Home Headline ക്യൂബയില്‍ 60 വര്‍ഷത്തെ കാസ്ട്രോ യുഗം അവസാനിച്ചു ; മിഗ്യൂല്‍ ഡിയസ്ക്വനല്‍ പുതിയ അധ്യക്ഷന്‍

ക്യൂബയില്‍ 60 വര്‍ഷത്തെ കാസ്ട്രോ യുഗം അവസാനിച്ചു ; മിഗ്യൂല്‍ ഡിയസ്ക്വനല്‍ പുതിയ അധ്യക്ഷന്‍

42
0

ഹവാന : ദിവസങ്ങള്‍ക്ക് മുമ്ബാണ് ക്യൂബന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ട് ഫസ്റ്റ് സെക്രട്ടറി ജനറല്‍ സ്ഥാനം മുന്‍ ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്ട്രോ രാജിവെച്ചത്. 2018ല്‍ ക്യൂബയുടെ പ്രസിഡന്‍റ് സ്ഥാനം ഒഴിയുമ്ബോള്‍തന്നെ മൂന്ന് വര്‍ഷത്തിനകം പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഒഴിയുമെന്ന് റൗള്‍ കാസ്ട്രോ പ്രഖ്യാപിച്ചിരുന്നു. നിലവിലെ ക്യൂബന്‍ പ്രസിഡ‍ന്റ് മിഗ്യൂല്‍ ഡിയസ്ക്വനല്‍ ആണ് പുതിയ അധ്യക്ഷന്‍. ഇന്നലെ ഔദ്യോഗിക സ്ഥാനമാറ്റം നടന്നു. അറുപത് വര്‍ഷത്തെ കാസ്ട്രോ യുഗത്തിനാണ് ഇതോടെ അവസാനമായിരിക്കുന്നത്. മിഗ്യൂലിന്റെ സ്ഥാനാരോഹണത്തോടെ ഏക കക്ഷി ഭരണ സംവിധാനമുള്ള ക്യൂബയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകില്ലെന്നാണ് സൂചന.

വിപ്ലവത്തിനുള്ളിലെ ഏറ്റവും വിപ്ലവകരമായ കാര്യം എല്ലായ്‌പ്പോഴും പാര്‍ട്ടിയെ പ്രതിരോധിക്കുക എന്നതാണ്. അതേപോലെ വിപ്ലവത്തിന്റെ ഏറ്റവും വലിയ സംരക്ഷകനും പാര്‍ട്ടിയായിരിക്കും എന്നാണ് കഴിഞ്ഞ ദിവസം മിഗ്യൂല്‍ പ്രസ്താവിച്ചത്. രാജ്യത്തിന്റെ തന്ത്രപരമായ തീരുമാനങ്ങള്‍ കൈകൊള്ളുന്നതില്‍ റൗള്‍ കാസ്ട്രോയുടെ അഭിപ്രായങ്ങള്‍ തേടുമെന്നും മിഗ്യൂല്‍ പറഞ്ഞു. എട്ടാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഉദ്ഘാടനച്ചടങ്ങിലാണ് റൗള്‍ രാജിപ്രഖ്യാപനം നടത്തിയത്. ക്യൂബന്‍ വിപ്ലവത്തോടെ ഫിദല്‍ കാസ്‌ട്രോ തുടക്കമിട്ട, പാര്‍ട്ടിനേതൃത്വത്തിലെ 60 വര്‍ഷത്തെ കാസ്‌ട്രോ യുഗത്തിനാണ് സഹോദരന്‍ റൗള്‍ കാസ്ട്രോയുടെ രാജിയോടെ അവസാനമായത്. 1959 മുതല്‍ 2006വരെ ഫിദല്‍ കാസ്‌ട്രോ ആയിരുന്നു ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറി ജനറല്‍. ഫിദലിന്‍റെ പിന്‍ഗാമിയായാണ് ഇളയസഹോദരനായ റൗള്‍ ഈ സ്ഥാനം ഏറ്റെടുത്തത്.

മിഗ്വേല്‍ ഡിയസ് ക്വനല്‍

കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉന്നതനേതൃത്വമായ 14 അംഗ പൊളിറ്റ് ബ്യൂറോയില്‍ അംഗമായിരുന്നു മിഗ്വേല്‍. എഞ്ചിനീയറായ മിഗ്വേല്‍ 2009-ല്‍ ക്യൂബയുടെ വിദ്യാഭ്യാസ മന്ത്രിയായി. 2013-ല്‍ വൈസ്പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തു. 1976-ല്‍ ഫിദല്‍ കാസ്‌ട്രോ പുതിയ ഭരണഘടനയുണ്ടാക്കിയതിനുശേഷം പ്രസിഡന്‍റാകുന്ന ആദ്യ സാധാരണ പൗരനാണ്. നിരവധി വെല്ലുവിളികളാണ് മിഗ്വേലിനെ കാത്തിരിക്കുന്നത്. കോവിഡിന് പിന്നാലെ ക്യൂബയുടെ സാമ്ബദ് വ്യവസ്ഥ 10 ശതമാനത്തിലേറെ ചുരുങ്ങി​. ഇതു തന്നെയാകും മിഗ്വേലിന് മുന്നിലുള്ള പ്രധാന വെല്ലുവിളി. ക്യൂബന്‍ സമ്ബദ് വ്യവസ്ഥയുടെ മേല്‍നോട്ട ചുമതലപട്ടാളത്തിനാണ്. പട്ടാളത്തിന്റെ ഒരുവിഭാഗത്തിലും സേവനം അനുഷ്ടിച്ചിട്ടില്ലാത്ത മിഗ്വേലിന് പുതിയ ഉദ്യമം കടുത്ത വെല്ലുവിളിയാകും. അമേരിക്കയുമായുള്ള ബന്ധവും മിഗ്വേലിന് തലവേദനയാകും.

വിദേശ നിക്ഷേപം കുറയുന്നതും ദുര്‍ബലമാകുന്ന അടിസ്ഥാനസൗകര്യ വികസനവുമെല്ലാമാണ് മിഗ്വേലിനെ കാത്തിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here