്നത്. യുറോപ്പിലെ ക്നാനായ ജനത വലിയ നേട്ടങ്ങൾ കൈവരിയ്ക്കുന്ന ചെറിയ അജഗണമായി, പിടിച്ചുകെട്ടാൻ എതിരാളികളില്ലാത്ത പടക്കുതിരയായി തലയുയർത്തിപ്പിടിച്ച് അസ്ത്ര വേഗത്തിൽ മുന്നോട്ട് കുതിയ്ക്കുമ്പോൾ മാർഗ്ഗദർശിയായ ക്നായിത്തോമായുടെ ഓർമ്മകൾക്കു മുന്നിൽ UKയിലെ ക്നാനായ സമൂഹം അഞ്ജലിബദ്ധരായി ശിരസ്സ് നമിയ്ക്കുന്നു.

ഗ്ലോബൽ ക്നാനായ മാട്രിമോണിയൽ എന്ന ഈ യു കെ കെ സി എ നൂതന സംരംഭത്തിലൂടെ ഒരായിരം ക്നാനായ സ്വവംശ വിവാഹങ്ങൾക്ക് തിരിതെളിയട്ടെ എന്നാശംസിക്കുന്നു.
Visit:
www.globalknanayamatrimony.com
or
www.ukkca.com/matrimony

(മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽ
PRO UKKCA)

ചിക്കാഗോ : ലിനേഷ് മഠത്തിൽപറമ്പിൽ | Live Wake & Funeral Service Available

ലിനേഷ് മഠത്തിൽപറമ്പിൽ ചിക്കാഗോയിൽ നിര്യാതനായി , പൊതുദർശനം വെള്ളിയാഴ്ചയും സംസ്കാരം ശനിയാഴ്ചയും ചിക്കാഗോ സെൻ മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ | #Live Wake and Funeral Telecast will will be available on #Knanayavoice

Linesh Jose Madathiparampil (38) wife Jenny is from Parackamannil family(New York)
Parents: Jose and Mary Madathiparampil (Chicago)
Sibling: Lincy Jibu Chaluvelil (Chicago).
Funeral details:
Wake service will be on Friday (7/31/20) 3.30 pm to 6.30pm.
Funeral service: Saturday 9am ( for family only).

Please click the link below to watch Live Wake and Funeral Service

KVTVPLUS

ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ ഫൊറോന പളളിയിലെ കല്ലിട്ടതിരുനാള്‍ ആഗസ്റ്റ് 3ന്‌ | ക്‌നാനായവോയ്‌സില്‍ തത്സമയം

ഉഴവൂര്‍: ചരിത്രപ്രസിദ്ധമായ ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ ഫൊറോന പളളിയിലെ കല്ലിട്ടതിരുനാള്‍ 2020 ആഗസ്റ്റ് 3 തിങ്കളാഴ്ച ഭകതിപൂര്‍വ്വം ആഘോഷിക്കുന്നു. തിരുനാള്‍ ദിനമായ തിങ്കളാഴ്ച രാവിലെ 9 മണിക്ക് കരിങ്കുന്നം സെന്റ് അഗസ്റ്റിന്‍സ് ക്‌നാനായ പളളി വികാരി ഫാ. അലക്‌സ് ഓലിക്കരയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ റാസ.

KVTV LIVE | ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്നാനായ ഫൊറോന പളളിയിലെ കല്ലിട്ടതിരുനാള്‍ 03.08.2020 PART 1

KVTV LIVE | ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്നാനായ ഫൊറോന പളളിയിലെ കല്ലിട്ടതിരുനാള്‍ 03.08.2020 PART 2

കിടങ്ങൂര്‍: കണ്ണങ്കര മണപ്പുറത്ത് സിസ്റ്റര്‍ ആനി (എസ്.വി.എം) | Live Funeral Telecast Available

