Home India ലോക്ക്ഡൗണ്‍ ഫലം കാണാതെ തിരുവനന്തപുരം ജില്ല ; മറ്റ് ജില്ലകളില്‍ രോഗവ്യാപനം കുറയുമ്ബോഴും തലസ്ഥാനത്ത് ആശങ്കയ്ക്ക്...

ലോക്ക്ഡൗണ്‍ ഫലം കാണാതെ തിരുവനന്തപുരം ജില്ല ; മറ്റ് ജില്ലകളില്‍ രോഗവ്യാപനം കുറയുമ്ബോഴും തലസ്ഥാനത്ത് ആശങ്കയ്ക്ക് കുറവില്ല ; സംസ്ഥാനത്ത് ആകെ കണക്കുകള്‍ കുന്നിറങ്ങുന്നത് പ്രതീക്ഷയാകുന്നു

144
0

തിരുവനന്തപുരം : ഒരാഴ്‌ച്ചത്തെ ലോക്ക്ഡൗണിന് ശേഷം ട്രിപിള്‍ ലോക്ക്ഡൗണിലേയ്ക്ക് കടക്കുന്ന തിരുവനന്തപുരം ജില്ലയില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. കൊല്ലത്തും സമാനമാണ് അവസ്ഥ. തിരുവനന്തപുരത്ത് ഐസിയു ബഡുകള്‍ നിറഞ്ഞു. തിരുവനന്തപുരം, കൊല്ലം, ഇടുക്കി , പാലക്കാട് ജില്ലകളില്‍ കിടക്കകളുടെ ക്ഷാമമുണ്ടായേക്കാമെന്നും കരുതലെടുക്കണമെന്നും നിര്‍ദ്ദേശമുണ്ട്. കോട്ടയത്തും നിരക്കുയരാം.

എന്നാല്‍ സംസ്ഥാനത്തുടനീളമുള്ള കണക്കുകളില്‍ കുറവ് വരുന്നത് പ്രതീക്ഷയ്ക്ക് വക നല്‍കുന്നു. സംസ്ഥാനത്ത് ലോക്ഡൗണ്‍ ഫലം കാണുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തിലാകെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ മൂന്നു ശതമാനത്തിലേറെ കുറവ് രേഖപ്പെടുത്തി. മാസാവസാനത്തോടെ ചികില്‍സയിലുള്ളവരുടെ എണ്ണം മൂന്നര ലക്ഷമായി കുറയുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ തീവ്രവ്യാപനം തുടരും .

മെയ്‌ 12 ന് 29.75 രേഖപ്പെടുത്തിയ ടിപിആര്‍ ഇന്നലെ 25.61 ആയി താഴ്ന്നു. ഈ നില തുടര്‍ന്നാല്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 25-ാം തീയതിയോടെ 4 ലക്ഷമായും മുപ്പതിനകം മൂന്നര ലക്ഷമായും കുറയുമെന്നാണ് സര്‍ക്കാരിന്റെ പ്രൊജക്ഷന്‍ റിപ്പോര്‍ട്ട്. കോഴിക്കോട് ഉള്‍പ്പെടെ വ്യാപന തോത് കുറഞ്ഞു.

അതെ സമയം കോവിഡ് വ്യാപന തോത് കൂടിയ ജില്ലകളില്‍ ലോക്ക്ഡൗണ്‍ തുടരണമെന്നാണ് ഐസിഎംആറിന്റെ നിര്‍ദ്ദേശം. ഐസിഎംആര്‍ മേധാവി ഡോ.ബല്‍റാം ഭാര്‍ഗവ കഴിഞ്ഞ ദിവസം മാധ്യമങ്ങളോടും ഇക്കാര്യം അറിയിച്ചിരുന്നു. ആറ് മുതല്‍ എട്ട് ആഴ്ചവരെ ലോക്ക്ഡൗണ്‍ തുടരണമെന്നാണ് ബല്‍റാം ഭാര്‍ഗവ അഭിപ്രായപ്പെട്ടത്. നിലവില്‍ രാജ്യത്ത് ആകെയുള്ള 718 ജില്ലകളില്‍ നാലിലൊന്ന് ജില്ലകളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിലധികമാണ്. ന്യൂഡല്‍ഹി, മുംബൈ, ബം?ഗളൂരു തുടങ്ങിയ മെട്രോ സിറ്റികളും ഇതില്‍ ഉള്‍പ്പെടും. ഇത്തരം ജില്ലകളില്‍ കര്‍ശനമായി ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരണമെന്നാണ് ഐസിഎംആര്‍ ഡയറക്ടര്‍ അഭിപ്രായപ്പെട്ടത്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് മുതല്‍ 10 ശതമാനം വരെയുള്ള ജില്ലകളില്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താം. എന്നാല്‍ കര്‍ശന നിയന്ത്രണങ്ങളിലൂടെ മാത്രമേ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തില്‍ താഴെയായി നിലനിര്‍ത്താന്‍ സാധിക്കുകയുള്ളൂ. ആറ് മുതല്‍ എട്ട് ആഴ്ച വരെ ലോക്ക്ഡൗണ്‍ തുടരണം. ആവശ്യമെങ്കില്‍ നിയന്ത്രണങ്ങള്‍ നീട്ടേണ്ടതായും വരാമെന്ന് അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 35 ശതമാനത്തില്‍ നിന്ന് 17 ശതമാനമായി കുറഞ്ഞു. എന്നാല്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചാല്‍ വലിയ ദുരന്തമാകും തലസ്ഥാനത്ത് ഉണ്ടാകുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

10 ശതമാനത്തില്‍ അധികം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉള്ള പ്രദേശങ്ങളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശം ഏപ്രില്‍ 15ന് നടന്ന നാഷണല്‍ ടാസ്‌ക് ഫോഴ്‌സ് യോഗത്തില്‍ നിര്‍ദ്ദേശിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് കോവിഡ് വ്യാപനം അതീവ രൂക്ഷമാകാനുള്ള കാരണം തെരഞ്ഞെടുപ്പ് കാലത്തുണ്ടായ രാഷ്ട്രീയ പാര്‍ട്ടികളുടെ റാലികളും പൊതു സമ്മേളനങ്ങളും ആണെന്ന് അദ്ദേഹം പരോക്ഷമായി പ്രതികരിച്ചു. കോവിഡ് കാലത്ത് ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കേണ്ടത് സാമാന്യ ബോധമാണെന്ന് അദ്ദേഹം പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here