Home India പ്രളയകാലത്ത​ും കോവിഡ്​ കാലത്തും ശ്രദ്ധേയമായ രക്ഷാപ്രവര്‍ത്തനം നടത്തിയ ഫയര്‍ഫോഴ്​സ്​ ജീവനക്കാരന്‍ അപകടത്തില്‍ മരിച്ചു

പ്രളയകാലത്ത​ും കോവിഡ്​ കാലത്തും ശ്രദ്ധേയമായ രക്ഷാപ്രവര്‍ത്തനം നടത്തിയ ഫയര്‍ഫോഴ്​സ്​ ജീവനക്കാരന്‍ അപകടത്തില്‍ മരിച്ചു

30
0

തിരുവല്ല : 2018 ലെ പ്രളയകാലത്ത് രാപകല്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിരുന്നു തിരുവല്ല ഫയര്‍ ഫോഴ്​സി​ലെ ഫയര്‍ ആന്‍്റ് റെസ്ക്യു ഓഫീസര്‍ വാഹന അപകടത്തില്‍ മരിച്ചു. കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനു സമീപം ഉണ്ടായ അപകടത്തില്‍ മൈനാഗപ്പളളി കോട്ടക്കുഴി തെക്കേതില്‍ വീട്ടില്‍ വി.വിനീത് (34) ആണ് മരിച്ചത്.

ജോലി സ്ഥലമായ തിരുവല്ലയിലേക്ക് സ്കൂട്ടറില്‍ വരവേ എതിര്‍ ദിശയില്‍ നിന്നും മീന്‍ കയറ്റി വന്ന മിനിലോറി ഇടിക്കുകയായിരുന്നു. കഴിഞ്ഞ 6 വര്‍ഷമായി തിരുവല്ല നിലയത്തിലെ ജോലി ചെയ്യവേ നിരവധി രക്ഷാപ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനം വിനീത് കാഴ്ചവെച്ചിരുന്നു. കോവിഡ് കാലത്തും നിരവധി കേന്ദ്രങ്ങളിലും വീടുകളിലും ജീവന്‍ രക്ഷാമരുന്നുകള്‍ എത്തിക്കുന്നതിന് സജീവമായി പ്രവര്‍ത്തിച്ചിരുന്നു. മൈനാഗപ്പളളി കോട്ടക്കുഴി തെക്കേതില്‍ വിദ്യാധരന്‍്റേയും ഓമനയുടേയും മകനാണ്. ഭാര്യ അശ്വതി : മകള്‍ : ദേവശ്രീ (6) . സംസ്കാരം വീട്ടുവളപ്പില്‍ നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here