കിടങ്ങൂര്‍: കോട്ടയം വിസിറ്റേഷന്‍ സമൂഹാംഗമായ സിസ്റ്റര്‍ ആനി (എസ്.വി.എം -92) നിര്യാതയായി. സംസ്‌കാരം വെളളിയാഴ്ച (31.07.2020) ഉച്ചകഴിഞ്ഞ് 2.30 ന് കിടങ്ങൂര്‍ സായൂജ്യാ ചാപ്പലിലെ പ്രാര്‍ത്ഥനകള്‍ക്കുശേഷം കിടങ്ങൂര്‍ സെന്റ് മേരീസ് ഫൊറോന പളളി സെമിത്തേരിയില്‍. പരേത കണ്ണങ്കര മണപ്പുറത്ത് പരേതരായ ജോസഫ് – അന്നമ്മ ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: ചാക്കുണ്ണി, എലിയാമ്മ ജോസഫ്, അന്നക്കുട്ടി തോമസ്, പരേതരായ ഫാദര്‍ ഫിലിപ്പ് മണപ്പുറത്ത്, നൈത്തി തോമസ്. പരേത കണ്ണങ്കര, നട്ടാശ്ശേരി, ചമതച്ചാല്‍, പയസ് മൗണ്ട്, മാഞ്ഞൂര്‍, പിറവം, പൂഴിക്കോല്‍, കാരിത്താസ്, വിയാനി ഹോം, ഇടയ്ക്കാട്ട്, പറമ്പന്‍ഞ്ചേരി, ചിങ്ങവനം, കിഴക്കേനട്ടാശ്ശേരി, പാലത്തുരുത്ത് എന്നിവിടങ്ങളില്‍ ശുശ്രൂഷ ചെയ്തിട്ടുണ്ട്. മൃതദേഹം വെളളിയാഴ്ച (31-07-2020) രാവിലെ 10 മണിക്ക് കിടങ്ങൂര്‍ സായൂജ്യാ ചാപ്പലില്‍ കൊണ്ടുവരും.
KVTV MAIN CHANNEL | Funeral Telecast of Sr.Annie (S.V.M) Manappurathe Kidangoor 31.07.2020

റാന്നി: പാലംതറ പി.എം തോമസ് (കുഞ്ഞുമോന്‍) | Live Funeral Telecast Available

റാന്നി : പാലംതറ പി.എം തോമസ് (കുഞ്ഞുമോന്‍- 77) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച (31-7-2020) ഉച്ചകഴിഞ്ഞ് 1 മണിക്ക് വീട്ടിലെ ശുശ്രൂഷകള്‍ക്കുശേഷം സെന്റ് തോമസ് ക്‌നാനായവലിയപള്ളിയില്‍. ഭാര്യ : ലീലാമ്മ തോമസ് റാന്നി ഉഴുമണ്ണില്‍ കുടുംബാംഗം. മക്കള്‍ : ബിനു തോമസ് (ആസ്‌ട്രേലിയ) സുനു (റാന്നി), അനു (ബെഹറിന്‍). മരുമക്കള്‍ : ഷൈനി എരുമത്തറ (ആസ്‌ട്രേലിയ), സജി മഞ്ചുമാങ്കല്‍ റാന്നി, റെജി തൈക്കൂട്ടത്തില്‍. സംസ്‌കാര ശുശ്രൂഷകള്‍ രാവിലെ 10.30 മുതല്‍ ക്‌നാനായവോയ്‌സില്‍ തത്സമയം സംപ്രേഷണം ചെയ്യുന്നതാണ്‌.
KVTVLIVE USA | Funeral Telecast of P.M.Thomas Palamthara Ranni 31-07-2020 Part 1

KVTVLIVE USA | Funeral Telecast of P.M.Thomas Palamthara Ranni 31-07-2020 Part 2

KVTVLIVE USA | Funeral Telecast of P.M.Thomas Palamthara Ranni 31-07-2020 Part 3

പ്രവാസി നിയമവേദി എല്ലാ വ്യാഴാഴ്ച ഇന്ത്യന്‍ സമയം രാവിലെ 7.30 നും ബുധനാഴ്ച ചിക്കാഗോ സമയം രാത്രി 9 മണിക്ക് KVTV യില്‍.

