Home Headline ക്‌നാനായ മള്‍ട്ടിസ്റ്റേറ്റ്‌ കോ-ഓപ്പറേറ്റീവ്‌ ക്രെഡിറ്റ്‌ സൊസൈറ്റി വുമണ്‍ ഇന്‍വെസ്റ്റ്‌മെന്റ്‌ ക്യാമ്പയിന്‍ സംഘടിപ്പിച്ചു.

ക്‌നാനായ മള്‍ട്ടിസ്റ്റേറ്റ്‌ കോ-ഓപ്പറേറ്റീവ്‌ ക്രെഡിറ്റ്‌ സൊസൈറ്റി വുമണ്‍ ഇന്‍വെസ്റ്റ്‌മെന്റ്‌ ക്യാമ്പയിന്‍ സംഘടിപ്പിച്ചു.

152

കോട്ടയം: ക്‌നാനായ മള്‍ട്ടിസ്റ്റേറ്റ്‌ കോ-ഓപ്പറേറ്റീവ്‌ ക്രെഡിറ്റ്‌ സൊസൈറ്റിയില്‍ വുമണ്‍ ഇന്‍വെസ്റ്റ്‌മെന്റ്‌ ക്യാമ്പയിന്‍ സംഘടിപ്പിച്ചു. സൊസൈറ്റി ചെയര്‍മാന്‍ സ്റ്റീഫന്‍ ജോര്‍ജ്‌ ക്യാമ്പയിന്‍ ഉദ്‌ഘാടനവും ലോഗോ പ്രകാശനവും നിര്‍വഹിച്ചു. സഹകരണതത്വങ്ങള്‍ക്കനുസൃതമായി സ്വാശ്രയത്തിലൂടെയും പരസ്‌പര സഹായത്തിലൂടെയും എല്ലാ അംഗങ്ങളെയും സാമൂഹികവും സാമ്പത്തികവുമായ പുരോഗതിയിലേക്ക്‌ നയിക്കുക, യുവാക്കള്‍, യുവതികള്‍, സ്‌ത്രീകള്‍, മുതിര്‍ന്ന പൗരന്മാര്‍ തുടങ്ങിയ മേഖലകളിലേക്കും ഇറങ്ങിച്ചെന്ന്‌ അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക്‌ കൊണ്ടുവരിക എന്നിവയാണ്‌ ഈ കോ-ഓപ്പറേറ്റീവ്‌ സൊസൈറ്റിയുടെ പ്രധാനലക്ഷ്യമെന്നും ചെയര്‍മാന്‍ പറഞ്ഞു. ക്‌നാനായ കോ-ഓപ്പറേറ്റീവ്‌ സൊസൈറ്റിയുടെ സ്‌ത്രീശാക്തീകരണം- സാമ്പത്തിക സ്വാതന്ത്ര്യവും, കരുതലും, എന്ന ബോധവല്‍ക്കരണ വെബിനാറില്‍ എല്ലാവരും പങ്കാളികളാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.