Home Headline പി സി ജോര്‍ജിനെ ‘പുറത്താക്കിയവരെ’ പുറത്താക്കി കേരള ജനപക്ഷം !

പി സി ജോര്‍ജിനെ ‘പുറത്താക്കിയവരെ’ പുറത്താക്കി കേരള ജനപക്ഷം !

28
0

കോട്ടയം : പി.സി ജോര്‍ജിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി വാര്‍ത്താസമ്മേളനം വിളിച്ച്‌ അറിയിച്ചവരെ പുറത്താക്കിയതായി കേരള ജനപക്ഷം (സെക്കുലര്‍). പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് 5 പേരെ പുറത്താക്കിയെന്ന് കേരള ജനപക്ഷം സെക്കുലര്‍ ഇ കെ ഹസന്‍കുട്ടി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. എസ് ഭാസ്കരപിള്ള, ജയന്‍ മമ്ബറം, റെജി കെ ചെറിയാന്‍, കെ ഒ രാജന്‍ എന്‍ എ നജുമുദ്ദീന്‍ എന്നിവരെയാണ് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പുറത്താക്കിയത്.

‘2006 ല്‍ ഈപ്പന്‍ വര്‍ഗ്ഗീസിനെയും 2016 ല്‍ ടി എസ് ജോണിനെയും വിലയ്ക്കെടുത്ത മുന്നണി നേതൃത്വങ്ങള്‍ ഇതേ പരിപാടി നടത്തിയിരുന്നു. അന്നൊക്കെ പി സി ജോര്‍ജിന്റെ ഭൂരിപക്ഷം ഇരട്ടിക്കുകയാണ് ഉണ്ടായത്.
പ്രായാധിക്യവും ശാരീരിക അസ്വാസ്ഥവും മൂലം വര്‍ഷങ്ങളായി വിശ്രമ ജീവിതം നയിക്കുന്ന എസ് ഭാസ്കരപിളളയെ പോലുള്ള നേതാക്കളെ സ്ഥാനമാനങ്ങളില്‍ നിലനിര്‍ത്തിയത് പി സി ജോര്‍ജിന്റെ മാന്യത കൊണ്ട് മാത്രമാണ്. ഇലക്ഷന്‍ അടുക്കുമ്ബോള്‍ നടക്കുന്ന ഇത്തരം കുതിര കച്ചവടങ്ങള്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു.

പി സി ജോര്‍ജ്ജ് നേതൃത്വം കൊടുക്കുന്ന ഈ പാര്‍ട്ടിയില്‍ നിന്നും അദ്ദേഹത്തെ പുറത്താക്കാന്‍ ഇന്നലെ പാര്‍ട്ടി വിട്ടവര്‍ക്ക് ആര്‍ക്കും നിയമാവകാശം ഇല്ല’- ഇ കെ ഹസന്‍കുട്ടി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു കേരള ജനപക്ഷം (സെക്കുലര്‍) രക്ഷാധികാരി പി സി ജോര്‍ജിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി വര്‍ക്കിങ് ചെയര്‍മാന്‍ എസ്. ഭാസ്കരപിള്ളയാണ് കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. തിരഞ്ഞെടുപ്പില്‍ ഐക്യജനാധിപത്യ മുന്നണിക്ക് പിന്തുണ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here