ലോകം മുഴുവന്‍ വളര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന മലയാളികള്‍ക്ക് ഇന്ത്യയിലെ നിയമപരമായ എല്ലാവിധ ചോദ്യങ്ങള്‍ക്കും ഉത്തരവുമായി KVTV. സുപ്രീംകോടതി അഭിഭാഷകനായ അഡ്വ.ജോസഫ് എബ്രാഹം പ്രവാസികളുടെ ഇന്ത്യയിലെ നിയമോപദേശവും നിയമപരമായ എല്ലാ ചോദ്യങ്ങള്‍ക്കും എല്ലാ ആഴ്ചയിലും മറുപടി നല്‍കുന്നു. ഇതിന്റെ അവതാരകനായി അമേരിക്കയില്‍ നിന്നും ബിജു തൂമ്പില്‍ അണ് ഈ പ്രോഗ്രാമിനു ചോദ്യങ്ങളുമായി അഡ്വ.ജോസഫ് എബ്രാഹത്തിനെ സമീപിക്കുന്നത്. ബിജു തൂമ്പില്‍നോടപ്പം ലോകം മുഴുവനുമുള്ള പ്രവാസികള്‍ക്കു ചോദ്യങ്ങള്‍ ചോദിക്കാനും നിയമോപദേശം തേടുവാനുള്ള അവസരമാണ് എല്ലാ ആഴ്ചയിലും കടന്നുവരുവാന്‍ പോകുന്നത്. വരും നാളുകളില്‍ പ്രവാസികള്‍ക്കു മനസ്സില്‍ തങ്ങിനില്‍ക്കുന്ന ഏതുതരത്തിലുള്ള തടസങ്ങള്‍ക്കും എല്ലാവിധ നിയമ സാധ്യതകളും ദുരുകരിക്കുക എന്ന ലക്ഷ്യവുമായി KVTV പുത്തന്‍ ദൗത്യവുമായി എത്തിയിരിക്കുന്നു. എല്ലാ ആഴ്ചയിലും കാണുക, സംശയങ്ങള്‍ ദുരുകരിക്കുക, ചോദ്യങ്ങള്‍ ഉന്നയിക്കുക. സുപ്രീംകോടതി അഭിഭാഷകനായ അഡ്വ.ജോസഫ് എബ്രാഹം എല്ലാ നിയമോപദേശങ്ങളും KVTV യിലൂടെ നല്‍കുന്നു.ചോദ്യങ്ങള്‍ ചോദിക്കുവാന്‍ WhatsApp No. +1(847)7911824.

Flash News : മയാമിയിൽ ക്നാനായ യുവാവ് ഭാര്യയെ കൊലപ്പെടുത്തി.

Flash News : മയാമിയിൽ ക്നാനായ യുവാവ് ഭാര്യയെ കൊലപ്പെടുത്തി. മിയാമി : ജോലി കഴിഞ്ഞ് മടങ്ങവെ കാർ പാർക്ക് ചെയതിരുന്ന സ്ഥലത്ത് കാത്ത് നിന്ന് കുത്തി കൊലപ്പെടുത്തുകയായിരുന്നു. മിയാമിയിൽ സ്ഥിരതാമസമായിരുന്ന പിറവം മരങ്ങാട്ടിൽ മെറിനെയാണ് ഭർത്താവ് വെളിയനാട് മണ്ണൂത്തറ നെവിൻ എന്നു വിളിക്കുന്ന ഫിലിപ്പ് മാത്യു കൊലപ്പെടുത്തിയത് .

നീണ്ടൂര്‍ സെന്റ് മൈക്കിള്‍സ് ക്‌നാനായ പളളിയിലെ കല്ലിട്ടതിരുനാള്‍ ജൂലൈ 30 ന് | ക്‌നാനായവോയ്‌സില്‍ തത്സമയം

നീണ്ടൂര്‍: സെന്റ് മൈക്കിള്‍സ് ക്‌നാനായ കത്തോലിക്ക ദൈവാലയത്തിലെ 154-ാം മത് കല്ലിട്ടതിരുനാള്‍ 2020 ജൂലൈ 30 വ്യാഴാഴ്ച ഭക്തിപൂര്‍വ്വം ആഘോഷിക്കുന്നു. വ്യാഴാഴ്ച രാവിലെ 10 മണിക്ക് ആഘോഷമായ തിരുനാള്‍ റാസാ. മുഖ്യകാര്‍മ്മികത്വം നയിക്കുന്നത് ഫാ.മത്യുക്കുട്ടി കുളക്കാട്ട്കുടിയില്‍. തിരുനാള്‍ സന്ദേശം നല്‍കുന്നത് ഫാ.ജിബിന്‍ കാലായികരോട്ട്.

തിരുനാള്‍ തിരുകര്‍മ്മങ്ങള്‍ ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം സംപ്രേഷണം ചെയ്യുന്നു.

KVTV MAIN | നീണ്ടൂര്‍ സെന്റ് മൈക്കിള്‍സ് ദൈവാലയത്തിലെ ആരാധയും ദിവ്യകാരുണ്യ പ്രദക്ഷണവും 29-07-2020

KVTV MAIN CHANNEL നീണ്ടൂര്‍ സെന്റ് മൈക്കിള്‍സ് ക്നാനായ പളളിയിലെ കല്ലിട്ടതിരുനാള്‍ 30-07-2020 .

ശിശുക്കളിലെ കരൾ ശസ്ത്രക്രിയയിൽ പുതിയ നേട്ടം കൈവരിച്ചു കോട്ടയം കാരിത്താസ് ആശുപത്രി.

