Home Gulf യുഎഇയില്‍ 2,081 പേര്‍ക്ക് കൂടി കൊവിഡ് ; മരണം 4

യുഎഇയില്‍ 2,081 പേര്‍ക്ക് കൂടി കൊവിഡ് ; മരണം 4

42
0

അബുദാബി : യുഎഇയില്‍ ഇന്ന് 2,081 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം .രാജ്യത്ത് ചികിത്സയിലായിരുന്ന 1,842 പേര്‍ കൂടി രോഗമുക്തരായപ്പോള്‍ നാല് കൊവിഡ് മരണങ്ങളാണ് രാജ്യത്ത് പുതിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 2,03,232 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് 5,04,872 പേര്‍ക്ക് കൊവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 4,86,920 പേരാണ് ഇതുവരെ രോഗമുക്തരായത്. 1,565 മരണങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. നിലവില്‍ 16,387 പേരാണ് രാജ്യത്ത് ചികിത്സയില്‍ കഴിയുന്നത് .

LEAVE A REPLY

Please enter your comment!
Please enter your name here