Home Europe യു.കെ.കെ.സി.വൈ.എല്‍ സ്‌നേഹ സല്ലാപം

യു.കെ.കെ.സി.വൈ.എല്‍ സ്‌നേഹ സല്ലാപം

273

ബര്‍മിംഗ്‌ഹാം കെ.സി.വൈ.എല്‍ യൂണിറ്റും കെറ്ററിംഗ്‌ കെ.സി.വൈ.എല്‍ യൂണിറ്റും സംയുക്തമായി ആസൂത്രണം ചെയ്‌ത കെ.സി.വൈ.എല്‍ കുട്ടികള്‍ക്കുവേണ്ടിയുള്ള സ്‌നേഹ സല്ലാപം നടന്നു. കുട്ടികള്‍ക്ക്‌ പരസ്‌പരം കാണുന്നതിനും സുഹൃദ്‌ബന്ധങ്ങള്‍ പുതുക്കുന്നതിനുംവേണ്ടി വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമിലാണ്‌ സ്‌നേഹ സല്ലാപം ഒരുക്കിയത്‌. മാര്‍ത്തോമന്‍ ഗാനത്തോടെ ആരംഭിച്ച സ്‌നേഹ സല്ലാപത്തിലേക്ക്‌ കേറ്ററിംഗ്‌ യൂണിറ്റ്‌ സെക്രട്ടറി ജെറാള്‍ഡ്‌ ജോമോന്‍ ഐത്തിച്ചിറ സ്വാഗതം പറഞ്ഞു. യു.കെ.കെ.സി.വൈ.എല്‍ നാഷണല്‍ സെക്രട്ടറി സ്‌നേഹ ബെന്നി മാവേലില്‍ സ്‌നേഹ സല്ലാപം ഉദ്‌ഘാടനം ചെയ്‌തു. നാഷണല്‍ ഡയറക്‌ടര്‍ സിന്റോ ജോണ്‍ വെട്ടുകല്ലേല്‍ മുഖ്യപ്രഭാഷണം നടത്തി. കേറ്ററിംഗ്‌ യൂണിറ്റ്‌ പ്രസിഡന്റ്‌ ക്രിസ്റ്റിന ബിജി മാങ്കൂട്ടത്തില്‍, ബിര്‍മിംഗ്‌ഹാം യൂണിറ്റ്‌ പ്രസിഡന്റ്‌ മിഥുന മാത്യു എന്നിവര്‍ യൂണിറ്റ്‌ അംഗങ്ങളെ പരിചയപ്പെടുത്തി. പരിപാടികള്‍ക്ക്‌ മിഥുന മാത്യു, ക്രിസ്റ്റിന ബിജി, എലെന്‍ ഷാജി, അല്‍ഫി ഷിന്‍സണ്‍, ഓസ്വിന്‍ മടക്കക്കുഴി, ജെറാള്‍ഡ്‌ ജോമോന്‍, സ്‌നേഹ ബെന്നി, ജെറി സൈമണ്‍, അലീന സജി, ബിയെങ്ക ജോണ്‍, ജോണ്‍ മുളയിങ്കല്‍, ആഷാ ബിജു, സഖറിയാ പുത്തന്‍കളം, ജീന സഖറിയ എന്നിവര്‍ നേതൃത്വം നല്‌കി.