Home Europe മെൽബൺ സെന്റ് മേരീസ് ക്നാനായ ഇടവകയിൽ ആദ്യകുർബാന സ്വീകരണം | ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം

മെൽബൺ സെന്റ് മേരീസ് ക്നാനായ ഇടവകയിൽ ആദ്യകുർബാന സ്വീകരണം | ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം

1324

മെൽബൺ: സെന്റ് മേരീസ് ക്നാനായ ഇടവകയിൽ നിന്നും 12 കുരുന്നുകൾ ഈശോയെ സ്വീകരിക്കാൻ തയ്യാറാകുന്നു. മെയ് രണ്ടാം തീയതി ഞായറാഴ്ച surray hills ഔർ ലേഡി കത്തോലിക്കാ ദേവാലയത്തിൽ വച്ച് സിറോ മലബാർ മെൽബൺ രൂപതയുടെ ബിഷപ് ബോസ്കോ പുത്തൂരിന്റെ മുഖ്യകാർമ്മികത്തിൽ ആഘോഷകരമായ വി. കുർബാനയിൽ പന്ത്രണ്ടു കുട്ടികൾ ആദ്യമായി വിശുദ്ധ കുർബാന സ്വീകരിക്കുന്നു. തുടർന്ന് HUNGERIAN ഹാളിൽ വച്ച് സ്നേഹ വിരുന്നും നടത്തപ്പെടുന്നതാണ്

ഓസ്ട്രേലിയയിലെ മെൽബൺ സീറോ മലബാർ രൂപതയിലെ പ്രധമ ക്നാനായ ഇടവക സമൂഹമാണ് സെന്റ് മേരീസ് ക്നാനായ ഇടവക മെൽബൺ. ബ്രിസ്‌ബേൻ കാൻബറ,എന്നിവിടങ്ങളിലും ക്നാനായ മിഷൻ പ്രവർത്തിക്കുന്നു. ആദ്യകുർബാന അനുസ്മരണീയമാക്കുവാനുള്ള നടപടി ക്രമങ്ങൾ പൂർത്തിയായി വരുന്നതായി വികാരി ഫാ പ്രിൻസ് തൈപുരയിടത്തിലും കൈ ക്കാരന്മാരയ ജോൺ തൊമ്മനും , ജോയ്‌സ് തടിപ്പുഴയും അറിയിച്ചു, പ്രസ്തുത പരിപാടി മെൽബൺ സമയം മൂന്നു മണി മുതൽ ക്നാനായ വോയ്‌സിലും തത്സമയം ലഭ്യമാണ്