രണ്ടു വയസുള്ള കുഞ്ഞിന്റെ കരളിനെ ബാധിച്ച അർബുദം ശസ്ത്രക്രിയയിലൂടെ പൂർണ്ണമായി സുഖപ്പെടുത്തി കാരിത്താസ് ഗ്യാസ്ട്രോ സയൻസസ്. വയറ്റിലെ മുഴയ്ക്കു ചികത്സ തേടിയാണ് മാതാപിതാക്കൾ കുഞ്ഞുമായി ഗ്യാസ്ട്രോ സയൻസസിന് കീഴിലുള്ള കാരിത്താസ് സെന്റർ ഫോർ ലിവർ ഡിസീസിൽ (CCLD) ചികിത്സക്കെത്തിയത്. തുടർന്ന് പീഡിയാട്രിക് ഓൺകോളജിസ്റ് ഡോ. ബോബൻ തോമസിന്റെ സഹായത്തോടെ കരളിലെ അർബുദം സ്ഥിരീകരിക്കുകയും കീമോ തെറാപ്പിയിലൂടെ കാഠിന്യം കുറച്ച ശേഷം ഗ്യാസ്ട്രോ & HPB സർജന്മാരായ ഡോ. മുരളി അപ്പുകുട്ടൻ, ഡോ. ജോർജ് മാത്യു സെബാസ്റ്റ്യൻ എന്നിവരുടെ നേതൃത്വത്തിൽ ഡോ. നിഷ പാറ്റാനി, ഡോ. സദാശിവൻ എം, ഡോ. വിനിത വി. നായർ, ഡോ. സുനു ജോൺ, ഡോ. അരുൺ കുമാർ, ഡോ. ജിതിൻ ചന്ദ് എന്നവരുടെ സഹായത്താൽ കരളിലെ മുഴ ഓപ്പറേഷനിലൂടെ വിജയകരമായി നീക്കം ചെയ്തു. തുടക്കത്തിലുണ്ടായിരുന്ന AFP ട്യൂമർ മാർക്കർ 4 ലക്ഷത്തിൽനിന്നും വെറും അഞ്ചിലേക്കു കൊണ്ടുവന്നു. പൂർണ രോഗമുക്തിയോടെ കുഞ്ഞു ആശുപത്രി വിട്ടു. ഇതിനോടകം കരൾ മാറ്റിവയ്ക്കൽ ഉൾപ്പെടെ 200 ൽ അധികം കരൾ കാൻസർ സർജറികൾ വിജയകരമായി നടപ്പാക്കിയ CCLD യെ സംബന്ധിച്ചിടത്തോളം മറ്റൊരു നേട്ടമാണിത്.

Latest News

ഡൽഹി ക്നാനായ ചാപ്ലിൻസിയുടെ നേതൃത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബാന സ്വീകരണം നടത്തി

ഡൽഹി ക്നാനായ കാത്തലിക് ചാപ്ലിൻസിയുടെ നേതൃത്വത്തിൽ ആറു കുട്ടികളുടെ ആഘോഷമായ വിശുദ്ധ...

റെജി തോമസിന് നവോത്ഥാന സംസ്‌കൃതിയുടെ സ്‌നേഹോപഹാരം

ചേർത്തല കേന്ദ്രമാക്കി പ്രവർത്തിക്കുന്ന നവോത്ഥാന സംസ്ക്കാരിക സമിതിയുടെ, സാംസ്കാരിക മേഖലയിലെ...

മടമ്പം: മുല്ലൂർ എം.പി ബേബി

മടമ്പം: ഫൊറോന പള്ളി ഇടവകാംഗമായ മുല്ലൂർ ബേബി എം.പി (63) നിര്യാതനായി....

യു.കെ: നീണ്ടൂർ കല്ലടാന്തിയിൽ ഇസബെൽ ഷാജി | Live Funeral Telecast Available

യു.കെ: നീണ്ടൂർ കല്ലടാന്തിയിൽ ഷാജി – പ്രീനി ദമ്പതികളുടെ മകൾ ഇസബെൽ...

ന്യൂയോർക്ക്: കോട്ടയം പ്രാതാനത്ത് മാത്യു (കുഞ്ഞുമോൻ) | Live Funeral Telecast Available

ന്യൂയോർക്ക്: കോട്ടയം മള്ളുശ്ശേരി പ്രാതാനത്ത് മാത്യു (കുഞ്ഞുമോൻ-74)ന്യൂയോർക്കിൽ നിര്യാതനായി. സംസ്കാരം പിന്നീട്....