Home Headline KCYL SPALANCATE – സമാപന സമ്മേളനം ഡിസംബർ 6 ഞായറാഴ്ച

KCYL SPALANCATE – സമാപന സമ്മേളനം ഡിസംബർ 6 ഞായറാഴ്ച

168

കെ.സി.വൈ.എൽ അതിരൂപത സമിതി വിഭാവനം ചെയ്ത ജൂലൈ മാസത്തിൽ തുടക്കം കുറിച്ച SPALANCATE – with eyes wide open ഓൺലൈൻ സംഗമം ഡൽഹി, ചെന്നൈ, മുംബൈ, ഇൻഡോർ എന്നീ റീജിയണുകളിലും, കോട്ടയം അതിരൂപതയിലെ എല്ലാ ഫൊറോനകളിലുമായി വിജയപ്രദമായി പൂർത്തിയായിരിക്കുകയാണ്. SPALANCATE പ്രോഗ്രാമിന്റെ സമാപന സമ്മേളനം ഡിസംബർ 6 ആം തീയതി വൈകുന്നേരം 6 മണിക്ക് സൂമിലൂടെ നടത്തപ്പെടുകയാണ്. കോട്ടയം അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ മാർ മാത്യു മൂലക്കാട്ട് ഉദ്ഘാടന കർമ്മം നിർവ്വഹിക്കുകയും, അതിരൂപതാ സഹായമെത്രാൻമാരായ അഭിവന്ദ്യ മാർ ജോസഫ് പണ്ടാരശ്ശേരിൽ, ഗീവർഗീസ് മാർ അപ്രേം പിതാക്കന്മാരുടെ സാന്നിധ്യവും ഉണ്ടായിരിക്കുന്നതുമാണ്. ഫൊറോന, റീജിയൻ ഭാരവാഹികൾ, ബഹു.ചാപ്ലയിൻമാർ,ഡയറക്ടേർസ് സിസ്റ്റർ അഡ്വൈസർമാർ, എല്ലാ കെ.സി.വൈ.എൽ യുവജന സുഹൃത്തുക്കളെയും സമാപന സമ്മേളനത്തിലേക്ക് സ്വാഗതം ചെയ്യുന്നു.